Saturday 29 June 2013

ഗോക്രിസം എന്ന മതാഭാസം

പ്രിയപ്പെട്ട ബ്ലോഗ് നിരീക്ഷകരെ,

ജനാധിപത്യമെന്ന പേരില് ചില  സര്ക്കാരിന്റെയും നിയമസംവിധാനത്തിന്റെയും അറിഞ്ഞും അറിയാതെയുമുള്ള ഒത്താശകളോടെ ഒരു വിഭാഗം ആള്ക്കാര് കാണിക്കുന്ന എന്ത് ഹീനപ്രവര്ത്തികള്ക്കും  കൂട്ടു നില്ക്കേണ്ട ബാധ്യത ഹൈന്ദവ സന്ന്യാസിമാര്ക്കോ ട്രഡീഷണല് ബ്രാഹ്മണര്ക്കോ ഉണ്ടോ എന്ന് നിരൂപിക്കുക. മാത്രമല്ല അത് ചൂണ്ടിക്കാണിക്കാനുള്ള ധാര്മികബാധ്യതയാണ് ആചാര്യന്മാര് ഏറ്റെടുക്കേണ്ടത്. എങ്കില് മാത്രമേ ആചാര്യസ്ഥാനം സാര്ഥകമാവൂ.

ആചാര്യന്മാരെ കേള്ക്കേണ്ട ബാധ്യത ആര്ക്കുമില്ലെന്ന വിശ്വാസം ഇന്നത്തെ ഹിന്ദുമതത്തില് വ്യാപകമാണ്. മാത്രമല്ല തങ്ങള്ക്കിഷ്ടമുള്ളത് പറഞ്ഞാലേ ആചാര്യനാക്കൂ അല്ലെങ്കില് തള്ളും, തരംതാഴ്ത്തും തുടങ്ങിയ അധികാരഭീഷണിയും ഇക്കൂട്ടര് വെച്ചുപുലര്ത്തുന്നു.

ചിന്മയാനന്ദസ്വാമികള്, സത്യാനന്ദസരസ്വതി തുടങ്ങിയവരെ പൊക്കിക്കൊണ്ടു നടന്നവരാരും അവരുടെ പാത പിന്തുടരുകയായിരുന്നില്ലല്ലൊ. അവരുടെ ന്യൂനവശം അന്വേഷിച്ച് പിടിച്ച് വിമര്ശിക്കുന്നതിലാണ് തങ്ങളുടെ വ്യക്തിത്വം എന്ന ചിന്താഗതി വ്യാപകമായിരിക്കുന്നു. ചിലരത് പ്രകടിപ്പിക്കുന്നു, മറ്റു പലരും അത് ഉള്ളില് സൂക്ഷിക്കുന്നു. അത്രേയുള്ളൂ.  ഇതൊക്കെ കൊണ്ടാവാം  ആചാര്യവേഷം കെട്ടാനാരും തയ്യാറാവാത്തത്.

പ്രഗല്ഭത തെളിയിച്ച രണ്ടു മഹദ് വ്യക്തിത്വങ്ങളാണ് മാതാ അമൃതാനന്ദമയിയും, പണ്ഡിറ്റ് ശ്രീ.ശ്രീ. രവിശങ്കറും. ഇവരെയും രണ്ട് വ്യക്തികളെന്നതിലുപരി ആചാര്യപദവിയിലവരോധിക്കാനും അനുസരിക്കാനും ആര്ക്കും ഇവിടെ വിശേഷിച്ചു ബാധ്യതയില്ല എന്ന കാഴ്ചപ്പാടാണ് ആധുനികഹൈന്ദവര്ക്ക് ഉള്ളത്. ഇതു പറഞ്ഞാല് അതിനെന്താ...അങ്ങനെയല്ലേ വേണ്ടത് എന്ന ചോദ്യമാവും അധികം വരിക.

നാം സെമിറ്റിക് എന്ന് സദാ റിമാര്ക് ചെയ്യുന്ന അന്യമതങ്ങളെടുക്കൂ. അവിടെ ആചാര്യന്മാര് അവരുടെ സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ്. അവരുടെ നേരേ നോക്കാനാരും ധൈര്യപ്പെടില്ല. പള്ളികളില് പുരോഹിതരുടെ പ്രസംഗങ്ങള് എത്ര വിരസമായിരുന്നാലും വിശ്വാസികള് സഹിച്ചു കേള്ക്കുകയാണ് ചെയ്യുക. എന്നാല് ക്ഷേത്രങ്ങളിലോ.....പൂജാരി വാ തുറക്കുന്നത് ശരിയല്ല എന്നതാണ് പുതിയ ഹൈന്ദവവിശ്വാസം.... പ്രസാദം കൊടുക്കാനല്പമൊന്ന് വൈകിയാല് തുറിച്ചുനോട്ടം വരും. കൊമ്പന് മീശക്കാര് തുറിച്ചു നോക്കിയാല് ഭയപ്പെടുന്ന അത്ര സാധുക്കളായിരുന്നു മുന്കാലങ്ങളിലെ ശാന്തിക്കാരിലധികവും. അച്ചിപ്പെണ്ണുങ്ങളെയും ഭയന്നു നിന്നില്ലെങ്കില് സൂപ്പര് പണി കൊടുക്കാന് അവര്ക്കും കഴിയുന്ന ട്രാപ്പിങ് സാഹചര്യങ്ങള്..

നമ്പൂരിമാരില് ദോഷവാന്മാര് കൂടുതലുണ്ടായിട്ടുള്ളത് ഈ കാലത്ത് മാത്രമാണ്. അത്തരക്കാരെ വളര്ത്താന് പ്രത്യേക താല്പര്യമുള്ള ഹിന്ദുസമൂഹം അവനെ ചൂഴ്ന്ന് നില്ക്കും. ഉദാഹരണത്തിന് മദ്യപിക്കുന്ന ശാന്തിക്കാര് ഒരിക്കലും ക്ഷേത്രപ്രവേശനവിളംബരത്തിന് മുമ്പ് ഉണ്ടായിരുന്നിട്ടില്ല. ഇപ്പോള് അത്തരക്കാരെ പലദിക്കിലും വളര്ത്തുന്നത് കമ്മറ്റിക്കാര് തന്നെയാണ്. ആരുമറിയാതെ സാധനം വാങ്ങി കൊടുക്കാന് ദേവസ്വത്തിന്റെ ഒത്താശയോടെ തയ്യാറാവുന്ന സുഹൃത്തുക്കള് ഏതു നാട്ടിലും ഉണ്ട്. എന്തിന്? തിരുമേനി നല്ല മൂഡില് ആയിരുന്നാലേ ദേവസ്വത്തിന് കൂടുതല് വരുമാനം കിട്ടൂ. i.e. for better output.അവന്റെ ലാഭവിഹിതം അടിച്ചെടുക്കാനും പറ്റും. ഗുണം ഉള്ള നമ്പൂരിമാരേ കണ്ടില്ലെന്നു നടിക്കുന്ന ലോകത്തെ ശിക്ഷിക്കാന് നമ്പൂരിമാര് കുറെക്കൂടി ദോഷവാന്മാര് ആവുകയല്ലേ വേണ്ടത് എന്ന് അതിശയോക്ത്യാ നിരൂപിക്കുന്നു.

ബ്രാഹ്മണര്ക്കെതിരെ അടിച്ചേല്പിക്കപ്പെടുന്ന ഇത്തരം മതവിശ്വാസങ്ങള് എത്രനാള് നിലനില്ക്കും? ഇതിന് എത്ര വര്ഷം പ്രായമുണ്ട്? ഒന്നുകില് ജനാധിപത്യത്തോളം അല്ലെങ്കില് ക്ഷേത്ര പ്രവേശനവിളംബരത്തോളം.. ഒരുനൂറു വര്ഷംപോലുമില്ല. ഇതു മതമല്ല, മതാഭാസമാണ്. രണ്ടും തമ്മില് വേര്തിരിച്ചു കാണിക്കലാണ് പുരോഹിത ധര്മം എന്ന് ഞാന് വിശ്വസിക്കുന്നു. അതിനു വേറെ വേദി കിട്ടാത്തതുകൊണ്ടു കൂടിയാണ് ഇങ്ങനെയൊരെണ്ണം വികസിപ്പിച്ചു വരുന്നത്.  സഹൃദയത്വത്തോടെ ഉള്ള എതിരഭിപ്രായങ്ങള്ക്ക് സ്വാഗതം.

ഭക്തവേഷങ്ങളെ പരമാവധി പ്രീണിപ്പിക്കുക എന്ന പണിയാണ് നാട്ടുകാരും ദേവസ്വം അധികൃതരും കൂടി പുരോഹിതരെക്കൊണ്ട് ചെയ്യിക്കുന്നത്. മാനവസേവ മാധവസേവ തുടങ്ങിയ അവകാശവാദങ്ങളാണ് ഭക്തകേസരികളുടെ ഉള്ളിലും. രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം അതു മന്ത്രം തന്നെ. എന്നാല്  വാസ്തവത്തില് രാജധര്മം ആണോ പുരോഹിതധര്മം? മാനവസേവ ചെയ്യാന് നിയുക്തരായ പ്രതിനിധികള് കമ്മീഷന് കണക്കു പറയുന്ന കാലമാണിത്. നാട്ടുകാര്ക്ക് മുഴുവന് ചക്കാത്തിന് പായസം വയ്ക്കലാണോ പുരോഹിതധര്മ്മം. പത്തുരൂപ ദക്ഷിണ ചെയ്യുന്നവരുടെ ഭാവം അവരെന്തോ മഹാകാര്യം ചെയ്തു എന്നാണ്. ശാന്തിക്കാര് അതിനെ സപ്പോര്ട്ട് ചെയ്തു നിന്നാലെ അതെങ്കിലും കിട്ടൂ.  എത്ര നന്നായി ചെയ്തുകൊടുത്താലും പത്തുപൈസ ദക്ഷിണ ചെയ്യാതെ കുറ്റം പറയുന്ന നാട്ടുകാരെ നല്ലവണ്ണം അനുഭവിച്ചറിഞ്ഞവരാണ് ശാന്തിക്കാര്... അവര്ക്ക് പറയാനുള്ളതു കൂടി കേള്ക്കാതെ ഒരു ഹിന്ദുപ്രസംഗവും ഇവിടെ പൂര്ണം ആവുകയില്ല. ചുമ്മാതെയാണോ ഹിന്ദു കണ് വെന്ഷനുകള്ക്ക് കസേര മാത്രം വേദികളില് കാണുന്നത്..  ബ്രാഹ്മണരെ നിരാകരിക്കാനും തങ്ങള്ക്ക് ലാഭകരമായ വിധത്തില് പുനഃസ്സംവിധാനം ചെയ്യാനുമുള്ള ഗോക്രിസ്റ്റുകളുടെ പരിശ്രമത്തിന് കിട്ടേണ്ട സ്വാഭാവികമായ തിരിച്ചടിയാണ് അന്യമതങ്ങളില് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഞാന് വിചാരിക്കുന്നു.

ഭക്തജനങ്ങളുടെ  വിചാരം പൂജാരിമാര് ജനോപാസകരാവണം എന്നാണ്... വെറുതെ അല്ലല്ലൊ... ശമ്പളം തരുന്നില്ലേ... കിമ്പളം വേറെയും കിട്ടുന്നില്ലേ... എന്നൊക്കെയാണ് ഇവരുടെ  ഭാവം. പിന്നെ കുറച്ച് നന്നായി പെരുമാറിയാലെന്താ... അതേ ചോദ്യം തിരിച്ചും ചോദിക്കട്ടെ. പെരുമാറ്റം തിരിച്ചും നന്നാവണ്ടതില്ലേ? ശാന്തിക്കാരോടും ബ്രാഹ്മണരോടും ഭൂരിപക്ഷഹുങ്കില് ഹിന്ദുക്കള് എപ്രകാരമാണ് പെരുമാറുന്നത്...?

ജാതിയുടെ പേരിലുള്ള ശകാരം മുഴുവന് കേള്ക്കാന് ബ്രാഹ്മണരും ജാതീയത ശക്തമായി വെച്ചുപുലര്ത്താനും  പ്രസംഗിക്കാനും മറ്റുള്ളവരും. .............. വലിയ വിഭാഗങ്ങളായ ഈഴവരും നായന്മാരും തമ്മില് ഒരുമിച്ചും,  മത്സരിച്ചും ശ്രമിക്കുന്നത് മുഴുവന് എന്തിനാണ്? ജാതീയതയ്ക്ക് എതിരെയാണോ? അതോ അങ്ങനെയൊരു കപടനാടകത്തിലൂടെ സ്വന്തം ജാതീയതയുടെയും വര്ഗീയതയുടെയും സംരക്ഷണത്തിനല്ലേ?

ഇതുവല്ലോം ചരിത്രത്തില് എഴുതപ്പെടുമോ... സത്യസന്ധമായ കാര്യങ്ങളുടെ ഒരു പ്രൂഫ് ഉണ്ടാകുന്നത് ഇന്നത്തെ സനാതനം പറയുന്നവര്ക്ക് സുഖിക്കുമോ.. ഡോ. ഗോപാലകൃഷ്ണനെപ്പോലുള്ള ശാസ്ത്രഗവേഷകരും അനുയായികളും ഇത്തരം പ്രശ്നങ്ങളെ അവഗണിക്കുന്നതാണ് ബുദ്ധി എന്ന് കണക്കുകൂട്ടുന്നവരല്ലേ?... ഭൂരിപക്ഷം നോക്കിയല്ലേ ഇദ്ദേഹത്തിന്റെ അഭിപ്രായപ്രകടനമെന്നു നോക്കുക.. സന്ന്യാസിമാരോടും സംഘികളോടും തന്ത്രിമാരോടും ബ്രാഹ്മണരോടും ഒക്കെ ഇദ്ദേഹം ഉപദേശം നല്കുന്നു. എന്തുകൊണ്ട് ദേവസ്വം അധികൃതര്ക്ക് ക്ലാസ്സെടുക്കുന്നില്ല?  എന്തുകൊണ്ട് ഭക്തജനങ്ങളെ ഉപദേശിക്കുന്നില്ല?

സന്ന്യാസിമാര്ക്ക് അഹങ്കരിച്ചുകൂടാ കോപിച്ചുകൂടാ, കാമിച്ചുകൂടാ, ഭോഗിച്ചുകൂടാ എന്നൊക്കെയുള്ള നിയമങ്ങള് അവര് തന്നെ ഉണ്ടാക്കിയിട്ടുള്ളതും സ്വീകരിച്ചിട്ടുള്ളതുമാണ്. ഏതെങ്കിലും ഒരു നിമിഷത്തില് സ്വനിയമചര്യയില് വീഴ്ച വന്നാല് അതിലിടപെടാനും ശിക്ഷിക്കാനും മറ്റുള്ളവര്ക്ക് എന്താണധികാരം?

ശാപകര്ത്താക്കളായ സന്ന്യാസിമാരെയും ബ്രാഹ്മണരെയും ഈ വിദ്വാന് അറിയില്ലെന്നുണ്ടോ? ദുര്‍വാസാവ്, ശൃംഗി.... എന്നിവ ദൃഷ്ടാന്തങ്ങള്. ശൃംഗി എന്ന ബ്രാഹ്മണകുമാരന് വിദ്യാഭ്യാസവും ഡിഗ്രിയും ഒന്നും ഇല്ലാത്തവനായിരുന്നല്ലൊ. അദ്ദേഹത്തിന്റെ ശാപത്തെ മറികടക്കാന് ശ്രീശുകമഹര്ഷിയുടെ ഭാഗവതത്തിനു കഴിഞ്ഞുവോ... തക്ഷകന് എന്തുകൊണ്ട് കടിക്കുന്നതില് നിന്ന് പിന്മാറിയില്ല. അര്ജുനന്റെ മകനായ പരീക്ഷിത്തിന്റെ ജീവന് രക്ഷിക്കാന് ശ്രീകൃഷ്ണന് എന്തേ വന്നില്ല. ഭാഗവതത്തിന്റെ വ്യംഗ്യാര്ഥം നോക്കൂ. ബ്രാഹ്മണ്യത്തിന്റെ ശക്തിയുടെ വ്യംഗ്യവിളംബരം കൂടിയാണ്.

ശാസ്ത്രത്തെ കഞ്ഞിയും മതത്തെ പയറും ആക്കി   ഭൂരിപക്ഷവിഭാഗക്കാര്ക്ക് വെച്ചുനേദിക്കുകയല്ലേ ഇദ്ദേഹം? ഇതും ഒരുതരം രാഷ്ട്രീയ-വാണിജ്യവൃത്തി തന്നെ. പോര് വിളിയും കച്ചവടവും ബ്രാഹ്മണ്യമല്ല.  അവരുടെ പ്രീതിക്കുവേണ്ടി യഥാര്ഥ ന്യൂനപക്ഷവിഭാഗമായ ബ്രാഹ്മണരെ അവഹേളിക്കുന്ന ഗോക്രിസം എന്നുപേരുവിളിക്കാവുന്ന ഇത്തരം ആഭാസത്തിന്റെ അതിപ്രസരം കൊണ്ടും കൂടിയാണ് ഇപ്പോള് കേരളീയ ക്ഷേത്രങ്ങളില് പൂജയ്ക്ക് പോവാന് പരമ്പരാഗത നമ്പൂരിമാര് വിമുഖരാവുന്നത്.

ഗോക്രിസമെന്ന പേര് അനുയോജ്യമായിട്ടുണ്ട്. അത് കണ്ടുപിടിച്ച ആളിനു സ്തുതി. ജ്ഞാനഗര്‍വമുള്ള  ചില വ്യക്തികളുടെ സ്ഥാപിത താല്പര്യത്തെയാണ് ഗോക്രിസം പ്രതിനിധീകരിക്കുന്നത്. അതല്ല ഹിന്ദുത്വമെന്ന തിരിച്ചറിവ് സാധാരണക്കാര്ക്കുണ്ട്. എന്തിനും പ്രൂഫു തന്നെ ജഗത്സര്‍വം  എന്നു ധരിച്ച് വിദേശികളുടെ സര്ട്ടിഫിക്കറ്റിനുവേണ്ടി പഠിക്കുന്നവര്ക്ക് അതില്ലാതാവുക സ്വാഭാവികം.  ഗോക്രിസം ഹിന്ദുത്വമല്ല, മതാഭാസം മാത്രം.

ഈ ബ്ലോഗ് എന്റെ ഫേസ്ബുക്ക് സുഹൃത്തായ ഡോ. ഗോപാലകൃഷ്ണനു സമര്പ്പിക്കുന്നു. സവിനയം പ്രതികരണം ക്ഷണിച്ചുകൊണ്ട് ജിജ്ഞാസയോടെ....

Its result observed after 3 days.. Unfriended and blocked me! :(
Recent hike posts on ഗോക്രിസത്തിന്റെ സ്വാധീനം

Tuesday 25 June 2013

ഗോക്രിസം ഹിന്ദുയിസമോ?

ഒരു വിദ്വാന്റെ  You tube video. കണ്ടു.  എതിരഭിപ്രായങ്ങളെ തരിമ്പും ഗൌനിക്കാതെ, വാചാലമായി കസറുന്ന പ്രസംഗിയുടെ ബാലിശമായ പ്രസ്താവനകള്  കേട്ട് വളരെ വിഷമവും ലജ്ജയും തോന്നി.

ബഹുതരബിരുദമാലകള് കഴുത്തിലണിഞ്ഞ് അതിനിടയില് ഉള്ളതായി പറയപ്പെടുന്ന വിലപിടിപ്പുള്ള പൂണൂലും ഇടയ്ക്കിടെ ഉയര്ത്തിക്കാട്ടി ഓവറോള്   നെഗളിപ്പില് ആധികാരികനിലവാരത്തിലാണ് ആശാന്റെ കാടിളക്കിയുള്ള കളരി(പ്പയറ്റ്.) (മറ്റുള്ളവരുടെ പൂണൂലിനൊക്കെ അദ്ദേഹം ഒരു ശരാശരി വില നിശ്ചയിച്ചിട്ടുണ്ട്. രണ്ടര രൂപ. അദ്ദേഹത്തിന്റെത് വില കൂടിയതാണ്. ലോക്കല് ചരടല്ല. ഒന്നാന്തരം സിന്തറ്റിക് ഫൈബറാവും).

ശാസ്ത്രത്തിന്റെയും മതത്തിന്റെയും സംയുക്ത ലേബലിലാണ് ആശാന്റെ അഭ്യാസങ്ങള്. അതുകൊണ്ട് ശാസ്ത്രത്തിനോ മതത്തിനോ യാതൊരു നേട്ടുവും കിട്ടുന്നില്ലെന്നതു വേറെ കാര്യം. രാഷ്ട്രീയ കക്ഷിയുടെ അനൌദ്യോഗിക വക്താവ് എന്ന പോലെയാണ്  ആശാന്റെ യൂ. ടൂബ് ലീലാവിലാസങ്ങള്... ആ രാഷ്ട്രീയ കക്ഷിക്കും നേട്ടം ഏഹെ !

ഏതു വിഷയം ആയാലും അതിന്റെ എല്ലാ വശങ്ങളും നോക്കിയിട്ടുവേണ്ടേ അഭിപ്രായം പറയാന്? എനിക്ക് അറിവില്ലാത്ത മേഖലയില് ഞാനെന്തിന് ആളാവാന് നോക്കണം? അറിവില്ലായ്മ ആണെന്ന് കരുതാന് നിര്വാഹമില്ല. ഈ.മെയിലുവഴിയും യൂട്യൂബിലും ഫേസ് ബുക്കിലും കമന്റു ബോക്സു വഴിയും അദ്ദേഹവുമായി ആശയവിനിമയം നടത്താന് രണ്ടു വര്ഷമായി ശ്രമിച്ചു വരുന്ന ആളാണ് ഈ ലേഖകന്. ഒരിക്കല് എന്റെ യൂ.ട്യൂബ് കമന്റുകള് ഇദ്ദേഹം കുത്തിയിരുന്നു ഡിലീറ്റ് ചെയ്തിട്ടുണ്ട്. അത് ആ മാന്യന്റെ സ്ഥിരം പരിപാടി ആയിരിക്കാം.

എന്റെ ബ്ലോഗുകളില്നിന്നും ഇഷ്ടമല്ലാത്ത കമന്റുകള് ഞാന് നീക്കം ചെയ്യാറില്ല..  അതു പോസ്റ്റ് ചെയ്ത ആളിന്റെ വികാരത്തെ പ്രതിനിധീകരിക്കുന്നു. ശരിയായാലും തെറ്റായാലും.

അമ്പലങ്ങളില് നല്ല പൂജാരി മാരെ കിട്ടാനില്ല. ഈ പ്രശ്നത്തിന് പരിഹാരം ഒരു പ്രത്യേകജാതിയില് നിന്നു മാത്രം പൂജാരികളെ പ്രതീക്ഷിക്കുന്നതാണെന്നും എല്ലാ ജാതിയില് പെട്ടവര്ക്കും പൂജാരിയാകാന് അവസരം ഉണ്ടാക്കിയാല് ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നുമാണ് പ്രഭാഷകന്റെ പ്രവചനം....

നമ്പൂരിമാര്, വാര്യന്മാര് തുടങ്ങി സവര്ണവിഭാഗങ്ങളെന്ന ശകാരം സദാ കേള്ക്കുന്നവര് പോലും ഈ രംഗത്തുനിന്ന് കെട്ടുകെട്ടി വരികയാണ്. അതിന്റെ കാരണം എന്തെന്ന് ആദ്യം കണ്ടെത്തട്ടെ. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളേയും ആദ്യം പഠിക്കാന് തയ്യാറാവട്ടെ. കാര്യമറിയാതെ ഇദ്ദേഹത്തെ പോലുള്ളവര് വിജയകരമായി നടത്തി വരുന്ന അവഹേളനങ്ങള് സഹിക്കാനാവാതെ വരുന്നതും കാരണങ്ങളില് പ്രധാനപ്പെട്ടതാണ്.

പൊതുവേ വിരസമായ വിഷയങ്ങളാകയാല് അതിലേയ്ക്ക് കൂടുതല് കടക്കാനാഗ്രഹിക്കുന്നില്ല. ശാസ്ത്രീയമായ പ്രശ്ന അപഗ്രഥനം കൂടാതെ  ശാസ്ത്രം പ്രസംഗിച്ച് മതപ്രശ്നങ്ങള്ക്ക് പരിഹാരം നിര്ദേശിക്കുന്ന ഉപയോഗശൂന്യമായ ചികിത്സാ സമ്പ്രദായത്തെ ഗോക്രിസം എന്ന് ഫേസ് ബുക്ക് നിരൂപകര് പേര് വിളിക്കുന്നു. . എന്നാല് അതെങ്ങനെ ഹിന്ദുയിസമാകും?

Monday 24 June 2013

സത്യവും ചരിത്രവും

ഇവിടെ റയില് വേ കൊണ്ടുവന്നത് ആരാണ്..?. ആശുപത്രികള് തുടങ്ങി എല്ലാ ആധുനിക സജ്ജീകരണങ്ങളും ജീവിത സൌകര്യങ്ങളും ആരുടെ സംഭാവനയാണ്..? ശാസ്ത്രവും ബഹിരാകാശവും കണ്ടുപിടുത്തങ്ങളും എല്ലാം സായിപ്പിന്റെ അല്ലേ?  അവരുടെ ബുദ്ധിശക്തിയെ വാഴ്ത്തുക. അംഗീകരിക്കുക.  ഇവിടെ പബ്ലിക് സ്കൂളുകള് കൊണ്ടുവന്നത്... ആരാണ്..?.  ഇവിടെ പില്ക്കാലത്ത് ജനാധിപത്യം വരുന്നതിന് വഴി തെളിച്ചത് ആരുടെ ഭരണ ത്തിന്റെ അനന്തരഫലമാണ്?..നാം പാശ്ചാത്യരോട് എല്ലാംകൊണ്ടും. കടപ്പെട്ടിരിക്കുന്നു.

ഇക്കാലത്തെ വളരെ സാധാരണമായ ഒരഭിപ്രായമാണ് മേലുദ്ധരിച്ചത്. സായിപ്പിന് മാത്രമേ ബുദ്ധിയുള്ളൂ.. അതിനാല് അവന്റെ നായ ആയിട്ടെങ്കിലും ജനക്കാനായാല് അതു തന്നെ ജന്മസാഫല്യം.. അതിനായി ഇംഗ്ലീഷ് പഠിക്കുക. അവരെ അന്ധമായിട്ടായാലും അനുകരിക്കുക. അവന്റെ slang & body language and even the bed room styles..ഇതാണ് ഇന്നത്തെ ശരാശരി ഭാരതീയന്റെ ചിന്ത. വിദേശിയര് അവരുടെ അധാര്മികവൃത്തികളെ പോലും വിറ്റുകാശാക്കാനുള്ള വിപണി ആയി ഭാരതത്തെ മാറ്റിയെടുത്തിരിക്കുന്നു.

നാം എന്തിന് ഇനിയും വിഴുപ്പ് ചുമക്കണം? വിദേശികള് നാടുവിട്ടുപോയിട്ടും അവരോടുള്ള വിധേയത്തവും അടിമത്തമനോഭാവവും വര്ധിച്ചിരിക്കുകയല്ലേ? ഇപ്പോഴും ഏതോ റിമോട്ട് കണ്ട്രോള് വഴി അന്യദേശീയര് നമ്മുടെ ഭരണം നിയന്ത്രിക്കുകയല്ലേ? ഇതില് നിന്ന് നമുക്ക് ഒരു മോചനം ഉണ്ടാവുമോ? എങ്ങനെയെങ്കിലും നമ്മുടെ സ്വത്വം വീണ്ടെടുക്കാനാവുമോ?  എന്താണ് അതിനുള്ള ഉപായം?

ബ്രിട്ടീഷ് ആധിപത്യക്കാലത്ത് എഴുതപ്പെട്ട Indian history മുഴുവനും സത്യസന്ധമാണെന്ന് വിശ്വസിക്കാനാവുമോ? അവരെല്ലാം സത്യത്തോട് വിധേയത്വമുള്ള കൂട്ടരാണോ? അവരുടെ വര്ഗാധിപത്യം അടിച്ചേല്പിക്കാന് വേണ്ടി എന്തും ചെയ്യാന് പോന്നവരല്ലേ? വലിയ വലിയ സത്യങ്ങളെ അവര് കണ്ടില്ലെന്നു നടിച്ചു. ചെറിയ നിസ്സാര കാര്യങ്ങളെ പെരുപ്പിച്ചു കാട്ടി. അങ്ങനെ അവര് അവരുടെ സ്വാര്ഥതാല്പര്യങ്ങള്ക്കായി അവര്ക്ക് സൌകര്യപ്രദമായി ഭാരതത്തെ പുനഃസംവിധാനം ചെയ്യുക ആയിരുന്നില്ലേ? ആ ഹീനമായ ചിന്താഗതിയേ പിന്തുടരുകയല്ലേ പിന്നീടു വന്ന രാഷ്ട്രീയക്കാരും ചെയ്തിട്ടുള്ളത്?

ഭാരതത്തില് ഒരു വിഭാഗം അവരുടെ കുത്തക ആക്കി വച്ചിരുന്ന വിദ്യാഭ്യാസത്തെ വിദേശിയര് സാര്‍വ ജനീനം അതായത് എല്ലാ ജനങ്ങള്ക്കും ലഭിക്കുമാറ് ആക്കി എന്നാണൊരു അവകാശവാദം. എത്രമാത്രം സത്യമുണ്ട് ഇതില്? രണ്ടും രണ്ടു വിഷയമല്ലേ? ഒന്ന് ആത്മീയം മറ്റേത് ഭൌതികം. വൈദികവിഷയങ്ങളുടെ പഠനം മാത്രമാണ് ഒന്നു രണ്ടു വിഭാഗങ്ങള്ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരുന്നത്. അതുകൊണ്ട് ഒന്നു രണ്ട് വിഭാഗങ്ങളെങ്കിലും അവ പഠിക്കാന് നിര്ബന്ധിതരായി. ആ സംവരണം എടുത്തു മാറ്റിയതിനു ശേഷമോ... പ്രസ്തുതവിഷയങ്ങള് തൊടാന് ആരും ഇല്ലാതെയുമായി. ആദായകരം അല്ലെന്നു കണ്ടിട്ടാവും.

Indian Traditional setup തകര്ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തെ വൈകിയായാലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

Related link @ My time line