അബ്രാഹ്മണര്‍ക്ക് മന്ത്രം ജപിക്കാന്‍ അവകാശമുണ്ടോ എന്നത് ഒരിക്കലും ബ്രാഹ്മണരെ സംബന്ധിക്കുന്ന വിഷയം അല്ല. അതുകൊണ്ട് അതില്‍ അഭിപ്രായം പറയേണ്ടതില്ല. എന്നാല്‍ സമത്വത്തിന്റെത് എന്ന് കരുതപ്പെടുന്ന ഇക്കാലത്തും, അബ്രാഹ്മണരുടെ കുത്തക ആയിരുന്ന മറ്റു ചില മന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ഉള്ള അവകാശം ഇന്നത്തെ സമൂഹം ബ്രാഹ്മണര്‍ക്ക് നിഷേധിക്കുകയാണ്. ഈ നടപടി അന്യായം അല്ലെ?
ശത്രുസംഹാരം, ജിഹ്വാസ്തംഭനം, ഇഷ്ടകാര്യ ലാഭം തുടങ്ങി ഫലസിദ്ധി തെളിയിച്ച അത്തരം മന്ത്രങ്ങള്‍ ഏതെന്നോ?
Courtesy : Sri Veebee Krishnakumar. (Article posted in the face book group "namboothiri")
തെറിയുടെ ദേവത
തെറിച്ചിക്കാവിലമ്മ !
-----------------------
തെറി പറച്ചില്‍.... അതിന്‍റെ മന:ശാസ്ത്രം എന്തായിരിക്കാം?! ചേരിപ്രദേശങ്ങളിലും മററുമുള്ളവർ തെറിപറയുന്നതിൽ നാവുവഴക്കം വന്നവരാണ്. എന്തുമാവട്ടെ ഇന്നു ബസ്സില്‍ എന്നോടോപ്പാമി രുന്നിരുന്ന ഒരു കാരണവർ ഒരു കാരണവും കൂടാതെ (എന്നു ഞാന്‍ കരുതുന്നതില്‍ തെറ്റുണ്ടാവാം!) തന്‍റെ പരിചയക്കാരോടു തെറി പറയുന്നതു കേട്ടു ഞാൻ തരിച്ചിരുന്നുപോയി (കൊരിത്തരിക്കുന്നവരുമുണ്ടാവാം!!കൈ തരിക്കുന്നവരോ ?!
ഇന്നിപ്പോള്‍ ചേരിപ്രദേശമെന്നല്ലാ 'ചേരിചേരാപ്രദേശ'മായാലും തെറിയേ നാക്കെടുത്താല്‍ (അതെ പിഴുതെടുത്താലത്തെക്കാര്യവും തഥൈവ !? ) പറയൂ എന്നത് ജീവിതവ്രതമാക്കിയവരുണ്ട് . എന്തു ചെയ്യാം ശീലിച്ചു പോയില്ലേ ! സ്കൂള്‍ കുട്ടികളാണെങ്കില്‍ മാഷേയിവന്‍ 'മ' വെച്ചുള്ള തെറി പറഞ്ഞു ഇവന്‍ 'ക' വെച്ചുള്ള തെറി പറഞ്ഞു എന്നിങ്ങനെ അവയെ 'കാറ്റഗറായ്സു' ചെയ്തേ പറയൂ ! തെറിയല്ലാ പറഞ്ഞവനെപ്പറ്റി പരാതി ! എങ്ങനെയിവര്‍ ഇത്ര സമര്‍ഥമായി ഇതെല്ലാം പറയുന്നു എന്നാരെങ്കിലും അല്ഭുതപ്പെടുമെന്നെനിക്കു തോന്നുന്നില്ലെങ്കിലും നിങ്ങള്‍ക്കു തോന്നാനും മതി ! എക്സ്പീരിയന്‍സ് ചെയ്യുന്നതു സ്വാംശീകരിക്കപ്പെടും എന്നതു തന്നെ ഇതിന്റെ മന:ശാസ്ത്രം . പിന്നെ അതിന്റെ ശര ത്തെറ്റുകള്‍ ഒരു വിഷയമേയല്ല ! നാവില്‍ സരസ്വതിക്കു പകരം 'തെറിച്ചിക്കാവിലമ്മ വാഴും . വീഴും സദാ തല്‍പ്രസാദം !
No comments:
Post a Comment