Monday 3 June 2013

അർത്ഥന

അർഥിക്കുക എന്നാൽ ലഭിക്കാനുള്ള ആഗ്രഹപൂർവം ചോദിക്കുക, to appeal, യാചിക്കുക എന്നൊക്കെയാണർത്ഥം.  വിദ്യയെ യാചിക്കുന്നവൻ അല്ലെങ്കിൽ ഇരക്കുന്നവൻ  ആണ് വിദ്യാർഥി.  ഉദ്യോഗാർഥി ആരാണ്? ഉദ്യോഗത്തെ ആഗ്രഹപൂർവം അപേക്ഷിക്കുന്നവൻ ആണ്. അതുപോലെ സ്ഥാനാർഥി അധികാരത്തിനായി ജനപിന്തുണ യാചിക്കുന്നവൻ ആണ്. 

ഭക്തജനങ്ങൾ അർഥിക്കേണ്ടത് അനുഗ്രഹം ആണ്.  എന്നാൽ അനുഗ്രഹാർഥി എന്നൊരു വാക്ക് പോലും കേൾക്കാറില്ല.   ക്ഷേത്രങ്ങളിൽ വരുന്ന ഭക്തജനങ്ങൾ അനുഗ്രഹാർഥികൾ ആണോ?  ആധിപത്യം അർഥിക്കുന്നവർ ഉണ്ട്‌. സുഖാർഥികൾ ഉണ്ട്‌. ഉദ്യോഗാർഥികൾ ഉണ്ട്. ആവലാതിക്കാർ ഉണ്ട്. അസത്യം, അധർമം എന്നീ പ്രസ്ഥാനങ്ങളിൽ അടിയുറച്ചു  വിശ്വസിക്കുന്നവർ ഉണ്ട്‌. "ഇതാ ഞാൻ വരുന്നു. എല്ലാവരും എന്നെ നോക്കൂ,  എന്നെ കാണൂ" എന്ന അർത്ഥനയുമായി മണിക്കൂറുകളോളം ഉടുത്തൊരുങ്ങി വിലസുന്നവരും ഉണ്ട്. 

നെഗറ്റിവ് വ്യക്തിത്വം ഉള്ളവർ പലപ്പോഴും മറ്റുള്ളവരേക്കാൾ അധികം പ്രഭാവശാലികൾ ആയിരിക്കും. അവരുടെ വ്യക്തിപ്രഭാവം മറ്റുള്ളവരിലേക്ക് വ്യാപിക്കുകയും ചെയ്യും. അവരുടെ ദുഷിച്ച സ്വാധീനവലയങ്ങൾ അധികം ബാധിക്കുന്നത് ശുദ്ധമായ വസ്തുക്കളെ ആയിരിക്കും. അവർ കാണുകയോ തൊടുകയോ ചെയ്‌താൽ നിവേദ്യം അപവിത്രം അഥവാ അശുദ്ധം ആവും. ദുര്ജനങ്ങൾ ആണ് ഇന്ന് അധികവും. മനസ്സിൽ ദുർവിചാരങ്ങൾ , ദോഷവിചാരങ്ങൾ  ഉള്ളവർ.

ക്ഷേത്രത്തിൽ വരുന്ന ഭക്തജനങ്ങളിൽ ഏറിയകൂറും നാമം ജപിക്കാൻ മനസ്സില്ലാത്തവർ ആണ്. ഈ വിമുഖത തന്നെ ഭക്തി ശൂന്യതയുടെ തെളിവല്ലേ? ശാന്തിക്കാരാൻ അടക്കമുള്ള ക്ഷേത്ര ജീവനക്കാര് എല്ലാം തങ്ങളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കണം എന്ന് വിചാരിക്കുന്ന പ്രമാണിമാരും ഉണ്ട്‌. ക്ഷേത്ര ജീവനക്കാർ പൊതുവെ ശാന്ത സ്വഭാവികളും ഒന്നിനെയും എതിർത്ത് സംസാരിക്കാത്തവരും ആയിരിക്കുമല്ലൊ. സമൂഹത്തോട് ഏറ്റവും തൃപ്തികരം ആയി ഇടപെടാൻ അവർ ബദ്ധശ്രധരും ആവും. അല്ലാത്തവർക്ക് നിലനില്പില്ല. എന്നാൽ അവരോടുള്ള പെരുമാറ്റം പരിശോധിച്ചാൽ ആ ഭാഗം പലപ്പോഴും അന്യായം ആണെന്ന് കാണാം. ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക്‌  പെരുമാറ്റ ചട്ടം ഒന്നും ബാധകം അല്ല. അവരുടെ താന്തോന്നിത്തത്തെ ആശീര് വദിക്കാതെ ശാന്തിക്കാർ അടക്കമുള്ള ക്ഷേത്രജീവനക്കാര്ക്കു ഗതിയില്ല   

No comments:

Post a Comment