Quoting my interested facebook comments on various subjects
Chirakkal Premjith Namboothiripad
ഭൂപരിഷ്കരണ നിയമം കൊണ്ട് കേരളത്തിനുണ്ടായ ആകെ നേട്ടം കേരളത്തില്‍ കൃഷി എന്നൊന്നില്ലാണ്ടായി എന്നു തന്നെയാണ്. കൃഷിഭൂമി കര്‍ഷകന് എന്നു പറഞ്ഞ് കൃഷിസ്ഥലങ്ങളെല്ലാം പകുത്ത് പകുത്ത് അവസാനം കൃഷിഭൂമിയും കര്‍ഷകനും ഇല്ലാതെയായി. തമിഴ്നാടോ കര്‍ണാടകമോ സമരം ചെയ്താല്‍ കേരളം പട്ടിണി കിടക്കേണ്ട അവസ്ഥയുമായി. കര്‍ഷകന്മാരാരും തന്റെ മക്കളെ കര്‍ഷകരാക്കിയില്ല, ജന്മിമാര്‍ പാപ്പരായി കര്‍ഷകരൊട്ടു നന്നായുമില്ല, ഇടത്തട്ടുകാര്‍ ജന്മിമാരായി, നേട്ടം കൊയ്തു, പരിഷ്കാരം പ്രസംഗിച്ചവര്‍ തന്റെ തന്നെ വേരുകള്‍ അറുത്തെറിയുന്നത് അറിഞ്ഞതേയില്ല, ഇപ്പോഴും ശുദ്ധന്മാരായ മണ്ടന്മാര്‍ അതറിയുന്നില്ല, തന്നെയല്ല, അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു, നന്നായി, പെരുവഴിയിലായതുകൊണ്ടാണല്ലോ പട്ടിണി കിടക്കേണ്ടിവന്നത്!! അതുകൊണ്ടാണല്ലോ അച്ഛന്‍ പെരുവഴിയില്‍ കിടന്നു മരിച്ചത് ഭാഗ്യം!!!
20 minutes ago · · 2
Vasudevan Namboodiri അവരുടെ ആവശ്യം വേദം പഠിക്കല്‍ അല്ല. നിരുപദ്രവി ആയി അടങ്ങി ഒതുങ്ങി കഴിയുന്നവരെ ആക്രമിക്കല്‍ ആണ്. എത്രയോ ഹിന്ദുമത conventions നടക്കുന്നു. ബ്രാഹ്മണരെ ശകരിക്കാത്ത ഒരു പൊതുയോഗം പോലും ഇവിടെ ഉണ്ടായിട്ടുണ്ടോ? അങ്ങനെ ചെയ്താലേ അത് "സംസ്കാരികം" ആകൂ. അതല്ലേ സ്ഥിതി?
9 hours ago · · 2
Vasudevan Namboodiri
വേദകാലത്ത് പൊതു സ്വത്ത് ആയിരുന്ന പ്രണവത്തെയും ഗായത്രിയേയും ഒരു ജാതി വിഭാഗം എങ്ങനെ അന്യായം ആയി കൈവശപ്പെടുത്തി? മറ്റുള്ള എല്ലാ വിഭാഗങ്ങളും അത് എന്തിനു വിട്ടു കൊടുത്തു? ഇത്ര വലിയ ഒരു ചരിത്ര അന്യായം ചെയ്തവരാണ് ബ്രാഹ്മണ ജാതിയുടെ പൂര്‍വികര്‍ എങ്കില്‍ ആ ചൂഷണ/മോഷണ പാരമ്പര്യം അവരുടെ പിന്മുറ ക്കാരിലും കാണണ്ടേ? അത് കാണുന്നില്ല എന്ന് തന്നെയല്ല സര്‍ക്കാരിന്റെ അടക്കം വഞ്ചനയ്ക്ക് സാഭിമാനം നിന്ന് കൊടുക്കുന്ന പ്രകൃതം ആണ് ഈ സസ്യഭുക്കുകളില്‍ കാണുന്നത്. ഈ വൈപരീത്യം ഒന്ന് വിശകലനം ചെയ്യാമോ?
10 hours ago · · 1
Sachin Perinthalakkat ഞാന്‍ ഇടാക്കീടക്ക് കേള്‍ക്കുന്ന ഒരു പ്രയോഗം ഉണ്ട് ഇപ്പോ "ചുവപ്പ് നരച്ചാല്‍ കാവി" എന്ന്. പ്രായം ചെന്ന കമ്മുണിസ്റ്റ്, അവസാനം ആകുമ്പോള്‍ ഹിന്ദുത്വ അനുഭാവി ആകും, എന്നാണ് ഇതിന്റെ ധ്വനി.
കമ്മ്യൂണിസം വെച്ച് നാട്ടുകാരെ പറ്റിച്ചു ജീവിക്കാം എന്നുള്ള ചില സഖാക്കളുടെ വിശ്വാസത്തിന് കോട്ടം തട്ടിയിരിക്കുന്നു എന്നു വേണം കരുതാന്‍ . മതങ്ങള്‍ക്ക് എതിരാണ് എന്ന് പറഞ്ഞ്, ഹിന്ദു മതത്തെ ആവും വിധം ഇടിച്ചു താഴ്ത്തി. പക്ഷെ അതു കൊണ്ട് ഏതെങ്കിലും മുസ്ലിമോ, ക്രിസ്ത്യാനിയൊ കമ്മ്യൂണിസ്റ്റായതുമില്ല (അവർക്ക് അവരുടെ പള്ളി തന്നെ വലുത്).
പിന്നെ ഇനി അമ്പലങ്ങളിലൊക്കെ കയറി നിരങ്ങുക തന്നെ. അത്യാവശ്യം വരുമാനം ഉണ്ട് അമ്പലങ്ങള്‍ക്ക്. പരിപ്പൂവടക്കും, ചായക്കും മുട്ടു വരില്ല.
ഇടതന്മാര്‍ ഇങ്ങിനെ ഹൈന്ദവ വിശ്വാസികള്‍ ആയി ലോറി കണക്കിന് വന്നിറങ്ങിയാല്‍ , ബി.ജെ.പി എന്തു ചെയ്യും എന്നാണ് ഞാന്‍ ആലോചിക്കുന്നത്. അല്ലെങ്കില്‍ തന്നെ ബി.ജെ.പി-ലെ കുറച്ചു നേതാക്കള്‍ സി.പി.എം (റിട്ട.) ആണ്.
നമ്പൂതിരി സഖാക്കന്മാർക്ക് കൊയ്തു കാലം ആണ്. ഇനി സഖാവും ആകാം, ശാന്തി പണിക്കു (അവരുടെ ഭാഷയില്‍ കല്ലു കഴുകല്‍ ) പോവുകയും ചെയ്യാം.
3 hours ago · · 3
Chirakkal Premjith Namboothiripad
അയിത്തം ആചാരമായി കൊണ്ടുനടന്നിരുന്നു നമ്പൂതിരി, അതു പറയനോടും പുലയനോടും മാത്രമല്ല, കുളിയും ശുദ്ധവൃത്തിയുമില്ലാത്ത നമ്പൂതിരിയോടും അയിത്തം കാണിച്ചിരുന്നു, ജലപിശചു പിടിച്ച നമ്പൂതിരിമാരും അന്തര്‍ജ്ജനങ്ങളുമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ രണ്ടു നേരം കുളിച്ചു സന്ധ്യാവന്ദനം കഴിക്കാത്ത എല്ലാവരോടും നമ്പൂതിരിമാര്‍ അയിത്തം കാണീച്ചിരുന്നു. പൂര്വികരെ കുറ്റം പറയുമ്പോള്‍ ഞാന്‍ അദ്ധ്വനിക്കുന്നു, എന്റെ പൂര്‍വികര്‍ അദ്ധ്വാനിച്ചിട്ടേയില്ല, അവരൊക്കെ എന്നെ കണ്ടു പഠിക്കട്ടെ, എന്നാണെങ്കില്‍ അങ്ങിനെ സാമാന്യവത്കരിക്കണ്ട, അയിത്തം പോയിട്ട് ഒരു നേരത്തെ അന്നത്തിനുപോലും മുട്ടിയിരുന്ന കുചേലബ്രാഹ്മണരുമുണ്ടായിരുന ്നു അന്നും, ദാരിദ്ര്യവും ശാന്തിപ്പണിയുമായി കഴിഞ്ഞിരുന്നവര്‍, വാരവും ചാത്തവുമൊക്കെ അവര്‍ക്കു വിശപ്പടക്കാനുള്ള മാര്‍ഗ്ഗവുമായിരുന്നു, അഞ്ചോ പത്തോ ശതമാനം വരുന്ന സമ്പന്ന വര്‍ഗ്ഗത്തിനിടക്ക് അന്നും ജീവിതം ഞെരിഞ്ഞമര്‍ന്നു കഴിഞ്ഞിരുന്ന അങ്ങിനെയൊരു വിഭാഗത്തെക്കൂടി ഓര്‍ക്കണം, നമ്പൂതിരി എന്നു പറയുമ്പോള്‍ സമ്പന്നനായ ജന്മിയായ വെടിവട്ടവും ഭരണവുമായി നടന്നിരുന്ന നമ്പൂതിരിമാരെ മാത്രം കണ്ടു കുറ്റം പറയരുത് , അടി കൂടുതലും കൊണ്ടതും ഇന്നും കൊള്ളുന്നതും ഭൂരിഭാഗവും സമുദായത്തിന്റെ താഴെത്തട്ടില്‍ നിന്ന ഈ വിഭാഗത്തിനാണ്.
11 minutes ago · · 3
No comments:
Post a Comment