Monday, 19 March 2012

Agnisooktham ( അഗ്നിസൂക്തം)

ഗുരുതരമായ സംവാദങ്ങളോട് പ്രതികരിക്കാന്‍ പലര്‍ക്കും കഴിയാതെ വരുന്നു. അവ വായിക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്തവരും അധികമാണ്. ഒരു പരിധിയില്‍ കവിഞ്ഞു ചിന്തിക്കുന്നത് ശരിയല്ല എന്ന അഭിപ്രായം ഇന്ന് സാധാരണം ആണ്. സമൂഹത്തില്‍  ഒറ്റപ്പെടും എന്നതാണ് അതിനു പറയുന്ന കാരണം. അത് ശരിയും ആണ്. അങ്ങനെ ഒറ്റപ്പെടുന്നവര്‍ക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകും. എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്‍റെ അനുഭവങ്ങള്‍ ഇത് തെളിയിക്കുന്നവ ആണ്.


ശിവക്ഷേത്രത്തില്‍ ശാന്തിക്കാരന്‍ ആയിരുന്നപ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്ന വലിയ ആഗ്രഹം ആയിരുന്നു, ഭക്തജനങ്ങളുമായി ആരോഗ്യകരമായ ആശയവിനിമയം നടത്തുക എന്നത്. ക്ഷേത്രത്തിലെ ഭാരിച്ച ചുമതലയും പേറി, ആഹാര പാനീയങ്ങളും (both taking in and out) കൂടാതെ, ആരോഗ്യവും നോക്കാതെ, അമിതമായ അളവില്‍ ജോലി ചെയ്യേണ്ടി വരുമ്പോള്‍ അതിനിടയില്‍ ആരോഗ്യകരമായ ഒരു സംവാദത്തിനു വേദിയില്ല. 


നേരംപോലെ എഴുതി അച്ചടിച്ച്‌ പ്രസിദ്ധീകരിക്കാം എന്ന് വിചാരിച്ചു. ആ വഴിക്കും പരിശ്രമിച്ചു. അതൊന്നും ഭരണക്കാര്‍ക്ക്  രുചിച്ചില്ല. "പേരെടുക്കാന്‍" ഉള്ള ശ്രമം എന്നായിരുന്നു ആക്ഷേപം. ലാപ്ടോപ് ഉപയോഗിച്ച് video talk ഷെയര്‍  ചെയ്യാന്‍ ഉള്ള പരിശ്രമവും കണ്ടവര്‍  ബുദ്ധിപൂര്‍വം അവഗണിച്ചു. തിരുമേനിമാര്‍ ഇതൊന്നും -mobile phone പോലും- കൊണ്ട് നടക്കരുത് എന്ന് വിചാരിക്കുന്നവര്‍ ഉണ്ട്. കാരണം പൊതു വിശ്വാസം , ഹിന്ദു വിശ്വാസം... 


സനാതന ധര്‍മം എന്ന് മേനി പറയുന്ന അസുരഗണങ്ങള്‍ ഭൂരിപക്ഷഹുങ്ക് കൊണ്ട് പുരോഹിതരെ വരച്ച വരയില്‍ നിര്ത്തുന്നു. അതുപോലെ ദൈവത്തെയും നിര്‍ത്താം എന്ന് അവര്‍ വിശ്വസിക്കുന്നു. അതിനു കഴിയാതെ വരുമ്പോള്‍ കുറ്റം പുരോഹിതന്റെ തലയില്‍ ചാര്‍ത്തുന്നു. "കോടതികളില്‍പോലും ഞങ്ങള്‍ നുണപറഞ്ഞു നേടുന്നു. അതിലും വലുതാണോ അമ്പലത്തില്‍??".


Currency നോട്ടുകള്‍ക്ക് വേണ്ടി എതളവിലും  കുറ്റം ഏറ്റെടുക്കുന്ന പുരോഹിതരും ഉണ്ട്. വലിയ നോട്ടുകള്‍ വേണ്ട. ലോകം ചെറുതായി കാണുന്ന  10 രൂപയെ അവര്‍ വലുതായി കാണുന്നു.  മേല്പത്തൂര്‍ പാടിയതുപോലെ "ഹന്ത ഭാഗ്യം ജനാനാം!" (പുതിയ സര്‍ട്ടിഫിക്കറ്റ് കാരായ ബ്രഹ്മ ജനാനികള്‍ വരുമ്പോള്‍ കഥ മാറുമേ!)


ഒടുവില്‍ ഒരു നിയോഗം പോലെ ആ തൊഴില്‍ എന്‍റെ കൈവിട്ടു. ജയില്‍ മോചിതനായ ഒരു കുറ്റവാളിയെപ്പോലെ ഞാന്‍ എഴുത്തിന്റെ ലോകത്തില്‍  അഭയം തേടി. മാസികകള്‍ക്കു വേണ്ട. നമ്പൂരിത്തത്തിന്‍റെ  ചൊവ ജനങ്ങള്‍ക്ക്‌ പിടിക്കില്ലല്ലോ. എങ്കിലും വെറുതെ എഴുതിക്കൂട്ടി. അല്ലാതെ എന്ത് ചെയ്യാന്‍! ഉത്തമന്‍ ആയ ഒരു സ്വീകര്താവ് എന്നെങ്കിലും ഉണ്ടാവും എന്ന് വിശ്വസിച്ചു. എന്‍റെ വിശ്വാസം തെറ്റിയില്ല. ഇപ്പോള്‍ എനിക്ക് ഒന്നിലധികം സ്വീകര്‍ത്താക്കളെ ലഭിക്കുന്നു. ഉത്തമ നിലവാരം ഉള്ളവരും അവരില്‍ ഉണ്ട്. എന്നിട്ടും പലതും തുറന്നു എഴുതാന്‍ കഴിയുന്നില്ല. അത്രയേറെ കള്ളത്തരങ്ങളെ ആണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ പൊതു മസ്തിഷ്കത്തില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളത്. അവയില്‍ പലതും നീരുവറ്റി ശുഷ്കം (dry) ആയിരിക്കുന്നു. ആ ഉണക്കക്കൊള്ളികള്‍ കൂട്ടിയിട്ടു ഒന്ന് ഊതിയാല്‍ മതി. അവയ്ക്ക് ഉള്ളില്‍ അന്തര്‍ ലീനം ആയിട്ടുള്ള അഗ്നി തനിയെ ജ്വലിക്കും. ഹോമാഗ്നി, സംഹാര അഗ്നി.

ആ അഗ്നിയില്‍ അര്‍പ്പിക്കാന്‍ ഹവിസ്സായി ഒരുപിടി സത്യത്തെ എല്ലാരും മനസ്സില്‍ കരുതിയിരിക്കണം. അഗ്നിശുദ്ധി തെളിയിച്ചു സത്യം അതേപടി പുറത്തു വരും. അസത്യവാദങ്ങള്‍ വിശുദ്ധമായ  ഭസ്മത്തിന്റെ രൂപത്തിലും പുറത്തു വരും. മന്ത്രം ജപിചാലും ഇല്ലെങ്കിലും. 



                                 അഗ്നി: പൂര്‍വേഭി: ഋഷിഭി: 
                                 ഈഡ്യോ  നൂതനൈരുത
                                 സ ദേവാങ് ഏഹ വക്ഷതി  
                                                                     ( അഗ്നിസൂക്തം, ഋഗ്വേദം)

    8 comments:

    1. Seen on 20/3. You may expect my moral and if necessary financial support. MP

      ReplyDelete
      Replies
      1. Atmeeyavum bhouthikavum aaya pinthuna alle? Pinne enthu venam? This is the first offer through internet. I am feeling free to contact. Aapathu vannal athokke vendi varaam. Ippol kure okke daivaadheenam kondu tharanam cheyyunnu. I wish to publish some books. I am having a good collection of unpublished books, prose and poem. Novels also. Unable to find a good publisher. I am also developing certain spiritual project as "Temple of Letters". will write later Thank you Parameshwaran chetta.

        Delete
    2. സധൈര്യം എഴുത്തുതുടരൂ വായിക്കാനും പിന്‍തുണക്കാനും ഞങ്ങളുണ്ട് കൂടെ. അഗ്നിശുദ്ധി തെളിയിച്ചു സത്യം അതേപടി പുറത്തു വരും. അസത്യവാദങ്ങള്‍ വിശുദ്ധമായ ഭസ്മത്തിന്റെ രൂപത്തിലും പുറത്തു വരും.

      ReplyDelete
      Replies
      1. M L? mmm... God is also in an anonymous form like you. I offer to write more and more little by little, in a slow and steady manner. Thank u 4 the encouragement.

        Delete
    3. ഒടുവില്‍ ഒരു നിയോഗം പോലെ ആ തൊഴില്‍ എന്‍റെ കൈവിട്ടു. ജയില്‍ മോചിതനായ ഒരു കുറ്റവാളിയെപ്പോലെ ഞാന്‍ എഴുത്തിന്റെ ലോകത്തില്‍ അഭയം തേടി. .. അഗ്നിശുദ്ധി തെളിയിച്ചു സത്യം അതേപടി പുറത്തു വരും. അസത്യവാദങ്ങള്‍ വിശുദ്ധമായ ഭസ്മത്തിന്റെ രൂപത്തിലും പുറത്തു വരും. മന്ത്രം ജപിചാലും ഇല്ലെങ്കിലും. ..........നല്ല വരികള്‍ ...സത്യം അനാവരണം ചെയ്യപ്പെടട്ടെ .....നല്ലതിനെ വൈകി സ്വീകരിക്കുന്ന നമ്മുടെ ലോകം ...അതിലും ഉണ്ടാവും നന്മ അറിയുന്നവരും പ്രോത്സാഹനം നല്‍കുന്നവരും .......(അടിക്കുള്ള വക ഉണ്ടോ?)........ആശംസകള്‍ .......

      ReplyDelete
      Replies
      1. നന്ദി. ഫലാപേക്ഷ കൂടാതെ കര്‍മം ചെയ്യാം. അടിയോ, കയ്യടിയോ വരട്ടെ.

        Delete
    4. I am thinking forward. but some times i fail to update the blog especially when the morning time is spared for any temple. Can not think and find any creative points thought and confirmed the last day for blogging. I feel my mind mixed with karmas done in temple for many people, as impure to create a good reply for these blessings. I am praying for all of you for the blessed replies. Thank u all.

      ReplyDelete