Friday, 26 February 2016

വിഷ്ണുനാരദസംവാദം

മതവും മതേതരവും തമ്മിലുള്ള വൈരുദ്ധ്യത്തിലേയ്ക്ക് ഒരു എത്തിനോട്ടം.
ശാന്തിവിചാരത്തിലെ ഈ വിചാരനര്മം ...
ഒരു മഹാത്മാവിന് സമര്പ്പിക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു.
അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല. പരമോന്നതന്യായപീഠം ന്യായാധിപനായിരുന്ന ജ. പരിപൂര്ണസ്വാമികളോടുള്ള ആദരവ് ആദരാഞ്ജലിയായി അര്പ്പിക്കുന്നു.
ഈ നര്മഭാവന ആ സ്മരണകള്ക്കു മുന്നില് സമര്പ്പിക്കുന്നു.
----------------------------------------------------------------------------------------------
ഈ പോസ്റ്റിന് ഫേസ്ബുക്ക് വഴി ലഭിക്കുന്ന പ്രതികരണങ്ങള്ക്ക് നന്ദി.
ഇതെഴുതാനുണ്ടായ സാഹചര്യം അല്പമൊന്ന് വിശദീകരിക്കട്ടെ. മുമ്പൊരു ബ്ലോഗ് പോസ്റ്റില് ഞാന് തന്നെ സൂചിപ്പിച്ചിരുന്നു. ജസ്റ്റിസ് പരിപൂര്ണസ്വാമി ഒരു ക്ഷേത്രത്തില് തൊഴാന് പോയപ്പോള് പത്രക്കാര് ഇന്റര് വ്യൂ ചെയ്ത കഥ. കൃഷ്ണന് അവതരിച്ചോ എന്ന് നോക്കാന് പോയതാണെന്നും, യോഗക്ഷേമം വഹാമ്യഹം എന്ന് പറഞ്ഞ് ജനങ്ങളെ ഇത്രകാലവും പറ്റിച്ചതിന് താന് ആദ്യം നടപടി എടുത്ത ശേഷമേ തൊഴുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞതായി അദ്ദേഹത്തിന്റെ ഒരു അടുത്ത സുഹൃത്ത് പറയുകയുണ്ടായി... അതിനുള്ള നര്മപ്രതികരണമായാണ് ആദ്യം ഞാന് ബ്ലോഗിട്ടത്. അവതരിക്കുന്നതിനു മുമ്പേ തന്നെ അറസ്റ്റ് വാറന്റും പോക്കറ്റിലിട്ട് ഭക്തനെന്ന വ്യാജേന വരുന്നവരെ ഭയന്നാവും അവതാരം വൈകുന്നത് എന്നായിരുന്നു അതിന്റെ താല്പര്യം.. ഇത് അതിന്റെ ഒരു തുടര്ച്ച ആയി കരുതാം. നന്ദി.