Thursday, 18 April 2013

ആധുനികഹിന്ദുത്വം ആസുരികം.

Extracted from a f.b. group talk
ക്ഷേത്രവിഷയത്തിൽ അനുഭവസ്തനായ തന്ത്രിയുടെ അഭിപ്രായത്തെ കേവലം ഒരു വ്യക്തിയുടെ അഭിപ്രായം ആയി കരുതിയാൽ മതിയോ?

അതിനു ഉയർന്ന പരിഗണന നൽകേണ്ടതില്ലേ? പുരോഹിതരുടെ ആത്മീയ അനുഗ്രഹം തേടുന്നവർക്ക് അവരെ കേൾക്കാനുള്ള ബാധ്യത ഇല്ലേ?

ആധിദൈവികദോഷങ്ങളിൽനിന്ന് നാടിനെ രക്ഷിക്കുന്ന കർമങ്ങളുടെ മർമ്മസ്ഥാനം ആണ് തന്ത്രിയുടെത്.
ക്ഷേത്രത്തെ അനുഭവിക്കുന്നവരും മുതലെടുക്കുന്നവരും തങ്ങൾ പറഞ്ഞാൽ കേൾക്കാത്തവർ ആയാൽ ആചാര്യന്മാരുടെ ഭാവവും മാറുക സ്വാഭാവികം മാത്രം. 

അത് അരുതെന്ന് പറയാൻ ആർക്കാണ് അവകാശം? 

അനുഗ്രഹകർത്താക്കളും ക്ഷമാശീലരും ആയ സന്ന്യാസിമാരും ബ്രാഹ്മണരും ഒക്കെ ഊറ്റമായ ശാപം കൊടുത്തിട്ടുള്ള കഥകളും പുരാണങ്ങളിൽ ഉണ്ടല്ലൊ.

നല്ല ബ്രാഹ്മണർ ഇന്ന് ഇല്ല എന്ന് കുറ്റപ്പെടുത്തുന്നവരോട്. അതുകൊണ്ട് ശാപഭയം കൂടാതെ (നിങ്ങളെപ്പോലുള്ള) ബ്രാഹ്മണവിരുദ്ധർക്ക് കേരളത്തിൽ അഴിഞ്ഞാടാൻ സാധിക്കുന്നു.

ഹിന്ദുമതനിയമ പ്രകാരം പുരോഹിതരുടെ സ്ഥാനം രാജാവിനെക്കാൾ ഉയർന്നതാണ്. എന്നാൽ മന്ത്രിയാണ് ഏറ്റവും വലുതെന്നു വിശ്വസിക്കുന്നവർ ആണ് ഇന്നത്തെ ഹിന്ദുക്കൾ. അതുകൊണ്ട് അവരെ ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും വേണ്ടതുപോലെ സംരക്ഷിക്കുന്നു! 

പുരോഹിത സ്ഥാനത്തെയ്ക്കും കൂടുതൽ അനുയോജ്യർ ആയവർ നിത്യേന 'കർമ്മം' വഴി  ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്താണ് കർമ്മം? ഷോഡശേതരം.  ഗുരുവിനെ സോപ്പിട്ടു പഠിക്കുക,  തെറ്റിദ്ധരിപ്പിച്ചു സർട്ടിഫിക്കറ്റ് അടിച്ചെടുക്കുക, അത് കഴിഞ്ഞാൽ തിരിച്ചു പാര  വയ്ക്കുക. അതൊക്കെയാണ്‌ കർമ്മം. 

---------------------------------------------------------------------

പുരോഹിതൻ ആചാര്യൻ ആണ് . അവനെ ആചാര്യൻ ആക്കുന്നത് അവന്റെ കർമ്മം ആണ് . സർക്കാരിന്റെ സർട്ടിഫിക്കറ്റ് അല്ല. സർക്കാരിന്റെ സേവകർ അല്ല.

മതത്തിൽ പുരോഹിതരുടെ മേല്ക്കൊയ്മയെ അതിജീവിക്കാൻ മതേതരസർക്കാരിനും പൂർണമായി സാധിച്ചിട്ടില്ല. അതിനു സർക്കാർ സേവകരുടെ ഒത്താശകൾ "ഇത്തിരി കഷ്ടി" ആയിട്ടാണ് എപ്പോഴും വരുന്നത്.

ജനങ്ങൾക്ക്‌ സർക്കാരിൽ ഉള്ളതിനേക്കാൾ അധികം വിശ്വാസം നമ്പൂതിരി സമുദായത്തിൽ ഉണ്ട്. അത് അവർ വലിയ കാര്യമായി കാണുന്നില്ല എന്ന് മാത്രം.