ക്ഷേത്രങ്ങള് എനിക്ക് എന്നും പ്രചോദകകേന്ദ്രങ്ങള് ആയിരുന്നിട്ടുണ്ട്. ക്ഷതങ്ങളില് നിന്നും ത്രാണനം ചെയ്യുന്നത് എന്തോ അതാണ് ക്ഷേത്രം. ഈ നിര്വചനം ജനങ്ങളെ സംബന്ധിച്ച് മാത്രമാണ് ശരിയാവുന്നത്. ക്ഷേത്രത്തിന്റെ അണിയറ ശില്പികളെ സംബന്ധിച്ച് ഇത് എപ്പോഴും ശരിയാവണം എന്നില്ല. ഇപ്പോള് ശരിയാവുന്നതേയില്ല. ബന്ധപ്പെട്ട ശാസ്ത്രതത്ത്വങ്ങളില് നിന്നും വ്യതിചലിച്ചാണ് അവ ഇന്ന് പ്രവര്ത്തിക്കുന്നത് എന്ന് പറയാതെ തരമില്ല.
ഇങ്ങനെ ആയിത്തിര്ന്നതിന്റെ ഉത്തരവാദിത്തവും കുറ്റവും മുഴുവന് ഒരു വിഭാഗത്തില് അടിച്ചേല്പിക്കുന്ന പ്രവണത ന്യായീകരിക്കത്തക്കതല്ല. എല്ലാവരും തുല്യരാണ് എങ്കില് ഇതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന് എല്ലാവരും തയ്യാറാവേണ്ടതാണ്.
കുറ്റങ്ങള് ചെയ്യാന് പല വിഭാഗങ്ങളും. പാപം ചുമക്കാന് ഒരു വിഭാഗവും എന്നതാണ് സനാതനധര്മത്തില് ഇന്ന് സംജാതമായിരിക്കുന്ന ധാര്മിക വ്യവസ്ഥിതി. പാപം കഴുകിക്കളയാനാണല്ലൊ ക്ഷേത്രങ്ങളെ ആശ്രയിക്കുന്നത്. അങ്ങനെ ശുദ്ധമായിത്തീര്ന്ന കൈകള്കൊണ്ട് കൂടുതല് പാപങ്ങള് ചെയ്യാന്. കുറ്റബോധങ്ങളില് നിന്നും താല്ക്കാലിക വിമുക്തിയേ ജനം ഇച്ഛിക്കുന്നുള്ളൂ. അങ്ങനെ വന്ന് വന്ന് കുറ്റബോധം എന്നൊന്ന് ഇല്ലാതായിരിക്കുന്നു.
പാപം ഏറ്റെടുക്കുന്നവരുടെ അവസ്ഥ എന്താണ് നാശം. വര്ഗ്ഗത്തോടെ ഉള്ള നാശം. ഇവയ്ക്കൊന്നും പരിഹാരം ചെയ്യാന് സാധിക്കാതെയാണ് വരുന്നത്. പലരും പെട്ടുപോവുകയാണ് ക്ഷേത്രങ്ങളില്. കുറ്റവാളികള് ജയിലില് എന്നപോലെ അകപ്പെട്ടു പോവുകയാണ്. പരോക്ഷമായി പാര വയ്ക്കുന്ന വിദ്വേഷമതികളുടെ പ്രത്യക്ഷത്തിലുള്ള മുഖസ്തുതിയിലും ദ്രവ്യത്തിലും പ്രലോഭിതരായിട്ട്.
പരോക്ഷം പാര വെച്ചിട്ടു
പ്രത്യക്ഷസ്തുതി ചെയ്യുകില്
പരിഹാരമതാവില്ല
പാതകം വലുതല്ലയോ!
പുരോഹിതവര്ഗ്ഗത്തെ സംബന്ധിച്ചിടത്തോളം ക്ഷേത്രം എന്നത് ക്ഷതത്തെ ഉണ്ടാക്കുന്നതാണ് എന്ന് പറഞ്ഞാലേ സത്യമാവൂ. ആ ദുരവസ്ഥയെ വലിയ കേമം ആണെന്ന് വിഭാവന ചെയ്യാന് അവര് നിര്ബന്ധിതരാവുകയാണ്. അതില് നിന്നൊരു മോചനം സ്വപ്നം കാണാന് പോലും പലര്ക്കും സാധിക്കുന്നില്ല. എനിക്കോ ഈ ഗതി വന്നു എന്റെ മകന് ഒരിക്കലും ഇതാവരുതേ ഗതിയെന്ന് ഓരോ ശാന്തിക്കാരനും ആഗ്രഹിക്കും. അതുപോലെ മകളെ ഒരു ശാന്തിക്കാരന് വിവാഹം കഴിച്ച് കൊടുക്കില്ല എന്നും. ഇതിന്റെ കാരണം ഈ കുറിപ്പില് നിന്നും ഏറെക്കുറെ വ്യക്തമാണെന്നു തോന്നുന്നു.
ഈ സ്ഥിതി ഇത്ര മോശമായിട്ടുള്ളത് സമീപകാലഘട്ടങ്ങളിലാണ്. കൃത്യമായി പറഞ്ഞാല് ക്ഷേത്രപ്രവേശനവിളംബരത്തിനു ശേഷം. ബ്രാഹ്മണരെ ശത്രുവായി കാണുന്ന ഹിന്ദുക്കള് ക്ഷേത്രങ്ങളില് കയറാനുള്ള അവകാശം സ്ഥാപിച്ചെടുത്തത് ആരാധന ചെയ്യാനാണെന്ന വ്യാജേന ആധിപത്യം സ്ഥാപിക്കാനായിരുന്നു എന്ന വസ്തുത പ്രസ്താവന അര്ഹിക്കുന്നു. ഇത്തരം പാരമാര്ഥികമായ പ്രസ്താവനകളെ തന്ത്രപൂര്വം ഒഴിവാക്കി രചിക്കപ്പെടുന്ന ചരിത്രങ്ങള് ഒരിക്കലും കേരളത്തിന്റെ ചരിത്രം ആയിരിക്കുകയില്ല. ബ്രാഹ്മണവിദ്വേഷികളുടെ ചരിത്രം മാത്രം ആയിരിക്കും. അത് സത്യാന്വേഷികളാല് നിന്ദിക്കപ്പെടുകയും ചെയ്യും. ലോകതലത്തില് തന്നെ.
അക്ഷരക്ഷേത്രം project ചെയ്തതില് പിന്നെ എനിക്കിപ്പോള് മറ്റു ക്ഷേത്രങ്ങളില് പോവാന് തോന്നുന്നതേയില്ല. ദര്ശനത്തിനു പോലും. It seems good enough. It can inspire me foremost.
അക്ഷരക്ഷേത്രം project ചെയ്തതില് പിന്നെ എനിക്കിപ്പോള് മറ്റു ക്ഷേത്രങ്ങളില് പോവാന് തോന്നുന്നതേയില്ല. ദര്ശനത്തിനു പോലും. It seems good enough. It can inspire me foremost.