Monday, 21 July 2014

Neglect Indian Media which are negative

ഇത് ശാസ്ത്രയുഗം ആണ്. വേദയുഗമോ, സംസ്കൃതയുഗമോ അല്ല. ചതുര്‍യുഗങ്ങളില്‍ ആദ്യത്തേതായ കൃതയുഗത്തെ സത്യയുഗം എന്നു വിശേഷിപ്പിക്കാറുണ്ട്. അന്നത്തെ ആളുകള്‍ സത്യത്തെ ഉപാസിച്ചിരുന്നവരായിരുന്നു. അതനുസരിച്ച് നോക്കിയാല്‍ കലിയുഗത്തെ അസത്യയുഗം എന്നു വിളിക്കേണ്ടിവരും.

ശാസ്ത്രവും വേദവും പുരാണവും എല്ലാം തെറ്റായി വ്യാഖ്യാനം ചെയ്യുകയാണ് വേണ്ടത് എന്നു ബലമായി വിശ്വസിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. ഭരണവര്‍ഗ്ഗം എന്നൊക്കെയാണ് അവരുടെ അഭിമാനം. ഭരണത്തിന്റെ ഏതാണ്ട് ഒരറ്റം മാത്രമാണ് അവരുടെ കൈയ്യിലുള്ളത്. മുമ്പ് അത് തല ആയിരുന്നു. ഇപ്പോ വാല് ആയി എന്നു മാത്രം.

പുരാണങ്ങളില്‍ അവര്‍ക്ക് ഭക്തിയോ വിശ്വാസമോ ഇല്ല. എന്നാല്‍ അവര്‍ പുരാണങ്ങള് കൊണ്ടു നടക്കുന്നുണ്ട്. എന്തിന് അത് ആദായം തെളിയിച്ചു എന്നത് കൊണ്ടുമാത്രം. മുന്പൊക്കെ വീടുകള്‍ തോറും നടന്ന് പിരിക്കണമായിരുന്നു. സപ്താഹം തുടങ്ങിയതില്‍ പിന്നെ ഓഫീസിലിരുന്നാല്‍ മതി. ഉത്സവം നടത്താനുള്ള കാശും കിട്ടും നല്ലൊരു തുക നീക്കിബാക്കിയും കിട്ടും. ഭാരതീയശാസ്ത്രങ്ങളില് അവര്‍ക്കു പണ്ടേ വിശ്വാസമില്ല. മോഡേണ് സയന്‍സിനോടും അവര്‍ക്ക് പുച്ഛമാണെന്ന് വേണം മനസ്സിലാക്കാന്‍. വെറുതെയല്ല കേരളം മതപരമായിട്ടും ശാസ്ത്രപരമായിട്ടും ഉയരാത്തത്.

നമുക്ക് നമ്മുടെ മഹാനായ ശാസ്ത്രജ്ഞന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കാം. ഇന്ത്യന് മാധ്യമങ്ങള്‍ വളരെ നെഗറ്റീവ് ആണെന്നാണ് അദ്ദേഹം പറയുന്നത്. എനിക്കും അത് നല്ല ബോധ്യമുണ്ട്. കേരളമാധ്യമങ്ങള് ആവണം ഏറ്റവും നെഗറ്റീവ്. 

ഞാനെഴുതിയ മുമുക്ഷു എന്ന നോവലില് കേരള മാധ്യമങ്ങള്ക്കെതിരായ രൂക്ഷമായ വിമര്‍ശനം ഉണ്ടായിരുന്നു. അവരുടെ നിലപാട് എത്രമാത്രം ഹീനമാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. അവയ്ക്കു മീതെ ഇന്റര്‍നെറ്റ് മാധ്യമത്തിന്‍റെ വിജയവും തെളിയിക്കുന്ന കഥയാണ് മുമുക്ഷു. പ്രമുഖ പ്രസാധകര്‍ നിരസിച്ചതിനെ തുടര്‍ന്ന് ഒരു പടി കൂടി ഉയരത്തില്‍ പുനര്‍നിര്മിക്കാനായി വെച്ചിരിക്കുന്നു. അതിനുള്ള മൂഡ് ഇനി എന്നാണ് ഉണ്ടാവുക എന്ന് പറയാന്‍ പറ്റില്ല. :)

Hon'ble Ex President and Scientist says:
KALAM: Why is the Indian media so negative?  16 November 2006
By A.P.J. ABDUL KALAM
Why is the media in India so negative?
Why are we in India so embarrassed to recognize our own strengths, our achievements? We are such a great nation. We have so many amazing success stories but we refuse to acknowledge them. Why?
 
We are the first in milk production.
We are number one in Remote sensing satellites.
We are the second largest producer of wheat.
We are the second largest producer of rice.
Look at Dr. H Sudarshan, he has transferred a tribal village into a self-sustaining, self-driving unit. There are millions of such achievements but our media is only obsessed in the bad news and failures and disasters.
I was in Tel Aviv once and I was reading the Israeli newspaper. It was the day after a lot of attacks and bombardments and deaths had taken place. The Hamas had struck. But the front page of the newspaper had the picture of a Jewish gentleman who in five years had transformed his desert into an orchid and a granary. It was this inspiring picture that everyone woke up to. The gory details of killings, bombardments, deaths, were inside in the newspaper, buried among other news.
In India we only read about death, sickness, terrorism, crime. Why are we so NEGATIVE…?
അതുകൊണ്ട് നമുക്ക് ചെയ്യാവുന്ന കാര്യം തങ്ങളുടെ ദ്രവ്യലാഭത്തിനായി നെഗറ്റീവുകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ പിന്തുടരാതെ ഇരിക്കുക എന്നതാണ്. പരമാവധി അവഗണിക്കുക. നിരുത്സാഹപ്പെടുത്തുക.ഞാനെഴുതുന്ന ലേഖനങ്ങളൊന്നും തന്നെ മാധ്യമങ്ങള്ക്ക് അയച്ചുകൊടുക്കാറില്ല. എല്ലാം ഓരോരോ കോക്കസുകള്.....L

Aura Vibration-2 (study)

Add caption

ഓറായെ കുറിച്ചുള്ള പഠനം വളരെ രസകരമായിത്തോന്നി. അതുപോലെ തന്നെ ഹാഡോയും. നാം പലതിലും ആവശ്യപ്പെട്ടിരുന്ന ശാസ്ത്രീയമായ തെളിവുകള്‍ വിദേശീയര്‍ കണ്ടെത്തി വെച്ചു നീട്ടിയിട്ടും അവയെ സ്വീകരിക്കുന്നതില്‍ നാം മടി കാണിക്കുന്നു. ഈ വിമുഖത എന്തുകൊണ്ട് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.

നാം ഒന്നിനും തെളിവുകള്‍ തേടുക ആയിരുന്നില്ല. ഇവിടെ നിലനിന്നിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും നിഷേധിക്കുന്നതിന് ഓരോരോ കാരണം കണ്ടെത്തുക ആയിരുന്നു നാം. ബന്ധപ്പെട്ട അധികാരിവര്‍ഗ്ഗങ്ങളെ തറപറ്റിച്ച് ഏതുവിധേനയും അധികാരം കൈയ്യാളുക എന്ന രാഷ്ട്രീയലക്ഷ്യത്തിന് അമിതമായ പ്രാധാന്യം നല്‍കുന്നവരാണ് നാം എന്നതാണ് ഇതു തെളിയിക്കുന്നത്. ഭൂരിപക്ഷ വര്‍ഗ്ഗങ്ങള്‍ അങ്ങനെ നേടിയ അധികാരം ഇപ്പോള്‍ എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് നോക്കുക. അവരുടെ കൈയ്യിലോ അതോ ന്യൂനപക്ഷവര്‍ഗ്ഗങ്ങളുടെ കയ്യിലോ..

നിഷ്ഠാപൂര്‍വ്വമായ ജീവിതചര്യയിലൂടെ രൂപംകൊള്ളുന്ന ഓറാ ഒരു സംരക്ഷണ കവചം ആണ്. അതിന് ബാധകളില്‍ നിന്നും രോഗാണുക്കളില്‍നിന്നും വ്യക്തിയേയും പരിസരത്തെയും സംരക്ഷിക്കാന്‍ കഴിയുന്നു. നിയന്ത്രിതമായ ഉപയോഗത്തിലൂടെ രോഗചികിത്സ ചെയ്യുന്നതിനും ഈ കാന്തികതരംഗവലയത്തെ ഉപയോഗിക്കാമെന്നാണ് ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. പ്രാണിക് ഹീലിങ് പോലുള്ള ചികിത്സാ സന്പ്രദായങ്ങള്‍ ഓറയെ ബേസ് ചെയ്ത് ഉള്ളതാണ്. ചില വ്യക്തികളുടെ സാന്നിദ്ധ്യം ഒരു സാന്ത്വന ചികിത്സയാണ്. ചിലരുടെ മുഖദര്‍ശനം ഒരു സുഖത്തെ തരുന്നു. മറ്റുചിലര്‍ അകലത്ത് ഇരിക്കുന്നവരായാല്‍ പോലും അവരുടെ ഒരു ഫോണ്‍ കോള്‍, അല്ലെങ്കില്‍ ഒരു കത്ത് മതി സ്വീകര്‍ത്താവിന് ആത്മസുഖം പകരുന്നതിന്. വ്യക്തിത്വത്തിന്‍റെ വ്യാപകത്വത്തെ ആണ് ഇത് സൂചിപ്പിക്കുന്നത്.

വൈഷ്ണവസംസ്കാരത്തിന് വ്യാപകത്വം കൂടും. വിഷ്ണു എന്ന പേരുതന്നെ വിശ് ധാതുവില്‍ നിന്നും ഉണ്ടായതാണ്. വിശ് പ്രവേശനേ എന്നാണ്. വിശ്വം വിഷ്ണുഃ എന്നാണ് സഹസ്രനാമം ആരംഭിക്കുന്നത്. മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍റെ മുഖത്തെ തേജസ്സ് എത്ര വ്യാപ്തമാനമാണെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. അതുപോലെ തേജസ്വികളായ ബ്രാഹ്മണര്‍ മുന്‍ തലമുറയില്‍ ധാരാളം എന്നു പറയുന്നില്ല എങ്കിലും ഇപ്പോഴത്തേക്കാളധികം ഉണ്ടായിരുന്നിട്ടുണ്ട്. ബ്രഹ്മതേജസ്സിന്‍റെ രഹസ്യം ഗായത്രിമന്ത്രം ആണെന്ന് കരുതപ്പെടുന്നു. വൈഷ്ണവമായ വിശ്വാസവും ഭക്തിയും ആണെന്നു പറഞ്ഞാലും അതില്‍ തര്‍ക്കം ഉണ്ടാവുമെന്ന് തോന്നുന്നില്ല.

ഇങ്ങനെയുള്ള ആത്മീയഉപാസനാമാര്‍ഗ്ഗം സ്വീകരിച്ചിട്ടുള്ളവര്‍ കൂട്ടുകെട്ടുകളില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരായി കാണാം. കാമാര്‍ത്തരായ സ്ത്രീകളില്‍നിന്നും, സ്ത്രീസംഗമുള്ള പുരുഷന്മാരില്‍നിന്നും വിഷ്ണുഭക്തര്‍ അകന്നു നില്ക്കണമെന്ന് ഭാഗവതത്തില്‍ പറയുന്നു.ഓറാ എന്ന സംരക്ഷണവലയത്തില്‍ വിള്ളലുകള്‍ തീര്‍ക്കാന്‍ നെഗറ്റീവ് ബന്ധങ്ങള്‍ ഉപകരിക്കും എന്ന് മനസ്സിലാക്കുന്നതിന് ഓറാ ഇന്‍റര്‍ ആക്ഷന്‍സ് എന്ന പാഠഭാഗം വായിച്ചാല്‍ മനസ്സിലാകും. പൂര്‍ണ്ണമായ ഓറാ ഉണ്ടായിരിക്കുക എന്നതിന് അര്‍ത്ഥം പൂര്‍ണ്ണമായ ആത്മവിശ്വാസം ഉണ്ടായിരുക്കുക എന്നതാണ്. ഓറായുടെ പൂ‍ര്‍ണത ആത്മവിശ്വാസത്തിന്‍റെ കൂടി അളവാണ്. താന്തോന്നികളായി ജീവിക്കുന്നതില് ഇഷ്ടം ഉള്ള ആളുകള്‍ക്ക് കൂടുതല്‍ ഓറാ ഉള്ള ആളുകളുടെ സാന്നിദ്ധ്യം അസ്വസ്ഥത ജനിപ്പിക്കാം. അവര്‍ ആചാര്യസന്നിധിയില്‍നിന്നും അകന്നു നില്‍ക്കാന്‍ ഇഷ്ടമുള്ളവരായിരിക്കും.

ഈ വക ശാസ്ത്രദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ തൊട്ടുകൂടായ്മ പോലെയുള്ള ആചാരങ്ങളെ വീണ്ടും വിലയിരുത്തേണ്ടതുണ്ട്. ഒരു വര്‍ഗ്ഗത്തിനെ തച്ചു തകര്‍ക്കുന്നതിനുള്ള ആയുധം ആയിട്ടാണ് ഇവിടെ ആചാരങ്ങളെ ചില മഹാന്മാര്‍ എടുത്തു പ്രയോഗിച്ചിരിക്കുന്നത് എന്നു കാണാം. ലോകം ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും അത്തരം വര്‍ഗ്ഗവിദ്വേഷികളുടെ പാത പിന്തുടരുന്നു. സ്വയം വിദ്വേഷം ഇരന്നു വാങ്ങുന്ന അവസ്ഥയിലായിരിക്കുന്നു.

ഇവിടെ അധികാരവര്‍ഗ്ഗങ്ങളുടെ ബലമായ ഇടപാടുകളിലൂടെ ബലാല്ക്കാരേണ നശിപ്പിക്കപ്പെട്ടിട്ടുള്ള ഒരു ഓറായാണ് ബ്രഹ്മതേജസ്സ് എന്ന് അറിയപ്പെടുന്ന ബ്രാഹ്മണന്‍റെ ഓറാ. ജാതി വിദ്വേഷം മൂലം അതിനെ നോട്ടം കൊണ്ടു തന്നെ സംഹരിച്ച ഹിന്ദുവിഭാഗങ്ങള്‍ക്ക്  അത്ര വേഗല്‍ അത് പുനഃസൃഷ്ടി ചെയ്യാന്‍ സാധിക്കുന്നില്ല. ശുദ്ധമായ സാത്ത്വികതയുടെ ദാരിദ്ര്യം നാം അനുഭവിക്കുന്നു.

ഇമ്മാതിരി വ്യാഖ്യാനങ്ങളെ ഭയന്നാവും ഇത്തരം ശാസ്ത്രദര്‍ശനങ്ങളെ ഇവിടുത്തെ പൊതുമാധ്യമങ്ങള്‍ പോലും മാന്യമായി തഴഞ്ഞു കളയുന്നത്. എന്നാലും വരാനുള്ളത് വഴിയില്‍ തങ്ങുകയില്ലെന്ന് ഇപ്പോള്‍ മനസ്സിലായല്ലൊ. :)


Sunday, 20 July 2014

Aura vibration

തൊട്ടുകൂടായ്മ എന്നതുപോലെ ദൃഷ്ടിദോഷം (കണ്ണ്, കൊതി, നാവുദോഷം) മുതലായവേയും ഹാഡോ, ഓറ തുടങ്ങിയ ശാസ്ത്രദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാവുന്നതാണ്. സാധാരണഗതിയില്‍ ഓറ നമുക്ക് ദൃശ്യമാവാതെ ഇരിക്കുന്നത് നമ്മുടെ ദൃഷ്ടിദോഷം കൊണ്ട് എന്ന് മനസ്സിലാക്കാന് സാധിക്കുന്നു.
ഒരാളുടെ മുഖം കണ്ടാലുടനെ ഇവന് ആളു ശരിയല്ല എന്ന തോന്നലുണ്ടാകുന്നു. ഐഡന്റിഫിക്കേഷന് പരേഡില്‍  കുറ്റവാളികളെ തിരിച്ചറിയാന്‍ കഴിയുന്നു.  ഓറ റെക്കഗ്നൈസേഷന് ചെയ്യാനുള്ള സെന്സുകള് നമ്മളില് ഉള്ളതുകൊണ്ടാണ് ഇതെല്ലാം. 
വെള്ളം ഓതുക, ഉപ്പ് ഓതുക, ഭസ്മം ജപിക്കുക, ചരട് ജപിച്ചു കെട്ടുക, യന്ത്രങ്ങള് വരച്ചു പൂജിച്ച തകിടുകള് കൊണ്ട് രക്ഷ ബന്ധിക്കുക. തുടങ്ങിയവയാണ് പരിഹാര കര്മ്മങ്ങളായി ചെയ്യാറുള്ളത്. വെള്ളം ഓതുന്നതില്‍ ഹാഡോ ഇഫക്ട് ആണ് എന്നത് സ്പഷ്ടമാണ്. ജലം എന്ന പോലെ ക്രിസ്റ്റലുകളിലും ഹാഡോ തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്റ്റല് ആകൃതിയുള്ള വസ്തുവാണല്ലൊ ഉപ്പ്. പൊടിച്ച ഉപ്പല്ല ഓതാന് ഉപയോഗിക്കുന്നത്. 
മന്ത്രം ജപിച്ചു കെട്ടുന്ന ചരടുകള്‍ താല്ക്കാലിക രക്ഷാമാര്‍ഗ്ഗങ്ങളാണ്. അവ ശരീരത്തില്‍ ധരിച്ചാല് ക്രമേണ അവയെയും അശുദ്ധി ബാധിക്കുന്നു. എന്നാല്‍ ശുദ്ധീകരിക്കാന്‍ കഴിവുള്ള വസ്തുവാണ് സ്വര്‍ണ്ണം. സ്വര്‍ണം ധരിക്കുന്നത് ശരീരശുദ്ധിക്ക് വേണടി കൂടിയാണ്. 
യന്ത്രങ്ങളില്‍ വരയ്ക്കുന്ന രൂപങ്ങള്‍ ഏകാഗ്രതയോടെ വരയ്ക്കപ്പെട്ട ജ്യാമിതീയ രൂപങ്ങളാണ്. അവ വരയ്ക്കുന്നതിന് ഉയര്‍ന്ന അളവിലുള്ള ബോധം ആവശ്യമാണ്. അതിനനുസരിച്ച് കൂടിയിരിക്കും അവയുടെ ഓറാ. 
പ്രിന്‍റ‍ഡ് അക്ഷരങ്ങളേക്കാള്‍ ഓറാ കയ്യക്ഷരങ്ങള്‍ക്കാണ് ഉള്ളത്. ഭംഗി കുറഞ്ഞവ ആയാല്‍ പോലും. എഴുതുന്നയാളിന്‍റെ മാനസികാവസ്ഥ കൂടി കയ്യക്ഷരങ്ങള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയും. അതില്‍ തന്നെ ഒറിജിനല്‍ ലെറ്ററുകള്ക്ക് ഫോട്ടോസ്റ്റാറ്റിനേക്കാള്‍ പവര്‍ ഉണ്ടായിരിക്കും.