Saturday, 26 January 2013
Friday, 25 January 2013
ശാന്തിദര്‍ശനം - വിഷയ സൂചന
- Blog Review Progress
- Santhi Vision Hint
- Last Post Review
- Question - Answer
ഒന്നൊന്നര വര്ഷം മുന്‍പ് ചെയ്ത പോസ്റ്റുകളും ഇന്ന് കൂടുതല്‍ പ്രസക്തം ആയി തെളിഞ്ഞിരിക്കുന്നു. ആക്ഷേപങ്ങള്‍ക്ക് മറുപടി കുറെ ഒക്കെ കാലം പറയുകയും ചെയ്യുന്നുണ്ട്. എങ്കിലും കുറെ അനോണിമസ് കമന്റുകള്‍ക്ക് മറുപടി എഴുതി. അത് അവര്‍ വായിക്കും എന്നു കരുതട്ടെ. ചില പോസ്റ്റുകള്‍ മെച്ചപ്പെടുത്തി എഡിറ്റ് ചെയ്തിട്ടുണ്ട്. മുഴുവന്‍ പോസ്റ്റുകളും പഠിച്ച ശേഷം അതില്‍ നിന്നും "ശാന്തിദര്‍ശനം" വികസിപ്പിക്കും. അതില്‍ സമാധാനത്തിലേക്ക് വെളിച്ചം വീശുന്ന ആശയങ്ങള്‍ ഉണ്ടാവും എന്ന് പ്രതീക്ഷ.
ഇന്നലെ എഴുതിയ സംബന്ധം എന്ന പോസ്റ്റ് പതിവില്ലാത്ത പലരും വായിക്കുകയും നിശിതമായി വിമര്‍ശിക്കുകയുമുണ്ടായി. അതിന്റെ അവതരണം ഒരു പേജില്‍ ഒതുക്കാവുന്ന ഒന്നല്ല. ആകയാല്‍ വിശദീകരണം വേണ്ടി വന്നു. അത് പിന്നീട് ചേര്‍ത്തു. അത് പൂര്‍ണം ആയിട്ടില്ല. ഇതൊരു combined study പോലെ വിചാരിച്ചാല്‍ മതി. എതിരഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചു മാത്രമേ അന്തിമമായ നിഗമനങ്ങളില്‍ എത്തൂ. വിശദമായ ചര്‍ച്ച തന്നെയാണ് ഉദ്ദേശിക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ഇന്നലെ ആരംഭിക്കാന്‍ സാധിച്ചു. ഈ വിഷയം ഇപ്പോള്‍ വായനക്കാര്‍ പലരും ചര്‍ച്ച ചെയ്യുന്നുണ്ടാവും. ഒരു ഗ്രൂപ്പില്‍ നിന്നും കിട്ടിയ ചോദ്യങ്ങളില്‍ ഒരെണ്ണം ഇങ്ങനെ.
നായമ്മാരോടുള്ള എതിര്‍പ്പ് / അമര്‍ഷം എന്നതില്‍ കവിഞ്ഞ് ഈ പേജ് ഒന്നിലേക്കും വെളിച്ചം വീശുന്നില്ല. ശാന്തിക്കാരുടെ പ്രശ്നം നായര്‍ സ്ത്രീകളുടെ ഭരണം / വശീകരണം ആണോ?? ചില ഒറ്റപ്പെട്ട സംഭവങ്ങളെ Generalize ചെയ്യേണ്ടതുണ്ടോ ?? നായര്‍ സ്ത്രീകള്‍ അവരുടെ വീട്ടില്‍ ഭര്‍ത്താക്കന്മാരെ ഭരിക്കുന്നുണ്ടെങ്കില്‍, ശാന്തിക്കാരെ അത് എങ്ങനെ ബാധിക്കും ??
നായര്‍ സമുദായം ഹിന്ദുമതത്തിലെ ഭൂരിപക്ഷ സമുദായം ആണ്. leading community. ഭരണവര്‍ഗ്ഗം എന്നതാണ് അവരുടെ ഹുങ്ക്. അത് ശരിയും ആണ്. നമ്പൂതിരി ന്യൂനപക്ഷവും സര്‍വ്വത്ര മര്‍ദ്ദിത/നിന്ദിത വിഭാഗവും ആണ്. ക്ഷേത്രത്തില്‍ പോലും നമ്പൂതിരി അവരാല്‍ ഭരിക്കപ്പെടുകയാണ്. അതുകൊണ്ട് നായര്‍ ആണ് ഇന്ന് മാസ്റര്‍ ക്ലാസ്. അവരുടെ പ്രധാന തീരുമാനങ്ങള്‍, ചിന്താഗതികള്‍ , എന്തിനു തെറ്റി ധാരണകള്‍ പോലും മറ്റു ചെറുകിടവിഭാഗങ്ങളെ ബാധിക്കുന്നു.
നായര്‍ മേധാവിത്തം എല്ലാ ശാന്തിക്കാരും അടക്കം പറയാറുള്ള കാര്യമാണ്. ശാന്തിക്കാര്‍ അല്ലാത്ത നമ്പൂതിരിമാര്‍ പോലും നായരുടെ ഭാഗത്ത് ന്യായം കാണുന്നു. ഇത് അവരുടെ വിധേയത്വമനോഭാവത്തെ അഥവാ ദാസ്യ ഭാവത്തെ കാണിക്കുന്നു. പണ്ട് അവരെ ദാസന്മാര്‍ ആക്കിയതിന് അവര്‍ മധുരമായി പ്രതികാരം ചെയ്യുകയാണെന്ന് വ്യക്തമായിട്ടും, ഏയ് അങ്ങനെയൊന്നും ഇല്ല എന്ന് അവരെ ന്യായീകരിക്കേണ്ടി വരുന്നത് വലിയ ഗതികേട് തന്നെ!
<ഈ പേജ് ഒന്നിലേക്കും വെളിച്ചം വീശുന്നില്ല. > അജ്ഞാതം ആയ ഇരുണ്ട വശങ്ങളിലേക്ക് വേണ്ടേ വെളിച്ചം വീശാന്‍! അങ്ങനെ ഒരു വശം ആണ് വരച്ചു കാണിച്ചത്. വെളിച്ചം വീശാം. ആ ചൂട്ടുകറ്റ ഇങ്ങെടുത്തോ.:)
നായന്മാരോട് എനിക്കല്ല അമര്‍ഷം. അവര്‍ക്ക് ബ്രാഹ്മണരോട് മൊത്തത്തില്‍ ആണ്. അത് അവര്‍ പരസ്യം ആയി പറഞ്ഞാലും ചിരിച്ചു തള്ളുന്ന ബ്രാഹ്മണ നയം പ്രബുധത ആയിട്ടല്ല കൊള്ളരുതായ്ക ആയിട്ടാണ് എനിക്ക് തോന്നുന്നത്.
//നായര്‍ സ്ത്രീകളില്‍ ഏതാണ്ട് കൂടുതല്‍ ഉണ്ട് എന്ന് ചില നമ്പൂതിരിമാര്‍ ധരിച്ചുവെചിരിക്കുന്നു ... //
ഇത് വല്ല നമ്പൂതിരിമാരും പറഞ്ഞതാണോ? അതോ സ്വയം തോന്നിയതോ? അതോ സ്വയം മറ്റു നമ്പൂതിരിമാരെ വിലയിരിത്തിയോ ?
4 hours ago · Like
Vasu Diri മക്കള്‍ മാതാപിതാക്കള്‍ അറിയാതെ മിശ്ര വിവാഹം ചെയ്ത വിഷയങ്ങളില്‍ ബന്ധുക്കള്‍ ആയ നമ്പൂരിമാര്‍ പൊതു വേദിയിലും സ്വകാര്യ സംഭാഷണങ്ങളിലും പ്രകടിപ്പിക്കാറുള്ള അഭിപ്രായം ആണിത്. നായര്‍ വരെ ആവാം , അതില്‍ താഴ്ന്നാല്‍ വയ്യ എന്ന്. നായര്‍ സംബന്ധം സ്വീകരിച്ചിട്ടുള്ള നമ്പൂതിരിമാര്‍ക്ക് കൂടുതല്‍ ബന്ധു ബലം ലഭിക്കുന്നു. പൊതുസമൂഹം അവനെ ഒരിക്കലും ഒന്നിലും മാറ്റി നിര്ത്തുകയില്ല. അവന്‍ തെറ്റ് ചെയ്താലും കണ്ണടയ്ക്കും. ഇതെല്ലാം നേരില്‍ കണ്ടു പഠിച്ചുള്ള വിലയിരുത്തലുകള്‍ മാത്രം.

Thursday, 24 January 2013
സംബന്ധം
ഇതിനോട് അനുബന്ധിക്കാവുന്ന വിഷയം. ക്ഷേത്രപ്രവേശനാല്‍പരം
Facebook comment links on My Time line
Fb Group - Namboothiiri
Got some objections. Relevant pts.
"പട്ടിനികൊലമായ നമ്പൂതിരിയെ നിഷ്പ്രയാസം വലയിലകുന്നു "..."അച്ചിമാരുടെ വാലട്ടിനയകള്‍ ആയി നില്‍കേണ്ട ദുരവസ്ഥ "..."നായര്‍ സ്ത്രീകള്‍ക് എന്തോ കൂടുതല്‍ ഉണ്ട് എന്ന് നമ്പൂതിരിമാര്‍ ദാരിച്ചു വെച്ചിടുണ്ട് "...എന്നുള്ള വരികള്‍ അപലപനീയം തന്നെയാണ് എന്ന് പറഞ്ഞു കൊള്ളട്ടെ......പിന്നെ പല തരത്തിലുള്ള ലയിങ്ങിക ചൂഷണങ്ങള്‍ എല്ലാ മേഖലയിലും നടകുന്നുണ്ട് ...അതിനെ താങ്കള്‍ അപഗ്രധതിച്ച അല്ലെങ്കില്‍ അവതരിപിച്ച രീതിയിലാണ് പിശക് ..അതിനെയോകെ ഒറ്റപെട്ട ഓരോ വ്യക്തികളുടെ സ്വഭാവ ധൂഷ്യമയി കാണാതെ അത് നമ്പൂതിരിമാരുടെ പ്രശ്നങ്ങളും അവര്‍ നേരിടുന്ന വ്യധകളും ആയി ഒരിക്കലും ചിത്രീകരിക്കനാകില്ല ..അങ്ങനെ ചെയ്യുന്നത് ശരിയുമല്ല ...
Reply
അവതരണ രീതിയില്‍ അപാകത ഉണ്ടാവാം. അത് ഉടനെ ചൂണ്ടിക്കാണിച്ചതിനു നന്ദി. തെറ്റിദ്ധാരണ വന്നതില്‍ ഖേദിക്കുന്നു. ചുരുക്കി എഴുതാന്‍ ഉള്ള ശ്രമത്തില്‍ വേണ്ടത്ര വിശദമായി പ്രതിപാദിക്കാന്‍ കഴിയാതെ വന്നതാണ്.

വാക്കുകള്‍ക്കു അവയുടെ ബാഹ്യ അര്‍ത്ഥം മാത്രമല്ല. ആന്തരിക അര്‍ത്ഥവും ഉണ്ട്. ലേഖനത്തെ വാക്കുകളുടെ ബാഹ്യതലത്തില്‍ നിന്ന് മാത്രം കണ്ടാല്‍ പോരാ. സൂക്ഷ്മം ആയ ആന്തരിക തലത്തിലേക്ക് കടന്നു കാണാന്‍ നിരൂപകര്‍ക്ക് കഴിയണം. സംബന്ധം എന്നത് ഒരു നല്ല വാക്കാണ്. സമ്യക് ആയ ബന്ധം എന്നെ അതിനു അര്‍ത്ഥമുള്ളൂ. പഴയ ദുരാചാരം എന്ന നിലയില്‍ മാത്രം അല്ല.
ഭക്തജനങ്ങളുടെയും ശാന്തിക്കാരുടെയും ഇടയില്‍ ഉള്ള ബന്ധം പരിശോധിക്കുക. അത് വളരെ ശക്തം ആണ്. അത് സൌഹൃദാല്‍മകം ആണ്. സ്നേഹവും ആത്മാര്‍ത്ഥതയും ആണ് അതില്‍ അന്തര്ഭവിചിട്ടുള്ളത്. നല്ലൊരു വിഭാഗം ശാന്തിക്കാരും ഭക്തജനങ്ങളെ അവരുടെ യജമാനന്മാര്‍ ആയി ഉപചരിക്കുകയും കുശലം തിരക്കുകയും ചെയ്യുന്നവരാണ്. ഈ സമൂഹ ബന്ധം ആണ് അവരെ ആ ജോലിയില്‍ ബന്ധിക്കുന്നത് അഥവാ പിടിച്ചു നിര്‍ത്തുന്നത്. അല്ലാതെ പൂജയുടെ ആന്തരിക മികവോ, പരിജ്ഞാനമോ നല്ല തിരുമേനിപ്പട്ടത്തിനു ആധാരം.
നാട്ടുകാരോടുള്ള ബന്ധത്തെ അവര്‍ അവരുടെ വിവിധ കാര്യ സാധ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു, അഥവാ മുതലെടുക്കുന്നു. ശുധരായാല്‍ പറയുകയും വേണ്ട. നടയ്ക്കു നേരെ നിന്ന് വിങ്ങിപ്പൊട്ടുന്ന സ്ത്രീകളുടെ സങ്കടം കാണുന്നത് വാസ്തവത്തില്‍ അവന്റെ രണ്ടു കണ്ണുകള്‍ മാത്രം ആണ്. അവര്‍ക്ക് ആശ്വാസകരം ആയ ഒരു നിലപാട് എടുക്കാന്‍ അവന്‍ പ്രേരിതന്‍ ആവുക സ്വാഭാവികം ആണ്. എന്നാല്‍ കാര്യ സാധ്യം ഉണ്ടായാലോ? അവനു അര്‍ഹമായ ദക്ഷിണ കൊടുക്കേണ്ടത് പരമാവധി ചുരുക്കുന്നതിനായി അവര്‍ പുഞ്ചിരിയും മുഖസ്തുതിയും ഉപയോഗിക്കുന്നു. അത് തന്നെ വലിയ ദക്ഷിണയായി സ്വീകരിക്കാന്‍ പലരും നിര്‍ബന്ധിതരാകുന്നു. ചുരുക്കത്തില്‍ നാട്ടുകാരുടെ ഒക്കെ പ്രശ്നച്ചര്‍ത്തു വായിച്ചു പരിഹാരം ഉണ്ടാക്കേണ്ടത് ശാന്തിക്കാരുടെ ചുമതല ആക്കി വച്ചിരിക്കുകയാണ് ജനങ്ങള്‍. അവരുടെ ജനായത്തത്തിനു (പ്രജാ തന്ത്രം) പാവം ശാന്തിക്കാര്‍ വശംവദരാകുന്നു. അതെ സമയം സ്വന്തം കുട്ടികളുടെ പഠന കാര്യത്തിലോ വീട്ടു കാര്യങ്ങള്‍ വേണ്ടത് പോലെ നടത്തിക്കുന്നതിലോ, ബന്ധുജനങ്ങലുമായി ബന്ധങ്ങള്‍ പുലര്‍ത്തുന്നതിണോ ഭാര്യയുടെ ആവശ്യങ്ങള്‍ പോലും അന്വേഷിക്കുന്നത്തിനു പോലുമോ കഴിയാതെ വരുന്നു. സ്വന്തം കാര്യങ്ങള്‍ നാട്ടുകാര്‍ക്കായി ത്യജിക്കേണ്ടി വരുന്നു. ഫലമോ? കാശിനു വേണ്ടി വഴിവിട്ടു ആള്‍ക്കാരെ ചൂഷണം ചെയ്യുന്നു എന്നാ ആക്ഷേപവും ദുഷ്പേരും.
ഇതിനെ എന്തിനോടാണ് ഉപമിക്കേണ്ടത്? അവനവനു തന്നെ ദോഷകരം ആയ വിധത്തില്‍ വഴി വിട്ടുള്ള ഈ ജനപ്രീതി ആര്ജിക്കല്‍ അപഥസഞ്ചാരത്തിന് സമാനം അല്ലെ? മാനസികമായ വ്യഭിചാരം. അതുകൊണ്ടാണ് സംബന്ധം പോലെ എന്ന് ഉപമ പറഞ്ഞത്. അല്ലാതെ ബാഹ്യ അര്‍ത്ഥത്തില്‍ അല്ല.
Wednesday, 23 January 2013
കട്ടപ്പാര
കഷ്ടകാലം വരുന്നേരം
ദുഷ്ടലാക്കാക്കിയങ്ങനെ
കെട്ടുപൊട്ടിച്ചിറങ്ങീടും
കട്ടപ്പാരകളിങ്ങനെ !
Tuesday, 22 January 2013
അറിയിപ്പ്
എല്ലാവര്ക്കും നമസ്കാരം
ശാന്തിവിചാരം തുടക്കം മുതല്‍ റിവിഷന്‍ പുരോഗമിക്കുന്നു. ആദ്യത്തെ എഴുപതു പോസ്റ്റുകള്‍ അപഗ്രഥിച്ചു... വലിയൊരു സമാധാനം അതില്‍ നിന്ന് ലഭിച്ചു എന്നത് പറയാതെ വയ്യ. അതിന്റെ സന്തോഷം എല്ലാവരെയും അറിയിക്കുന്നു.
ഒരു വലിയ കാര്യം ചെയ്തു എന്ന ഒരു ബോധ്യം. മനസ്സില്‍ തോന്നിയാല്‍ അത് ശരിയാണ് എങ്കില്‍ പോലും ആ തോന്നല്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ചെറിയ തടസ്സം ഉണ്ടാക്കും. :) യജ്ഞംപോലെ കണക്കാക്കി നിശ്ചിത സമയത്തിനുള്ളില്‍ പൂര്തീകരിക്കെണ്ടാതാണ് നമുക്ക് ചെയ്യേണ്ടതായ ജോലികള്‍ പലതും. അതിനിടയില്‍ കൃതാര്‍ത്ഥന്‍ ആവാന്‍ പോയാല്‍ ഏല്‍പ്പിക്കപ്പെട്ട ജോലികളുടെ കാര്യം കഷ്ടം ആകും.
പല പോസ്റ്റുകളും അതേപടി റിപോസ്റ്റ് ചെയ്യാന്‍ ഇടയായി. കാരണം വര്‍ധിച്ച ആനുകാലിക പ്രസക്തി. ചിലത് വീണ്ടും എഡിറ്റ് ചെയ്യുകയും ചെയ്തു. അവയ്ക്ക് നല്ല പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്തു. അവ ഫേസ് ബുക്ക് ടൈം ലൈനില്‍ ആണെന്ന് മാത്രം. അഭിപ്രായങ്ങള്‍ എഴുതിയവരോട് നന്ദി രേഖപ്പെടുത്തുന്നു.
ഇതൊരു സാങ്കേതിക പ്രശ്നം ആയിട്ടുണ്ട്. ബ്ലോഗ് അഭിപ്രായങ്ങള്‍ മറ്റൊരിടത്ത് ആയിപ്പോകുന്നത്. അതിനുള്ള പരിഹാരം അവയുടെ ലിങ്കുകള്‍ ബ്ലോഗില്‍ പോസ്റ്റുക എന്നത് മാത്രം ആണ്. ഇനി മുതല്‍ അക്കാര്യം ശ്രദ്ധിക്കുന്നതാണ്.
മുഴുവന്‍ ബ്ലോഗുകളും ഇനി മുതല്‍ index ചെയ്യുന്നതാണ്. Categary തരം തിരിച്ചും index ചെയ്യുന്നതാണ്. ഇത് തിരച്ചില്‍ എളുപ്പം ആക്കും. ക്രിയാല്‍മകം ആയ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. എല്ലാ സഹകര്ത്താക്കള്‍ക്കും നന്ദി.

Sunday, 20 January 2013
Subscribe to:
Posts (Atom)