Saturday, 17 March 2012

Temples for what?

ക്ഷേത്രങ്ങള്‍ എന്തിനു?
ഇത് ശ്രീ സുഭീഷിന്റെ രണ്ടാമത്തെ ചോദ്യം ആണ്. 500 കൊല്ലം മുന്‍പ് എഴുതി വച്ച ഉത്തരം അല്ല ഇന്നത്തെ ഉത്തരം. I am giving the latest observed answer from the angle of vision of a Hindu priest. 





  • 21 hours ago
    Subheesh Kv
    • Kshethrangal enthinu?

  • 4 minutes ago
    Vasudevan Namboodiri
    • ദൈവം  പോലും  ജനങ്ങളുടെ  കീഴില്‍  ആണ്  എന്ന്  വരുത്തിക്കൂട്ടാന്‍.  വന്നു  കൂടുന്നതോ  അനര്‍ത്ഥങ്ങളും  ! 


ക്ഷേത്രങ്ങള്‍ എന്തിനു? 
കരക്കാര്‍ക്കു കാശുണ്ടാക്കാന്‍. അല്ലാതെ   മോക്ഷസാധന ഒന്നും ആര്‍ക്കും ലക്ഷ്യമല്ല. അതൊക്കെ ജാടക്ക് പറയും. മറ്റുള്ളവരെ കബളിപ്പിക്കാന്‍. ക്ഷേത്രവിശ്വാസത്തെ ചൂഷണം ചെയ്യാന്‍. 

തന്ത്രശാസ്ത്രം പറഞ്ഞാല്‍ അത് സത്യം കൂടി ആയിരിക്കണ്ടേ? മോക്ഷ സാധന, കുണ്ടലിനി  ഉത്തേജനം എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെ നടപ്പ് മാര്‍ഗവുമായി പുലബന്ധം പോലും ഉണ്ടാവില്ല. ഇന്ന് പൂജയ്ക്ക് പഴയ രഹസ്യ സ്വഭാവം ഇല്ല. It  is a reality show.  Temple is a public platform. 


ശുദ്ധവും ശുദ്ധിയും ക്ഷേത്രത്തില്‍ നിന്ന് പടിയിറങ്ങി. ബ്രാഹ്മണ സമ്പ്രദായത്തില്‍ പൂജകള്‍ പുരാതന കാലം മുതല്‍ നടന്നിരുന്ന ക്ഷേത്രങ്ങളില്‍ ജാതി ബ്രാഹ്മണ്യം ഇന്ന് അധികപ്പറ്റ് ആയി. അതറിയാതെ നാണംകെട്ടു  ജോലി ചെയ്യുന്ന ബ്രാഹ്മണര്‍ക്ക് ഇല്ലാത്ത കുറ്റമില്ല.  ബ്രാഹ്മണ സര്‍ട്ടിഫിക്കറ്റ് ധാരികളായ ബ്രഹ്മ ജ്ഞാനികള്‍  ആകുമ്പോള്‍ ആരും കുറ്റം പറയാന്‍ ധൈര്യപ്പെടില്ല. 


അതുകൊണ്ട് അവര്‍ വരണം. ജാതി ബ്രാഹ്മണര്‍ അവര്‍ക്കുവേണ്ടി പടി ഇറങ്ങണം. ഈ കാലഘട്ടത്തിന്റെ വെല്ലുവിളിയോടുള്ള ശരിയായ ഉത്തരം അത് മാത്രമാണ്. ഘട്ടം ഘട്ടം ക്ഷേത്ര രംഗം വിടാനുള്ള തീരുമാനത്തിലാണ് ബ്രാഹ്മണരില്‍ പലരും എന്ന് അറിയുന്നു. 


No comments:

Post a Comment