Thursday 28 February 2013

Narasimha Panchakam

ചുവര്‍ചിത്രങ്ങള്‍ക്ക് പ്രസിദ്ധം ആണ് മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രം. അവിടുത്തെ ചുവര്‍ചിത്രങ്ങളില്‍ ഒന്നാണ് പശ്ചാത്തലത്തില്‍. നരസിംഹാവതാരം.
അവിടെ മേല്‍ശാന്തിക്കു പകരം ശാന്തി ചെയ്യേണ്ടി വരുന്നതിനാല്‍ ബ്ലോഗ്‌ എഴുത്ത് തുടങ്ങിയവ അപ്രധാനം ആക്കാതെ തരമില്ല. സമയക്കുറവാണ് മുഖ്യതടസ്സം. 

Monday 25 February 2013

ശാന്തിയും വിചാരവും

ഈ ഇന്റര്‍നെറ്റ് വേദിയില്‍ ഉള്ള ഈ മനസ്സു തുറന്ന സംവാദപരിശ്രമം സ്ഥാനത്ത് ആകുന്നതുപോലെ... ..  ഒരു വലിയ വിഡ്ഢിത്തംപോലെ......... പല പ്രധാനപ്പെട്ട പോയിന്റ്‌കള്‍ക്കും പ്രതികരണം ഉണ്ടാവുന്നില്ല...........  അത് കൊണ്ടാണ് പല കാര്യങ്ങളും ആവര്‍ത്തിക്കേണ്ടി വരുന്നതു.........  അതില്‍ ചിലര്‍ക്ക് അസഹിഷ്ണുത !    

എന്തുകൊണ്ടാണ് ഒരു വിഷയത്തോട് മാത്രം ഇത്രമാത്രം അസഹിഷ്ണുത?.....   അങ്ങനെ ഒരു പ്രത്യേക വിഷയത്തെ എന്നെന്നേക്കും ആയി അവഗണിക്കുക എന്ന നയം ശാശ്വതം ആവുമോ?........  അതിലല്ലേ ആശങ്ക തോന്നേണ്ടത്? (To Sarath)

ക്ഷേത്രങ്ങളില്‍ ശാന്തിക്കും കഴകത്തിനും അതാതു കുലത്തൊഴില്‍ പാരമ്പര്യം ഉള്ള സമുദായങ്ങളെ കിട്ടാത്ത അവസ്ഥ ഉണ്ടെന്നത് ഒരു വലിയ പ്രതിസന്ധി ആയിട്ടും ആ വിഷയം ആരും ഒരിടത്തും വേണ്ടതുപോലെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാവുന്നില്ല. പഠിക്കാന്‍ തയ്യാറല്ല. ഇത് എന്തുകൊണ്ട്?   മേല്‍ജാതിക്കാര്‍ക്ക് വാക്കുകൊണ്ട് പോലും പ്രാധാന്യം കൊടുക്കാന്‍ പാടില്ല എന്ന ഭരണധാര്‍ഷ്ട്യം അല്ലെ ഇതിലുള്ളത്?

ചില പ്രത്യേക വിഭാഗങ്ങള്‍ എല്ലായ്പോഴും അവഗണിക്കപ്പെടെണ്ടാവര്‍ ആണെന്ന ഭരണഹുങ്കിന്  മറുപടി കാലം പറയാന്‍ തുടങ്ങിയിരിക്കുന്നു. :)


അതിനു ഒരു ആസ്വാദനം തയ്യാറാക്കണം എന്ന് തോന്നുന്നു. പക്ഷെ പലര്‍ക്കും അത് വേദനാജനകം ആവും. അതുകൊണ്ട് അവര്‍ ആവശ്യപ്പെടുന്ന മൌനം പ്രദാനം ചെയ്യുന്നു. ക്രിയാത്മകതയെ മറ്റൊരു തലത്തിലേക്ക് വഴിതിരിച്ചുകൊണ്ട് ആയാലും... അപ്പോഴും ശാന്തിവിചാരം തുടരും. ശാന്തിയും വിചാരവും ആയിട്ടായാലും.  കാര്യത്തെ സംബന്ധിച്ചിടത്തോളം ഈ ബ്ലോഗിങ്ങ് എത്ര ഉപയോഗശൂന്യം!

ക്ഷേത്രപ്രതിസന്ധിക്ക് ചര്‍ച്ച കൂടാതെ പരിഹാരം ഉണ്ടാക്കാന്‍ അതിബുദ്ധി കാണിക്കുകയാണ് NSS ചെയ്തതു. കാരണം ചര്‍ച്ച ചെയ്‌താല്‍ കുറെ ഒക്കെ കുറ്റങ്ങള്‍ അവര്‍ക്കും സമ്മതിക്കേണ്ടി വരും. അങ്ങനെ ഒരു കീഴ്പതിവ് ഇല്ലല്ലൊ. ഉണ്ടോ?  

എന്തായാലും ചൊല്ലേറീടിന ഭരണവര്‍ഗ്ഗത്തിന്... ..  (ആരാണ് ഇപ്പോഴത്തെ latest ഭരണവര്‍ഗ്ഗം? അതുകൊണ്ട് ഈ പ്രയോഗം പൂര്‍ണം ആയും ശരിയല്ല. എങ്കിലും ഒരു ജാടക്ക് ഇരിക്കട്ടെ! അത് മതിയല്ലോ പലര്‌ക്കും. )...........  ഭരണവര്‍ഗ്ഗത്തിന് തിരുവുള്ളക്കേട്‌ ആവായ്ക.