ഗുരുവിനേക്കാള്‍ കേമന്‍ ആയ ശിഷ്യന്‍, ശ്രീനടേശഗുരുവിനു പ്രണാമം
With the readers' bless, editing this page,
With the readers' bless, editing this page,
ധ്രുവങ്ങള്‍ തമ്മിലുള്ള അകലം ആണ് പ്രസ്തുത അഭിപ്രായങ്ങള്‍ തമ്മില്‍ ഉള്ളത്. ഒരാള്‍ പറഞ്ഞതിന് നേരെ വിപരീതം പറയുന്നതിനെ തിരുത്തല്‍ എന്ന് വിളിച്ചാല്‍ മതിയോ? മറിക്കല്‍ ആണ് അത്. തട്ട് മറിക്കല്‍, അട്ടിമറിക്കല്‍ എന്നൊക്കെയും പറയാം. എന്തായാലും ഇങ്ങനെ മറിച്ചപ്പോള്‍ ആണ് അത് ശരിയായത്. ആദ്യം തെറ്റായിരുന്നു എന്നല്ലേ അതിനര്‍ത്ഥം?
ആശാന്‍ പറഞ്ഞതിന് എതിര് പറഞ്ഞു വലിയ ആളായി തിളങ്ങിയിട്ടുള്ള ഒരു ശിഷ്യന്റെയും ചരിത്രമോ ഐതീഹ്യം പോലുമോ ഇല്ല. അതിനാല്‍ ഇതത്ര ചെറിയ സംഭവം അല്ല. ഇത് കണ്ടില്ല എന്ന് നടിക്കേണ്ട ഗതികേടില്‍ ആണിന്നു സാംസ്കാരിക കേരളം. അല്ല, അങ്ങനെ ഒന്നുണ്ടോ എന്നതും സംശയം. ഈ ജ്ഞാനപീഠക്കാര് നായകന്മാര് ഒന്നുരണ്ടു പേര് ഇല്ലേ കേരളത്തിന്? ഒരു കുറുപ്പും ഒരു നായരും. പരമോന്നത പുരസ്കാരം ഏതായാലും കിട്ടി. ഇനി മിണ്ടാതെ ഇരുന്നാല്‍ അതാവും ബുദ്ധി + ലാഭം എന്ന് അവര്‍ കണക്കു കൂട്ടിയിരിക്കും!
ഇപ്പോള്‍ സുകുമാര്‍ അഴീക്കോട് ഉണ്ടായിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ശ്രീ നാരായണ ഗുരുവിനു തുല്യമായ തലത്തിലേക്ക് നടേശന്‍ മുതലാളി ഉയര്‍ന്നു എന്നോ അതോ വെള്ളാപ്പള്ളിയുടെ തലത്തിലേക്ക് ഗുരുവിനെ ഇടിച്ചു താഴ്ത്തി എന്നോ? ഒരിക്കല്‍ വെള്ളാപ്പള്ളിയെ എതിര്‍ത്ത വകയില്‍ അഴീക്കോട് കുറെ അനുഭവജ്ഞാനം സമ്പാദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ജനങ്ങളും ഒക്കെ മുതലാളിയെ തുണയ്ക്കുക ആയിരുന്നു.
എന്തായാലും രണ്ടാളെയും ഒരു നുകത്തില്‍ കെട്ടുന്ന ഫോട്ടോ കൊള്ളാം. എനിക്ക് രണ്ടാമത്തെ ആളിനോടാ കൂടുതല്‍ ബഹുമാനം. അദ്വൈതി ആയി അറിയപ്പെടുന്ന ഈഴവ ശിവന്‍റെ സ്രഷ്ടാവിനെ അല്ല. സ്വന്തം ജന്മ സംസ്കാരത്തെ വെറുക്കാന്‍ മറ്റുള്ളവരെ പഠിപ്പിച്ച ഗുരുവിനെ മുന്‍ നിര്‍ത്തിക്കൊണ്ട് അതിനു നേരെ വിപരീതം പറഞ്ഞു സ്വന്തം ജാതിയെ സ്നേഹിക്കാന്‍ ഒരു വിഭാഗത്തെ പരസ്യമായി ഉത്ബോധിപ്പിക്കുന്ന ശ്രീ നടേശഗുരുവിനെ ഞാന്‍ നമിക്കുന്നു. ഗുരുവിന്റെ അദ്വൈത ജാട പൊളിച്ച ശിഷ്യന് പ്രണാമം.
വെള്ളാപ്പള്ളിയും ഗുരുവും തമ്മില്‍ വിപരീത ആശയം ആണെന്നത് ഇങ്ങനെ പരസ്യം ആയ സ്ഥിതിക്ക് അവരുടെ സമുദായം എടുക്കുന്ന നിലപാട് എന്താവും എന്നറിയാന്‍ കേരളം എത്ര കാത്തു. ശക്തമായ ഒരു എതിര്‍പ്പ് പോലും ഒരിടത്ത് നിന്നും ഉയര്‍ന്നിട്ടില്ല. എന്തായാലും ഒന്ന് ഉറപ്പിക്കാം. വെള്ളാപ്പള്ളിക്ക് തന്നെ അവിടെയും ഭൂരിപക്ഷം. മറിച്ചുപറഞ്ഞാല്‍, ഭൂരിപക്ഷം അവിടെയും വെള്ളാപ്പള്ളിക്ക് തന്നെ.
ഇതില്‍ കൂടുതല്‍ എഴുതി ഒരു സഹോദര സമുദായത്തിന്റെ ക്ഷമ പരീക്ഷിക്കാന്‍ തല്‍ക്കാലം ഇല്ല. :) എന്തായാലും നിരവധി വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന അവരുടെ സംഘടനയോട് മനസാ ചോദിച്ചു പോകുന്നു എളിയ സംശയം : Howmany heads you have? ശ്രീ നടേശധര്‍മപരിപാലന യോഗം ആയി മാറിയാലും SNDP എന്ന പേര് സാങ്കേതികമായി നിലനില്‍ക്കും.
Note: This is the continuation of a previous post