അറിയിപ്പ്...
നാളെ മുതല് ഞാനൊരു ക്ഷേത്രത്തില് പൂജാരി ആവുകയാണ്. എഴുത്തുകാരനെന്ന നിലയിലുള്ള പ്രവര്ത്തനള് അതോടെ അവതാളത്തിലാകുമെന്ന് ഞാന് പറയാതെ തന്നെ നിങ്ങള്ക്ക് ഊഹിക്കാന് കഴിയുമല്ലൊ.. സാധാരണ മൂന്ന് മാസത്തിലധികം ഞാനൊരിടത്തും തങ്ങി നില്ക്കാറില്ല. ഭക്തജനങ്ങളുമായി സംസര്ഗ്ഗം ചെയ്താല് ഉള്ള ഭക്തികൂടി പോയിക്കിട്ടും. പകരം പ്രതിഷേധഭാവമായിരിക്കും പടര്ന്നു പിടിക്കുക.. എല്ലാം സൌഹൃദത്തിന്റെ ഭാഷയില് എഴുതി വയ്ക്കാറുണ്ട്. എഴുതി വയ്ക്കുകയല്ലാതെ പ്രസിദ്ധീകരിച്ചാല് അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവര് നേട്ടമുണ്ടാക്കും. അതിനാല് പ്രസിദ്ധീകരണം ഒഴിവാക്കുകയാണ് പതിവ്. ഒന്നും വെളിച്ചം കാണാറില്ല എന്ന് ചുരുക്കം. എങ്കിലും എഴുതുന്നു.
എന്റെ സാഹിത്യവ്യായാമം കാല് നൂറ്റാണ്ട് പിന്നിട്ടു. മികച്ച സൃഷ്ടികളെന്ന് ഉത്തമബോധ്യമുള്ളവയില് ചിലത് പ്രസിദ്ധീകരിക്കാന് ശ്രമിച്ചിട്ടുണ്ട്. പക്ഷെ തിരസ്കരിക്കപ്പെടുകയാണ് ഉണ്ടായത്. കാരണം ദുരൂഹം. കലാസാഹിത്യരംഗത്തെ ക്രൂരമായ അവഗണനകളുടെയും അത് ഒരു കലാ ഉപാസകന്റെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളെയും പറ്റി ആത്മനിഷ്ഠമായി പ്രതിപാദിക്കുന്ന ആത്മകഥയ്ക്കു സമാനമായ ഒരു ഗ്രന്ഥപരിശ്രമത്തിലേയ്ക്ക് ഇയ്യിടെ ഞാന് കടക്കുകയുണ്ടായി. അതിന്റെ ഒന്നാം ഭാഗം രചന പൂര്ത്തി ആയി. 56 പേജ് മാത്രമുള്ള ഒരു ചെറിയ പുസ്തകം ഇപ്പോള് പ്രസിദ്ധീകരിക്കാന് റെഡി ആയിട്ടുണ്ട്. അതിന്റെ കവര് പേജ് മകളുടെ സഹായത്തോടെ ഞാനിന്നലെ ചെയ്തു. ഫ്രണ്ട് പേജ് മാത്രം. അത് ഇവിടെ പ്രകാശനം ചെയ്യുന്നു.
പുസ്തകപ്രകാശനത്തിനും ഇന്റര്നെറ്റ് എന്ന ഈ സൂക്ഷ്മലോകം തന്നെ ആദ്യവേദിയാവട്ടെ. സാധാരണക്കാര്ക്ക് അങ്ങനെ ഒക്കെ അല്ലേ പറ്റൂ... :)

കംപ്യൂട്ടര് പ്രൂഫ് സഹൃദയരുടെ വേദികളില് അവതരിപ്പിക്കാനാഗ്രഹിക്കുന്നു. ക്ഷേത്ര അധികൃതര് അനുവദിക്കുമെങ്കില് ക്ഷേത്രത്തിലൂടെയും. അതിലെ വിഷയവിവരവും മറ്റൊരു പേജും കൂടി ഇവിടെ പോസ്റ്റ് ചെയ്യുന്നു.