Wednesday 16 January 2013

A Humble Hope

മാന്യനിരീക്ഷകരെ, 

ശാന്തിവിചാരം ബ്ലോഗ്‌ തുടക്കം മുതല്‍ അപഗ്രഥിച്ചു വരുന്നു.അതിന്റെ റിപ്പോര്‍ട്ട്‌ അതോടൊപ്പം തന്നെ പ്രസിദ്ധീകരിച്ചും വരുന്നു. പലതും പിന്നീട് വായിച്ചു തെറ്റ് തിരുത്തിയിട്ടുണ്ട്. :)

ആദ്യത്തെ പതിനേഴു ബ്ലോഗുകള്‍ ഇതിനകം റിവിഷന്‍ ചെയ്തു. പല പോസ്റ്റിലും മൂന്നും നാലും ഇമേജ് പോസ്റ്റുകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. അവയാകട്ടെ, ഒരു M.B.യിലധികം വരുന്നതിനാല്‍ ലോഡ് ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കും എന്നതിനാല്‍ വേര്‍തിരിച്ചു ലിങ്ക് പോസ്റ്റ്‌ ചെയ്തിരിക്കുകയാണ്. 

സാങ്കേതിക പരിചയക്കുറവ് നിമിത്തം അങ്ങനെ പറ്റിപ്പോയി. 
പലതും "save for web" ഒപ്റ്റ് ചെയ്ത് മെച്ചപ്പെട്ട രീതിയില്‍ പുന:പ്രസിദ്ധീകരിക്കാവുന്നവ ആണ്.  

ബ്ലോഗിലെ പൊയിന്റുകള്‍ ജോട്ട് ചെയ്ത് റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടുള്ളത് പഠനത്തിനു സഹായകം ആകും. പലതിലും വിശകലനം വന്നിട്ടുണ്ട്. കൂടുതല്‍ വിശകലനം ഉള്ളവ മറ്റൊരു ബ്ലോഗ്‌ ആയി പ്രസിദ്ധീകരിക്കുന്നു. 

ഈ കൂട്ടത്തില്‍ മറുപടി ഒഴിവാക്കിയ കമന്റുകള്‍ക്ക് മറുപടി എഴുതാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വൈകിയാലും വിഷയങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. 

ഈ പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിനു  കുറച്ചു കാലം എടുക്കും. മറ്റു തടസ്സം ഉണ്ടായില്ലെങ്കില്‍  രണ്ടു മാസം മതിയാകും എന്ന് തോന്നുന്നു. 

വായനക്കാരുമായി നിത്യേന ചെയ്തു വരുന്ന imaginary സംവാദം ആണ് ബ്ലോഗുകള്‍. അവയില്‍ പലതും പ്രതികരണം അര്‍ഹിക്കുന്നവ ആവാം എങ്കിലും സൗഹൃദത്തിനു മുന്‍‌തൂക്കം കൊടുക്കുന്നതിനാലാവാം ആരും അധികമൊന്നും പ്രതികരിച്ചു കാണുന്നില്ല. or why? എന്നാല്‍ പ്രലോഭനീയം ആയ സൌഹൃദ ഭാവങ്ങള്‍ ഒന്നും ഇല്ലതാനും :) സമാനചിന്ത ഉണ്ടായാലല്ലേ  സൗഹൃദം നിലനില്‍ക്കൂ!  

നിലവിലുള്ള പൊതു ധാരണകള്‍ക്ക് വിരുദ്ധമായ   പുതിയതരം വെളിപാടുകള്‍ എല്ലാം ക്ഷമയോടെ സഹിക്കുന്ന എല്ലാ വായനക്കാര്‍ക്കും നന്ദി. ശാന്തിവിചാരം വായനക്കാര്‍ പൊതുവെ ഉയര്‍ന്ന ചിന്താഗതി ഉള്ളവരും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരും ആണെന്നാണ്‌ എന്റെ അഭ്യൂഹം.  

മാറ്ററിന്റെ ഗൌരവത്തിനു അനുസരിച്ച് directly proportional ആണ് നോട്ടങ്ങളുടെ എണ്ണം (review count) എന്ന് കണ്ടുവരുന്നു. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാവുന്നില്ല! അത്ഭുതം തോന്നുന്നു.  

അവയിലൂടെ ഉരുത്തിരിഞ്ഞ പോയിന്റുകള്‍ സമാഹരിച്ചാല്‍ അതില്‍നിന്നും പുതിയൊരു പുസ്തകം ഉണ്ടാകും. സമഗ്രമായ ഒരു ഗ്രന്ഥം ആണ് ഉദ്ദേശിക്കുന്നത്. അത് ആര് പ്രസിദ്ധീകരിക്കും എന്നൊന്നും ധാരണ ആയിട്ടില്ല. അതിനായി പ്രസാധകരെ തേടി നടക്കാനൊന്നും നേരവും ഇല്ല. 

അതിനു മുന്‍പ് ക്ഷേത്രങ്ങളില്‍ വേദികള്‍ കിട്ടിയാല്‍ സ്റ്റഡി ക്ലാസ് രൂപത്തില്‍ രസകരമായി അവതരിപ്പിക്കാം എന്ന് കരുതുന്നു. ആ ദിശയില്‍ ശ്രമിച്ചു വരുന്നു. അതിനു ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. 

വായനക്കാരുടെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. Also I would like to add the interested people to this new venture.

No comments:

Post a Comment