പ്രിയ സന്ദര്‍ശകരെ, പുതിയ അംഗങ്ങളെ, നമസ്കാരം.
നമുക്ക് എങ്ങനെയാണ് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടത് എന്ന കാര്യത്തില്‍ വല്ല പിടിയുമുണ്ടോ?
ശാന്തി കഴിച്ചും, യോജിക്കാനാവാത്ത ക്ഷേത്ര സാഹചര്യങ്ങളോട് മല്ലടിച്ചും നടന്നിരുന്ന ഞാന്‍ ഇത്ര വേഗം ഒരു ബ്ലോഗ് എഴുത്തുകാരന്‍ ആവുമെന്ന് വിചാരിച്ചതല്ല. പച്ചപ്പ് ഇല്ലാത്ത ഉണക്കയായ ആത്മീയ വിഷയങ്ങള്‍ internet users തൊടുമെന്നും സഹിക്കുമെന്നും കരുതിയില്ല. എന്തായാലും ഈ ഉണക്ക മരവും വളരുന്നുണ്ട്. എല്ലാം ഒരു നിയോഗം പോലെ നടക്കുന്നു.
നിരീക്ഷകരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഉള്ളടക്കങ്ങളുടെ നിലവാരം മെച്ചപ്പെടുത്തും. അതിനുള്ള നിര്‍ദേശങ്ങളും സാങ്കേതിക സൂത്രങ്ങളും അറിവുള്ളവര്‍ നല്‍കിയാല്‍ നന്ദിപൂര്‍വ്വം സ്വീകരിക്കുന്നതാണ്. ശോഭനമായ ഭാവി ഉണ്ടെന്നു ലക്ഷണങ്ങള്‍ പറയുന്നു.
കമന്‍റ് എഴുതുന്നവരും അംഗങ്ങളായി സൈറ്റില്‍ ചെരുന്നവരും ഇതില്‍ താല്പര്യമുള്ള എല്ലാ നിരീക്ഷകരും അവരുടെ e-mail ID തരികയാണെങ്കില്‍ ആശയവിനിമയം കൂടുതല്‍ ഫലപ്രദം ആക്കാം. സംശയ നിവാരണത്തിനും ഉപയോഗിക്കാം.
- ഇന്നലെ face book ല്‍ കൂടി ഒരു സവാരി ശിവഗിരി നടത്തി. സ്വതേ അതൊന്നും പതിവില്ലാത്തതാണ്. അതിന്‍റെ ഫലവും കിട്ടി. സാക്ഷാല്‍ ലാലേട്ടന്‍ പ്രത്യക്ഷപ്പെട്ടു. വില്ലനായാലും ശരി, നായകനായാലും ശരി. ഒരു തകര്‍പ്പന്‍ കമന്‍റ്പറഞ്ഞ ഉടനെ അപ്രത്യക്ഷനായി. ലാലേട്ടനു നന്ദി
- സംവാദം ഇങ്ങനെ പോര എന്ന് ശ്രീ KCK Namboothiri, GVR. അഭിപ്രായപ്പെടുന്നു. (തന്ത്രിമാരെപ്പറ്റി മോശം അഭിപ്രായം മറ്റുള്ളവര്‍ പറയുന്നത് സഹിക്കാന്‍ ആവാത്തതുകൊണ്ട് ആവുമോ?) യോജിച്ചു വേണമെന്ന് മാത്രം പറയുന്നു. പക്ഷെ അത് എങ്ങനെ എന്ന് വ്യക്തമാക്കുന്നില്ല. തുറന്ന ചര്‍ച്ച ഇക്കാലത്ത് അത്ര മോശം ആണോ? അവിടെയും ഇവിടെയും ഇരുന്നു കുശുകുശുത്തിട്ടും പിറുപിറുത്തിട്ടും എന്ത് ഫലം?
ഔദ്യോഗികമായ ഒത്തുകൂടല്‍ എപ്പൊഴും പ്രായോഗികമല്ല. സുചിന്തിതമായ ഒരഭിപ്രായത്തിലേക്ക് നമുക്ക് ചെന്നെത്താന്‍ സാധിക്കണം. സമാന അഭിപ്രായം ഉള്ളവരെ യോജിപ്പിക്കുന്ന ചരട് ആയി പ്രവര്‍ത്തിക്കാന്‍
internet നു കഴിയില്ലേ? അതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.
"സംഗച്ഛധ്വം സംവദധ്വം"
version III
Presentable to anybody
നിര്‍ണായക മൂല്യമുള്ള ഈ സംവാദ പ്രക്രിയയില്‍ നിങ്ങളും പങ്കുചേരൂ!
ശാന്തിഗ്രാമം - ഒരു എളിയ അഭിപ്രായം
എല്ലാ ശാന്തിക്കരെയും തന്ത്രിമാരെയും അവരില്‍ വിശ്വസിക്കുന്ന നല്ലവരായ ഭക്തജനങ്ങളെയും നീതിബോധമുള്ള ദേവസ്വ ഭരണ കര്‍ത്താക്കളേയും പ്രത്യേകം Digital I.D. നല്‍കി Face book പോലെ വിശാലമായ ഒരു സംവാദലോകം നിര്‍മിക്കണം. അതിനു ശാന്തിഗ്രാമം എന്ന പേരാകാം. ആ പേരില്‍ ഒരു ബ്ലോഗ് ആര്‍ട്ടിക്കിള്‍ ഞാന്‍ എഴുതിയിരുന്നല്ലോ. അതൊന്നു വായിച്ചോളൂ. എന്നിട്ട് ഈ ഉത്തമ സങ്കലനത്തെ സാക്ഷാത്കരിക്കാന്‍ യഥാബുദ്ധി സഹകരിക്കുക.
Santhigramam.jpg