Monday 19 March 2012

Good bye Lalettan

ലാലേട്ടന് വിട!


നമ്പൂതിരി അടിസ്ഥാനപരമായി അലസന്‍ തന്നെയാണ്. കുളി, സന്ധ്യാവന്ദനം, ശാന്തി, എന്നൊക്കെപ്പറഞ്ഞ് എത്ര രാവിലെ എഴുന്നേറ്റാലും, ഒരു വ്യക്തി എന്ന നിലക്ക് തന്നോടും തന്റെ കുടുമ്പത്തോടും സമുദായത്തോടും സംസ്കാരത്തോടും സമൂഹത്തോടും ഉള്ള കടമയുടെ കാര്യത്തില്‍ അലസനും പിന്തിരിപ്പനും തന്നെയാണ്. പിന്നെ അത്യാവശ്യങ്ങള്‍ പലതും എനിക്കുണ്ടായിട്ടുണ്ട്, ഭാവിയില്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അതിനൊരു നമ്പൂതിരിയെ സഹായത്തിനു വിളിക്കില്ല. ആത്മാര്‍ത്ഥത ഇല്ലാത്തതുകൊണ്ടല്ല, ആത്മാര്‍ത്ഥത കൂടിയതുകൊണ്ടുള്ള പരിഭ്രമം കാരണം ഉപകാരത്തിനൊന്നും നടക്കില്ല എന്നറിയാവുന്നതുകൊണ്ട്. "ആ പത്തില്‍ ചാടിയെങ്കില്‍ പതിനൊന്നില്‍ കേറിക്കോളും" എന്നു പറയുന്നവരെ ആപത്തില്‍ ഉപകാരത്തിനു വിളിക്കാന്‍ പറ്റില്ല എന്നു പറയാന്‍ എനിക്കാപത്തുണ്ടാവണമെന്നില്ല. കൂടെയുള്ളവര്‍ക്ക് ആപത്തുണ്ടായപ്പോള്‍ കേട്ട പ്രതികരണങ്ങള്‍ മതി. എല്ലാ കാര്യങ്ങളിലും ചില എക്സെപ്ഷന്‍സ് ഉള്ളതുപോലെ നമ്പൂതിരിമാരിലും അലസന്‍മാരല്ലാത്തവരും ഉണ്ടാവാം.

The last comment on the subject matter by our Lalettan. എത്ര മൃദുവായ വിമര്‍ശനം! കൊലവെറി കൊണ്ട് എന്ത് ഫലം?  വിഷമം ആണെങ്കിലും ഒരു ഉത്തരം പറയണം എന്നുണ്ടായിരുന്നു. അതിനുള്ള ഒരുക്കം കണ്ടപ്പോഴേ ആശാന്‍ ഉണ്ടയിട്ടു. Clever guy. But I will be creating the answer though slowly. 


  1. ഞാന്‍ സ്ഥിരമായി ബ്ലോഗ് വായിക്കുകയോ എഴുതുകയോ ചെയ്യുമായിരുന്നില്ല, തിരക്കിട്ട പല കാര്യങ്ങള്‍ക്കിടയില്‍ അവിചാരിതമായിട്ടാണ് ശാന്തിവിചാരത്തിലെത്തിയത് ഒരു സംസ്കാരത്തിന്റെ മുഴുവന്‍ പ്രതിഫലനമായിട്ടാണ് ഞാന്‍ നമ്പൂതിരിയെ കാണുന്നതും കണ്ടതും, പക്ഷേ ആ വിഭാഗം ഇപ്പോള്‍ (ഏതു രീതിയില്‍ ന്യായീകരിച്ചാലും) തങ്ങളുടെ സംസ്കാര പാരമ്പര്യത്തില്‍ നിന്ന് വളരെ അകന്നു കൊണ്ടിരിക്കുന്നു, വളരെ കാലമായി എന്റെ മനസ്സിലുള്ളതാണ് ഈ ചിന്ത. ശാന്തിവിചാരത്തിലെ സമാന ചിന്താധാര കണ്ടപ്പോല്‍ ഉള്ളിലുറങ്ങിക്കിടന്ന കനലുകള്‍ വളരെ പെട്ടെന്നു ജ്വലിച്ചു. വളരെയധികം ആവേശത്തോടെ പ്രതികരിച്ചു അതു വേണ്ടതിലധികം ബഹുമാനത്തോടെ സ്വീകരിക്കപ്പേടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു, എനിക്കു കിട്ടിയ പല അംഗീകാരങ്ങള്‍ക്കും ഇടയില്‍ വലിയൊരംഗീകാരമായി ഞാനിതിനെ കാണുന്നു. (ഇതു വെറുമൊരു ഭംഗിവാക്കല്ല, അങ്ങിനെയുള്ള ശീലങ്ങള്‍ എനിക്കു തീരെയില്ല). ഇപ്പോല്‍ എന്റെ സങ്കടം എന്റെ പ്രവര്‍ത്തി അനുവദിച്ചിരുന്ന വളരെ കുറച്ചു സമയം പോലും ഇനി കുറച്ചു കാലത്തേക്ക് എനിക്ക് കിട്ടുകയില്ല എന്നതാണ്. അതിനാല്‍ കുറച്ചുകാലത്തേക്ക് ഞാനൊന്നു വിട്ടുമാറുന്നു, സദയം ക്ഷമിക്കുമല്ലോ, എന്റെ സ്വകാര്യതയില്‍ മാത്രം ഈ വിഷയം നിര്‍ത്താനാഗ്രഹിക്കുന്നതിനാല്‍ ഇതെനിക്കു കൂടെ എടുക്കാനാവുകയില്ല. ചര്‍ച്ചയുടെ മറ്റൊരു വേളയില്‍ വീണ്ടും കണ്ടുമുട്ടാമെന്നു വിശ്വസിച്ചുകൊണ്ട് തത്കാലം വിട.
    Reply
  2. അത്രേയൊള്ളോ കാര്യം? Don'nt worrry. Your latest comments are a little heavy. A little tough for me to answer. പെട്ടെന്ന് എഴുതിയാല്‍ അവ sharp ആയിപ്പോകും. കുറിക്കുകൊള്ളുകായും ചെയ്യും. ഫലമായി ഒരു സൗഹൃദം കൂടി തകരുമോ എന്നതായിരുന്നു എന്‍റെ സങ്കടം. ഏതായാലും leave letter തന്നത് നന്നായി. Now I can relax.

    എനിക്കും ബ്ലോഗില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്, ഉദരപൂരണാര്‍ഥം. വ്യക്തിപരം ആയി നിരന്തരപ്രയത്നത്തിലൂടെ വികസിപ്പിക്കുന്ന ചിന്താരേഖകളെ തലമണ്ടയില്‍നിന്നും മൊത്തത്തില്‍ brain wash ചെയ്യാന്‍ ക്ഷേത്രവൃത്തിക്ക് കഴിയും. അവിടെ അസത്യവാന്മാരില്‍നിന്നും അസത്യവതികളില്‍ നിന്നും feed ചെയ്യുന്ന error data ഒരു erazing tool ആണ്. ഭക്തജനങ്ങള്‍ എന്ന് ഓമനപ്പേരില്‍ അറിയപ്പെടുന്നവരില്‍ പലരും ഒഴിയാബാധകള്‍ ആണെന്നതാണ് വസ്തുത. (ശാസ്ത്ര വീക്ഷണത്തില്‍ നോക്കുമ്പോള്‍, ധനതത്ത്വ ശാസ്ത്രം അല്ല!) ശാന്തിക്കാരന്റെ മുഖഭാവം ആണ് നോക്കാനാണ് പലരും വരുന്നത്. അത് സുഖിച്ചില്ലെങ്കില്‍ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരും. തിരിച്ചു പറയാന്‍ വകുപ്പില്ല. അതെല്ലാം കേട്ട് തഴമ്പിച്ച മനസ്സാണ് ശാന്തിക്കാരുടെത്.ലഭിക്കുന്ന പണത്തെക്കാള്‍ വലിയ നഷ്ടം ആയിട്ടാണ് ക്ഷേത്രവൃത്തി എനിക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ ഇടവിട്ടും വല്ലപ്പോഴും ആകുമ്പോള്‍ അതത്ര തന്നെ സാരമാകുന്നില്ല. oru change of atmosphere പലപ്പോഴും നല്ലതാണ് താനും. തന്നെയല്ല ദൈവത്തെ നേരില്‍ കാണുമ്പോലെ ഒരു ആത്മസുഖം അതില്‍ തോന്നുകയും ചെയ്തിട്ടുണ്ട്.

    ഇത്രയും അളവിലും ആഴത്തിലും എഴുതാന്‍ ലാലേട്ടന് എങ്ങനെ സാധിക്കുന്നു എന്ന് ഞാന്‍ അദ്ഭുതപ്പെട്ടിരുന്നു. You have touched us with yourself. അതാണല്ലോ ലാലേട്ടന്റെ പ്രത്യേകത. you can touch everybody . ആ സുഖസ്പര്‍ശതിനായി കാത്തിരിക്കുന്ന ഒരാളെപോലും നിരാശപ്പെടുത്താതെ ഇരിക്കുന്നതിന്, ആദരപൂര്‍വമായ വിട. ഓം ശാന്തി.
    Reply
  3. Lalettan's profile picture. Akannu pokunna padam. Distant back down view in black. Its long shadow comes to us. Aa nizhalil ninnu polum thirichariyappedunna oru vyakthithwam. The clarity of the body language is so fine.
    Lalettan, thanks for the kind co-operation and the interest. To meet again, Good bye.

     



    കണ്ണുനീര്‍ പൂവിന്റെ കവിളില്‍ തലോടി....


No comments:

Post a Comment