Wednesday, 10 February 2016

ആദ്യ വീഡിയോ പ്രഭാഷണം റിവ്യൂ...

പ്രിയപ്പെട്ട നിരീക്ഷകരെ,

അറിവിന്റെ വഴി  കണ്ടിരിക്കുമല്ലൊ. ബ്ലോഗിങ്ങ് ഇപ്പോള് പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. ദൃശ്യതലത്തിലേക്ക്. വിഡിയോ നിരീക്ഷിച്ച എല്ലാവര്ക്കും നന്ദി.

ഭാരതീയപൂര്വികര് അറിവിന്റെ വഴിയെ സഞ്ചരിച്ചവരായിരുന്നു എന്നും പില്ക്കാലത്ത് ജ്ഞാനപഥത്തില് നിന്നും വ്യതിചലിച്ച് കര്മമാര്ഗത്തിലേയ്ക്ക് ഇറങ്ങിനടക്കാന് ഏതോ കാരണവശാല് അവര് നിര്ബന്ധിതരായി എന്നുമാണ് പറഞ്ഞു വെച്ചത്. അതിന് പ്രേരകമായത് വിദേശ ആക്രമണങ്ങളാവാം, അടിമത്തമാവാം, അതല്ലെങ്കില് അവരുടെ തന്നെ ആന്തരികമായ പ്രവണതയുമാവാം. ആരെയും കുറ്റപ്പെടുത്തുകയല്ല ഇവിടെ ലക്ഷ്യം. ഇറങ്ങി വന്ന ആ ഉയര്ന്ന പാതയിലേക്ക് തിരികെ കയറുക എന്നതാണ്.
അതിന് സഹായകമായ പ്രബോധനങ്ങള് ഇതുപോലെ ദൃശ്യരൂപത്തില് അവതരിപ്പിക്കാനാഗ്രഹിക്കുന്നു.

ഇതിനുള്ള മാറ്റര് ഔട്ട് ലൈന് എഴുതുന്നത് ക്ഷേത്രാന്തരീക്ഷത്തിലിരുന്നാണ്. പൂജയുടെ ഇടവേളകളില്, തിരക്കില്ലാത്ത ദിവസങ്ങളില്. ആകയാല് മലമേല്കാവിലമ്മയുടെ അനുഗ്രഹമാണ് ഇതിലെ ആശയമെന്ന് പറയാം. അവിടെ കിട്ടുന്ന ഏകാഗ്രത അനന്യസാധാരണമാണ്. കര്മരൂപത്തില് അത് മറ്റുള്ളവര്ക്ക് ഉപകാരമാകുന്ന വിധത്തില് അത് വിനിയോഗിക്കപ്പെടുന്നു. ഒരംശമെങ്കിലും വാക് രൂപത്തില് ആക്കിയെടുത്താല് അതിനൊരു ശാശ്വതനിലവാരം ഉണ്ടാകുമെന്ന വലിയ ആഗ്രഹത്തിന്റെ ഫലം കൂടിയാണ്, ശാന്തിയോടൊപ്പമുള്ള ഈ വക രചനകളും പ്രസിദ്ധീകരണങ്ങളും.

ക്ഷേത്രാന്തരീക്ഷം എക്കാലവും എനിക്ക് ശാന്തിയും ആന്തരികമായ ഉണര്വും തരുന്നതായിരുന്നിട്ടുണ്ട്. എന്നാല് ക്ഷേത്രസാഹചര്യങ്ങള്഼ പലപ്പോഴും ഇതിനു വിരുദ്ധവും ആയിത്തീരാറുണ്ട്. ശാന്തിക്കാരന്റെയും ഭക്തജനങ്ങളുടെയും ഇടയില് ക്രിയാത്മകമായ ആശയവിനിമയത്തിന് ഒരു ചാനലും നിലവില് ഇല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഇതിനെതിരായ ധാരാളം പ്രതികരണങ്ങള് എന്റെ ലേഖനങ്ങളില് കാണാം. പൊതുമാധ്യമങ്ങള്ക്ക് അവ അപത്ഥ്യമാകുമല്ലൊ. സ്വകാര്യമാധ്യമങ്ങളില് ചിലതിന് രുചിച്ചേക്കാം. നെറ്റ് എന്ന സ്വതന്ത്രമാധ്യമം വന്നതോടെ അതു മതി എന്നായി.

ഞാന് വെട്ടിയ ഈ അക്ഷരപാതയില് ആള്സഞ്ചാരമുണ്ടെന്നറിയാം. ദൃശ്യമാധ്യമത്തിലേയ്ക്ക് കടക്കാനുള്ള ആലോചന പണ്ടേ ഉണ്ടായിരുന്നെങ്കിലും അതൊരു ആവേശമായി തോന്നിയിട്ടില്ല. ഒരുകാലത്ത് ബ്ലോഗെഴുത്ത് ആവേശമായിരുന്നു. പാഷന്. പിന്നീട് അത് എവിടെയോ സ്ട്രക്ക് ആയി.. വായനക്കാരില്ലാഞ്ഞിട്ടല്ല, പ്രതികരണങ്ങളൊഴിവാക്കുന്നവരാണ് ഏതാണ്ട് എല്ലാവരും എന്നായിരിക്കുന്നു. ഇതിന് കാരണം സാങ്കേതികവുമായിരിക്കാം. ഫേസ് ബുക്കിലിട്ടാല് പ്രതികരണങ്ങള് ലഭിക്കുന്നുണ്ടല്ലൊ. ബ്ലോഗിന്റെ വളര്ച്ച മുരടിച്ചത് സമാന്തരമാര്ഗമായി ഫേസ്ബുക്ക് സൌകര്യമായതുകൊണ്ടും കൂടിയാണ്.

ആദ്യവീഡിയോവിലെ സന്ദേശം ക്ഷേത്രങ്ങള് ആത്മീയസംവാദവേദികളായി മാറണം എന്നതാണ്. ഈ സന്ദേശം ക്ഷേത്രങ്ങളില് എത്തിക്കുന്നതിന് ഇനിയും പ്രവര്ത്തനം ആവശ്യമാണ്. വായനക്കാര് അതൊന്നു ഷെയര് ചെയ്യുകയാണെങ്കില് ഉപകാരമായേനേ. വളരെ കാര്യമായിട്ട് പറയുകയാണ്. ക്രിയാത്മകമായ വീഡിയോ പ്രോഗ്രാമുകള് സംവാദം ഉള്ക്കൊള്ളുന്നവ നിര്മിക്കണമെന്ന് വിചാരിക്കുന്നു. നിരീക്ഷകരുടെ സഹകരണം കൂടി ഉണ്ടാവേണ്ടിയിരിക്കുന്നു.  അതിനായി പ്രാര്ഥിക്കുന്നു.

Sunday, 7 February 2016

അറിവിന്റെ വഴി

നിശ്ശബ്ദമായ അക്ഷരയാത്ര.. അതായിരുന്നല്ലൊ ശാന്തിവിചാരം ഇതുവരെ.. സജീവമായിരുന്ന യാത്ര പിന്നെ എവിടെയോ മുതല് നിര്ജീവമായി. അല്ലെങ്കില് ആക്കി.  വാക്കുകള്ക്ക് ജീവന് നല്കുന്നത് ശബ്ദമാണ്. രൂപവും. ജീവനുള്ള പോസ്റ്റുകളാണ് വിഡിയോകള്. ഏതാനും വിഡിയോകള് അപ് ലോഡ് ചെയ്യാന് സാധിച്ചതില് അതിയായ സന്തോഷമുണ്ട്. പുതിയ സന്ദേശം അടങ്ങുന്ന വിഡിയോ ആണ് അറിവിന്റെ വഴി 


ഗുരുസ്മരണ എന്ന ട്രയല് വെര്ഷന് കണ്ടവര്ക്ക് നന്ദി. പ്രതികരണങ്ങളറിയിച്ചവര്ക്കും നന്ദി.
 ഒരു വലിയ സത്സംഗത്തിന്റെ ചെറിയ കഥ ( A small story of a great contact)  എന്ന് അതിന് പിന്നീട് ടൈറ്റില് ചെയ്തു. രണ്ട് മിനിറ്റ് ദൈര്ഘ്യമുള്ള ആ വിഡിയോക്ലിപ്പ് കാണാത്തവര്ക്ക് കാണുന്നതിനായി ലിംക് ഇവിടെ ഷെയര് ചെയ്യുന്നു.

അറിവിന്റെ വഴി   ആത്മീയദിശയിലേയ്ക്കുള്ള ഒരു ചൂണ്ടുപലക ആയിരിക്കും ഈ പ്രഭാഷണം എന്നു പ്രതീക്ഷിക്കുന്നു. ഭാരതീയസംസ്കാരത്തില് ഒരു ഡിപ്ലമാറ്റിക് അപ്ഗ്രഡേഷന് സംഭവിക്കുന്നതിന് സംസ്കൃതഭാഷ സഹായകമാണ് എന്ന് വീഡിയോവില് പറയുന്നു. ആത്മീയ സംവാദങ്ങള്ക്ക് കേരളത്തിലെ ക്ഷേത്രങ്ങളാണ് അനുയോജ്യമായ വേദി എന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രഭാഷണം അവസാനിക്കുന്നു.