ഭാരതീയശാസ്ത്രചിന്തയുടെ വ്യാപ്തി എന്നതായിരുന്നു ഇന്നലത്തെ ബ്ലോഗിന്റെ തലക്കെട്ട്. എത്ര ഗഹനമായ വിഷയം. എന്നാല്‍ ആ വിഷയത്തെക്കുറിച്ച് പറയാതെ സമൂഹം രാഷ്ട്രീയം, ക്ഷേത്രം, ചരിത്രം തുടങ്ങിയ ഇതര വിഷയങ്ങളിലേക്ക് തൂലിക പാളിപ്പോവുകയാണോ എന്നൊരു പരിഭവം ഒരു മാന്യ സുഹൃത്ത് ഇന്നലെ ചോദിച്ചു.
ഏതു വിഷയം എഴുതിയാലും അതിലൊക്കെ ക്ഷേത്രവിഷയം കടന്നു വരുന്നതായും അത് അസഹ്യം ആവുന്നതായും ആ നിരീക്ഷകന്‍ ഭംഗ്യന്തരേണ സൂചിപ്പിച്ചു. അദ്ദേഹത്തോടുള്ള നന്ദി ആദ്യമായി അറിയിക്കട്ടെ. അതോടൊപ്പം മറ്റൊരു കാര്യം കൂടി. ഇത്തരം കമന്റുകള്‍ chat box ലൂടെ ആക്കേണ്ടിയിരുന്നില്ല. ബ്ലോഗിന്റെ comment window തന്നെയാണ് ഉത്തമം.
ഒരുപാട് കമന്റുകള്‍ ഫേസ് ബുക്ക് ലിങ്ക് പോസ്റ്റുകളില്‍ കിട്ടാറുണ്ട്. ആദ്യമൊക്കെ അവ ബ്ലോഗില്‍ പേസ്റ്റ് ചെയ്യുമായിരുന്നു. പിന്നെ ആ പരിശ്രമം മുടങ്ങി. ഇയ്യിടെ തുടക്കം മുതല്‍ സമഗ്ര റിവ്യൂ നടത്തി വന്നപ്പോള്‍ ആണ് അതിന്റെ നഷ്ടം അനുഭവപ്പെട്ടത്. അന്യത്ര കിട്ടുന്ന പ്രധാന കമന്റുകളുടെ ലിങ്കുകള്‍ എങ്കിലും ബ്ലോഗില്‍ ഇടണം എന്ന് ധാരണ ആയിട്ടുണ്ട്.
ഇനി മറുപടി. ഇന്നലത്തെ ബ്ലോഗ് ആ ദിശയില്‍ എന്റെ ആദ്യത്തെ ശ്രമം ആണ്. ഇമേജ് പോസ്റ്റ് ആകയാല്‍ one page എന്നൊരു space target ഉണ്ട്. ഇതുപോലെ running text ആണെങ്കില്‍ എഴുതുമ്പോള്‍ നീണ്ടു പോകുന്നത് അറിയില്ല. ആ വിഷയം അതിന്‍റെ പരിധിയില്‍ conclude ചെയ്യാന്‍ ആയില്ല എന്നേയുള്ളൂ. അത് ഉടനെ തന്നെ ചൂണ്ടിക്കാണിച്ചതിനു നന്ദി. വീണ്ടും വായിച്ചു എഡിറ്റ് ചെയ്യാന്‍ ഉള്ള സൌകര്യത്തിനു ആണ് പേജ്മേക്കറില്‍ ടൈപ്പ് ചെയ്യുന്നത്.
ഭാരതീയശാസ്ത്രം എന്ന് തുടക്കത്തില്‍ ഉദ്ധരിച്ചിട്ടു അവിടുന്ന് രാഷ്ട്രീയത്തിലേക്കും ശാന്തിയിലെക്കും കൂപ്പുകുത്തി എന്ന് വായനക്കാര്‍ക്ക് തോന്നുക സ്വാഭാവികം ആണ്. ഇതിനു കാരണം അവര്‍ വിലയിരുത്തുന്നത് ശാസ്ത്രം വേറെ, സാഹിത്യം വേറെ, രാഷ്ട്രീയം വേറെ ക്ഷേത്രം വേറെ, ശാന്തി വേറെ എന്നൊക്കെ ഇങ്ങനെ ചിന്തയെ ഭിന്നിപ്പിക്കുന്ന ആധുനിക ധാരണകള്‍ വെച്ചാണ്. എന്നാല്‍ ഭാരതീയ ശാസ്ത്രം എന്നത് ധര്‍മ്മബദ്ധം ആണ്. ധാര്‍മികത ആണ് അതിന്റെ integral part അഥവാ അവിഭാജ്യ ഘടകം. സാങ്കേതികത രണ്ടാമത് മാത്രം. ഇന്നത് നേരെ തിരിഞ്ഞു. കേവലം സാങ്കേതികതയെ ആണ് പലരും ശാസ്ത്രം എന്ന് വിവക്ഷിക്കുന്നത്. അതാവട്ടെ സത്യധര്‍മ്മ നിരപേക്ഷവും.
ഹിന്ദുമതം എന്ന് പറയുന്നതിലും ഉചിതം ഹിന്ദുധര്‍മം എന്ന പ്രയോഗമാണ്. ധര്‍മം എന്ന വാക്കിനോട് പോലും വിരോധം ഉള്ളത് കൊണ്ടാവാം അഭിപ്രായം എന്ന അര്‍ത്ഥമുള്ള മതം എന്ന വാക്ക് അതിനു പകരമായി ഉപയോഗിക്കുന്നത്!
പറഞ്ഞു വന്ന കാര്യം, അതായത് സാഹിത്യവും, കലയും, സമൂഹവും രാഷ്ട്രീയവും ക്ഷേത്രവും എല്ലാം ഭാരതീയ ശാസ്ത്ര സങ്കല്‍പ്പത്തിന്റെ പരിധിയില്‍ വരുന്നതാണ്. അത്രത്തോളം വ്യാപ്തം ആണ് അത്. വിശാലവും ആണ്. വ്യക്തം ആയോ?
ഇവയൊന്നും പരസ്പര ബന്ധമില്ലാത്തവ ആണെന്ന് വരുത്തേണ്ടത് മുഖ്യമായും ഭരണകൂടത്തിന്റെ താല്പര്യം ആണ്. Divide and Rule Strategy. ജനങ്ങള്‍ ഭരണക്കാര്‍ ആവുമ്പോള്‍ മറ്റു ജനങ്ങളും ആ വഴിക്ക് ചിന്തിക്കുന്നു. അതുകൊണ്ട് ശാസ്ത്രം ശാസ്ത്രം അല്ലാതെ ആവുന്നില്ല!
ശാസനം ചെയ്യുക എന്നാല്‍ ആധികാരികം ആയി ഭരിക്കുക തന്നെ ആണ്. ശാസനം ചെയ്യുന്നതു എന്താണോ അതാണ് ശാസ്ത്രം. ഈശ്വരന്‍ പോലും നിശ്ചിത ശാസ്ത്രതത്വങ്ങള്‍ക്ക് വിധേയന്‍ അല്ലെ? അതല്ലേ ദൈവശാസ്ത്രങ്ങളുടെ മഹത്വം. ദൈവ ശാസ്ത്രം എന്നതിനു പാശ്ചാത്യര്‍ theology എന്ന് പറയും. തന്ത്രശാസ്ത്രം അതേ സമയം ദൈവശാസ്ത്രവും ജീവന്റെ മോക്ഷശാസ്ത്രവും ആണ്. അതിനെ ഉപയോഗിക്കുന്ന ഹിന്ദുക്കള്‍ അതിനു വില കല്‍പ്പിക്കുന്നില്ല. അവര്‍ക്ക് അതിലും വലുത് ആണ് Economics ഉം Politics ഉം
ശാന്തിവിഷയം വിരസം ആയി തോന്നുന്നത് ഒരുപക്ഷെ പല ബ്ലോഗിലും വന്നിട്ടുള്ള വസ്തുതകളുടെ ആവര്‍ത്തനം കൊണ്ടാവാം. അല്ലെങ്കില്‍ ശാന്തി വിഷയം ശാന്തിക്കാരുടെ സ്വകാര്യ വിഷയം ആയും, അത് തങ്ങള്‍ക്കു അറിയേണ്ടതില്ല എന്ന ധാര്‍ഷ്ട്യം ഹിന്ദു എന്ന് കുന്തിച്ചു നടക്കുന്ന ജന്തുക്കള്‍ക്ക് ഉള്ളത് കൊണ്ടുമാകാം. അവര്‍ക്കുള്ള മറുപടി കാലം കൊടുക്കുന്നുണ്ട്. ബ്രാഹ്മണ്യ ധ്വസനം എന്ന രഹസ്യ അജണ്ട എല്ലാ ഹിന്ദു വിഭാഗങ്ങളും ഉള്ളില്‍ സൂക്ഷിക്കുന്നത് കൊണ്ടല്ലേ സുകുമാരന്‍ നായരുടെ ആക്ഷേപം ഹിന്ദുസമൂഹവൃത്തങ്ങളില്‍ എതിര്‍ക്കപ്പെടാതെ മുഴങ്ങി മാറ്റൊലി കൊള്ളുന്നത്? അപ്പോള്‍ അതിനു അതനുസരിച്ചുള്ള ഫലവും വന്നു കൂടേണ്ടതുണ്ട്. ഇല്ലേ?
ശ്രോതാക്കള്‍ അഥവാ വായനക്കാര്‍ കേട്ടു ശ്രദ്ധിച്ചു എന്ന ഒരു തോന്നല്‍ ഉണ്ടാവാത്തത് കൊണ്ടാവാം ആവര്‍ത്തിക്കാന്‍ ഇടയായത്. കേട്ടു ബോധിച്ചതായി എന്തെങ്കിലും സൂചന നല്‍കാന്‍ ആളുകള്‍ മടിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല. എന്തായാലും ശരത്തിന്റെ സൂചന ഉചിതമായി. ഒരിക്കല്‍ക്കൂടി നന്ദി.

ആദ്യമായി പറയട്ടെ, 'നന്ദി പറഞ്ഞു' വിഷമിപ്പിക്കരുത്:] ഒരു സുഹൃത്ത് എന്ന നിലയ്ക്ക് തുറന്നു സംസാരിക്കുന്നു എന്നെ ഉള്ളൂ.
ReplyDeleteക്ഷേത്ര വിഷയം കടന്നു വരുന്നത് അസഹ്യം ആകുന്നു-എന്നത് തെറ്റായ വ്യാഖാനം ആണ്. ഉദ്ദേശിച്ചത് ക്ഷേത്രങ്ങളുടെയും ബന്ധപ്പെട്ടിരിയ്ക്കുന്ന ബ്രാഹ്മണരുടെയുംഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും അതിനെ പൊതുസമൂഹം (ബ്രാഹ്മണ-വിരോധികള്‍ എന്ന് വിളിക്കാം,അല്ലെ?) എങ്ങനെ കാണും എന്നതിനെക്കുറിച്ചും താങ്കള്‍ നിരീക്ഷിച്ച് അഥവാ അനുഭവിച്ചു വെളിപ്പെടുത്തുന്ന വിഷയങ്ങളേയാണ്- അതു മിക്കവാറും ആളുകള്‍ക്ക് (താങ്കളുടെ follow overs) അറിയാവുന്നതും ആണ്! അതിനെ വീണ്ടും ഉദ്ധരിയ്ക്കുന്നതു കൊണ്ട് അറിയാവുന്നവര്‍ക്കു എന്ത് താല്പര്യം,എന്ത് പ്രയോജനം,എന്ത് readability !
ഇനി, ഇത് വായിക്കുന്നത് 'വായിക്കേണ്ടവര്‍' ആണെങ്കിലോ?... അത് എത്രത്തോളം നടക്കുന്നുണ്ട് എന്നറിയില്ല-പ്രത്യേകിച്ച് ഒരു ബ്ലോഗിന്റെ readability അതിനെ follow ചെയ്യുന്നവര്‍ക്കേ അറിയൂ...താങ്കള്‍ എഴുതുന്നതിനോട് എതിര്‍പ്പുള്ള ആളുകള്‍ (ഭൂരിപക്ഷവും അതാണല്ലോ!) ഇതിനെ follow ചെയ്യും എന്ന് കരുതുന്നുണ്ടോ?!
താങ്കള്‍ക്കു ഗഹനമായി പോകുവാന്‍ കഴിയുന്നില്ല-സജില വിഷയങ്ങളില്‍ എന്ന് പറഞ്ഞുവല്ലോ...അത് തന്നെയാണ് പ്രശ്നം എന്ന് തോന്നുന്നു. താങ്കള്‍ ഗഹനമായി പോകുന്നത് മേല്‍പ്പറഞ്ഞ വിമര്‍ശനങ്ങളില്‍ മാത്രം ആകുന്നുണ്ടോ എന്നതു ആശങ്കപ്പെടുത്തുന്നു...
ഞാന്‍ താങ്കളെ ഫോളോ ചെയ്തു തുടങ്ങിയത് താങ്കളുടെ ചില പ്രത്യേകതകള്‍ കണ്ടു കൊണ്ടാണ്...
എഴുതുവാന്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍, ഭാരതീയ സംസ്കാരവും, ശാസ്ത്രങ്ങളും, അതിന്റെ പ്രാധാന്യവും സര്‍വ്വോപരി ക്ഷേത്ര-സങ്കല്‍പ്പങ്ങളും അവിടുത്തെ ബ്രാഹ്മണരുടെ ഇന്നത്തെ അവസ്ഥയും...ഇതെല്ലാം നേരിട്ട് നിന്ന് കാണുകയും അറിയുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ വാക്കുകള്‍ എന്ന നിലയ്ക്കു കൂടിയാണ്.
അതിലുള്ള നിരാശ കൂടിയാണ് ഇതെഴുതുവാന്‍ പ്രേരിപ്പിക്കുന്നതും.
വിഷമിപ്പിച്ചില്ല എന്നു കരുതട്ടെ:]
ഇതുപോലെ വിശദമായി കമന്റ് എഴുതിയാല്‍ എങ്ങനെയാ നന്ദി പറയാതിരിക്കയാ! വളരെ വളരെ നന്ദി. അനുകൂലം ആയാലും പ്രതികൂലം ആയാലും കമന്റുകള്‍ കാണുന്നത് സന്തോഷമാണ്. അവയുടെ സൂചനകളെ ഒട്ടും ചെറുതായി കാണുകയില്ല. മോശമായ പദ പ്രയോഗം ഉള്ളവ പോലും ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുന്നത് അവ പ്രതിനിധാനം ചെയ്യുന്ന ആശയത്തെ കരുതിയാണ്. എതിര്‍പ്പിന്റെ ശക്തി വാക്കുകളില്‍ നിന്നും ഗ്രഹിക്കാം.
ReplyDeleteഞാന്‍ എഴുതുന്നതിനോട് എതിര്‍പ്പ് ഉള്ളവര്‍ ആണ് ഭൂരിപക്ഷം എന്നൊക്കെ ശരത്തിന് എങ്ങനെ പറയാന്‍ പറ്റും? പത്ത് പോസ്റ്റു പോലും തികച്ചു വായിക്കാത്തവരുടെ എതിര്‍പ്പിനെ എന്തിനു വക വയ്ക്കണം? ചില വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിട്ടുണ്ട് എന്നല്ലാതെ സ്ഥായി ആയ വിരോധം നല്ല വായനക്കാരില്‍ ആരിലും ഉണ്ടായിട്ടുള്ളതായി എനിക്ക് തോന്നിയിട്ടില്ല. വായനക്കാരുടെ അഭിപ്രായ സര്‍വ്വേ, ഫോളോ അപ്പ് ഇവയൊന്നും ചെയ്യാന്‍ പറ്റാറില്ല. നോക്കിയവര്‍ തന്നെയാണോ പിന്നെയും നോക്കുന്നത് എന്നും അറിയില്ല. Readablity യെക്കുറിച്ചൊന്നും അധികം bother ചെയ്യാറില്ല. ഇനി അത് ശ്രദ്ധിക്കാം.
കുറെ നാളായി ഒരു 'കമന്റു' എഴുതിയിട്ട്. ഇത് വരെ ഉള്ള എല്ലാ പോസ്റ്റു കളും വായിക്കാറുണ്ടായിരുന്നു. അതില്‍ ചിലതിന്റെ ഒക്കെ മറു പടിയായി രണ്ടു വീഡിയോ ലിങ്കുകള്‍ ഇവിടെ ചേര്‍ക്കണം എന്ന് ഇപ്പൊ തോന്നുന്നു .
ReplyDeleteഈ സിനിമ ചിത്രീകരിച്ച സമയത്ത് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അത്രക്കും മൂല്യച്യുതി ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. അന്ധ വിശ്വാസത്തിന്റെ കറുത്തതോ വെളുത്തതോ ആയ ചരടുകള്‍ പോട്ടിക്കുന്നവര്‍ക്കും പുതിയ വിശ്വാസത്തിന്റെ മഞ്ഞ ചരടുകള്‍ കൊര്‍ക്കുന്നവര്‍ക്കും ഈ പടത്തിലെ ചില ഡയലോഗുകള്‍ ഉപകരിക്കും.
ലിങ്ക് 1
http://www.youtube.com/watch?v=XaaRWciKoHg
ലിങ്ക് 2
http://www.youtube.com/watch?v=fm_BuL1vniQ
വീഡിയോ - സൌണ്ട് സിങ്ക് ശരിയായിട്ടില്ല - പക്ഷെ കേള്‍ക്കേണ്ടത് വ്യക്തമായി മായി കേള്‍ക്കാം
Thank u Sree. Nokkaam.(y)
ReplyDelete