ഇന്നലെ ചിലര് എന്നോട് ചില ചോദ്യങ്ങള് ചോദിക്കുകയുണ്ടായി. ഹിന്ദു സമൂഹത്തിന് വേണ്ടി ശാന്തിക്കാര് എന്താണ് ചെയ്യുന്നത് എന്ന്. അവരുടെ ത്യാഗാത്മകമായ ക്ഷേത്രചര്യ ഹിന്ദു സമൂഹത്തിന് യാതൊരു ഗുണവും ചെയ്യുന്നില്ലെങ്കില് ക്ഷേത്രങ്ങള് ഉപയോഗശൂന്യം എന്നാണ് വരുന്നത്. ക്ഷേത്രങ്ങളില് തടിച്ചുകൂടുന്ന ജനക്കൂട്ടം തന്നെയാണ് ശാന്തിക്കാരുടെ സേവനത്തിന് ദൃഷ്ടാന്തം. പലരും പലപ്പോഴും ക്ഷേത്രങ്ങളില് വന്നില്ലെങ്കില് കൂടി ക്ഷേത്രങ്ങളില് പൂജകള് നടക്കുന്നുണ്ട് എന്നത് അവരുടെ സമാധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
അവരുടെ പ്രവൃത്തി സൂക്ഷ്മതലത്തിലാണ് മനസ്സിന്റെതലത്തിലാണ്. അതിനാല് അവിശ്വാസികളെ തെളിവു കാണിക്കുക സാധ്യമല്ല. പരീക്ഷ ദിവസങ്ങളില് ഇന്നത്തെ കുട്ടികളെല്ലാം പേനാ പൂജിക്കാനെത്തുന്നു. ചിലര് പെന്സിലും ഹാള്ടിക്കറ്റും വരെ പൂജിക്കാനേല്പിക്കും. രണ്ടുംമൂന്നും ചരടുകളും എലസ്സുകളും അവരുടെ ശരീരത്തില് ധരിക്കുകയും ചെയ്യും. ഇതൊക്കെ ചെയ്തു കൊടുക്കുന്നതിന് അവര്ക്ക് വിശ്വാസമുള്ള ഒരു വ്യക്തിയുടെ സേവനം കൂടിയേ തീരൂ.
നമ്പൂതിരിമാരിലും അവരുടെ ജീവിതരീതിയിലും ജനങ്ങള്ക്ക് മതിപ്പും വിശ്വാസവും ഉള്ളതുകൊണ്ടാണ് ക്ഷേത്രങ്ങളില് അവര്ക്ക് സ്ഥാനം ലഭിക്കുന്നത്. എന്നാല് ഈ വിശ്വാസത്തെ ക്ഷേത്രഭാരവാഹികള് മുതലെടുക്കുകയാണ് ചെയ്യുക. വിശ്വാസ ചൂഷകര് ഭക്തജനങ്ങളിലുമുണ്ട്.
ഇപ്പോള് ക്ഷേത്രരംഗത്ത് പ്രതിസന്ധി സംജാതമായിരിക്കുകയാണ്. ക്ഷേത്രങ്ങളില് പൂജയ്ക്ക് പോവാന് പരമ്പരാഗതബ്രാഹ്മണവിഭാഗമായ നമ്പൂതിരിമാര് തയ്യാറല്ല. എന്താവാം ഇതിന് കാരണം എന്ന് ചിന്തിക്കാനോ പഠിക്കാനോ ഇവിടുത്തെ ഹൈന്ദവനേതൃത്വം തയ്യാറല്ല. ഈ വിഷയത്തില് ശാന്തിക്കാര്ക്കോ തന്ത്രിമാര്ക്കോ എന്തെങ്കിലും പറയാനുണ്ടെങ്കിലത് അവരുടെ വ്യക്തിപരമായ അഭിപ്രായം എന്നു കരുതി അവഗണിക്കുകയും പലരും പുച്ഛിച്ചു തള്ളുകയുമാണ് കണ്ടു വരുന്നത്. അഥവാ അനുഭവിച്ചു വരുന്നത്. പൂജാരികള്ക്ക് പ്രസംഗിക്കാനവകാശമില്ലെന്നും മറ്റും വിധി എഴുതുന്ന ഹിന്ദുസംസ്കാരം കേരളത്തില് വന്നിട്ട് നൂറ്റാണ്ടു തുകഞ്ഞിട്ടില്ല. ഇത് എങ്ങനെ നിലനില്ക്കും? നമുക്ക് നോക്കിയിരുന്നു കാണാം. ഞാനിപ്പോള് കാണികളുടെ ഭാഗത്താണ്.
വെറുതെയല്ല പണ്ട് പലരേയും ക്ഷേത്രത്തില് നിന്ന് അകറ്റി നിര്ത്തിയിരുന്നത് എന്നു തോന്നുന്നു. ആള്ക്കാര്ക്ക് വേണ്ടത് ഈശ്വരനെ ഭജിക്കലല്ല. അവിടെ വന്ന് ഭരണം നിയന്ത്രിക്കുകയും പുരോഹിതരുടെ തലയില് കയറി വിധി എഴുതലുമാണ്. അവന് എന്തെങ്കിലും പറഞ്ഞാലുടനെ ബ്രാഹ്മണമേധാവിത്തം ബ്രാഹ്മണമേധാവിത്തം എന്ന് ഭര്ത്സിക്കും. കലി തീരും വരെ പണി കൊടുക്കുകയും ചെയ്യും. എത്ര നല്ല വാക്കില് പറഞ്ഞാലും വിഷയം ഇഷ്ടപ്പെട്ടില്ലെങ്കില് പലര്ക്കും മുഷിച്ചിലാവും. ഇതെല്ലാം കണ്ടില്ലെന്നു നടിക്കുക എന്നഏകമാര്ഗ്ഗമേ ശാന്തിക്കാരന്റെ മുന്നിലുള്ളൂ. അതത്ര ആരോഗ്യകരമല്ലല്ലൊ. തുടര്ച്ചയായി കണ്ടില്ലെന്നും കേട്ടില്ലെന്നുമൊക്കെ നടിക്കുന്നതിന്റെ ഫലമായി മനുഷ്യന് അന്ധനും (അന്ധവിശ്വാസങ്ങളുടെ ആചാര്യനും) പൊട്ടനും അഭിനേതാവുമൊക്കെ ആയി മനുഷ്യത്വത്തില് നിന്ന് വിട്ടകലുന്നു. എന്റെ വിധി എന്റെ മകനോ മകളേ വേളി കഴിക്കുന്ന ആളിനോ ഉണ്ടാവരുതേ എന്ന് ഓരോ ശാന്തിക്കാരനും ഉള്ളുരുകി പ്രാര്ഥിക്കുന്നു.
എന്നാലിതൊന്നും അവര് ഒരു കാരണവശാലും പബ്ലിക്കിനോട് നേരിട്ട് വെളിപ്പെടുത്തുകയില്ല എന്നതാണ് മറ്റൊരു വസ്തുത. കാരണം പബ്ലിക്കിന്റെ വിഷമതകള് കുറയ്ക്കുകയാണ് തന്റെ ദൌത്യമെന്നതാണ് അവന്റെ വിശ്വാസം. അവരെ താനായിട്ട് വിഷമിപ്പിച്ചുകൂടാ എന്ന സൌമനസ്യം.
ഞാനിതൊക്കെ പലരോടും പറയണമെന്ന് വിചാരിക്കാറുണ്ട്. പക്ഷെ ക്ഷേത്രത്തിലാരും ചെവി തരാറില്ല. ശാന്തിവിചാരം ബ്ലോഗിലെന്നല്ല ഗ്രൂപ്പില് പോലും അപ്രിയം ആകയാല് ഇതൊന്നും വിട്ടെഴുതാന് സാധിക്കുന്നില്ല.
സ്ഥിരശാന്തി രംഗത്തെ ദേവസ്വം ചതികള് നേരിട്ടനുഭവിക്കുകയാല് മുട്ടുശാന്തി ഉപജീവനമാര്ഗ്ഗമായി സ്വീകരിച്ച ഒരാളാണ് ഞാന്. പലേ ദിക്കിലും സ്ഥിരമായി എന്റെ സേവനം ആവശ്യപ്പെടുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. കാരണം ആള്ക്കാരുടെ വിശ്വാസം തന്നെ. ചെയ്യണ്ടതുപോലെ ചെയ്യും എന്ന ഒരു തോന്നലോ ബോധ്യമോ അനുഭവഫലമോ എന്തായാലും അത് പലര്ക്കും ഉണ്ടാവാറുണ്ട്. തന്നെയല്ല പ്രതിഫലലഭ്യത ഒട്ടും നോക്കാറുമില്ല. ശരണാഗതരെ എല്ലാവരെയും കഴിയുന്നത്ര ശ്രദ്ധിക്കാനും ശ്രമിക്കാറുണ്ട്. അവരുടെ പ്രശ്നങ്ങളുടെ തീവ്രതയും , പറയുന്നവരില് നിന്നും വിവരവും ഗ്രഹിച്ച് ഫലസിദ്ധിക്കായി കാര്യമായി പ്രാര്ഥിച്ച് കര്മങ്ങള് ചെയ്യാറുണ്ട്.
എന്നാല് പ്രശ്നങ്ങള് പലരുടേതും കുഴഞ്ഞു മറിഞ്ഞ് ഉള്ളതാവും. ഒരൊറ്റ ദിവസം കൊണ്ട് ഫലപ്രാപ്തി ഉണ്ടാവുകയില്ല. അതിന് പല ആഴ്ചകള് കര്മങ്ങള് ആവര്ത്തിക്കേണ്ടതുണ്ട്. പലപ്പോഴും ഈ കാലാവധി 12 ആഴ്ച വരെ നീളാം. ചിലര്ക്ക് വിദേശത്ത് പോവല്, മറ്റു ചിലര്ക്ക് ഉദ്യോഗലബ്ധി, വിവാഹം, വസ്തു വില്പന ഇങ്ങനെ വലിയ വലിയ കാര്യങ്ങള് നേരേയാക്കാനുള്ള ചുമതലയാണ് ഇവര് ശാന്തിക്കാരില് വെച്ചു കെട്ടുന്നത്.
കാര്യസാധ്യമുണ്ടായാല് പലരും പിന്നെ ആ വഴിക്ക് വരില്ല. വിവരം അറിയണമെങ്കില് അയല്ക്കാരനോട് ചോദിക്കണം. ഇപ്പൊ അതും സാധ്യമല്ല കാരണം. അയല് വക്ക ബന്ധങ്ങള് കുറവാണല്ലൊ. അയലത്തെ വീട്ടില് മരണം നടന്നാല് പിറ്റേ ദിവസം പത്രം വരുമ്പൊ വിവരം അറിയും. അതു പോലെ മതില്കെട്ടി വേര്തിരിഞ്ഞാണല്ലൊ ജനങ്ങളുടെ ജീവിതം. ഇതിനൊക്കെ പ്രതികാരബുദ്ധി ഉള്ളവര് കര്മികളായി വരണം. തിരിച്ച് പണികൊടുക്കാന് സാമര്ഥ്യമുള്ളവര്. ഇപ്പോള് അതിനുള്ള റൂട്ട് തെളിഞ്ഞു വരുന്നുണ്ട്. യഥാ കര്മ തഥാ ഫലം.
മന്ത്രിമാര് എന്തു ചെയ്യുന്നു അവര് എത്ര പണം പിടുങ്ങുന്നു, അധ്യാപകരെന്തു ചെയ്യുന്നു അവരെത്ര പണം പിടുങ്ങുന്നു, മറ്റ് ഉദ്യോഗസ്ഥരുടെ ജോലിയെത്ര കൂലിയെത്ര.. പണിക്കാരുടെ സേവനമൂല്യം വേതനമൂല്യം.. ഇവ ഒന്നു താരതമ്യം ചെയ്യൂ.. പണം ഉണ്ടാക്കാനുള്ള ഉപകരണം ആയിട്ടാണ് ദേവസ്വങ്ങള് ശാന്തിക്കാരെ കാണുന്നത്. ഇതൊക്കെ ന്യായമാണെന്നു കരുതുന്ന മതം എന്തു മതം?
രഘു വാര്യരെ. നിര്മാല്യം വാരുന്നപോലെ ശാന്തിക്കാരെ വാരാന് വരല്ലേ. കൈ പൊള്ളുമേ.
Related link
ഗോക്രിസം എന്ന മതാഭാസം

ദൈവത്തിനോട് പ്രാര്‍ഥിക്കാന്‍ ഇടനിലക്കരനോ?അങ്ങിനെയെങ്ക്കില്‍ നമ്പൂതിരിമാരുടെ ദുരവസ്ഥ മാറാന്‍ പാടോന്നുമില്ലല്ലോ?നേരിട്ടങ്ങ് പറഞ്ഞാല്‍ പോരെ?ക്ഷേത്രങ്ങളില്‍ പോകുന്നത്ശാന്തിയെകാണാനല്ല,ഭഗവാനെ തോഴനാണെന്ന് അറിയണം.sabarimalayil കാലുകുത്തിയപ്പോള്‍മൂകനായ ബാലന്‍ സംസാരിച്ചു,പിന്നെ പാട്ടുകാരനായി. അവിടത്തെ ഒരു തന്ത്രിയ്കൂ കിട്ടിയത് കേസും ചീത്തപേരുമാണെന്നും ഓര്‍ക്കണം.ഇതാണ് ഭഗവാന്‍റെ ലീലാവിലാസങ്ങള്‍.താങ്കള്‍ ദേവസ്വം ബോര്‍ഡിനെ കുറ്റം പറയുന്നു.ക്ഷേത്രങ്ങളുടെ മേല്‍ നമ്പൂതിരിക്കുള്ള മേല്കൊയ്മയെപട്ടു പറയുന്നു.മുണ്ടക്കയത്തെ വള്ളിയന്കാവ് ആദിവാസികളുടെ കൈയ്യില്‍ നിന്ന് പിടിച്ചുപറിച്ചു അവിടെത്തെ ആദിവാസികളുടെ പൂജയും നിറുത്തിച്ചു നമ്പൂതിരിയെപൂജയ്ക്ക് വച്ചത് താങ്കള്‍ കുറ്റംപറയുന്ന ദേവസ്വംബോര്‍ഡ് തന്നെ.ആദിവാസി യുടെ ക്ഷേത്രത്തില്‍ കൈകടതിയതുപോലെ എത്ര നായരുടെ ക്ഷേത്രങ്ങള്‍ അപഹരിച്ചു കാണും?
ReplyDelete