Sunday, 13 November 2011

ബ്ലോഗിന്‍റെ മഹത്വം

ക്ഷേത്ര   പ്രവേശന വിളംബരം കാണാപ്പുറങ്ങള്‍ ഏറെ. പറയാക്കഥകള്‍ ഏറെ. വായ്മൊഴി ആയിട്ടുപോലും പലതും  ഇവിടെ തുറന്നു പറയാന്‍ പറ്റാത്ത പൊതു സാഹചര്യം നിലനില്‍ക്കുന്നു. എഴുത്തുകാര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല.  നല്ല നിശ്ചയം ഉള്ള കാര്യം ആയാലും സംശയ രൂപത്തിലേ പറയാന്‍ കഴിയൂ. പത്രക്കാര്‍  വളച്ചുകെട്ടി എഴുതുന്നു. തുറന്നു എഴുതാനാകുന്ന ഏകാമാധ്യമം എന്നതാണ് ബ്ലോഗിന്‍റെ മഹത്വം.

ഒരു വിഭാഗത്തെ ക്രൂരമായി ഒഴിവാക്കിക്കൊണ്ടു manipulate ചെയ്യുന്ന പൊതു ധാരണകള്‍ മുക്കാലും അബദ്ധങ്ങള്‍ ആണ്. അതിന്‍റെ ഫലവും തഥൈവ.

ഈ ബ്ലോഗ്‌ ഇതിനകം പല വൈരുധ്യങ്ങളും ചൂണ്ടിക്കാട്ടിക്കഴിഞ്ഞു..ഇതുപോലെ പലതും പലതുമുണ്ട്. ഇവ ഗ്രന്ഥരൂപത്തില്‍ കേരളത്തില്‍ ഇറക്കാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. അത്രയ്ക്ക് ബ്രാഹ്മണവര്‍ഗ വിരോധമാണ് ഇവിടെയുള്ളത്. അന്ധമായ വര്‍ഗ വിദ്വേഷം ഹിന്ദുത്വത്തിന്റെ മേല്‍വിലാസം കളഞ്ഞു. ശുദ്ധമായ ദൈവികത ഉപരോധിക്കപ്പെടുന്നിടത്ത് ആസുരികത വളരുന്നു.


അനുസ്മരണം  
ഒരു V.I.P. മരിച്ചു. All India leader of an organisation. അവരുടെ ബ്ലോഗ്‌ അത് തത്സമയം പോസ്റ്റ്‌ ചെയ്തു. മനോഹരമായ ഫോട്ടോ. അതിന്‍റെ അടിയില്‍ Like button നിങ്ങള്‍ക്ക് അറിയാം. 27 പേര്‍ അത് click ചെയ്തിരിക്കുന്നു ! ഈ ഇഷ്ടം വിരോധ സൂചകമല്ലേ? വിരോധം ജീവിക്കുന്നവരോട് പോരെ ?

ഈ ബ്ലോഗകനും അദ്ദേഹത്തോട് വിരോധം പ്രകടിപ്പിച്ചിട്ടുണ്ട്. വല്യേട്ടന്‍ എന്ന കാര്‍ട്ടൂണ്‍ യജ്ഞ്ഞോപവീതം മാസിക പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്‍റെ വിമര്‍ശനത്തിനു മറുപടിയായി ഒരു നീണ്ട പടല കവിതയും. അദ്ദേഹം വിശാലവീക്ഷണം ഉള്ളവനായിരുന്നു. ആരോടും സൌഹൃദവും സ്നേഹവും അതിലുപരി കുറ്റപ്പെടുത്താനുള്ള സ്വാതന്ത്ര്യം എടുക്കലും അദ്ദേഹത്തിന് വല്ല ഗുണവും ചെയ്തിട്ടുണ്ടോ എന്നറിയില്ല.


നമ്പൂതിരി സമുദായത്തില്‍ തന്ത്രിമാര്‍ ഉള്‍പ്പെടെ പലര്‍ക്കും മൈക്രോഫോണ്‍ അലര്‍ജിയാണ്. പക്ഷെ അദ്ദേഹത്തിനു അത് പ്രിയംകരം ആയിരുന്നു. I remember the kingly image of  KKS  for his great talent as a  performer.

The society is watching performances. The community needs reform not perform. It is intention than words and deeds that makes people great. Great man uses himself for the organization. While some others use the organisation for themselves. Such men capture contempt even after death. Paying contempt or worship for a gone is a foolish act. But remembering them is the cultural need.



No comments:

Post a Comment