Monday, 6 May 2013

ഭക്തജനങ്ങളോട്


Part of comment from a group discussion

  • Vasu Diri ഭക്തജനങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ 99 % വും അങ്ങനെ വിളിക്കപ്പെടാന്‍ യോഗ്യര്‍ അല്ല എന്നതാണ് വസ്തുത. പലര്‍ക്കും സ്വകാര്യ ലാഭങ്ങള്‍ ആണ് ലക്‌ഷ്യം. അതിനായി അമ്പലതെയും ദേവന്മാരെയും നമ്പൂരിമാരെയും ഉപയോഗിക്കുകയാണ് ലോകം. അത് ദേവസ്വങ്ങള്‍ക്കും അറിയാം. അവരുടെ കയ്യിലെ കാശ് അടിച്ചു മാറ്റാന്‍ ആയി അവരെ സുഖിപ്പിക്കുന്ന നയങ്ങള്‍ സ്വീകരിക്കുന്നു. അത്രേയുള്ളൂ.
    36 minutes ago · Like


    Vasu Diri വ്യാജഭക്തര്‍ നിന്ദ്യര്‍ തന്നെ. ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെ അമ്പലങ്ങള്‍ പിടിച്ചടക്കി നമ്പൂരിമാരെ ചൊല്പ്പടിക്കാര്‍ ആക്കി സാമ്പത്തിക നേട്ടവും അധികാര ലാഭവും അനുഭവിക്കുന്നവര്‍ ആചാര്യവിഭാഗത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നത് തങ്ങള്‍ക്കു വലിയ പോരായ്മ ആയി കരുതുന്നു. അത്തരക്കാരെ രക്ഷിക്കാന്‍ ഉള്ള നിയോഗത്തില്‍ സ്വയം അരക്ഷിതര്‍ ആവുകയാണ് പുരോഹിത വിഭാഗം. അങ്ങനെ ഉള്ളവരുടെ ഭാഗത്ത് കൂടുതല്‍ ദോഷം ചാര്‍ത്തുകയും കുറ്റക്കാരെ ന്യായീകരിക്കുകയും ചെയ്യുന്ന ചിന്താഗതി വെറും മൂന്നാംകിട രാഷ്ട്രീയ നിലവാരം മാത്രമേ പുലര്ത്തുന്നുള്ളൂ .

    ഓരോ സ്ഥാപനത്തിനും അതിന്‍റെ നിയമങ്ങള്‍ ഉണ്ട്. ക്ഷേത്ര നിയമങ്ങള്‍ അറിയാനും ആദരിക്കാനും തയ്യാറാവാതെ , തങ്ങളുടെ നിയമങ്ങള്‍ അമ്പലത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പ്രവണത ആണ് 'ഭക്ത'ജനങ്ങള്‍ കാട്ടിക്കൂട്ടുന്നത്. ഇതിനു കൂട്ടു നിന്നാല്‍ ആചാര്യന്മാര്‍ക്കും തട്ടുകേട് കിട്ടും.

    ഞാന്‍ ഇതൊക്കെ ക്ഷേത്രങ്ങളില്‍ രോഷത്തോടെ വിളിച്ചു പറയാറുണ്ട്‌. വലിയ കേമാന്മാരുടെ മുന്നില്‍ വച്ച് തന്നെ. "നിങ്ങളുടെ സൗകര്യം നോക്കി പ്രസാദം തരാന്‍ ഇവിടെ വേലക്കാരെ ഒന്നും വച്ചിട്ടില്ല. പ്രസാദം വേണം എങ്കില്‍ ഞങ്ങളുടെ സൗകര്യം നോക്കി നിങ്ങള്‍ ക്ഷമയോടെ കാത്തു നില്‍ക്കണം. അല്ലെങ്കില്‍ പോയാലും വേണ്ടില്ല." എന്ന് തുറന്നു അടിച്ചിട്ടുണ്ട്.

    ദൈവഹിതത്തിനു വേണ്ടേ ഒരു പൂജാരി ഏറ്റവും അധികം പ്രാധാന്യം കല്പിക്കാന്‍? അതോ അഭിപ്രായസ്ഥിരത ഇല്ലാത്ത ജനഹിതത്തിനോ? അഭിനയം ആണോ പൂജാരിയുടെ റോള്‍?