സമുദായ മൈത്രി
സമുദായ മൈത്രിയാണ് ഈ സ്പോട്ട് ലക്ഷ്യമാക്കുന്നത്. ക്ഷേത്ര വിഷയം ചര്‍ച്ചയ്ക്കു എടുക്കുമ്പോള്‍ ജാതീയ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക സാധ്യമല്ല. പരാമര്‍ശം അധിക്ഷേപമല്ല. വിലയിരുത്തല്‍ ആകുമ്പോള്‍ ഗുണവും ദോഷവും അതില്‍ വരുക സ്വാഭാവികമാണ്. അനോണിമസ് സുഹൃത്ത് നല്ല വായനക്കാരനല്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഞാന്‍ രാഹുല്‍ ഈശ്വരിന്‍റെ ആളല്ല. അയാളെ ഒരു വിഭാഗം ഭക്തന്മാര്‍ എതിര്‍ക്കുന്നതിന്‍റെ കാരണം ചര്‍ച്ച ചെയ്യപ്പെടണം എന്നേ പറഞ്ഞിട്ടുള്ളൂ. അത് ഈ സുഹൃത്തിന്‍റെ ഉള്ളില്‍ നിന്ന് കിട്ടുകയും ചെയ്തു. സഹായിയും പരികര്മിയും ആകുന്നതിനു ദായക്രമാമോ ഗോത്രമോ തടസ്സമല്ല. സിനിമ നടന്മാരെ ഇന്റര്‍വ്യൂ ചെയ്തതാണ് മഹാ അപരാധം എന്ന് അഭിപ്രായമുള്ള ഭക്തജനം സ്വന്തം പേര് വെളിപ്പെടുത്താത്തത് മനസാക്ഷിക്ക് ചേര്‍ന്നതല്ല താന്‍ എഴുതുന്നത് എന്ന ഉത്തമ വിശ്വാസം കൊണ്ടല്ലേ?
എന്തൊക്കെയാണ് ശാന്തിക്കാര്‍ക്ക് ചെയ്യാവുന്നത്, എന്തൊക്കെയാണ് ചെയ്തുകൂടാത്തത് എന്നത് സംബന്ധിച്ച് വിശദമായ ഒരു ലിസ്റ്റ് തയ്യാറാക്കിയാല്‍ നന്നായിരുന്നു. കുറച്ചു കാര്യങ്ങള്‍ ഈ കമന്‍റില്‍ നിന്ന് മനസ്സിലായി. ബൈക്ക് ഓടിച്ചു കൂടാ, മൊബൈല്‍ ഉപയോഗിച്ചുകൂടാ, ടി വി യില്‍ ആരെയും അഭിമുഖം ചെയ്തുകൂടാ. ഒട്ടും stylish ആയിക്കൂടാ. അവയൊക്കെ ഭക്ത ജനങ്ങളുടെ കുത്തക ആണല്ലോ. പിന്നെ എന്തൊക്കെ യാണ് ചെയ്യവുന്നതെന്നും അരുതാത്തതെന്നും വിശാല മനസ്കരായ അനോണിമസിനെപ്പോലെ ആരെങ്കിലും പറഞ്ഞാലല്ലേ അഹം ബ്രഹ്മാസ്മി പുലമ്പിക്കൊണ്ട് ജീവിക്കാന്‍ നെട്ടോട്ടം ഓടുന്ന പാവപ്പെട്ട സങ്കുചിത ചിത്തരായ ഉദരംഭരി ഗര്‍ദഭങ്ങള്‍ക്ക് അറിയാനാകൂ.
ജാതിയും വാലും നൂലും ഒന്നും അല്ല ഇതിലെ മുഖ്യവിഷയം. ഒരു ജാതിയുടെയും വക്താവായിട്ടല്ല ഞാന്‍ എഴുതുന്നത്. ജാതീയതയും ജാതി കോമ്പ്ലക്സും രണ്ടാണ്. രണ്ടാമത്തേതാണ് കുഴപ്പക്കാരന്‍........, . ആരെങ്കിലും ഒരു ജാതിയുടെ പേര് പറഞ്ഞാല്‍ അത് കേള്‍ക്കുന്നവര്‍ക്ക് ഹാലിളകുന്നത് അവരുടെ ഉള്ളിലുള്ള കോമ്പ്ലക്സ് കൊണ്ടാണ്. ഉടനെ അവനെ താറടിക്കാന്‍ ഉള്ള പുറപ്പാടായി.
സംകേതിക കാരണങ്ങള്‍ പറഞ്ഞു മുഖം തരാതെ ആക്രമിക്കുന്ന വായനക്കാരോട് പ്രതിപക്ഷ ബഹുമാനം പുലര്‍ത്താന്‍ പ്രയാസം തോന്നുന്നു. അതില്ലതെയുള്ള ഡീല്‍ന് താല്പര്യമില്ല.