Tuesday, 4 February 2014

My Novel

മാന്യസുഹൃത്തുക്കളെ,

വളരെയധികം വായനക്കാര് ഫോളോ ചെയ്യുന്ന ഒരു ബ്ലോഗാണ് ശാന്തിവിചാരം. വായനക്കാരുടെ സാന്നിദ്ധ്യവും അഭിപ്രായവും എനിക്ക് എന്നും പ്രോത്സാഹകമായിരുന്നിട്ടുണ്ട്. മറ്റൊരു കര്മത്തിലൂടെയും ലഭിക്കാത്ത ആത്മസംതൃപ്തിയാണ് ഞാന് അനുഭവിക്കുന്ന പ്രതിഫലം. അതുതന്നെയാണ് ദൈവാനുഗ്രഹം എന്ന് ഞാന് വിശ്വസിക്കുന്നു.

എന്നാല് കുറച്ചു കാലമായി ഇത് ഒരു ഹാംഗിഗ് സ്റ്റേജിലാണ്. ഇതിനു പല കാരണങ്ങളുണ്ട്. ബ്ലോഗില പ്രതികരിക്കുന്നതിനോട്‌ കാര്യമായ വിമുഖത പലരിലും കാണുന്നു. ഫേസ് ബുകിൽ പോലും പ്രതികരണം ഒഴിവാക്കപ്പെടുന്ന തരം ഗൌരവം ഉള്ള  വിഷയം ആണ് ഞാൻ പലപ്പോഴും എടുത്തു ഇടാറുള്ളത്.
ഫേസ് ബുക് ടൈം ലൈനാണ് ആള്ക്കാര്ക്ക് പ്രതികരിക്കുന്നതിന് കൂടുതല് സൌകര്യപ്രദം എന്നതു കൊണ്ട് കുറെ അധികം പ്രധാനപ്പെട്ട പോസ്റ്റുകള് അവിടെ ചെയ്യുകയുണ്ടായി. അതിന്റെ ലിംകും സ്ക്രീന്ഷോട്ടും ബ്ലോഗില ഇടുന്നതുപോലും ശരിയല്ല എന്ന അഭിപ്രായം ചില പ്രതികരണങ്ങളില് നിന്നും തോന്നി.   നല്ല രീതിയിലായാല് പോലും ബ്ലോഗില് ചിലരുടെ പേര് പരാമര്ശിക്കുന്നത് അവര്ക്ക് ഇഷ്ടമല്ലെന്നു മനസ്സിലായി. പരോക്ഷമായ വിവരസൂചനക കൾക്ക്  പോലും കനത്ത തിരിച്ചടികൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരവസ്ഥ ഈ പ്രക്രിയയുടെ പാര്ശ്വഫലം ആയി ഉണ്ടായിരിക്കുന്നു.. ഇത്ര റിസ്ക്‌ എടുത്തു എന്തിനാണ് എഴുതുന്നത്‌ എന്ന് തോന്നുന്നു.

ആകയാൽ ഈ പ്രക്രിയക്ക് പൂര്ണ വിരാമം ഇടാൻ ഉള്ള പരിശ്രമങ്ങൾ പലതവണ നടത്തിയതായി കാണാം. എങ്കിലും പുതിയ  വിചാരത്തിന്റെ ചില്ലകൾ വെട്ടിക്കളഞ്ഞാലും ചിലപ്പോള വീണ്ടും പൊട്ടി മുളയ്ക്കും. ഇതുപോലെ. അങ്ങനെ സ്വാഭാവികം ആയി വരുന്നത് എഴുതുക. ഇതിനെ ഒരു ശീലം ആക്കാതെ ഇരിക്കുക എന്നത് ആണ് കരണീയം ആയിരിക്കുന്നത്.

നാലുമാസമായി ഞാനൊരു കഥയുടെ രചനയിലാണ്. ആ കഥയുടെ ഗതി എഴുതുംതോറും മാറി മാറി വരുമായിരുന്നു. അനേകം ആവൃത്തി മാറ്റി മാറ്റി എഴുതി. ഒടുവില  അത് അന്തിമ രൂപം കണ്ടു. ഏകദേശം 400 പേജ് നീളം വരുന്ന ഒരു നോവല് പണിശാലയിൽ പണി ഏതാണ്ട് പൂര്ത്തിയായതു പോലെ ആയി.  അതിനു മൂന്നു ഭാഗങ്ങൾ ആണ് ഉള്ളത്. ഒന്നും രണ്ടും ഭാഗങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു.

രചന അല്ല പ്രശ്നം പ്രസിദ്ധീകരണം ആണ്. എങ്ങനെ പ്രസിദ്ധീകരിക്കും ആര് പ്രസിദ്ധീകരിക്കും. ആരെങ്കിലും  പ്രസിദ്ധീകരിക്കുമോ തന്നെ? ഇല്ല എന്നത് ആണ് മുന് അനുഭവം. അതിനു സൃഷ്ടിയുടെ ഗുണനിലവാരം മാത്രമല്ല മാനദണ്ഡം. സൃഷ്ടാവിന്റെ യോഗ്യത ആണെന്ന് തോന്നുന്നു വലുത്.

ഒരു നമ്പൂതിരിക്ക് നോവൽ എഴുതാൻ അവകാശം കൊടുക്കുന്നത് ശരിയാണോ?   അവൻ ശാന്തിക്കാരാൻ കൂടി ആയാല് ഒരിക്കലും ശരിയല്ല. ഒരു സന്ന്യാസി ഒരു നോവല്  എഴുതിയാൽ അയാളുടെ സന്ന്യസിത്വം പോകുമോ. മോശം ഭാഷ എഴുതിയാൽ നമ്പൂരിത്വം പോകുമോ.. ചീത്ത വാക്കുകള് കേള്ക്കേണ്ടി വരുന്നവരുടെ വായിൽ അതല്ലേ പറയാനും തോന്നുക..... എന്തായാലും കുറെ ആളുകള് അങ്ങനെ കരുതുന്നു.

ആള്ക്കാരുടെ ധാരണ ആണല്ലോ പലരുടെയും പ്രമാണം. നോവല് ഉപയോഗിച്ചാണല്ലോ ഇവിടെ ബ്രഹ്മവര്ഗ്ഗ അവഹേളനം ആഘോഷമായിട്ടു  ആരംഭിച്ചത്. അതിന്റെ തിരിച്ചടി ഉണ്ടാകുമോ എന്ന ഭയം ആകുമോ ഇതിനു പിന്നിൽ. ലോകത്തിനു സ്വീകാര്യം അല്ല എന്ന് കണ്ടാല്  ഈ നോവലും  എനിക്ക് പഴയപടി ഹോമിക്കേണ്ടി  വരും.