Saturday, 5 May 2012

An Inevitable Hint

ആദികാലം മുതലേ ഇവിടെ നില നിന്ന് പോന്ന ഹിന്ദുമത സംസ്കാരത്തിന്   ആധാരം ചാതുര്‍വര്‍ണ്യം എന്ന പൊതുവ്യവസ്ഥ ആണ് എന്ന് മനസ്സിലാക്കാന്‍ ചരിത്രം കീറിമുറിച്ചു പരിശോധിക്കണമെന്നില്ല. സാമാന്യയുക്തി ഉള്ളവര്‍ക്ക് സത്യത്തെ തിരിച്ചറിയാന്‍ ഒട്ടും പ്രയാസം വരില്ല. അതിനു തയ്യാറാകുമെങ്കില്‍. കാലഗതി തലതിരിഞ്ഞതോടെ, ഉണ്ടായ പൊതു അപചയം ബ്രാഹ്മണ സമുദായത്തെയും ബാധിച്ചിട്ടുണ്ട് എന്നല്ലാതെ ലോകത്തെ ബാധിച്ചിരിക്കുന്ന മുഴുവന്‍ അപച്ചയങ്ങളുടെയും ധാര്‍മിക ഉത്തരവാദിത്തം ഒരു വിഭാഗത്തില്‍ വച്ചുകെട്ടുന്നത് ന്യായീകരിക്കത്തക്കതല്ല. സഹോദര വിഭാഗങ്ങളില്‍ ഒന്നിന്റെ നില നില്പിനെ തന്നെ ചോദ്യം ചെയ്യുന്ന മൃഗീയം ആയ പൊതുനിലപാട് ശക്തമായ തിരിച്ചടി അര്‍ഹിക്കുന്നു.

അതിനു അക്ഷൌഹണിയുടെ ആവശ്യം ഇല്ല. എല്ലാം അപ്പപ്പോള്‍ തന്നെ തിരിച്ചു കൊടുക്കുന്നും ഉണ്ട്. എന്നാല്‍ സംസാരഭാഷയിലൂടെ ആവണമെന്നില്ല. വേണ്ടതുപോലെ മനസ്സില്‍  വിചാരിച്ചാല്‍ മതി. സര്‍വേശ്വരന്‍ അത് പ്രത്യക്ഷത്തില്‍ കാണിച്ചുതരുന്നുണ്ട്. നിരന്തര അനുഭവങ്ങളെക്കൊണ്ട് ആയതില്‍ ഉത്തമവിശ്വാസം ഇതിനകം വന്നിട്ടും ഉണ്ട്. പ്രഥമദൃഷ്ട്യാ വിശ്വസിക്കാവുന്നവര്‍ തല്‍ക്കാലം വിശ്വസിച്ചാല്‍ മതി. തെളിവ് വേണ്ടവര്‍ സ്വയം പരിശ്രമിച്ചാല്‍ മതിയാകും. എനിക്ക് അവിശ്വാസികളുടെ വോട്ട് വേണ്ട. അവര്‍ ആഗ്രഹിക്കുന്നത് അവരുടെ വിജയം ആണല്ലോ അതിനു എന്റെ പരാജയം ആവശ്യം എങ്കില്‍ അവരുടെ തൃപ്തിക്കു വേണ്ടി വേണ്ടിവന്നാല്‍ ഞാന്‍ തോറ്റുകൊടുക്കാം. പക്ഷെ അതുകൊണ്ടും കാര്യമില്ല. എനിക്ക് പറയാനുള്ളതില്‍ ഒരു മാറ്റവും ഇല്ല. പറയാതിരിക്കാന്‍ യാതൊരു നിര്‍വാഹവും ഇല്ല.  

ക്ഷേത്രവിഷയത്തില്‍ ആധികാരികം ആയ അഭിപ്രായം ക്ഷേത്രവും ആയി പുലബന്ധം ഇല്ലാത്ത വിവിധ കക്ഷികള്‍ ആണ് ഇപ്പോള്‍ പറഞ്ഞുകൊണ്ട് ഇരിക്കുന്നത്. അത് നിരീശ്വരവാദികള്‍ ആവാം, മതേതര സ്ഥാപനങ്ങള്‍ ആവാം, അന്യമതസ്ഥരും ആവാം.  ആരായാലും വിരോധമില്ല, ഒരിക്കലും തന്ത്രിവര്‍ഗം ആവരുതെന്നെ ഇന്ന് പൊതുധാരണ ഉള്ളൂ.   പരംപരാഗതരായ ബ്രാഹ്മണരുടെ സ്വാഭാവികം ആയ അഭിപ്രായഗതികളെ ഏതെന്കിലും വിധേന മറികടക്കല്‍ ആണ് ഈ കാലത്തിന്റെ ആവശ്യം എന്ന പൊതു ധാരണ വ്യാപകം ആയിരിക്കുന്നു.  ആധുനികഹിന്ദുത്വ പ്രസംഗകരും ഈ ആവശ്യക്കാര്‍ ആണ്. അവര്‍ തട്ടിക്കൂട്ടുന്ന രാഷ്ട്രീയ  ഐക്യ ഫോര്‍മുല ആയ ഹിന്ദുത്വം വെറും ഡ്യൂപ്ലിക്കേറ്റ്‌ ആണ്. യഥാര്‍ത്ഥ ഹിന്ദുസംസ്കാരത്തെ തകര്‍ക്കാന്‍ മാത്രമേ അത് ഉപകരിക്കൂ.  ഇത് തത്ത്വപ്രസംഗം അല്ല. നിരീക്ഷിത സത്യം മാത്രം.  

Friday, 4 May 2012

സര്‍വ പ്രഹരണായുധന്‍

ഈ വലിയ ലോകത്തിനു ഒരു വലിയ ഉടമ ഇല്ലേ?  എന്താ അങ്ങോരുടെ പേര്? ... അചിന്ത്യം അല്ലെ അത്? സര്‍വ ചരാചരങ്ങളെയും ഉണ്ടാക്കിയും , നില നിര്‍ത്തിയും, സംഹരിച്ചും, അവര്‍ കാണാതെ അവരുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നതു ആരുടെ ഇച്ഛാശക്തി! അത്രയും വലിയ ആളിനെ (ആള്‍ എന്ന് പോലും സങ്കല്പിക്കാമോ) ആ സമഷ്ടിജീവിയെ അവനു വിധേയരായ കേവലം പ്രജകള്‍ വെറും പേര് വിളിക്കാമോ? അത്ര  നിസ്സാരന്‍ ആക്കാമോ? മറക്കാമോ?

ഉത്തമഭക്തനു വേണ്ടി സുഹൃത്ത്‌ രൂപം ഒരിക്കല്‍ ധരിച്ചിരിക്കാം. എന്ന് വച്ച് മറ്റു രൂപങ്ങള്‍ ഒന്നും ഇല്ലാതെ ആവുന്നില്ല. അപ്രസക്തം ആവുന്നില്ല.

എല്ലായ്പോഴും എല്ലാരുടെയും വിശ്വസ്ത സുഹൃത്തായി ദൈവങ്ങള്‍ സേവനം ചെയ്യുക ആണെങ്കില്‍ അവരുടെ കയ്യിലുള്ള ആയുധങ്ങള്‍ തുരുമ്പെടുത്ത്‌  പോകും.  സര്‍വ പ്രഹരണ ആയുധന്‍ എന്നൊരു നാമം മഹാവിഷ്ണുവിന് ഉണ്ട്.  പലരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത നാമം. 


ലക്ഷോപലക്ഷം വരുന്ന അസ്ന്മാര്‍ഗികളുടെയും അക്ഷൌഹണികളുടെയും ഏതാനും ധര്‍മശീലരുടെയും  ഗുരു ശരശയ്യയില്‍ കിടന്നു ഏറ്റവും ഒടുവില്‍ ഉച്ചരിച്ച ഈശ്വരനാമം അതായിരുന്നു. "എല്ലാത്തിനെയും നശിപ്പിക്കുന്നവനെ" . 

മുന്‍പ് പാടിയ 999 തിരുനാമങ്ങളും അതോടെ  അവസാനവാക്കിന്റെ അടിയില്‍ ആകുന്നു, അതിന്റെ വിശേഷണങ്ങള്‍ ആകുന്നു. 

ആ നാമത്തോടു എനിക്കിപ്പോള്‍ വര്‍ധിച്ച കൌതുകം തോന്നുന്നു.    മഹാവിഷ്ണുവിന്റെ സമ്പൂര്‍ണ അവതാരം ആയിരുന്നു ഒന്‍പതാം അവതാരം ആയ കൃഷ്ണവതാരം. യുദ്ധം കഴിഞ്ഞ ഉടനെ അദ്ദേഹം വിട വാങ്ങി. ആ വിരഹ ദുഃഖം ഏറെ അസ്വസ്ഥന്‍ ആക്കിയത് ആരെ ആയിരുന്നു. അര്‍ജുനനെയോ? അല്ലാതെ ആരെയ? "വന്ചിതോഹം ഭാഗവതാ ഹരിണാ  ബന്ധുരൂപി ണാ " ബന്ധുവിന്റെ രൂപത്തില്‍ വന്ന ഭഗവാന്‍ ഹരിയാല്‍ ഞാന്‍ വന്ചിക്കപ്പെട്ടിരിക്കുന്നു !! അര്‍ജുനവിഷാദം രണ്ടാം ഭാഗം.

കൃഷ്ണന്‍ പോകാന്‍ തക്കം നോക്കി ഇരിക്കുക അല്ലായിരുന്നോ കലി. അധര്‍മികളുടെ ഉത്തമ സുഹൃത്താണ് കലി. എല്ലാവരുടെയും സുഹൃത്തയി വന്ന ആളിന്റെ അഭാവത്തില്‍ അഥവാ ശൂന്യതയില്‍ കലി ആ വേഷം കെട്ടി. രാജാവിന്റെ വേഷം കെട്ടി ഗോമിഥുനങ്ങളില്‍ ധര്‍മം ചുരത്തുന്ന ആ പശുവിനെ കൊന്ന ശേഷം തല്സമീപം കരയുന്ന ആ താമരയല്ലി പോലെ വെളുത്ത  കാളയുടെ മൂന്നു കാലുകളും തല്ലി ഓടിച്ച ശേഷം അതിനു പുല്ലും വെള്ളവും കൊടുക്കാതെ വിറപ്പിച്ചു ഭരിക്കുന്ന    ഒരു ശൂദ്രന്‍ ആയിട്ടാണ് ഭാഗവതം കലിയെ ചിത്രീകരിച്ചിട്ടുള്ളത്. അവനെ മറ്റുള്ളവര്‍ ഭയക്കണം അതിനു സാധുക്കളെ കണ്ടാല്‍ കൊല്ലാക്കൊല ചെയ്യുകയാണ് ആ 'രാജാവിന്റെ' നീതി. എത്ര ശരി ആയിരിക്കുന്നു. ശ്രീമദ് ഭാഗവത ദര്‍ശനം.

ഇന്നുമില്ലേ അത്തരക്കാര്‍? ബ്രഹ്മഘ്നര്‍ ആയ അവര്‍ പറയുന്നതാണോ സാക്ഷാല്‍ ഹിന്ദുത്വം? 


Appan Varma objected.   object tackled.
PLS refer f.b. timeline for more comments. 

Wednesday, 2 May 2012

My First Attempt

1990-95 കാലഘട്ടത്തില്‍ ആണ് ആ കഥ ആദ്യമായി എഴുതപ്പെട്ടത്. അക്കാലയളവില്‍ കലാലയ രാഷ്ട്രീയം തിളച്ചു മറിയുന്ന കാലം. വിദ്യാഭ്യാസ രംഗത്തെ മൂല്യശോഷണം എന്നതായിരുന്നു സാംസ്കാരിക തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന വിഷയം. 


അങ്ങനെ ഒരു നോവല്‍ ഒരു ഒറ്റപ്പെട്ട വിദ്യാര്‍ഥി അതും നമ്പൂതിരി പയ്യന്‍ എഴുതിയാല്‍ പ്രസാധകര്‍ അച്ചടിക്കുമോ എന്ന സംശയം എനിക്ക് ഉണ്ടായി. (കാരണം ആരും പറയാറില്ലെങ്കിലും അങ്ങനെ ആണല്ലോ!) അതോടൊപ്പം എഴുതപ്പെട്ട ചെറുകഥകളും ലേഖനങ്ങളും കവിതകളും ഉപയോഗിച്ച് ധാരാളം തവണ പ്രസിദ്ധീകരണ പരീക്ഷണങ്ങള്‍ നടത്തി. അവ ഒന്നും തന്നെ വിജയിച്ചില്ല. 


ബ്രാഹ്മണചിന്താഗതി, അത് പുതിയതായാലും ഒരു ബ്രഹ്മനനെറെത് ആണെങ്കില്‍ ചാതുര്‍വര്‍ണ്യം ആരോപിച്ചു തള്ളിക്കളയുക ആണ് വേണ്ടത് എന്ന ഉറച്ച നിലപാട്‌ സ്വീകരിച്ചിട്ടുള്ള ഒരു വലിയ ആള്‍ക്കൂട്ടം ഇവിടെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. 


ആ പരാജയം എന്നെ നയിച്ചത് നിരന്തരമായ അന്വേഷണത്തിന്റെ ഇരുളടഞ്ഞ പാതയിലേക്ക് ആയിരുന്നു. കൂടുതല്‍ പരാജയങ്ങളുടെ ആവര്‍ത്തനം നിറഞ്ഞ മാര്‍ഗം. അത് ഒന്നും ഓര്‍ക്കാനും എഴുതാനും സുഖമുള്ളവ അല്ല. എന്നാല്‍ ചില ചില അനുഗ്രഹീത നിമിഷങ്ങളില്‍ അവ സുഖകരം ആയ ഓര്‍മ്മകള്‍ ആയി മനസ്സിലൂടെ വന്നിട്ടുണ്ട്. ആത്മ കഥാ രൂപത്തില്‍. 20 ശ്ലോകങ്ങള്‍ കൊണ്ട് അവ സംസ്കൃതത്തില്‍ ചുരുക്കി എഴുതാന്‍ സാധിച്ചു. 


അവയൊന്നും പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചു എഴുതപ്പെട്ടവ അല്ല. പ്രസിദ്ധീകരണം സാധിച്ചാലും ഇല്ലെങ്കിലും എഴുത്ത് നിര്‍ബാധം തുടരും എന്നത് എന്റെ ഒരു വ്രതം പോലെ ആയി. വാശിയും. ഈശ്വരാര്പണം. 


എനിക്ക് വട്ടാണെന്ന് ആണ് എന്റെ നാട്ടുകാരുടെയും അയല്‍ക്കാരുടെയും ബന്ധുക്കളുടെയും എല്ലാം ഉറച്ച വിശ്വാസം. ഞാന്‍ അതിനെ ചോദ്യം ചെയ്യാന്‍ പോയിട്ടില്ല. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ. 


ഒടുവില്‍ 2005 ലായിരുന്നു പ്രസിധീകരണയോഗം സ്വാഭാവികം ആയി ഉണ്ടായത്. എഴുത്ത് ആരഭിച്ചതിന്റെ പതിനഞ്ചാം വര്ഷം. തിരുവനന്തപുരം യോഗക്ഷേമ സഭയുടെ Yajnopaveetham മാസികയിലൂടെ. അപ്പോഴേയ്ക്കും എന്റെ അമ്മ പരലോകം പ്രാപിച്ചിരുന്നു. 


ഞാന്‍ അമ്പലങ്ങളില്‍ നിഷ്ഠയോടെ പോവുകയോ വഴിപാടു കഴിക്കുകയോ പതിവില്ല. എഴുത്താണ് എന്റെ പൂജ. അതിന്റെ ഉത്തമഫലം എനിക്ക് ലഭിക്കുന്നും ഉണ്ട്. കൂടുതല്‍ എഴുതാനുള്ള ആശയങ്ങളുടെ രൂപത്തില്‍. ബ്ലോഗിലൂടെയും ഫേസ്ബുകിലൂടെയും ഉള്ള പ്രസിദ്ധീകരണരൂപത്തില്‍ , തൂലികാസൌഹൃദങ്ങളുടെ രൂപത്തില്‍.

കവിയും നോവലിസ്റ്റും

കവിയും  സാഹിത്യകാരന്‍ . നോവലിസ്റ്റും സാഹിത്യകാരന്‍.  എന്നാല്‍ കവിക്ക്‌ നല്ല  നോവലിസ്റ്റ് ആകാന്‍ കഴിയില്ല. അതുപോലെ നോവലിസ്ടിനു നല്ല കവിയും ആവുക എളുപ്പമല്ല. 


ശാസ്ത്രം പഠിച്ചു തോറ്റപ്പോള്‍ സാഹിത്യത്തില്‍ കടന്നോരാള്‍
സാഹിത്യമുറി തന്‍ വാതിലടച്ചോടാമ്പലിട്ടിത്.
അകത്താരെന്ന ചോദ്യത്തില്‍ കാളിദാസനെയോര്‍ത്തയാള്‍  
പുറത്താരെന്നു ചോദിക്കെ പുറത്തോടാമ്പല്‍  വീണഹോ !

തീ പോല്‍ പൊള്ളുന്ന തീം കണ്ടു നോവലാക്കിയൊരുക്കവേ
കത്തും കവിതയും കണ്ടു കഥ കേട്ടിയയച്ചു പോല്‍ 
അനുകാലപ്രമാണങ്ങളനുകൂലപ്പെടാതെപോയ്‌
വില്പനാമൂല്യ മില്ലാതതൊക്കെ ബാലിശമാകുമോ?

ഒരു നോവല്‍ എഴുതാന്‍ ആഗ്രഹിച്ചാണ് ഞാന്‍ ആദ്യം ആയി പേനാ എടുത്തത്‌. നാലഞ്ചു കൊല്ലം കൊണ്ട് ഒരെണ്ണം തല്ലിക്കൂട്ടി. കലാലയ രാഷ്ട്രീയം ആയിരുന്നു അതിന്റെ തുടക്കത്തിലേ  കാതല്‍. 

കഥാനായകന്‍ കലാലയത്തിനു പുറത്തു ഗുരുവിനെ തേടി അലയുന്ന മധ്യഭാഗം ഉണ്ട്. ഒടുവില്‍ കണ്ടെത്തിയ ഏറ്റവും യോഗ്യന്‍ ആയ ഗുരുവില്‍ ഉള്ളത് താന്‍ ഉദ്ദേശിച്ച ഗുരു അല്ല എന്ന തിരിച്ചറിവ് അവനെ നിരാശന്‍ ആക്കി. അവന്‍ ആ ഗുരുവില്‍ നല്ല സുഹൃത്തിനെ  കണ്ടു. ഗുരുവിനെ തേടല്‍ അവസാനിപ്പിച്ചു! 

തന്റെ ഗുരു വിശ്വാസത്തിന്റെയും ഗുരുഭാക്തിയുടെയും ഒരു സ്മാരകം അവന്‍ പണി കഴിച്ചു. കവിതയുടെ രൂപത്തില്‍. അവന്‍ ഈശ്വരസേവാ നിരതന്‍ ആയി അമ്പലത്തില്‍ പൂജാരി ആയി. ആ പൂജാ വേളയില്‍ അവന്‍ ഗുരുവിനെ ദര്‍ശിച്ചു. ധ്യാനത്തില്‍ അല്ല. നേരില്‍ ! 

ആ ഗുരു ശിഷ്യ ബന്ധം അവനെ അവന്റെ വഴി കാണിച്ചു. സംസ്കൃതത്തിന്റെ വഴി. കവിതയുടെ വഴി. ആ വഴിയെ അവന്‍ ദീര്ഘ ദൂരം സഞ്ചരിച്ചു. പൊതു സമൂഹത്തിന്റെ ചിന്താധാരയില്‍ നിന്നും വേറിട്ടവന്‍ ആയി. ഏതോ നിമിഷത്തില്‍ ഒരു നിയോഗം എന്ന പോലെ ആ ഗുരുശിഷ്യ ബന്ധം ദ്രവിക്കാന്‍ തുടങ്ങി. 

അപ്പോഴേക്കും ദൈവം ആയിക്കഴിഞ്ഞിരുന്നു അവന്റെ മുഖ്യ അന്വേഷണവിഷയം. ഗുരു പോലെ എളുപ്പം അല്ലല്ലോ അത്. ഒടുവില്‍ ദൈവത്തെയും കണ്ടു എന്നാണു കഥ. നീട്ടി പ്പിടിച്ചു എഴുതാന്‍ വയ്യാ. അതാണ്‌ ചുരുക്കി പറഞ്ഞത്. 

Tuesday, 1 May 2012

ഞാന്‍ നോവല്‍ എഴുതുകയാണ്

സഹൃദയ സുഹൃത്തുക്കളെ, 


ആര്‍ക്ക്  ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇനിയൊരു ഒരു നഗ്നസത്യം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്. കവി എന്നാല്‍ കാശിനു കൊള്ളരുതാത്തവന്‍ എന്നാണു നമ്മുടെ ആധുനിക പ്രബുദ്ധലോകം വില ഇരുത്തുന്നത്‌.  വില കുറഞ്ഞ സഹതാപവും അസ്ഥാനത്തുള്ള ആക്ഷേപങ്ങളും  ശകാരശരങ്ങളും സഹിച്ചു മടുത്തു. അതിനാല്‍  ഗത്യന്തരം ഇല്ലാതെ ഞാന്‍ ഒരു നോവല്‍ എഴുതാന്‍ തുടങ്ങി... 


അതിനാല്‍ ഇനി ഉള്ള ബ്ലോഗുകളുടെ അവസ്ഥ പ്രവചിക്കാന്‍ ആവില്ല. 
അതുപോലെ എന്റെ (എഴുത്തിന്റെ) സ്വഭാവവും താല്‍ക്കാലികം ആയി മാറിയേക്കാം 
ഒരു വില്ലന്‍ കഥാപാത്രത്തിന് ചേരുന്ന വ്യക്തിത്വം നല്‍കണം എങ്കില്‍ കുറെ ആ വഴിക്കും ചിന്തിക്കേണ്ടി വരുമല്ലോ. ആരും ഭയപ്പെടരുത്‌. ആരും ദയവു ചെയ്തു തെറ്റിദ്ധരിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

നോവല്‍ 
എഴുതിയാല്‍ തന്നെയും പ്രസിദ്ധീകരിക്കാന്‍  ആവും എന്ന പ്രതീക്ഷ ഇല്ല. നോവലും മറ്റും എഴുതുന്ന ശാന്തിക്കാരനെ നമ്മുടെ ഭക്തജനങ്ങള്‍ അമ്പലത്തില്‍ കയറ്റുമോ? നേരിയ വിരോധം തോന്നിയാലും തേജോവധം ആകുമല്ലോ ശിക്ഷ. എഴുത്ത്  മൂലം  ഉള്ളതും കൂടി പോയി എന്ന് വരരുതല്ലോ. അതുകൊണ്ട് പ്രസിദ്ധീകരണം ഒഴിവാക്കുക തന്നെ ആണ് എന്നെ സംബന്ധിചിടത്തോളം  ഭേദം എന്ന്  സകാരണം ആയി അനുമാനിക്കുന്നു.   എങ്കിലും സാങ്കല്പികം ആയ ഒരു ഉത്തമ സ്വീകര്താവിനായി എഴുത്ത് തുടരാന്‍ ആഗ്രഹിക്കുന്നു. അവന്‍ ആണ് എന്റെ ഈശ്വരന്‍. അല്ലെങ്കില്‍ അവള്‍ ആണ് എന്റെ ഈശ്വരി. 
സഹൃദയര്‍ സദയം ക്ഷമിക്കുക. 
ഈശ്വരാര്‍പ്പണം അസ്തു. 

Love = Love

Dedecation : To all loving beings


Sunday, 29 April 2012

Modern Hinduism

മാങ്ങാനം ഭഗവതി കാവ് ക്ഷേത്രം. എനിക്ക് ഇഷ്ടപ്പെട്ട അമ്പലം. ആള്‍ത്തിരക്ക്‌ തീരെ ഇല്ല. രാവിലെ ഒരു നേരം മാത്രമേ തുറക്കെണ്ടൂ. പേനയും ബുക്കും കയ്യില്‍ കരുതിയാല്‍ യഥേഷ്ടം ഇരുന്നു എഴുതാം. അവിടുത്തെ അന്തരീക്ഷത്തില്‍ എത്ര കലുഷമായ മനസ്സും ശാന്തം ആകും. മുന്‍പ് ധാരാളം ശ്ലോകങ്ങള്‍ ഞാന്‍ അവിടുത്തെ തിടപ്പള്ളിയില്‍ ഇരുന്നു എഴുതിയിട്ടുണ്ട്.

വളരെ കാലം കൂടി ഇന്ന് രാവിലെ അവിടെ പൂജ ചെയ്യാന്‍ നിയോഗം ഉണ്ടായി. നല്ല ഭാവനകള്‍ തിരമാല പോലെ മനസ്സിലേക്ക് വന്നു. എന്നാല്‍ അവയെ ഭാഷയിലേക്ക് ആവാഹിക്കാന്‍ കഴിഞ്ഞില്ല. എല്ലാ വിചാരങ്ങളെയും തത്തുല്യം ആയ സാഹിത്യം ആക്കാനുള്ള സിദ്ധി ആര്‍ക്കും ഉണ്ടാവില്ല. ഞാന്‍ അങ്ങനെ ഒരു വഴിക്ക് കുറെ പരിശ്രമിച്ചു എന്നുമാത്രം. എഴുത്തിന് വേണ്ടി തൊഴില്‍ രംഗം ദീര്‍ഘ കാലം ആയി വിട്ടുനില്‍ക്കുകയായിരുന്നു ഞാന്‍. ഇപ്പോള്‍ മറിച്ചു തോന്നിത്തുടങ്ങി. എന്നെപ്പോലെ ഉള്ളവര്‍ എഴുതിയിട്ട് ഒന്നും ഒരു കാര്യവും ഇല്ല എന്ന കാര്യം ബോധ്യം ആയി. എഴുത്തും networking ഒന്നും ശാന്തിക്കാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല!

ഇന്ന് ഒരു രസം ഉണ്ടായി. അടുത്ത് നരസിംഹ ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്നു. തകര്‍പ്പന്‍ വായന ഹൃദ്യമായ പ്രഭാഷണം. കിഴക്കേടം ഹരിനാരായണന്‍ നമ്പൂരി ആണ് വായന. ആള്‍ക്കാരുടെ നിലവാരം ഞാന്‍ ഒരാളോട് ചോദിച്ചു. 11 മുതല്‍ 12.30 വരെ വേദിയിലും പിന്നെ 2 വരെ ഊട്ടുപുരയിലും നല്ല ആളാണ്‌ എന്ന് അറിവായി. ഞാന്‍ ചോദിച്ചു ആട്ടെ, നിങ്ങള് പോണില്ലേ? അതിനു ഉത്തരം ആ സഹൃദയന്‍ ചിരിച്ചു കൊണ്ട് പറഞ്ഞത് ഇങ്ങനെ. പോണം. ഉച്ച വരെ അവിടെ കൂടണം. ഇപ്പോള്‍ പത്തര അല്ലെ ആയുള്ളൂ. ഒരുമണി വരെ അവിടെ ഇരുന്നു കഴുവേരാന്‍ ആരെക്കൊണ്ടു പറ്റും?

പത്തു മുതല്‍ ഉടുത്തൊരുങ്ങി റെഡി ആയി നേരം ആയില്ല എന്ന് പറഞ്ഞു 12 വരെ വീട്ടില്‍ ഇരുന്നു TV കണ്ട ശേഷം സപ്താഹം കേള്‍ക്കാന്‍ വരുന്ന ഭക്തവത്സലകളെ എനിക്ക് അറിയാം. ഞാന്‍ അവരെ കളിയാക്കിയിട്ടുണ്ട്. ലജ്ജ ഉള്ളവര്‍ക്കല്ലേ അത് തോന്നൂ! ഭക്തജനങ്ങളെ എന്നല്ലാതെ അവരെ വിളിക്കാന്‍ യജ്ഞ ആചാര്യന് പോലും പേടിക്കണം. ചുമ്മാതെയല്ലല്ലോ നല്ലോണം പിരിവു കൊടുത്തിട്ടാ എന്നാണു ഉള്ളാലെ മു
റുമുറുക്കുന്നത്. ഇതാണ് ആധുനിക ഹിന്ദുത്വം. പുരാതനഹിന്ദുത്വത്തില്‍  നാം വെറുതെ  ദുരഭിമാനം കൊണ്ടിട്ടു കാര്യമുണ്ടോ?