Tuesday 15 January 2013

Guruthwam (Gravity)

ഈ വിഷയത്തില്‍ ബ്ലോഗ്‌ എഴുതാന്‍ അതിയായ കൌതുകം ഉണ്ട് കാരണം ഈ വിഷയം -ഗുരുത്വം- നിര്‍ദേശിച്ചത് ഒരു വേദപണ്ഡിതന്‍ ആണ്. ഡോക്ടര്‍ തോട്ടം ശിവകരന്‍ നമ്പൂതിരി. ബ്ലോഗിലെ വൈദികവിഷയങ്ങള്‍ വേര്‍തിരിച്ചു കാണിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് തുടക്കം മുതല്‍ അപഗ്രഥനം ആരംഭിച്ചിട്ടുള്ളത്. സാമവേദ സംഗീതജ്ഞന്‍ ആയ ആ ആചാര്യനെ പ്രണമിച്ചുകൊണ്ട് വിഷയത്തിലേക്ക് കടക്കട്ടെ.

ഗുരുവിന്റെ അനുഗ്രഹം ഉണ്ടെങ്കിലെ ഏതൊരു വിദ്യയും നല്ല ഫലം തരൂ എന്നതാണ് തത്ത്വം. ഇത് നമ്പൂതിരിമാരുടെ ഇടയില്‍ രൂഡമൂലം (deep rooted) ആയിട്ടുള്ള വിശ്വാസം കൂടിയാണ്.  എന്നാല്‍ ഇത് ചിലരുടെ വെറും അന്ധ വിശ്വാസം മാത്രം ആണെന്നും, മോഷ്ടിച്ച വിദ്യയും തുല്യഫലം തരും എന്നും ഉള്ള വാദങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിച്ചിട്ടുണ്ട്. 

ഗുരുവിനെ ദൈവതുല്യനായും യജമാനന്‍ ആയും കാണുന്നു. ഗുരുവിന്റെ ആജ്ഞ മറുചോദ്യമോ പരിഹാസമോ കൂടാതെ ശിരസാവഹിക്കുന്ന ശിഷ്യധര്‍മം. അച്ഛനും അമ്മയും ഒക്കെ ഗുരുക്കന്മാരില്‍പെടും. അതനുസരിച്ച് ഒരു കൊലപാതകം ചെയ്യാന്‍ ഉത്തരവിട്ടാലും ശിഷ്യന്‍ അത് ചെയ്യാന്‍ ബാധ്യസ്ഥനാണ്. ഗുരുവായ അച്ഛന്‍ പുത്രന്റെ ഗുരുഭക്തി പരീക്ഷിക്കാന്‍ സ്വന്തം അമ്മയെ വെട്ടിക്കൊല്ലാന്‍ ഉത്തരവിട്ടു. അടുത്ത നിമിഷം തന്നെ രേണുകാദേവിയുടെ ശിരസ്സ്‌  സ്വപുത്രനായ പരശുരാമന്റെ വാളേറ്റു നിലംപതിച്ചു.   ഗുരുവും പിതാവും ആയ ജമദഗ്നി മഹര്‍ഷി ശിഷ്യനായ പുത്രനില്‍ പ്രീതനായി എന്ത് വരം വേണമെന്ന് ചോദിച്ചു. അമ്മയെ ജീവിപ്പിച്ചാല്‍ മതി എന്ന് മകന്‍ വരം ചോദിച്ചു. 

ഈ കഥയുടെ സന്ദേശം ഇന്ന് വളരെ പ്രസക്തമാണ്. ആചാര്യന്‍ ജീവനുള്ള പുസ്തകം ആണ്. ദക്ഷിണയില്‍ മാത്രം ഒതുങ്ങുന്നതല്ല ഗുരുശിഷ്യബന്ധം. അത് ഒരു ആജീവനാന്ത കടപ്പാട് ആണ്. ഭാരതീയ സംസ്കാരം ഗുരുവിനു വളരെ ഏറെ പ്രാധാന്യം കല്പിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് ഇവിടെ സമൂഹത്തില്‍ അധ്യാപകര്‍ക്ക് എവിടെയും മാന്യമായ സ്ഥാനം ലഭിക്കുന്നത്. (അവര്‍ മഹാകുരുത്തം കെട്ടവര്‍ ആയാല്‍പോലും.) :) അങ്ങനെയും ഇല്ലേ? :) :) 

നിര്‍ഭാഗ്യവശാല്‍ ഗുരുക്കന്മാരെ മാനിക്കുന്ന സംസ്കാരം ഇവിടെ ഹിന്ദുക്കള്‍ മാത്രം ഉപേക്ഷിച്ചതുപോലെ തോന്നുന്നു. മതപുരോഹിതര്‍ക്ക് ആചാര്യസ്ഥാനം ഉണ്ടല്ലോ. അന്യമതസ്ഥര്‍ അത് സമ്മതിക്കും. "ബ്രാഹ്മണോ ജന്മനാ ഗുരു:" എന്ന ശ്ലോകപാദം ഉറക്കെ പറഞ്ഞാല്‍ അത് പറയുന്നവനെ കേസില് പ്രതിയാക്കും ആര്? ക്രിസ്ത്യാനി അല്ല, മുസ്ലിമും അല്ല. ഇന്നത്തെ മാതൃകാഹിന്ദു തന്നെ. എന്താ കാരണം? 

ഇവിടെ ആരും രക്ഷ പെട്ടില്ലെങ്കിലും വേണ്ടില്ല ഒരു വര്‍ഗ്ഗം തന്നെ അങ്ങനെ രക്ഷപെടാന്‍ പാടില്ല. കേവലം ഒരു വര്‍ഗ്ഗത്തെ പോലും രക്ഷ പെടാന്‍ അനുവദിക്കാത്തവരെ ആരെങ്കിലും രക്ഷിക്കുമോ? എല്ലാം നശിച്ചാലും വേണ്ടില്ല തങ്ങളുടേത് അല്ലാത്ത ഒരുവര്‍ഗ്ഗവും രക്ഷ പെടരുത്. അത്രയേ ഞങ്ങള്‍ക്ക് ഉള്ളൂ. 

ഈ വിഷയത്തില്‍ ശകലം കൂടി എഴുതാനുണ്ട്. അത് പിന്നെ. വലിയ വെടി രണ്ടായിട്ട് വയ്ക്കാം. :) അതുപോരെ?  

Clue: ഗുരുവില്‍നിന്നും പൂജ പഠിച്ച ശേഷം ഗുരുവര്‍ഗ്ഗത്തെ ഒന്നടങ്കം കോടതി കയറ്റിയശിഷ്യന്മാര്‍! അമ്പലം പിടിച്ചടക്കി ഗുരുവര്ഗ്ഗത്തെ ഒന്നടങ്കം അധിക്ഷേപിച്ചു പുറംതള്ളുന്ന മറ്റൊരു വിഭാഗം ശിഷ്യന്മാര്‍. രണ്ടു അസുരവര്ഗ്ഗങ്ങളുടെയും ഐക്യം മതി ഹിന്ദുമതത്തിന് ഭരണക്കസേരയില്‍ കയറാന്‍, മറ്റുള്ള തുക്കടാ വര്‍ഗ്ഗങ്ങള്‍ എങ്ങനെയെങ്കിലും തൊലയട്ടെ എന്ന് കരുതുന്ന ഐക്യവേദി.          

No comments:

Post a Comment