ഈ വിഷയം എടുത്തിട്ടതിനു എന്റെ മുഖ പുസ്തകസുഹൃത്ത് ശ്രീമതി അർച്ചന നാരായണനോട് നന്ദി രേഖപ്പെടുത്തുന്നു. അവർ ചരിത്ര സംഭവം ഉദാഹരണ സഹിതം പ്രൊഫൈൽ വാളിൽ ഈ വിഷയം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചര്ച്ചയിൽ ഞാൻ എഴുതിയ ഒരു കമന്റ് മാത്രം ആണ് ചുവടെ
ഒരു കഷണം പുകല, അല്ലെങ്കിൽ ഒരു വാഴക്കുല കണ്ടുകാഴ്ച നല്കി "ഏയ് തമ്പ്രാ അടിയാണ് കിടപ്പാടം ഇല്ല " എന്ന് പറഞ്ഞാൽ " നീ പോയി ആ പടിഞ്ഞാറേ വളപ്പിൽ കുടി കെട്ടി വേലി വളച്ചു കെട്ടി കിടന്നോ" എന്ന് ഉദാരമായി നല്കിയിരുന്ന തമ്പ്രാന്മാരെ നന്ദിയോടെ ഓര്ക്കുന്ന അവർണൻ ഉണ്ടോ? ഗുണങ്ങൾ നോക്കാതെ വർഗം അടച്ചു തെറി പറയുന്ന അവർന്നസംസ്കാരം ഇന്ന് ഭരണ പദവിയിൽ അത്യുന്നതങ്ങളിൽ ചെന്നെത്തി നില്ക്കുന്നു. എന്നിട്ടും നല്ല വാക്ക് പറയാൻ എത്ര പേര് പഠിച്ചു? ഇത് ആരെയും അവഹേളിക്കാൻ പറയുക അല്ല. സത്യം.
സവർണൻ അവർണൻ എന്ന് തട്ട് തിരിച്ചു ഹിന്ദുക്കളെ തമ്മിൽ അടിപ്പിക്കേണ്ടത് ആരുടെ ആവശ്യം ആയിരുന്നു? ഇതൊക്കെ മനസ്സിലാക്കാൻ ചരിത്ര ഗവേഷണം ഒന്നും നടത്തണ്ട. സാമാന്യ ബോധം മതി. ചരിത്ര ഗ്രന്ഥങ്ങളധികവും വിദേശികളുടെ ആധിപത്യകാലത്ത് രചിക്കപ്പെട്ടവ ആണല്ലോ. ഇപ്പോഴും വിദേശ ആധിപത്യം തന്നെ അല്ലെ പരോക്ഷം ആയിട്ട് ആയാലും പഴയതിലും കഷ്ടം ആയി നാടിനെ കുട്ടിച്ചോആറാക്കുന്നത്?
No comments:
Post a Comment