Saturday, 17 March 2012

Temples for what?

ക്ഷേത്രങ്ങള്‍ എന്തിനു?
ഇത് ശ്രീ സുഭീഷിന്റെ രണ്ടാമത്തെ ചോദ്യം ആണ്. 500 കൊല്ലം മുന്‍പ് എഴുതി വച്ച ഉത്തരം അല്ല ഇന്നത്തെ ഉത്തരം. I am giving the latest observed answer from the angle of vision of a Hindu priest. 





  • 21 hours ago
    Subheesh Kv
    • Kshethrangal enthinu?

  • 4 minutes ago
    Vasudevan Namboodiri
    • ദൈവം  പോലും  ജനങ്ങളുടെ  കീഴില്‍  ആണ്  എന്ന്  വരുത്തിക്കൂട്ടാന്‍.  വന്നു  കൂടുന്നതോ  അനര്‍ത്ഥങ്ങളും  ! 


ക്ഷേത്രങ്ങള്‍ എന്തിനു? 
കരക്കാര്‍ക്കു കാശുണ്ടാക്കാന്‍. അല്ലാതെ   മോക്ഷസാധന ഒന്നും ആര്‍ക്കും ലക്ഷ്യമല്ല. അതൊക്കെ ജാടക്ക് പറയും. മറ്റുള്ളവരെ കബളിപ്പിക്കാന്‍. ക്ഷേത്രവിശ്വാസത്തെ ചൂഷണം ചെയ്യാന്‍. 

തന്ത്രശാസ്ത്രം പറഞ്ഞാല്‍ അത് സത്യം കൂടി ആയിരിക്കണ്ടേ? മോക്ഷ സാധന, കുണ്ടലിനി  ഉത്തേജനം എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെ നടപ്പ് മാര്‍ഗവുമായി പുലബന്ധം പോലും ഉണ്ടാവില്ല. ഇന്ന് പൂജയ്ക്ക് പഴയ രഹസ്യ സ്വഭാവം ഇല്ല. It  is a reality show.  Temple is a public platform. 


ശുദ്ധവും ശുദ്ധിയും ക്ഷേത്രത്തില്‍ നിന്ന് പടിയിറങ്ങി. ബ്രാഹ്മണ സമ്പ്രദായത്തില്‍ പൂജകള്‍ പുരാതന കാലം മുതല്‍ നടന്നിരുന്ന ക്ഷേത്രങ്ങളില്‍ ജാതി ബ്രാഹ്മണ്യം ഇന്ന് അധികപ്പറ്റ് ആയി. അതറിയാതെ നാണംകെട്ടു  ജോലി ചെയ്യുന്ന ബ്രാഹ്മണര്‍ക്ക് ഇല്ലാത്ത കുറ്റമില്ല.  ബ്രാഹ്മണ സര്‍ട്ടിഫിക്കറ്റ് ധാരികളായ ബ്രഹ്മ ജ്ഞാനികള്‍  ആകുമ്പോള്‍ ആരും കുറ്റം പറയാന്‍ ധൈര്യപ്പെടില്ല. 


അതുകൊണ്ട് അവര്‍ വരണം. ജാതി ബ്രാഹ്മണര്‍ അവര്‍ക്കുവേണ്ടി പടി ഇറങ്ങണം. ഈ കാലഘട്ടത്തിന്റെ വെല്ലുവിളിയോടുള്ള ശരിയായ ഉത്തരം അത് മാത്രമാണ്. ഘട്ടം ഘട്ടം ക്ഷേത്ര രംഗം വിടാനുള്ള തീരുമാനത്തിലാണ് ബ്രാഹ്മണരില്‍ പലരും എന്ന് അറിയുന്നു. 


My Leave Letter

My  Leave letter
Dear readers,

May I take some leave for a few days? I think even of terminating the regular flow for creative purposes. 
കൂടുതല്‍ എഴുതുന്നതിലല്ല കാര്യം. എഴുതുന്നവ സാരം ആയിരിക്കുന്നതിലാണ്. സാരമായി എഴുതിയെഴുതി സാരമായി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ ഞാന്‍ അകപ്പെടുകയാണ്.  സത്യത്തില്‍, എന്തെങ്കിലും ചെയ്യുന്നതില്‍ ആണ് എന്‍റെ ആത്മ സംതൃപ്തി കുടികൊള്ളുന്നത്. അങ്ങനെയല്ലേ വേണ്ടതും? 


ഞാന്‍ ഒരു മഹാമാടിയന്‍ ആണെന്നാണ്‌ എന്‍റെ അയല്‍ക്കാരും ബന്ധുക്കളും ഉറച്ചു വിശ്വസിക്കുന്നത്. ഒരു ജോലിക്കും പോവില്ല. ഇപ്പോഴും കുത്തിയിരുന്ന് എഴുത്ത് തന്നെ. അതുകൊണ്ട് ആര്‍ക്കെങ്കിലും പത്തു പൈസയുടെ പ്രയോജനം ഉണ്ടെങ്കില്‍   വേണ്ടില്ല...  അങ്ങനെ പോകുന്നു അവരുടെ വില ഇരുത്തല്‍. ഞാന്‍ ജീവിക്കുന്ന ഗ്രാമത്തില്‍ എന്നെക്കാള്‍ നല്ല ഒരു ആക്ഷേപകഥാപാത്രം വേറെ കാണില്ല. ആധുനിക കവിതാ പ്രസ്ഥാനം വന്നതില്‍ പിന്നെ ആണെന്ന് തോന്നുന്നു കവി എന്ന് പറഞ്ഞാല്‍ എല്ലായിടത്തും പുച്ഛം. അവനെ ഉപജീവിക്കുന്ന  പ്രസാധകര്‍ക്ക് പോലും! 


ഞാന്‍ അടുത്ത ബന്ധം പുലര്‍ത്തി യിട്ടുള്ളത് ക്ഷേത്രത്തില്‍ വരുന്ന ഭക്ത ജനങ്ങളോടാണ്‌. computer, laptop, internet എന്നൊന്നും അവരോടു പറയാന്‍ പറ്റില്ല. അതൊന്നും തിരുമേനിമാര്‍ക്ക് ഉള്ളതല്ല എന്ന് ബലമായി വിശ്വസിക്കുന്നവര്‍. തിരുമേനിമാര്‍ പത്രം പോലും വായിക്കാന്‍ പാടില്ല എന്ന് പറഞ്ഞ ശ്രീകാര്യക്കാരനെ ഓര്‍മ  വരുന്നു.


ഒന്നും പൂര്‍ത്തി ആക്കുക എന്നത് എന്‍റെ സ്വഭാവമല്ല. പഠനത്തിലും ജീവിതത്തിലും. അപ്പോഴേക്കും അടുത്ത വിചാരജ്വരം തുടങ്ങിയിരിക്കും."പൂര്‍ത്തീകരിച്ചു പഠനം വിജയം വരിക്കാന്‍ ആര്‍ക്കുണ്ട് നേരമിവിടെപ്പണിയുണ്ടുവേറെ."  

എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഏറ്റവും ഇഷ്ടം കത്തുകള്‍ എഴുതുന്നതില്‍ ആണ്. സ്വീകര്താവ് ആയി ഒരാളെ മാത്രം സങ്കല്പിച്ചാല്‍ മതി. ഇതും ഒരു കത്ത് തന്നെ. 


As I entered into net, I am losing focus outside it. So deeply I involved. I have to visit many persons, publish at least a book. എല്ലാ പൊതു മാധ്യമങ്ങളും (അച്ചടി, റേഡിയോ, & T V) എനിക്ക് അവസരം നിഷേധിചിട്ടെ ഉള്ളൂ. സ്വന്തനിലക്ക് ഒരു പ്രസിദ്ധീകരണ പരീക്ഷണം നടത്തണം എന്നൊരു വലിയ ആഗ്രഹം ഉള്ളില്‍ ഉണ്ടായിരുന്നു. ബ്ലോഗിലൂടെ അത് സാധിച്ചു. എന്നുവച്ച് വലയ്ക്കുള്ളില്‍ കുടുങ്ങിപ്പോകരുതല്ലോ. ബ്ലോഗ്‌ എഴുതാതെ ഇരിക്കാന്‍ എനിക്ക് എത്രനാള്‍ കഴിയും എന്ന പുതിയ പരീക്ഷണം ഇപ്പോഴത്തെ  ആവശ്യം ആയിരിക്കുന്നു.  Many actions are awaiting for me. So pls let me leave for some time. 


കുറച്ചു passive ആകുന്നു എങ്കിലും കഴിയുന്നത്ര എഴുതാം എന്ന് വിചാരിക്കുന്നു. പഴയതുപോലെ മസില്‍ പിടിക്കുന്നില്ല. അതിനു വയ്യ. 


ചോദ്യം ഉണ്ടാകുന്നിടത് അല്ലെ  ഉത്തരം എഴുതേണ്ടത്? facebook group കളില്‍ ആണ് സംവാദത്തിനു കൂടുതല്‍ സൗകര്യം. They say blog is out of fashion.  But I don't think so.

I believe that there are some regular visitors for this blogspot.  Since they are giving no comments, I can even be responsive in the same measure. I feel no relationship nor obligation.  All subject to your will.  I say  "As you like".






Thank You

Address Talk

പ്രിയപ്പെട്ട നിരീക്ഷകരെ, പരീക്ഷകരെ, സുഹൃത്തുക്കളെ,

I am in a relaxing mood today. ഒന്ന് ചുമ്മാ ഇരിക്കാം എന്ന് വിചാരിച്ചു. എല്ലാ വിചാരങ്ങളും എഴുതാന്‍ ആവില്ലല്ലോ. എന്നെ എഴുതാന്‍ പ്രചോദിപ്പിക്കുന്ന ആ അജ്ഞാത ശക്തി പലപ്പോഴും അതിന്റേതായ തിരക്കിലാവും.

ഇന്നലെ രണ്ടാമത് ഇട്ട ബ്ലോഗ്‌ അല്പം അധികപ്പറ്റായി തോന്നാം. കലാകാരന്റെ വീക്ഷണം സാധാരണക്കാരന്റെതില്‍ നിന്ന് വ്യത്യസ്തം ആണ്. ശാസ്ത്ര കാരന്റെത് ഇവ രണ്ടില്‍ നിന്നും വ്യത്യസ്തം ആണ്. അത് സാധാര്‍ണക്കാര്‍ക്കും കലാകാരന്മാര്‍ക്ക് പോലും ചിലപ്പോള്‍ ബോറായി തോന്നാം. 



ആരിലും ഒന്നും അടിച്ചു ഏല്പിക്കാന്‍ ഉദ്ദേശം ഇല്ല. അധികം ആരും കമന്‍റ് എഴുതാത്തത് ഒരു കണക്കിന് നല്ലതാണ്. കൂടുതല്‍ സ്വതന്ത്രമായി എഴുതുകയോ എഴുതാതെ ഇരിക്കുകയോ ചെയ്യാമല്ലോ. ചില പരിഭവസ്വരങ്ങള്‍ കേട്ടു.

ചോദ്യങ്ങള്‍ സംശയങ്ങള്‍ ചോദിക്കുന്നവര്‍ ഓരോന്നായി ചോദിക്കുന്നതാവും സൗകര്യം. Question paper പോലെ തോന്നും എട്ടുപത്തെണ്ണം ഒരുമിച്ചു വരുമ്പോള്‍.   ദുശ്ചോദ്യങ്ങള്‍ എന്ന് തോന്നിയാല്‍ മറുപടി തരില്ല. പരിഹസിക്കാനോ, പരീക്ഷിക്കാനോ ഉദ്ദേശിച്ചുള്ള കത്തുകള്‍ക്കും തഥൈവ. വേണ്ടാത്ത ചോദ്യങ്ങള്‍ ആണ് 
ദുശ്ചോദ്യങ്ങള്‍. തെറ്റായിട്ടുള്ള ചിന്താഗതിയുടെയോ, തെറ്റായ ധാരണകളുടെയോ ഫലം ആണവ. 

കവിതകളോട് വായനക്കാരുടെ പ്രതികരണം വേണ്ടത്ര വ്യക്തം ആവാത്തതിനാല്‍ കവിതകള്‍ പോസ്റ്റ്‌ ചെയ്യാന്‍ മടിക്കുന്നു. Now I am prepared and prone to hear more than to write. Come forward to this newer track of thought.

Thank u.

Thursday, 15 March 2012

The Goddess of the "Offensive terms" (തെറിയുടെ ദേവത)

അബ്രാഹ്മണര്‍ക്ക് മന്ത്രം ജപിക്കാന്‍ അവകാശമുണ്ടോ എന്നത് ഒരിക്കലും ബ്രാഹ്മണരെ സംബന്ധിക്കുന്ന വിഷയം അല്ല. അതുകൊണ്ട് അതില്‍ അഭിപ്രായം പറയേണ്ടതില്ല. എന്നാല്‍ സമത്വത്തിന്റെത് എന്ന് കരുതപ്പെടുന്ന ഇക്കാലത്തും, അബ്രാഹ്മണരുടെ കുത്തക ആയിരുന്ന മറ്റു ചില മന്ത്രങ്ങള്‍  പ്രയോഗിക്കാന്‍ ഉള്ള അവകാശം ഇന്നത്തെ സമൂഹം ബ്രാഹ്മണര്‍ക്ക് നിഷേധിക്കുകയാണ്. ഈ നടപടി അന്യായം അല്ലെ? 

ശത്രുസംഹാരം, ജിഹ്വാസ്തംഭനം, ഇഷ്ടകാര്യ ലാഭം തുടങ്ങി ഫലസിദ്ധി  തെളിയിച്ച  അത്തരം മന്ത്രങ്ങള്‍ ഏതെന്നോ?


Courtesy : Sri Veebee Krishnakumar. (Article posted in the face book group "namboothiri")
തെറിയുടെ ദേവത

തെറിച്ചിക്കാവിലമ്മ !
-----------------------
തെറി പറച്ചില്‍.... അതിന്‍റെ മന:ശാസ്ത്രം എന്തായിരിക്കാം?! ചേരിപ്രദേശങ്ങളിലും മററുമുള്ളവർ തെറിപറയുന്നതിൽ നാവുവഴക്കം വന്നവരാണ്. എന്തുമാവട്ടെ ഇന്നു ബസ്സില്‍ എന്നോടോപ്പാമി രുന്നിരുന്ന ഒരു കാരണവർ‍ ഒരു കാരണവും കൂടാതെ (എന്നു ഞാന്‍ കരുതുന്നതില്‍ തെറ്റുണ്ടാവാം!) തന്‍റെ പരിചയക്കാരോടു തെറി പറയുന്നതു കേട്ടു ഞാൻ തരിച്ചിരുന്നുപോയി (കൊരിത്തരിക്കുന്നവരുമുണ്ടാവാം!!കൈ തരിക്കുന്നവരോ ?!
ഇന്നിപ്പോള്‍ ചേരിപ്രദേശമെന്നല്ലാ 'ചേരിചേരാപ്രദേശ'മായാലും തെറിയേ നാക്കെടുത്താല്‍ (അതെ പിഴുതെടുത്താലത്തെക്കാര്യവും തഥൈവ !? ) പറയൂ എന്നത് ജീവിതവ്രതമാക്കിയവരുണ്ട് . എന്തു ചെയ്യാം ശീലിച്ചു പോയില്ലേ ! സ്കൂള്‍ കുട്ടികളാണെങ്കില്‍ മാഷേയിവന്‍ 'മ' വെച്ചുള്ള തെറി പറഞ്ഞു ഇവന്‍ 'ക' വെച്ചുള്ള തെറി പറഞ്ഞു എന്നിങ്ങനെ അവയെ 'കാറ്റഗറായ്സു' ചെയ്തേ പറയൂ ! തെറിയല്ലാ പറഞ്ഞവനെപ്പറ്റി പരാതി ! എങ്ങനെയിവര്‍ ഇത്ര സമര്‍ഥമായി ഇതെല്ലാം പറയുന്നു എന്നാരെങ്കിലും അല്ഭുതപ്പെടുമെന്നെനിക്കു തോന്നുന്നില്ലെങ്കിലും നിങ്ങള്‍ക്കു തോന്നാനും മതി ! എക്സ്പീരിയന്‍സ് ചെയ്യുന്നതു സ്വാംശീകരിക്കപ്പെടും എന്നതു തന്നെ ഇതിന്റെ മന:ശാസ്ത്രം . പിന്നെ അതിന്റെ ശര ത്തെറ്റുകള്‍ ഒരു വിഷയമേയല്ല ! നാവില്‍ സരസ്വതിക്കു പകരം 'തെറിച്ചിക്കാവിലമ്മ വാഴും . വീഴും സദാ തല്‍പ്രസാദം !



 ·  ·  · 21 hours ago

  • You like this.

    • Vasudevan Namboodiri മാഷ്‌ ഇത്ര ബേജോറാവണ്ടാ. ശൂദ്രമന്ത്രം എന്നാണു അതിന്റെ സംസ്കൃത വിവക്ഷ. പലതും ഫലസിദ്ധി തെളിയിച്ചവ ആണ്. പോലീസ് സാഹിത്യം എന്നും നമുക്ക് വിവക്ഷിക്കാം. ഇന്നത്തെ സാംസ്കാരിക ജീവിതത്തില്‍ അനിഷേധ്യമായ ഒരു സ്ഥാനം ഇതിനുണ്ട്. പക്ഷെ നമ്പൂരിമാര്‍ക്ക് അത് തൊടാന്‍ പൊതുസമ്മിതി ഇല്ല.

      നമ്മുടെ മന്ത്രങ്ങള്‍ മറ്റുള്ള എല്ലാരും ജപിക്കുന്നത് ശരി ആണെങ്കില്‍ അവരുടെ പ്രത്യേകം ആയി കണക്കാക്കപ്പെടുന്ന പ്രസ്തുത മന്ത്രങ്ങള്‍ തന്നെ വേണ്ടേ നമ്മളും ജപിക്കാന്‍? അത് തന്നെ അല്ലെ വേണ്ടത്?

      21 hours ago ·  ·  2

    • Jayakumar Namboodiri അജപാ ഗായത്രി എന്ന മന്ത്രം കേട്ടിട്ടുണ്ടോ? ശ്വാസം എടുക്കുംന്നേരം ഹ എന്നും വിടുമ്പോള്‍ സ എന്നും. ഉപനിശധില്‍ പരയുന്നുണ്ട് ..അറിയാതെ ജപിക്കുന്ന മന്ത്രം....
      18 hours ago ·  ·  2

    • Veebee Krishnakumar സോഹം അല്ലെ ?! ഈ പേരുകള്‍ ഇപ്പോളാണറിയുന്നത്‌ (ശൂദ്രമന്ത്രം,അജപാ ഗായത്രി ) . അതിരിക്കട്ടെ , വാസുദേവന്‍‌ ഈ ന്യായം പറഞ്ഞു ഈ മന്ത്രം ഉരുക്കഴിക്കാന്‍ തുടങ്ങിയിട്ടുണ്ടോ ?!
      17 hours ago ·  ·  1

    • Vasudevan Namboodiri അത്യാവശ്യം എല്ലാം പഠിച്ചിട്ടുണ്ട്. ഗുരൂപദേശം കിട്ടാതെ പ്രയോഗിക്കുന്നതിനോട് യോജിപ്പില്ല. പൊതുസമ്മിതിയെ ഗുരൂപദേശത്തിന് തത്തുല്യം ആയി വിചാരിക്കാം എന്ന് തോന്നുന്നു.
      14 hours ago · 

    • Veebee Krishnakumar ഏതു ഗുരു ഉപദേശിക്കുമീ മന്ത്രം ?! ങാ ! ഗുരുവിനെ അക്കൂട്ടത്തില്‍ നിന്നു തന്നെ തെരഞ്ഞെടുത്താല്‍ പറ്റും !
      13 hours ago ·  ·  1

    • Vasudevan Namboodiri മിക്കവാറും അത് വേണ്ടിവരും.
      13 hours ago ·  ·  1

    • Veebee Krishnakumar ഗുരു: ചാത്താ പറയ: ബ്രമ്ഹാ !!
      13 hours ago ·  ·  2

    • Prasanth Puthiyillam Bangalore Veebee Krishnakumar ; what was the intention / learning of this post?
      11 hours ago ·  ·  1

    • Vasudevan Namboodiri The intention is clear and is justifiable sir. Hereby I am registering a new subject of thought in the public mind. Introducing it as follows.

      Abrahmanarude manthra adhikaaram Keralthile pothujanangalude research subject aayirunnu. It got full political support. That craze was boosted by the public media and judged by Hon. Supreme court in their favour.

      Traditional brahmins appeal is treated with an extreme contempt every where even inside the temple by the gathering devotees. Yet poor Brahmins do their duty without listening to the public. As they sacrifies his cultural enemies are gaining and he is losing the essence. This situation can not bring true peace to the society inside and outside the religion.

      Traditional brahmins applied every manthra they know for a solution. There remains only one set of manthras patented by the other castes from times immemmorial. Even today, in the days of the so called "equality", brahmins were allowed not even to utter those words or words having similar standard! Hence they are thinking of a little aggressive or violent paths of actions, quite naturally as a struggle for existence.

      In this life crisis the only hope that remains is to test or utilize the reserved data from the traditional collection of the non-brahmins. My friend Veebee Krishnakumar has presented it beautifully in such a way so as to feel faith and devotion to the Manthras by relating it to some goddess. That's all.

      7 hours ago ·  ·  1

    • Veebee Krishnakumar well said by sri Vasudevan Namboodiri. Are you satisfied or not sri.Prasanth Puthiyillam Bangalore ?!
      2 hours ago · 




With Lalettan

കേട്ടില്ലേ , ലാലേട്ടന്റെ ഓരോരോ ആക്ഷേപങ്ങളെ! ഇതിനൊക്കെ മറുപടി എഴുതാന്‍ ഞാന്‍ -കേവലം ആരും അല്ലാത്ത ഒരുവന്‍- മാത്രം. എഴുതാന്‍ മടി ഒന്നും ഇല്ല കേട്ടോ. എന്നാലും ഒരു ആശങ്ക ഇല്ലാതില്ല. ചോദ്യകര്‍ത്താവ് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഞാന്‍ ഒഴിഞ്ഞു മാറിയേനെ. അത് നിങ്ങളില്‍ പലര്‍ക്കും അറിയാമല്ലോ. ഇതൊരു കടപ്പാടിന്‍റെ വിഷയം കൂടിയാണ്. മാന്യനായ ഒരു വായനക്കാരനോടുള്ള എഴുത്തുകാരന്റെ കടപ്പാട്. വായനക്കാരുടെ മാന്യത പ്രതികരണങ്ങളിലൂടെ ആണല്ലോ പ്രകടമാവുക. അതുകൊണ്ട് മാത്രം എഴുതുകയാണ്. എഴുതാന്‍ തുടങ്ങിയാല്‍ പിന്നെ ദാക്ഷണ്യം ഇല്ല. കടപ്പാടെന്നും വിചാരാവും കുറയും.
"വക്കീലുണ്ടായിരുന്നെങ്കില്‍...... ഒരു മുന്‍‌കൂര്‍ ജാമ്യം എടുക്കാമായിരുന്നൂൂൂൂൂ."
ശിവനോ വിഷ്ണുവോ (ശിവസ്വാമിയോ , വിഷ്ണു പാലായോ) ആയിരുന്നെങ്കില്‍ ഒഴിഞ്ഞു മാറാമായിരുന്നൂൂൂൂൂ.. ഇത് ബ്രഹ്മാവല്ലേ? എല്ലാര്ക്കും വേണ്ടി സൃഷ്ടി ചെയ്യുന്ന, തൊഴാന്‍ ആളില്ലാത്ത അവസ്ഥയില്‍ അകപ്പെട്ട ആ കലാകാരന്‍. അദ്ദേഹം എന്തോ ആപത്തില്‍ ആണെന്ന് തോന്നുന്നു.

എത്ര അവഹേളനം കേട്ടാലും എത്ര വഞ്ചിക്കപ്പെട്ടാലും അവരോടൊക്കെ ദൈവം ചോദിച്ചോളും എന്നു പറഞ്ഞു നിര്‍വികാരനായി ഇരിക്കുന്ന ഒരുവനെ ഒരാപത്തില്‍ തുണക്കു വിളിക്കാനാകുമോ? ഒക്കെ വിധി, ദൈവം എന്തെങ്കിലും ഒരു വഴി കാട്ടിത്തരും എന്നു സമാധാനിപ്പിക്കുന്നവനെ ഒരത്യാവശ്യത്തിനു സമീപിക്കാനാകുമോ?  



എന്താ ലാലേട്ടന് ഇങ്ങനെ ഒരു സംശയം. വല്ല ആപത്തിലും ചെന്ന് ചാടിയോ? അതോ നാളെയോ മറ്റന്നാളോ വരാന്‍ ഇരിക്കുന്ന ആപത്തിനെ മുന്നില്‍ കണ്ടിട്ടാണോ? അതോ extra ആയി ആത്മീയ പിന്തുണ ആവശ്യം ഉണ്ടെന്നാണോ? പെട്ടെന്ന് അങ്ങനെ ഒക്കെ തോന്നിപ്പോയി. തെറ്റിയെങ്കില്‍ സോറി, മറ്റുള്ളവരുടെ കാര്യം ഉദ്ദേശിച്ചാണോ ചോദ്യം? അങ്ങനെയും ആവാമല്ലോ. ഇത് തല്‍ക്കാലം അങ്ങനെ ആണെന്ന് കരുതാം.

അത്യാപത്തില്‍ പരോപകാരം ചെയ്യുക എന്ന ദൌത്യം ഉപജീവന മാര്‍ഗം ആക്കിയ ഒരുവനാണ് ഞാന്‍. ഏതെങ്കിലും അമ്പലത്തില്‍ ശാന്തിക്കാരന് എന്തെങ്കിലും അത്യാവശ്യം നേരിട്ടാല്‍ മുട്ടുശാന്തിക്ക് ആള്‍ വേണമല്ലോ. ഏതു പാതിരാത്രിക്ക്‌ വിളിച്ചു പറഞ്ഞാലും പോയി സഹകരിച്ചിരുന്നതാതാണ്.  എന്‍റെ ഭൂതകാലം. വിദ്യാഭ്യാസത്തിലൂടെ ലഭിക്കാന്‍ സാധ്യത ഉണ്ടായിരുന്ന career നെ ഞാന്‍  അപേക്ഷിച്ചിരുന്നില്ല. ഇത് വളരെ ശ്രേഷ്ഠം ആണെന്ന് തെറ്റിദ്ധരിച്ചു. ഒരര്‍ത്ഥത്തില്‍ ആ ധാരണ ശരിയാണ് താനും. അത് ഇപ്പോഴത്തെ പ്രയോഗ അര്‍ത്ഥത്തില്‍ അല്ല. മുന്‍പ് ഉണ്ടായിരുന്ന തത്ത്വ അര്‍ത്ഥത്തില്‍ ആണ്. 


വ്യക്തിപരമായി നോക്കിയാല്‍ ഒരു നമ്പൂരിയും അലസന്‍ ആയി കാണാന്‍ കഴിയില്ല. ശാന്തിക്കാരെ തന്നെ എടുത്താല്‍ അവര്‍ ആണ് ഏറ്റവും അധികം പ്രവര്‍ത്തിക്കുന്നത് എന്ന് കാണാം. അതുപോലെ മറ്റെല്ലാ തൊഴില്‍ മേഖല കളിലും നമ്പൂരിമാര്‍ അവരുടെ കഴിവ് തെളിയിക്കുന്നുണ്ട്. അധ്യാപകര്‍, ഡോക്ടര്സ്, എന്ജിനീര്സ്, തുടങ്ങി ഉയര്‍ന്ന ഗ്രേഡുകളില്‍ മാത്രമല്ല, ഫാക്ടറിമെന്‍, ലൈന്‍-മാന്‍, ഓട്ടോ ഡ്രൈവേര്‍സ് .. ബിസിനസ്‌, workshop അങ്ങനെ വിവിധ തുറകളില്‍ അവര്‍ കഴിവ് തെളിയിക്കുന്നു. എന്നിട്ടും അലസത എന്ന പേരുദോഷം , ഒരു ബാധ പോലെ അവനെ പിന്തുടരുന്നു. സാമുദായിക തലത്തില്‍ വിലയിരുത്തുമ്പോള്‍ ആണ് ഈ തോന്നല്‍. സമുദായ spirit പലരിലും passive ആണ്. അതൊരു സാങ്കേതികപ്രശ്നം ആയിട്ട് എടുത്താല്‍ പോരെ? വെറുതെ പരശുരാമാനെയും പാര്‍ടിയെയും പഴി പറയണോ?
(This subject will take much time to conclude.)

ഈ വിഷയം (ശാന്തി) വിചാരം ചെയ്തു എഴുതുന്നതിനു ന്യായമായ സാവകാശം ആവശ്യം ആയി വന്നപ്പോളാണ് raising some official inconveniences to stand by, Lalettan posted a comment like a leave letter. So this subject will be considered only slowly. തിരക്കിട്ട് എഴുതിയാല്‍ ശരിയാകുന്ന വിഷയം അല്ലതാനും.



അല്പം വൈകിയാലും ഞാന്‍ എഴുതാന്‍ ഇടയുള്ള  ഉത്തരത്തിന്റെ   സ്വരൂപത്തെ    മനസ്സില്‍ കണ്ടിട്ട് അത്  കേള്‍ക്കാന്‍  ഇട  വരുന്നതിനു  മുന്‍പേ  ആശാന്‍  ഉണ്ടയിട്ടതാവാനും  മതി. മറുപടി എഴുതിയാല്‍ അത് കൊള്ളേണ്ടിടത്ത്  കൊള്ളും  എന്നതില്‍ എനിക്ക് സംശയം ഒന്നുമില്ല. 
pls visit the group  namboothiri

Wednesday, 14 March 2012

An unusual comment

നമസ്കാരം,
എനിക്ക് കിട്ടുന്ന കമന്റുകള്‍ അധികവും facebook ലും email message രൂപത്തിലും ആണ്. blog ലെ comment window അത്ര പോര. എങ്കിലും അതിലൂടെയും ശ്രദ്ധേയമായ comments ലഭിക്കുന്നുണ്ട്. ശാന്തിവിചാരം  blog കേന്ദ്രമാക്കി യുള്ള ഈ പൊതു സംവാദ പ്രക്രിയയോട് ക്രിയാല്‍മകമായ വിമര്‍ശനങ്ങളും ആസ്വാദനങ്ങളും സന്ദര്‍ഭോചിതമായി നല്‍കിയിട്ടുള്ള രണ്ടുപേരാണ് നാരായണന്‍ നമ്പൂതിരി, ലാലേട്ടന്‍ എന്നിവര്‍. അസാധാരണമായ ഒരു കമന്റ് ഇന്നലെ ലാലേട്ടന്‍ പാസാക്കി. അത് ഇങ്ങനെ
  • പ്രതികരണശേഷിയാണ് നിലനില്‍പിന്റെ കാതല്‍, അതു നഷ്ടപ്പെട്ടാല്‍ പിന്നെ അവനെ ആരും വിലവെക്കുകയില്ല, എത്ര അവഹേളനം കേട്ടാലും എത്ര വഞ്ചിക്കപ്പെട്ടാലും അവരോടൊക്കെ ദൈവം ചോദിച്ചോളും എന്നു പറഞ്ഞു നിര്‍വികാരനായി ഇരിക്കുന്ന ഒരുവനെ ഒരാപത്തില്‍ തുണക്കു വിളിക്കാനാകുമോ? ഒക്കെ വിധി, ദൈവം എന്തെങ്കിലും ഒരു വഴി കാട്ടിത്തരും എന്നു സമാധാനിപ്പിക്കുന്നവനെ ഒരത്യാവശ്യത്തിനു സമീപിക്കാനാകുമോ? ഒരത്യാവശ്യത്തിനു ഉപകരിക്കാത്തവനെ ആര്‍ കൂടെ നിറുത്തും? പരശുരാമന്റെ ശാപം ഇപ്പോഴും പേറുന്നതുകൊണ്ടാകും കലോത്സവങ്ങള്‍ക്കു മാത്രം ഒരുമിച്ചു കൂടുന്ന ഒരു വിഭാഗത്തെ സമുദായാവശ്യങ്ങള്‍ക്ക് ഒരുമിപ്പിക്കാന്‍ കഴിയാത്തത്. എത്ര അപഹസിക്കപ്പെട്ടാലും പ്രതികരിക്കാത്തവന് എന്തു പ്രതിഷേധം? അലസത മുഖമുദ്രയാക്കിയവര്‍ക്കു എന്ത് പ്രവര്‍ത്തനം? പരസ്പരം പാര പണിയുന്നതു നിര്‍ത്തി ഒരു സമുദായത്തിന്റേയും അതുവഴി ഒരു സംസ്കാരത്തിന്റേയും വക്താക്കളാകേണ്ടവര്‍ അതിനു വേണ്ടി ശ്രമിച്ചു തുടങ്ങട്ടെ, ബഹുമാനം പിടിച്ചു വാങ്ങേണ്ടതല്ല, താനേ ലഭിക്കേണ്ടതാണ്, പ്രവര്‍ത്തനത്തിന്റെ മഹത്വമനുസരിച്ച് താനേ വന്നോളും. 
ഇത് വായിച്ചിട്ട് എനിക്ക് ചിരിയാണ് വരുന്നത്. പരിഹാസം ആയി തെറ്റിദ്ധരിക്കരുത്. മറുപടി എഴുതണോ എന്നുപോലും തോന്നുന്നില്ല. എന്നാല്‍ ശ്രദ്ധേയം ആയ കമന്റ് ആണെന്നതില്‍ സംശയം ഇല്ല. അതിനു പിന്നിലുള്ള ചേതോവികാരത്തെ മാനിക്കുന്നു. മറുപടി എഴുതണമെന്നുണ്ട്. കുളം ആകുമോ എന്നൊരു ശങ്കയും. എന്നാലും നോക്കട്ടെ. സമാധാനത്തിനു range കിട്ടും എങ്കില്‍ തട്ടിയേക്കാം.


ആകാശം നിറയെ നക്ഷത്രങ്ങള്‍ ഉണ്ട്. അവ കോടിക്കണക്കിനു വരും. സൂര്യന്‍ എന്ന ഒറ്റ നക്ഷത്രം ഉദിച്ചാലോ.. ആ താരപ്രഭ എല്ലാം ഡിം. ആകാശത്തിന്റെ ഘടന എടുക്കുക. എന്താണ് അവിടുത്തെ മുഖ്യ വസ്തു? താരങ്ങള്‍ ആണോ, അതോ സൂര്യനോ? ഇവ രണ്ടുമല്ല. ശൂന്യത അല്ലെ? The sky is full of free space. അതിന്റെ അളവാണ് കൂടുതല്‍. അതില്‍ അങ്ങുമിങ്ങും ഒക്കെയേ ഉള്ളൂ ഓരോ നക്ഷത്രങ്ങള്‍. നക്ഷത്രങ്ങള്‍ തമ്മിലും ഉണ്ട് നല്ല അകലം. ഒരു നക്ഷത്രത്തിന് മറ്റൊന്നുമായി നിശ്ചിത അകലം പാലിച്ചേ മതിയാകൂ. ഈ ബ്രഹ്മാണ്ഡകഥ  ഇവിടെ നില്‍ക്കട്ടെ. നമുക്ക് അണുവിലേക്ക് വരാം. ഒരു  അണുവിന്റെ ഉള്ളില്‍ എന്തെകിലും ഉണ്ടോ? ശൂന്യ സ്ഥലം അല്ലെ അധികവും. protons, electrons തുടങ്ങിയവ കണങ്ങള്‍ ആയാലും തരംഗം ആയാലും (ശാസ്ത്രം കൃത്യമായി കണ്ടെത്തിയിട്ടില്ല, കൃത്യമായി കണ്ടെത്താന്‍ സാധിക്കില്ല എന്നാണു കണ്ടെത്തല്‍. (Heisenburg's Uncertainty principle)


രാഷ്ട്രീയക്കാര്‍  പരമാധികാരം കയ്യാളുന്ന നമ്മുടെ  പൊതുരംഗം എടുത്താല്‍ സത്യസന്ധത ഉണ്ടോ? ധാര്‍മികത ഉണ്ടോ? രാജാക്കന്മാര്‍ക്ക് ഇല്ലാത്ത നൈതികത പ്രജകളുടെ ഭാഗത്ത്‌ അത് ഉണ്ടോ? എന്നിട്ടും പൊതുവേ സമാധാനം നില നില്‍ക്കുന്നില്ലേ? എന്താണ് ഇതിനു കാരണം? നിയമവ്യവസ്ഥ യുടെ മഹത്വം ആണോ? നിയമവശാല്‍ വാഴ്ത്തപ്പെടുന്ന ഭരണഘടനയുടെ മികവ്  ആണോ? ഇന്ന് നിലനില്‍ക്കുന്ന സമാധാനത്തിന്റെ ലോകത്തെ പ്രധാന ഘടകം ഏതാണ് എന്ന് ചോദിച്ചാല്‍ ചില ആളുകളുടെ മൌനം എന്നാവും എന്റെ ഉത്തരം. നക്ഷത്രങ്ങള്‍ക്ക് ശോഭിക്കാനുള്ള ശൂന്യനഭസ്സു പോലെ ആണത്. അവിടെ ഒരു സൂര്യോദയം ഉണ്ടായാല്‍ പിന്നെ നക്ഷത്രങ്ങള്‍ എവിടെ പോകും? 
പ്രതികരണം ഉണ്ടായില്ല എന്നതിന്  പ്രതികരണ ശേഷി നഷ്ടപ്പെട്ടു എന്നര്‍ത്ഥമില്ല.  പ്രതികരണം ഒഴിവാക്കല്‍ ഒരു തന്ത്രം  ആണ്.  അത് ഒരു കല കൂടി ആണ്. നിങ്ങള്‍ എങ്ങനെ വേണം എങ്കിലും എറിഞ്ഞോളൂ. ഒരു കല്ല്‌ പോലും ഞങ്ങളുടെ ദേഹത്ത് കൊള്ളുകയില്ല എന്ന അചഞ്ചലമായ വിശ്വാസം. കുറെ കഴിയുമ്പോള്‍ എറിയുന്നവര്‍ക്ക് തന്നെ ലജ്ജിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. പക്ഷെ ഇന്ന് അതും കാണുന്നില്ല. എറിഞ്ഞു ശീലിച്ചവര്‍ എരിഞ്ഞുകൊണ്ടേ ഇരിക്കും. ഉണ്ടാവേണ്ട പ്രതികരണം ഒഴിവാക്കപ്പെടുന്നത് മുഖ്യമായും ഉള്ള സമാധാനം കളയണ്ടാ എന്ന് കരുതിയാണ്.


ഏതെങ്കിലും ഒരു വ്യക്തി, അവന്‍ ബ്രാഹ്മണന്‍ ആവട്ടെ, ചണ്ടാളന്‍ ആവട്ടെ, പറയുന്നത് സത്യം ആയാല്‍ ഇന്ന് നിലവിലുള്ള സമാധാനവും സ്വൈര്യവും പലര്‍ക്കും നഷ്ടപ്പെടും. അതല്ലേ സ്ഥിതി? അവനു പിന്‍ബലം നല്‍കാന്‍ സ്വന്തം മേല്‍വിലാസത്തിന് പോലും പിന്‍ബലം നല്‍കാന്‍ ആവാത്ത കൃത്രിമ വ്യക്തിത്വങ്ങള്‍ക്ക് കഴിയുമോ ആവോ.


Review after 2 days
ലാലേട്ടന്റെ കമന്‍റ് കണ്ടു.   

നക്ഷത്രങ്ങളും അവയുടെ അനന്തകോടി മടങ്ങ്‌ ശൂന്യ സ്ഥലവും ചേര്‍ന്നതാണ്  ആകാശം. അതുപോലെ രൂക്ഷമായ ഭൌതിക സാഹചര്യങ്ങളിലും ഇവിടെ ആത്മീയ  ലോകത്തു നില നില്‍ക്കുന്ന സമാധാനത്തിന്റെ മാനം നോക്കുക. ആത്മീയ ലോകത്ത് ശോഭിക്കുന്ന നക്ഷത്രങ്ങള്‍ അനവധി ഉണ്ട്. അവ സ്ഥിതി ചെയ്യുന്ന ആകാശത്തിലെ അവയുടെ അനന്തകോടി മടങ്ങ്‌ വരുന്ന ശൂന്യസ്ഥലം ഏതാണെന്നോ? ക്ഷമാശീലരുടെ മൌനം.  അവര്‍ മൌനം വെടിഞ്ഞു പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ഇന്ന് ഉള്ളതായി തോന്നുന്ന സമാധാനത്തിന്റെ മാനം ഇടിഞ്ഞു വീഴുമോ എന്ന ആശങ്ക എനിക്കും ഇല്ലാതില്ല.