Wednesday, 8 January 2014

വന്ദേ ഗൌരീഹരാവിവ

പുതുവര്ഷം പിന്നിട്ട് ഒരാഴ്ചയും രണ്ടു ദിവസവും ആയി. ഈ ബ്ലോഗ് അത് അറിഞ്ഞ മട്ടില്ല. എന്തു ചെയ്യാം ഇതാ എനിക്കുള്ള ഒരു കുഴപ്പം. ഏതെങ്കിലും ഒരു ജോലിയില് വ്യാപൃതനായാല് അതില് തന്നെ മുഴുകിപ്പോകും. സെപ്തംബര് അവസാനം തുടങ്ങിയതാണ് ഒരു കഥ എഴുതാന്. ഇതുവരെ തീര്ന്നില്ല. തീരാറായി. മിനുക്കുപണികള് ഓരോ തവണ റിവ്യൂ ചെയ്യുമ്പോഴും. അങ്ങനെ ധാരാളം സമയം പാഴാവുന്നു. ഈ വര്ഷം അധികം ബ്ലോഗിങ് ഉണ്ടാവാനിടയില്ല.

കഥയുടെ പ്രസിദ്ധീകരണം സംബന്ധിച്ചും ധാരണ ഒന്നും ആയിട്ടില്ല. എന്റെ ആറാമത്തെയോ മറ്റോ നോവലാണിത്. ഇതില് പോസ്റ്റ് മോഡേണ് ആയ ഒരു ഫോര്ഗ്രൌണ്ട് ഈ കഥയില് കാണാം. ബാക് ഗ്രൌണ്ട് ക്ലാസ്സിക് ആണ്.  തുടങ്ങുന്ന ചാപ്റ്ററില് ഒരു വന്ദനശ്ലോകമുണ്ട്. ശ്ലോകം എന്നു പറഞ്ഞുകൂടാ. അര്ദ്ധശ്ലോകമാണ് അത്. അര്ദ്ധശ്ലോകം കൊണ്ടുതന്നെ ആശയം പൂര്ണം ആയാല് പിന്നെ നാലുവരി തികയ്ക്കേണ്ടതിന്റെ ആവശ്യമില്ലല്ലൊ.

അത് ഇപ്രകാരമാണ്
കവിതാം കാളിദാസം ച  
വന്ദേ ഗൌരീഹരാവിവ. 
ഞാനെഴുതിയ ആദ്യത്തെ അര്ദ്ധശ്ലോകമാണിത്. ഇത്രയേറെ മന്ത്രശക്തിയുള്ള വരികള് ഇതിനു മുന്പ് എഴുതിയിട്ടില്ല. എന്തിന് അധികം എഴുതണം. ശിവപാര് വതി മാരെ എന്നപോലെ ഞാന് കാളിദാസനെയും കവിതയേയും വന്ദിക്കുന്നു എന്നാണ് പ്രസ്തുത വരികളുടെ അര്ത്ഥം.

അനുഗ്രഹീതനായി എന്നൊരു തോന്നല്. ഗുരുകൃപാവശാല് എല്ലാം സുബദ്ധമാവട്ടെ.

എല്ലാവര്ക്കും   പുതുവത്സരാശംസകള്‍!