Friday 14 September 2012

Again Against Dr. Gopalakrishnan

So called Brahmin

ചോദ്യം ഉത്തരം.

അല്‍പ സമയം മുന്‍പ് എന്റെ സുഹൃത്ത് ആയ ശ്രീ വിനേഷ് നമ്പൂതിരി ഡോക്ടര്‍ ഗോപാലകൃഷ്ണന്റെ ഒരു യൂ ടൂബ് പ്രസംഗം (ബ്രാഹ്മണരോട്) http://www.youtube.com/watch?v=Ocqae_p3rGU&feature=share കേട്ടിട്ട് അഭിപ്രായം ആവശ്യപ്പെട്ടു. ഞാനത് കേട്ടു.

നമ്പൂതിരിമാര്‍ അവര്‍ക്ക് അറിയാവുന്ന വൈദികജ്ഞാനം മറ്റുള്ളവര്‍ക്ക് ജാതി ഭേദം ഇല്ലാതെ പകര്‍ന്നു കൊടുക്കണം എന്നാണു അദ്ദേഹം പറയുന്നത്.  

ഒരു തന്ത്രി ഒരു ഈഴവനെ പൂജ പഠിപ്പിച്ചു. അവന്‍ എല്ലാ തന്ത്രിമാരെയും അന്തസ്സായിട്ടു കോടതി കയറ്റി. ഗുരുദക്ഷിണ! അങ്ങനെ ആര്‍ക്കും ശ്രീകോവിലുകളില്‍ കയറാം പൂജ കഴിക്കാം എന്ന അവസ്ഥ ആയി ഇന്ന്. അപ്പോള്‍ പിന്നെ കേരളത്തില്‍ നമ്പൂതിരിമാരുടെ ആവശ്യകത എന്താണ്? അവര്‍ മറ്റു തൊഴിലുകളില്‍ യഥേഷ്ടം വ്യാപരിക്കട്ടെ. 

കോടതിയും ജനങ്ങളെയും  പേടിച്ചു ഇതിരെതിരെ മിണ്ടാന്‍ വയ്യാത്ത അവസ്ഥയിലേക്ക് ബ്രാഹ്മണര്‍ സോറി -സൊ കോള്‍ഡ് ബ്രാഹ്മണര്‍ - ചെന്നെത്തി. ഇനിയും അവര്‍ക്ക് പിഴിയാന്‍ പാകത്തിന് നിന്ന് കൊടുക്കണം എന്നാണോ ഡോക്ടറുടെ ഉപദേശം?

നമ്പൂരി മന്ത്രം പഠിപ്പിച്ച കഥ പോട്ടെ ശ്രീനാരായണഗുരു പഠിപ്പിച്ച പാഠങ്ങള്‍ ഇപ്പോള്‍ ശിഷ്യര്‍ നേര്‍ വിപരീതമായി  തിരുത്തിയല്ലേ പാടുന്നത്? അദ്ദേഹത്തിന് കൊടുത്ത ഗുരുദക്ഷിണ എന്തായിരുന്നു? അതൊന്നും ഡോക്ടര്‍ കാണില്ല.

ഈഴവപ്പേടിയില്‍ നിന്ന് നമ്പൂരിമാരായ ശാന്തിക്കാരെ സംരക്ഷിക്കുന്നത് തങ്ങള്‍ ആണെന്നായിരുന്നു  നായന്മാരുടെ അവകാശവാദം. അതും തട്ടിപ്പാണെന്ന് തെളിഞ്ഞു. തിരുവല്ലാ മുത്തൂര്‍ സംഭവം ഒരു ഉദാഹരണം മാത്രം.

ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ മുന്‍പ് പൂജാരി ആയിരുന്നു എന്ന് കൂടെക്കൂടെ പറയാറുണ്ട്‌. ഇപ്പോള്‍ അദ്ദേഹത്തിന് ആ തൊഴില്‍ ചെയ്യാന്‍ സാധ്യമാണോ? ഈ ഉപദേശവും ആയി അമ്പലത്തില്‍ ചെന്നാല്‍ ഭക്തജനങ്ങള്‍ പഠിപ്പിക്കും പാഠങ്ങള്‍ . അടുത്ത ഡോക്ടറേറ്റിനു ഉള്ള വക.  അവിടെ അവരുടെ വരുതി. അവരുടെ ആജ്ഞ.

ഇതിനു മറുപടി ആയി അദ്ദേഹത്തോട് പറയാനുള്ളത് എട്ടിലെ പശു പുല്ലു തിന്നില്ല. കടലാസിലെ വിദ്യ കൊണ്ട് ബിരുദം വാങ്ങാം. ആള്‍ക്കാരുടെ കയ്യടിയും. പക്ഷെ അനുഭവലോകം വേറെയാണ്. അത് നോക്കി വേണം ഇതുപോലെ ഉള്ള ഉപദേശങ്ങള്‍ സ്വരൂപിക്കാന്‍.
 

Thursday 13 September 2012

Blog concluding

ശാന്തിവിചാരം ഉപസംഹാരത്തിലേക്ക് 

നല്ല രീതിയില്‍ ആരംഭിച്ചു നല്ല രീതിയില്‍ നടത്തിയ ഒരു സംരംഭം അവസാനിപ്പിക്കുന്നതും നല്ല രീതിയില്‍ തന്നെ ആവണം എന്നുണ്ട്. ശാന്തിവിചാരം എന്ന ഈ ബ്ലോഗ്‌ ഉപസഹരിക്കാനുള്ള ഭാവത്തില്‍ ആണ് ഞാന്‍.

ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത് എന്റെ തൊഴില്‍ രംഗത്തെ പരിചയം ആണ്. മുഖ്യമായും ക്ഷേത്ര അനുഭവങ്ങള്‍. എന്നാല്‍ അവ ഒന്നും ഇതില്‍ എഴുതിയില്ല എന്നത് വേറെ കാര്യം.


ശാന്തിക്കാരുടെ വാക്കുകളെ കേള്‍ക്കുന്നത് നമ്മുടെ ഭക്തജനങ്ങള്‍ക്ക്‌ കുറച്ചില്‍ ആയിരിക്കുന്നു.  ഭക്തിയിലും വിശ്വാസത്തിലും സത്യധര്‍മാദികളിലും ഉറച്ചതല്ല,  ജാതിവിദ്വേഷത്തില്‍ ഉറച്ചത് ആണ് ആധുനിക ഹിന്ദുക്കളുടെ  പ്രബുദ്ധത. നമ്പൂതിരിമാര്‍ മിണ്ടിപ്പോകരുത്‌ എന്ന ഓര്‍ഡര്‍ പലപ്പോഴും തുറിച്ചു നോട്ടങ്ങളില്‍ ഒതുങ്ങുന്നു എങ്കിലും എങ്കിലും അത്  അലിഖിത നിയമം പോലെ കാതില്‍ മുഴങ്ങുന്നു.

ക്ഷേത്രങ്ങള്‍ എന്നെന്നും എനിക്ക് പ്രചോദനം നല്‍കിയിട്ടുണ്ട്. ചിന്തിക്കാനും എഴുതാനും. എന്നാല്‍ ക്ഷേത്രങ്ങളും ആയുള്ള ബന്ധം ഇല്ലാതെ ആയതോടെ - ഞാന്‍ ശാന്തിക്കാരന്‍ അല്ലാതെ ആയതോടെ- ശാന്തിവിചാരവും കുറഞ്ഞു തുടങ്ങി.

ബ്ലോഗെഴുത്തും ഇന്റര്‍നെറ്റ് ഉപയോഗവും ശാന്തിക്കാരന് അയോഗ്യത ആവും എന്ന് ഞാന്‍ കരുതിയിരുന്നില്ല. 
അര മണിക്കൂറിനുള്ളില്‍ കര്‍മംകൊണ്ട് ബ്രാഹ്മണ്യം നേടുന്നവര്‍  ഉള്ളപ്പോള്‍ ജന്മബ്രാഹ്മണര്‍ ക്ഷേത്രങ്ങളില്‍ അധികപ്പറ്റ്  ആകുന്നു.  പ്രസാദം കൊടുക്കാന്‍ ഒരു മിനിട്ട് വൈകിയാല്‍ തടപ്പള്ളിയിലേക്ക് നോക്കി കണ്ണ് മിഴിക്കുന്ന ഭക്തജനങ്ങള്‍ . അവരെ നേരിടാന്‍ പുതിയ ജനറേഷന്‍ ശാന്തിക്കാര്‍ തന്നെ വേണം.  


പ്രസ്താവനകള്‍ ഇറക്കുന്നതിനാല്‍ സഭാപ്രസിഡന്റിനു പോലും ധാരാളം ശത്രുക്കള്‍ ഉണ്ടത്രേ! തന്ത്രിമാര്‍ ആയാല്‍ മിണ്ടാതെ ഇരിക്കണ്ടേ? ധര്‍ണ  നടത്താന്‍ പാടുണ്ടോ? പ്രതിഷേധിക്കാന്‍ അവകാശമുണ്ടോ? എല്ലാം ക്ഷമിക്കാന്‍ ബാധ്യസ്ഥര്‍  അല്ലെ?

ഇപ്പോള്‍ ശുംഭന്മാരും നിശുംഭന്മാരും കൂടി ഒന്നായപ്പോള്‍ നമ്പൂരി, വാരിയര്‍ തുടങ്ങിയ ചെറുകിട ജാതിക്കൂട്ടങ്ങള്‍ക്ക് ഭീഷണി അതിശക്തവും അസഹ്യവും  ആയിരിക്കുന്നു.  ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ എന്താണ് മാര്‍ഗം? എന്നിലെ  ശാന്തിക്കാരനും അത്രയേ ചെയ്യുന്നുള്ളൂ. 

ഇങ്ങനെ ഒരു ആത്മാഹുതിയുടെ ആവശ്യകത, അനിവാര്യത വിചാരശീലം ഉള്ള ഏതൊരു ആളിനും ബോധ്യപ്പെട്ടു എന്ന് കരുതുന്നു.

ഇതുവരെ സഹകരിച്ചു സഹിച്ച എല്ലാവര്ക്കും നന്ദി. ശാന്തിവിചാരം ബ്ലോഗ്‌ ഇവിടെ അവസാനിക്കാന്‍ ഉദ്ദേശിക്കുന്നു. ഇത് ദുരന്തം ആണോ എന്ന് വായനക്കാര്‍ക്ക് പരിശോധിക്കാം. വിലയിരുത്താം വിധിക്കാം. സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാം. പുതിയ നിലപാട് സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കില്‍ അതും ബോധ്യപ്പെടുത്താം.  

Wednesday 12 September 2012