Thursday, 22 March 2012

Sree Narayana Guru is suspected


ബ്രാഹ്മണര്‍ ജാതി നോക്കുന്നത് കൊണ്ടാണ് മറ്റുള്ളവരും അത് ചെയ്യുന്നത്. ബ്രാഹ്മണജാതി നശിച്ചാല്‍ മറ്റുള്ളവയും നശിച്ചോളും. അപ്പോള്‍ മാത്രമേ ഹിന്ദുമതം ശരിയാകൂ. ഇതാണ് ഇപ്പോള്‍ നിലവിലുള്ള പണ്ഡിതന്മാരുടെ അഭിപ്രായം.  ഈ പണ്ഡിത ന്യായം വച്ച് ഒരു പ്രത്യേക സംസ്കാരം ഇവിടെ ഉന്മൂലനം ചെയ്യപ്പെടുന്നു. അത് കണ്ടില്ലെന്നു നടിക്കുന്നവരാണ് ബ്രാഹ്മണര്‍ സന്ധ്യാവന്ദനം കഴിക്കാത്തതിനെ വിമര്‍ശിക്കുന്നത്.

ബ്രാഹ്മണ മേധാവിത്തത്തിനു എതിരായ ചിന്ത ഹിന്ദുക്കളുടെ പൊതുചിന്ത ആയി. ഗായത്രി ജപിച്ചാല്‍ മേധാശക്തി ഉയരും. അത് തെറ്റാണെന്ന് സമൂഹം ഒറ്റക്കെട്ടായി ചിന്തിക്കുമ്പോള്‍ ഗായത്രി ജപിക്കാത്ത ബ്രാഹ്മണരെ എങ്ങനെ കുറ്റപ്പെടുത്താന്‍ ആവും?

ജാതി ആചാരങ്ങള്‍ വെടിഞ്ഞവരെ ന്യായീകരിക്കാന്‍ അല്ല, മാറിവരുന്ന സമൂഹഹിതം തിരിച്ചറിഞ്ഞ്   അതനുസരിച്ചാണ് ബ്രാഹ്മണര്‍ നിലപാട് എടുക്കുന്നത് എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ.

കര്‍മ ഫലം ആണ് ജന്മം. ഹിംസാവാസന കുറവ് ഉള്ളവര്‍ക്ക് ബ്രാഹ്മണ ജന്മം ലഭിക്കുന്നു. ഹിംസാവാസന അധികം ഉള്ളവര്‍ മത നിയമങ്ങളെതന്നെ വെല്ലുവിളിക്കുന്നു. ബ്രാഹ്മണ്യം നേടാന്‍. ഒടുവില്‍ ഹിംസിക്കപ്പെടുന്നു! ഇവയാണോ ബ്രാഹ്മണ്യത്തിനു ആധാരമായ കര്‍മങ്ങള്‍?  


  • ജാതീയതക്ക് എതിരെ ആയിരുന്നു പോരാട്ടം എങ്കില്‍ എന്തുകൊണ്ട്  തങ്ങളുടെ കീഴ്ജാതിക്കാരെ കല്യാണം കഴിക്കാന്‍ ഒരു നാരായണഗുരുവും ഉപദേശിച്ചില്ല?
  • ബ്രാഹ്മണ്യത്തെ നശിപ്പിക്കാന്‍ കണ്ട പരോക്ഷമാര്‍ഗമല്ലേ   ജാതീയതയെ എതിര്‍ക്കല്‍? 
  • വര്‍ഗശത്രുക്കളെ ന്യായീകരിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്നതായിരുന്നില്ലേ  ആയിരുന്നില്ലേ ബ്രാഹ്മണസമുദായത്തിന്റെ പ്രതികരണം?
  • ബ്രാഹ്മണ വര്‍ഗത്തെ സാംസ്കാരിക ലോകത്തിന്റെ പൊതു ശത്രു ആയി പ്രഖ്യാപിച്ചാലും അവര്‍ പ്രതികരിക്കില്ല. തങ്ങളുടെ വര്‍ഗം നശിച്ചാലും ലോക സമാധാനം നില നില്‍ക്കണം എന്ന ഉന്നത താല്പര്യം ഉള്ളതുകൊണ്ടാവാം   വെല്ലുവിളികളെ മുഖവിലക്ക് എടുത്തു യുദ്ധത്തിനു മുതിരാത്തത്; ആക്ഷേപങ്ങളെ ആസ്വദിക്കുന്നതും. എന്നാല്‍ ഈ നയം അങ്ങേയറ്റത്തെ വിവരക്കേട് കൊണ്ട് ആവരുത്, കൊള്ളരുതായ്ക കൊണ്ട് ആവരുത്. അടിയന്തിരമായ പുന:പരിശോധനക്ക് ബ്രാഹ്മണ സമുദായം   തയ്യാറാവേണ്ടിയിരിക്കുന്നു 
  • ജാതീയതയുടെ പേരുപറഞ്ഞു ഏതെങ്കിലും ഒരു പ്രത്യേക ജാതിസമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള കുടിലതന്ത്രത്തിന് ചരിത്രം (വരുംകാല ചരിത്രം) തന്നെ മറുപടി പറയും. സാധുവര്‍ഗത്തെ വേട്ടയാടല്‍ ആണോ ഹിന്ദുത്വം?


  • Raman Kavanad BRAHMANYATHINU ETHIRE.

  • Vasudevan Namboodiri Sathya sandham aayi vaaya thurakkan polum brahmanarkku kazhiyaatha innathe avastha angane undaayi. Raman Kavanad ingane paranjaal thankalude thala koyyaan pokunnath ividuthe brahmanar thanne aayirikkum. Aadaayam kittunna abhipraayam shari ennu vishwasikkunnavarude kaalam aanithu!


2 comments:

  1. ശ്രീ നാരായണ ഗുരു തീര്‍ച്ചയായും ഇരട്ടത്താപ്പ് കാണിച്ച ഒരു വ്യക്തിയാണ് എന്നത് അദ്ദേഹത്തിന്റെ ചരിത്രം പഠിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതെയുള്ളൂ .
    അദ്ദേഹം ചോദ്യം ചെയ്തത് അനാചാരങ്ങളെ ആയിരുന്നു എന്ന് കൃത്യമായും പറയാന്‍ പറ്റില്ല.

    ഒരു ജാതി ഒരു ദൈവം ഒരു മതം എന്ന് പറഞ്ഞു :- അത് സ്വന്തമായി സൃഷ്ടിച്ച മതം മാത്രം മതിയെന്നുള്ളത് വളരെ തെറ്റായി പോയില്ലേ. അതല്ലെങ്കില്‍ ഇന്ന് കാണുന്ന പല സന്യാസികളെയും വച്ച് കളിക്കുന്ന കളി പണ്ടും ഉണ്ടായിരുന്നു എന്ന് വേണം കരുതാന്.

    വിഗ്രഹാരാധന ചോദ്യം ചെയ്ത അദ്ദേഹം തന്നെ ശിവ പ്രതിഷ്ഠ നടത്തിയത് എന്തിന്റെ പേരിലാണ്.

    ജാതി ചിന്തകളെ എതിര്‍ത്ത് വന്ന കമ്മ്യൂണിസ്റ്റു പാര്ട്ടിയെപോലെ മറ്റൊരു രാഷ്ട്രീയ ശക്തി ആകുക എന്നതായിരുന്നു അജണ്ട എന്നാണു കരുതാന്. അത് മനസ്സിലായത്‌ കൊണ്ടല്ലേ നായന്മാര്‍ ബി ജെ പി ക്ക് വോട്ടു ചെയ്യാത്തത്. നാട്ടില്‍ അദ്ദേഹത്തിന്റെ വിഗ്രഹം വച്ച് നാട് നീളെ പൂജാരികളെയും സൃഷ്ടിച്ചു ഒരു പരല്ലേല്‍ ജാതി വ്യവസ്ഥ ഉണ്ടാക്കി.

    എന്റെ സുഹൃത്ത്‌ പറഞ്ഞറിയാം നടേശന്‍ മുതലാളീടെ കുടുംബ ക്ഷേത്രത്തില്‍ ആരാണ് പൂജ ചെയ്യാന്‍ പോകുന്നത് എന്ന്! അവിടെ സ്വ ജാതി പൂജാരികളെ നാലംബലതിനുള്ളില്‍ കയറ്റില്ല.

    ReplyDelete
  2. Thank you Sreekumaar. Nice Comment. We were silently supporting them. Truth should come out.

    ReplyDelete