Wednesday 10 July 2013

ബ്രിട്ടീഷാധിപത്യകാലം

വിദേശികള്ക്ക് അവരുടെ ആധിപത്യം ഭാരതത്തില് അടിച്ചേല്പിക്കുന്നതിനും അവരുടെ അടിത്തറ ഇവിടെ ആഴത്തില് തീര്ത്ത് ഉറപ്പിക്കുന്നതിനും  ...............ഭാരതീയ വിശ്വാസങ്ങളുടെ അടിവേരുകള് മാന്തിയെറിയേണ്ടത് ഒന്നാമത്തെ ആവശ്യം ആയിരുന്നു. ...........1......(മുഖ്യലക്ഷ്യം). 

അതിനോട് ഒരു തരത്തിലല്ലെങ്കില് മറ്റൊരു തരത്തില് ആത്മാര്ഥമായി സഹകരിച്ച ചരിത്രമാണ്  ഭാരതത്തിലെ എല്ലാ ജാതിമതവര്ഗ്ഗ വര്ണ വിഭാഗങ്ങള്ക്കും ഉള്ളത്..... 2....(ഐക്യദാര്ഢ്യം)..... ഭരണസാരഥ്യം വഹിച്ചിരുന്ന ക്ഷത്രിയര്ക്കും മതപൌരോഹിത്യം വഹിച്ചിരുന്ന ബ്രാഹ്മണര്ക്കും സൈന്യ സേവനാദികള് ചെയ്തിരുന്ന ശൂദ്രര്ക്കും, വണികര്ക്കും, അവര്ണരെന്നും അധഃകൃതരെന്നും വിളിക്കപ്പെട്ടിരുന്ന വിവിധവിഭാഗങ്ങള്ക്കും, അന്യമതസ്ഥര്ക്കും അങ്ങനെ എല്ലാ വിഭാഗങ്ങള്ക്കും............. 

വിദേശികളുടെ ബേലോകളില് എല്ലാവിഭാഗങ്ങളെയും തൃപ്തിപ്പെടുത്താന് പോന്ന എന്തൊക്കെയോ ഉണ്ടായിരുന്നു എന്ന് വ്യക്തം........3.....(ബാഹ്യപ്രലോഭനം creating great illusions)......  അവരുടെ ശരീരവലിപ്പം, ആരോഗ്യം, ധീരത, പരിഷ്കാരം തുടങ്ങിയ ഗുണങ്ങള് ആരെയാണ് ആകര്ഷിക്കാത്തത്?  മനുഷ്യരായാല് അങ്ങനെ വേണം... :) അല്ലേ... വിമാനം പോലുള്ളവ വിസ്മയാവഹമായ ശാസ്ത്ര കണ്ടുപിടിത്തങ്ങളെല്ലാം വിദേശീയരുടെ തലയില്  ഉദിച്ചവ ആകയാല് സായിപ്പിനു മാത്രമേ ബുദ്ധിയുള്ളൂ എന്ന് നാട്ടുകാര് ധരിക്കുന്നതാണോ തെറ്റ്? എല്ലാം തികഞ്ഞവരായ വിദേശികളെ ആരാധിക്കുന്നതാണോ തെറ്റ്?

ഇക്കാരണങ്ങളാല് അവര്ക്ക് എന്തെങ്കിലും പരോക്ഷ ബൈലോ അഥവാ ഹിഡന് അജണ്ട ഉണ്ടോ എന്നു പോലും ആരും സംശയിച്ചിരിക്കുകയില്ല.   അതെന്തിന്, അതിന്റെ ആവശ്യമെന്ത്, അതില്ലെങ്കിലെന്ത്. തുടങ്ങിയ പരീക്ഷണചിന്തകളും തലപൊക്കി അടങ്ങിയിരിക്കാന് പ്രേരിപ്പിക്കും............. ലോകം ആശീര്വദിക്കുന്ന പൊതുധാരണകളുടെ നേരേ വിപരീതമായ ദിശയില് പഠനം നടത്തുക എന്നത് പലര്ക്കും അചിന്ത്യമാവുക  തികച്ചും സ്വാഭാവികം.അത് അവരുടെ മിടുക്ക്. അതില് അവരുടെ വിജയം .......4.....(ഭരണതന്ത്രം)......

ഞാനത്ര ബുദ്ധിമാനൊന്നുമല്ല. പറയത്തക്ക വിവരവുമില്ല. എങ്കിലും ചില മണ്ടയില് നിന്നു വരുന്ന മണ്ടത്തരങ്ങളില് ചിലതൊക്കെ ശരി വയ്ക്കുന്ന മണ്ടന്മാരും ഇവിടെ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്തെങ്കിലും കഴമ്പില്ലാതെ ഇങ്ങനെയൊക്കെ മനസ്സില് തോന്നുമോ? .... ഇനി എന്റെ ബലമായ സംശയം പറയാം........... പ്രത്യക്ഷത്തില് എല്ലാ കൂട്ടരെയും അനുകൂലിച്ച് നിന്ന് എല്ലാ വിഭാഗങ്ങളിലും പരസ്പരവിദ്വേഷത്തിന്റെ ബീജം വിതയ്ക്കുക എന്ന പരോക്ഷതന്ത്രമായിരുന്നില്ലേ വിദേശികളുടേത്.................5............(വിദേശീയതയില് അവിശ്വാസം).......... പ്രത്യേക തെളിവുകളൊന്നുമില്ലെങ്കില് കൂടി ഇത് അനന്തരഫലങ്ങളെക്കൊണ്ട് ലോകത്തിന് ഇതിനകം ബോധ്യപ്പെട്ടിരിക്കുമെന്ന് കരുതാം............. കുറ്റകൃത്യങ്ങള് ചെയ്യുന്നവര് അതിനു തെളിവുണ്ടാവാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുമല്ലൊ. സ്വാതന്ത്ര്യസമരകാലത്ത്  സവര്ക്കര് രചിച്ച "The Real History of India"              (VII volumes). ഇവിടെ നിരോധിക്കപ്പെട്ട കാര്യം ഇവിടെ സ്മരണീയമാണ്.  ..............

സാമാന്യബുദ്ധിയുള്ള ഏതൊരാള്ക്കും പകല് പോലെ വ്യക്തമായ കാര്യമാണിതെങ്കിലും ഇതൊക്കെ അറിഞ്ഞില്ലെന്നു നടക്കുന്നതാണ് ഭേദമെന്ന് അല്ലെങ്കില് ലാഭമെന്ന് കണക്കുകൂട്ടുന്നവരാണ് ഇന്ന് ബഹുഭൂരിപക്ഷവും. സത്യം അറിയാന്... അസത്യം പറയാന്... എന്നൊക്കെ ആയിട്ടുണ്ട് ഇന്നത്തെ ഭാരതീയന്റെ പുതുക്കിയ സനാതന വിശ്വാസം..........6............(Renewed Hinduism).....


വിദേശികള് വിജയകരമായി ഇവിടെ നടപ്പാക്കിയ സാംസ്കാരിക അട്ടിമറി  ഇനിയും ഇവിടെ ആരാലും അര്ഹിക്കുന്ന ഗൌരവത്തോടെ തിരിച്ചറിയപ്പെട്ടിട്ടില്ല....  അവിടെയാണവരുടെ മിടുക്ക്............. ഇന്നും രക്ഷകര്ത്താക്കള് കുട്ടികളെ നല്ല ഇംഗ്ലീഷ് കൃത്യമായി ഉച്ചരിക്കാന് പഠിപ്പിക്കുന്നു. വിദേശിയുടെ നല്ല അനുസരണ(നായ്)ക്കുട്ടി ആവുക എന്നതല്ലേ ഏതൊരു ഭാരതീയന്റെയും ഏറ്റവും സ്വപ്നം..... ??? ഇത്തരക്കാര്ക്ക് മഹര്ഷിമാരുടെയും മഹാബ്രാഹ്മണരുടെയും ജീവിതത്തിന്റെ ചെലവില് നിലനിര്ത്തപ്പെട്ട ആര്ഷഭാരതത്തിന്റെ മഹിമയില് അഭിമാനിക്കാനവകാശമുണ്ടോ?..........7.........(എളിയ സംശയം.) കര്മ്മം ചെയ്യാനൊരു കൂട്ടരും ഫലം അടിച്ചെടുക്കാന് അവരെ സദാ പുച്ഛിക്കുന്നവരും.........

സ്വദേശാഭിമാനി ചമയുന്നവരേറെയുണ്ട്. അവരിലധികവും വിദേശിയെ ഉപജീവിക്കുന്നവരാണ്... അവന്റെ ചെലവിലാണ് ദേശാഭിമാനപ്രസംഗം....അത് ഫേസ്ബുക്കിലൂടെ ഉപദേശരൂപത്തിലും വരും.... മഹത്തായ ഭാരതീയപാരമ്പര്യം കാത്തുസൂക്ഷിക്കാന് ഉത്തരവാദിത്തപ്പെട്ട വിഭാഗം ആണത്രേ ബ്രാഹ്മണര്.........  ബ്രാഹ്മണരെ ശമ്പളത്തിന് വെച്ചിരിക്കുന്നത് അയാളുടെ പിതാവാണെന്നു തോന്നുന്നു........8......... (പൊതുആക്ഷേപത്തിന് മറുപടി) 

എന്തായാലും.  ഇത്ര നാളും കാത്തു സൂക്ഷിച്ചതിന്റെ എല്ലാം കൂടി ഫലം ഒന്നിച്ചു കിട്ടി........... Public insult ന്റെ രൂപത്തില്.............അതും എല്ലാറ്റിലും അടുത്തു നിര്ത്തിയ വിഭാഗത്തില്നിന്ന്............. തങ്ങളാണു സാക്ഷാല്  സംസ്കാരസമ്പന്നരെന്ന് ഏറ്റവും അഭിമാനിക്കുന്നവരില് നിന്ന്......... .... അത് വിചാരിച്ചതിലുമൊക്കെ ഒത്തിരി ഒത്തിരി അധികം ഇരട്ടി ആയിരുന്നു. കല്പാന്തകാലം വരെ കുത്തിയിരുന്നു തിന്നാനുള്ള ശകാര സമ്പത്ത്. ഉപകാരം ചെയ്തവര്ക്ക് തക്ക പ്രതിഫലം..........9....(ചരിത്രകൃതഘ്നത) ...... അവ ഒന്ന് അനുഭവിച്ചിട്ടുപോരേ ബാക്കി കാത്തുസൂക്ഷിക്കല്....? 

പൊതുവേദികളിലൂടെയും മാധ്യമങ്ങളിലൂടെയും മന്ത്രിയായിരുന്ന ജി. സുധാകരന്, ജി.സുകുമാരന് നായര് തുടങ്ങിയവര് ചെയ്തു പോന്ന വര്ഗ്ഗീയ അവഹേളനങ്ങള് insult ആയി തോന്നുന്നത് അങ്ങനെ തോന്നുന്നവരുടെ സങ്കുചിതമായ ചിന്താഗതിയാണെന്ന് ഒരു ക്ഷേത്രഭാരവാഹി അഭിപ്രായപ്പെട്ടു..........10.....(കൂനിന്മേല്കുരു)........ ചീത്തവിളിച്ചാല് ചിരിച്ചു കാണിക്കാത്തവരെല്ലാം സങ്കുചിതചിത്തര്.

ആധുനിക ഹിന്ദു ദര്ശനം അനുസരിച്ച് ഞാന് സങ്കുചിതചിത്തനാണ്. അല്ലെന്നു പറയുന്നില്ല. സമ്മതിച്ചു. എന്നാലൊരുകാര്യം തീരെ പിടികിട്ടുന്നില്ല.  കക്ഷത്തില് സര്ട്ടിഫിക്കറ്റുമായി നില്ക്കുന്ന വിശാലഹൃദയരെ വിളിക്കാതെ സങ്കുചിതചിത്തരെ ക്ഷേത്രഭാരവാഹികള് തെരഞ്ഞു പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ...........11...........(കര്മ്മഫലം)...

No comments:

Post a Comment