Thursday 15 March 2012

With Lalettan

കേട്ടില്ലേ , ലാലേട്ടന്റെ ഓരോരോ ആക്ഷേപങ്ങളെ! ഇതിനൊക്കെ മറുപടി എഴുതാന്‍ ഞാന്‍ -കേവലം ആരും അല്ലാത്ത ഒരുവന്‍- മാത്രം. എഴുതാന്‍ മടി ഒന്നും ഇല്ല കേട്ടോ. എന്നാലും ഒരു ആശങ്ക ഇല്ലാതില്ല. ചോദ്യകര്‍ത്താവ് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഞാന്‍ ഒഴിഞ്ഞു മാറിയേനെ. അത് നിങ്ങളില്‍ പലര്‍ക്കും അറിയാമല്ലോ. ഇതൊരു കടപ്പാടിന്‍റെ വിഷയം കൂടിയാണ്. മാന്യനായ ഒരു വായനക്കാരനോടുള്ള എഴുത്തുകാരന്റെ കടപ്പാട്. വായനക്കാരുടെ മാന്യത പ്രതികരണങ്ങളിലൂടെ ആണല്ലോ പ്രകടമാവുക. അതുകൊണ്ട് മാത്രം എഴുതുകയാണ്. എഴുതാന്‍ തുടങ്ങിയാല്‍ പിന്നെ ദാക്ഷണ്യം ഇല്ല. കടപ്പാടെന്നും വിചാരാവും കുറയും.
"വക്കീലുണ്ടായിരുന്നെങ്കില്‍...... ഒരു മുന്‍‌കൂര്‍ ജാമ്യം എടുക്കാമായിരുന്നൂൂൂൂൂ."
ശിവനോ വിഷ്ണുവോ (ശിവസ്വാമിയോ , വിഷ്ണു പാലായോ) ആയിരുന്നെങ്കില്‍ ഒഴിഞ്ഞു മാറാമായിരുന്നൂൂൂൂൂ.. ഇത് ബ്രഹ്മാവല്ലേ? എല്ലാര്ക്കും വേണ്ടി സൃഷ്ടി ചെയ്യുന്ന, തൊഴാന്‍ ആളില്ലാത്ത അവസ്ഥയില്‍ അകപ്പെട്ട ആ കലാകാരന്‍. അദ്ദേഹം എന്തോ ആപത്തില്‍ ആണെന്ന് തോന്നുന്നു.

എത്ര അവഹേളനം കേട്ടാലും എത്ര വഞ്ചിക്കപ്പെട്ടാലും അവരോടൊക്കെ ദൈവം ചോദിച്ചോളും എന്നു പറഞ്ഞു നിര്‍വികാരനായി ഇരിക്കുന്ന ഒരുവനെ ഒരാപത്തില്‍ തുണക്കു വിളിക്കാനാകുമോ? ഒക്കെ വിധി, ദൈവം എന്തെങ്കിലും ഒരു വഴി കാട്ടിത്തരും എന്നു സമാധാനിപ്പിക്കുന്നവനെ ഒരത്യാവശ്യത്തിനു സമീപിക്കാനാകുമോ?  



എന്താ ലാലേട്ടന് ഇങ്ങനെ ഒരു സംശയം. വല്ല ആപത്തിലും ചെന്ന് ചാടിയോ? അതോ നാളെയോ മറ്റന്നാളോ വരാന്‍ ഇരിക്കുന്ന ആപത്തിനെ മുന്നില്‍ കണ്ടിട്ടാണോ? അതോ extra ആയി ആത്മീയ പിന്തുണ ആവശ്യം ഉണ്ടെന്നാണോ? പെട്ടെന്ന് അങ്ങനെ ഒക്കെ തോന്നിപ്പോയി. തെറ്റിയെങ്കില്‍ സോറി, മറ്റുള്ളവരുടെ കാര്യം ഉദ്ദേശിച്ചാണോ ചോദ്യം? അങ്ങനെയും ആവാമല്ലോ. ഇത് തല്‍ക്കാലം അങ്ങനെ ആണെന്ന് കരുതാം.

അത്യാപത്തില്‍ പരോപകാരം ചെയ്യുക എന്ന ദൌത്യം ഉപജീവന മാര്‍ഗം ആക്കിയ ഒരുവനാണ് ഞാന്‍. ഏതെങ്കിലും അമ്പലത്തില്‍ ശാന്തിക്കാരന് എന്തെങ്കിലും അത്യാവശ്യം നേരിട്ടാല്‍ മുട്ടുശാന്തിക്ക് ആള്‍ വേണമല്ലോ. ഏതു പാതിരാത്രിക്ക്‌ വിളിച്ചു പറഞ്ഞാലും പോയി സഹകരിച്ചിരുന്നതാതാണ്.  എന്‍റെ ഭൂതകാലം. വിദ്യാഭ്യാസത്തിലൂടെ ലഭിക്കാന്‍ സാധ്യത ഉണ്ടായിരുന്ന career നെ ഞാന്‍  അപേക്ഷിച്ചിരുന്നില്ല. ഇത് വളരെ ശ്രേഷ്ഠം ആണെന്ന് തെറ്റിദ്ധരിച്ചു. ഒരര്‍ത്ഥത്തില്‍ ആ ധാരണ ശരിയാണ് താനും. അത് ഇപ്പോഴത്തെ പ്രയോഗ അര്‍ത്ഥത്തില്‍ അല്ല. മുന്‍പ് ഉണ്ടായിരുന്ന തത്ത്വ അര്‍ത്ഥത്തില്‍ ആണ്. 


വ്യക്തിപരമായി നോക്കിയാല്‍ ഒരു നമ്പൂരിയും അലസന്‍ ആയി കാണാന്‍ കഴിയില്ല. ശാന്തിക്കാരെ തന്നെ എടുത്താല്‍ അവര്‍ ആണ് ഏറ്റവും അധികം പ്രവര്‍ത്തിക്കുന്നത് എന്ന് കാണാം. അതുപോലെ മറ്റെല്ലാ തൊഴില്‍ മേഖല കളിലും നമ്പൂരിമാര്‍ അവരുടെ കഴിവ് തെളിയിക്കുന്നുണ്ട്. അധ്യാപകര്‍, ഡോക്ടര്സ്, എന്ജിനീര്സ്, തുടങ്ങി ഉയര്‍ന്ന ഗ്രേഡുകളില്‍ മാത്രമല്ല, ഫാക്ടറിമെന്‍, ലൈന്‍-മാന്‍, ഓട്ടോ ഡ്രൈവേര്‍സ് .. ബിസിനസ്‌, workshop അങ്ങനെ വിവിധ തുറകളില്‍ അവര്‍ കഴിവ് തെളിയിക്കുന്നു. എന്നിട്ടും അലസത എന്ന പേരുദോഷം , ഒരു ബാധ പോലെ അവനെ പിന്തുടരുന്നു. സാമുദായിക തലത്തില്‍ വിലയിരുത്തുമ്പോള്‍ ആണ് ഈ തോന്നല്‍. സമുദായ spirit പലരിലും passive ആണ്. അതൊരു സാങ്കേതികപ്രശ്നം ആയിട്ട് എടുത്താല്‍ പോരെ? വെറുതെ പരശുരാമാനെയും പാര്‍ടിയെയും പഴി പറയണോ?
(This subject will take much time to conclude.)

ഈ വിഷയം (ശാന്തി) വിചാരം ചെയ്തു എഴുതുന്നതിനു ന്യായമായ സാവകാശം ആവശ്യം ആയി വന്നപ്പോളാണ് raising some official inconveniences to stand by, Lalettan posted a comment like a leave letter. So this subject will be considered only slowly. തിരക്കിട്ട് എഴുതിയാല്‍ ശരിയാകുന്ന വിഷയം അല്ലതാനും.



അല്പം വൈകിയാലും ഞാന്‍ എഴുതാന്‍ ഇടയുള്ള  ഉത്തരത്തിന്റെ   സ്വരൂപത്തെ    മനസ്സില്‍ കണ്ടിട്ട് അത്  കേള്‍ക്കാന്‍  ഇട  വരുന്നതിനു  മുന്‍പേ  ആശാന്‍  ഉണ്ടയിട്ടതാവാനും  മതി. മറുപടി എഴുതിയാല്‍ അത് കൊള്ളേണ്ടിടത്ത്  കൊള്ളും  എന്നതില്‍ എനിക്ക് സംശയം ഒന്നുമില്ല. 
pls visit the group  namboothiri

8 comments:

  1. To Lalettan: I invite ur kind attn: to the f.b.group "Namboothiri" http://www.facebook.com/groups/namboodiri/

    ReplyDelete
  2. Pls visit the group Namboothiri
    http://www.facebook.com/groups/namboodiri/

    ReplyDelete
  3. നമ്പൂതിരി അടിസ്ഥാനപരമായി അലസന്‍ തന്നെയാണ്. കുളി, സന്ധ്യാവന്ദനം, ശാന്തി, എന്നൊക്കെപ്പറഞ്ഞ് എത്ര രാവിലെ എഴുന്നേറ്റാലും, ഒരു വ്യക്തി എന്ന നിലക്ക് തന്നോടും തന്റെ കുടുമ്പത്തോടും സമുദായത്തോടും സംസ്കാരത്തോടും സമൂഹത്തോടും ഉള്ള കടമയുടെ കാര്യത്തില്‍ അലസനും പിന്തിരിപ്പനും തന്നെയാണ്. പിന്നെ അത്യാവശ്യങ്ങള്‍ പലതും എനിക്കുണ്ടായിട്ടുണ്ട്, ഭാവിയില്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അതിനൊരു നമ്പൂതിരിയെ സഹായത്തിനു വിളിക്കില്ല. ആത്മാര്‍ത്ഥത ഇല്ലാത്തതുകൊണ്ടല്ല, ആത്മാര്‍ത്ഥത കൂടിയതുകൊണ്ടുള്ള പരിഭ്രമം കാരണം ഉപകാരത്തിനൊന്നും നടക്കില്ല എന്നറിയാവുന്നതുകൊണ്ട്. "ആ പത്തില്‍ ചാടിയെങ്കില്‍ പതിനൊന്നില്‍ കേറിക്കോളും" എന്നു പറയുന്നവരെ ആപത്തില്‍ ഉപകാരത്തിനു വിളിക്കാന്‍ പറ്റില്ല എന്നു പറയാന്‍ എനിക്കാപത്തുണ്ടാവണമെന്നില്ല. കൂടെയുള്ളവര്‍ക്ക് ആപത്തുണ്ടായപ്പോള്‍ കേട്ട പ്രതികരണങ്ങള്‍ മതി. എല്ലാ കാര്യങ്ങളിലും ചില എക്സെപ്ഷന്‍സ് ഉള്ളതുപോലെ നമ്പൂതിരിമാരിലും അലസന്‍മാരല്ലാത്തവരും ഉണ്ടാവാം.

    ReplyDelete
    Replies
    1. അത് (സ്വധര്‍മ അനുഷ്ടാനങ്ങള്‍) ബോധപൂര്‍വം ഉള്ള ഉപേക്ഷ ആണ്. അതിനെ ഒരു സ്വാഭാവിക പ്രതികരണം ആയിട്ടാണ് ഞാന്‍ കാണുന്നത്. അവര്‍ക്ക് ഉണ്ടായിരുന്ന രാജകീയമായ നിയമ സംരക്ഷണം ഒരു മുന്നറിയിപ്പും ഇല്ലാതെ ഒറ്റയടിക്ക് പിന്‍വലിച്ച സാഹചര്യത്തിലാണ് വിപരീത ദിശയിലുള്ള പ്രതികരണം സമുദായത്തില്‍ പൊതുവേ ഉണ്ടായത് എന്ന വസ്തുത വിസ്മരിക്കത്തക്കതല്ല. Royal support suddenly became royal opposition.

      മതം നിശ്ചയിച്ചിരുന്ന സ്വധര്മത്തെ കൈവിട്ട് യുക്തിപൂര്‍വം, അവനവന്റെ ഇച്ഛാനുസാരം സ്വന്തം കര്‍മ മണ്ഡലം തെരഞ്ഞെടുത്തു. അത്രെയല്ലേ ഉള്ളൂ? അതുകൊണ്ട് നമ്പൂരിമാരില്‍ അനേകം ഉദ്യോഗസ്ഥരും ധനികരും ഉണ്ടായി. വേദ പഠനവും വെച്ചുകൊണ്ടിരുന്നാല്‍ അവന്‍ വഞ്ചിക്കപ്പെടുമായിരുന്നില്ലേ? പലരുടെയും അനുഭവം അതാണ്‌. ഒരു ഉദാഹരണം കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്. സമകാലീനന്‍ ആയിരുന്ന ems ശ്രദ്ധേയന്‍ ആയതു വേദത്തെ ഉപേക്ഷിച്ചത് കൊണ്ട് ആയിരുന്നല്ലോ.

      ന്യായീകരണം അല്ല. നമ്പൂതിരിമാരെ മൊത്തം ന്യായീകരിക്കേണ്ട ബാധ്യതയോ ആവശ്യമോ എനിക്ക് ഇല്ല. ചില കാണാപ്പുറങ്ങള്‍ നിരൂപണം ചെയ്യുന്നു അത്രേയുള്ളൂ. വിശദാംശങ്ങള്‍ പരിശോധിച്ച് അത് അടുത്ത ദിവസം ബ്ലോഗാം. വിഷയസൂചനക്ക് നന്ദി.


      മിതവും സാരവും സന്ദര്ഭോചിതവും ആയ അഭിപ്രായ പ്രകടനങ്ങളിലൂടെ ശാന്തിവിചാരത്തിന്റെ ഭാഗം ആയിമാറിയ ലാലേട്ടന് ഒരു ആപത്തും വരാതെ ഇരിക്കട്ടെ. വ്യക്തിപരം ആയി പറഞ്ഞാല്‍ ഞാന്‍ സ്ഥിതി ചെയ്യുന്നത് വാസ്തവത്തില്‍ അത്യാപത്തിന്റെ മധ്യത്തില്‍ ഇട്ടിരിക്കുന്ന ചാരുകസേരയിലാണ്. അതിനെ അവഗണിക്കുക എന്നതാണ് എന്‍റെ പോളിസി. എന്നുവച്ച് ആപത്തു പിന്മാറണം എന്നില്ല. ഞാനും പിന്‍മാറില്ല. ആപദി കിം കരണീയം? സ്മരണീയം ചരണയുഗലമംബായാ: താങ്കള്‍ക്ക് ഉറച്ചു വിശ്വസിക്കാം ആ ശക്തിയേ. ആവോളം സ്മരിക്കൂ. അനുഗ്രഹീതനാകൂ. അതിനു ആരുടേയും സഹായം വേണ്ടല്ലോ. ഉപദേശിക്കുകയല്ല, സ്വാനുഭവ സിദ്ധമായ ഒരു ഉത്തമ വിശ്വാസം പങ്കിട്ടു എന്നുമാത്രം.

      Delete
  4. നക്ഷത്രങ്ങളും അവയുടെ അനന്തകോടി മടങ്ങ്‌ ശൂന്യസ്ഥലവും ചേര്‍ന്നതാണ് ആകാശം. അതുപോലെ രൂക്ഷമായ ഭൌതിക സാഹചര്യങ്ങളിലും ഇവിടെ ആത്മീയ ലോകത്തു നില നില്‍ക്കുന്ന സമാധാനത്തിന്റെ മാനം നോക്കുക. ആത്മീയ ലോകത്ത് ശോഭിക്കുന്ന നക്ഷത്രങ്ങള്‍ അനവധി ഉണ്ട്. അവ സ്ഥിതി ചെയ്യുന്ന ആകാശത്തിലെ അവയുടെ അനന്തകോടി മടങ്ങ്‌ വരുന്ന ശൂന്യസ്ഥലം ഏതാണെന്നോ? ക്ഷമാശീലരുടെ മൌനം. അവര്‍ മൌനം വെടിഞ്ഞു പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ഇന്ന് ഉള്ളതായി തോന്നുന്ന സമാധാനത്തിന്റെ മാനം ഇടിഞ്ഞു വീഴുമോ എന്ന ആശങ്ക എനിക്കും ഇല്ലാതില്ല.

    ReplyDelete
  5. ഞാന്‍ സ്ഥിരമായി ബ്ലോഗ് വായിക്കുകയോ എഴുതുകയോ ചെയ്യുമായിരുന്നില്ല, തിരക്കിട്ട പല കാര്യങ്ങള്‍ക്കിടയില്‍ അവിചാരിതമായിട്ടാണ് ശാന്തിവിചാരത്തിലെത്തിയത് ഒരു സംസ്കാരത്തിന്റെ മുഴുവന്‍ പ്രതിഫലനമായിട്ടാണ് ഞാന്‍ നമ്പൂതിരിയെ കാണുന്നതും കണ്ടതും, പക്ഷേ ആ വിഭാഗം ഇപ്പോള്‍ (ഏതു രീതിയില്‍ ന്യായീകരിച്ചാലും) തങ്ങളുടെ സംസ്കാര പാരമ്പര്യത്തില്‍ നിന്ന് വളരെ അകന്നു കൊണ്ടിരിക്കുന്നു, വളരെ കാലമായി എന്റെ മനസ്സിലുള്ളതാണ് ഈ ചിന്ത. ശാന്തിവിചാരത്തിലെ സമാന ചിന്താധാര കണ്ടപ്പോല്‍ ഉള്ളിലുറങ്ങിക്കിടന്ന കനലുകള്‍ വളരെ പെട്ടെന്നു ജ്വലിച്ചു. വളരെയധികം ആവേശത്തോടെ പ്രതികരിച്ചു അതു വേണ്ടതിലധികം ബഹുമാനത്തോടെ സ്വീകരിക്കപ്പേടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു, എനിക്കു കിട്ടിയ പല അംഗീകാരങ്ങള്‍ക്കും ഇടയില്‍ വലിയൊരംഗീകാരമായി ഞാനിതിനെ കാണുന്നു. (ഇതു വെറുമൊരു ഭംഗിവാക്കല്ല, അങ്ങിനെയുള്ള ശീലങ്ങള്‍ എനിക്കു തീരെയില്ല). ഇപ്പോല്‍ എന്റെ സങ്കടം എന്റെ പ്രവര്‍ത്തി അനുവദിച്ചിരുന്ന വളരെ കുറച്ചു സമയം പോലും ഇനി കുറച്ചു കാലത്തേക്ക് എനിക്ക് കിട്ടുകയില്ല എന്നതാണ്. അതിനാല്‍ കുറച്ചുകാലത്തേക്ക് ഞാനൊന്നു വിട്ടുമാറുന്നു, സദയം ക്ഷമിക്കുമല്ലോ, എന്റെ സ്വകാര്യതയില്‍ മാത്രം ഈ വിഷയം നിര്‍ത്താനാഗ്രഹിക്കുന്നതിനാല്‍ ഇതെനിക്കു കൂടെ എടുക്കാനാവുകയില്ല. ചര്‍ച്ചയുടെ മറ്റൊരു വേളയില്‍ വീണ്ടും കണ്ടുമുട്ടാമെന്നു വിശ്വസിച്ചുകൊണ്ട് തത്കാലം വിട.

    ReplyDelete
  6. അത്രേയൊള്ളോ കാര്യം? Don'nt worrry. Your latest comments are a little heavy. A little tough for me to answer. പെട്ടെന്ന് എഴുതിയാല്‍ അവ sharp ആയിപ്പോകും. കുറിക്കുകൊള്ളുകായും ചെയ്യും. ഫലമായി ഒരു സൗഹൃദം കൂടി തകരുമോ എന്നതായിരുന്നു എന്‍റെ സങ്കടം. ഏതായാലും leave letter തന്നത് നന്നായി. Now I can relax.

    എനിക്കും ബ്ലോഗില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്, ഉദരപൂരണാര്‍ഥം. വ്യക്തിപരം ആയി നിരന്തരപ്രയത്നത്തിലൂടെ വികസിപ്പിക്കുന്ന ചിന്താരേഖകളെ തലമണ്ടയില്‍നിന്നും മൊത്തത്തില്‍ brain wash ചെയ്യാന്‍ ക്ഷേത്രവൃത്തിക്ക് കഴിയും. അവിടെ അസത്യവാന്മാരില്‍നിന്നും അസത്യവതികളില്‍ നിന്നും feed ചെയ്യുന്ന error data ഒരു erazing tool ആണ്. ഭക്തജനങ്ങള്‍ എന്ന് ഓമനപ്പേരില്‍ അറിയപ്പെടുന്നവരില്‍ പലരും ഒഴിയാബാധകള്‍ ആണെന്നതാണ് വസ്തുത. (ശാസ്ത്ര വീക്ഷണത്തില്‍ നോക്കുമ്പോള്‍, ധനതത്ത്വ ശാസ്ത്രം അല്ല!) ശാന്തിക്കാരന്റെ മുഖഭാവം ആണ് നോക്കാനാണ് പലരും വരുന്നത്. അത് സുഖിച്ചില്ലെങ്കില്‍ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരും. തിരിച്ചു പറയാന്‍ വകുപ്പില്ല. അതെല്ലാം കേട്ട് തഴമ്പിച്ച മനസ്സാണ് ശാന്തിക്കാരുടെത്.ലഭിക്കുന്ന പണത്തെക്കാള്‍ വലിയ നഷ്ടം ആയിട്ടാണ് ക്ഷേത്രവൃത്തി എനിക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ ഇടവിട്ടും വല്ലപ്പോഴും ആകുമ്പോള്‍ അതത്ര തന്നെ സാരമാകുന്നില്ല. oru change of atmosphere പലപ്പോഴും നല്ലതാണ് താനും. തന്നെയല്ല ദൈവത്തെ നേരില്‍ കാണുമ്പോലെ ഒരു ആത്മസുഖം അതില്‍ തോന്നുകയും ചെയ്തിട്ടുണ്ട്.

    ഇത്രയും അളവിലും ആഴത്തിലും എഴുതാന്‍ ലാലേട്ടന് എങ്ങനെ സാധിക്കുന്നു എന്ന് ഞാന്‍ അദ്ഭുതപ്പെട്ടിരുന്നു. You have touched us with yourself. അതാണല്ലോ ലാലേട്ടന്റെ പ്രത്യേകത. you can touch everybody . ആ സുഖസ്പര്‍ശതിനായി കാത്തിരിക്കുന്ന ഒരാളെപോലും നിരാശപ്പെടുത്താതെ ഇരിക്കുന്നതിന്, ആദരപൂര്‍വമായ വിട. ഓം ശാന്തി.

    ReplyDelete
  7. Lalettan's profile picture. Akannu pokunna padam. Distant back down view in black. Its long shadow comes to us. Aa nizhalil ninnu polum thirichariyappedunna oru vyakthithwam. The clarity of the body language is so fine.
    Lalettan, thanks for the kind co-operation and the interest. To meet again, Good bye.

    ReplyDelete