Friday, 4 November 2011

Hindu arrogance

Today's posts:    1) Hindu arrogance        2) Devaswom culture &           3) Brahmin's will.  
strong social criticism
  1. ഇഷ്ടവും വിരോധവും സഹിക്കാം. വിരോധികളുടെ ഇഷ്ടപ്രകടനം അസഹ്യം. 
  2. നേരിട്ട് എതിര്‍ക്കുന്നവരെക്കാള്‍ ശാന്തിക്കാരുടെ ശത്രുക്കള്‍ കൂടെനിന്ന് മുതലെടുക്കുന്നവര്‍. അവരെ കൊണ്ട് ഒരു പ്രയോജനവും ഇല്ല. ആപത്തില്‍ അവര്‍ നിസ്സഹായത നടിക്കുകയെ ഉള്ളൂ. 
  3. ശാന്തിക്കാര്‍ ദേവസ്വം നിയമാവലികള്‍ അറിയുന്നില്ല. 
  4. വര്‍ഗ്ഗവിരോധം ഉള്ളില്‍ വച്ച് ശാന്തിക്കാരെ കൊണ്ട് ടോയ്ലേറ്റ് കഴുകിക്കുന്നവര്‍വരെയുണ്ട്. 
  5. വെളുപ്പിനെ നട തുറക്കേണ്ട ശാന്തിക്കാര്‍ക്ക് എന്തുകൊണ്ട് മാന്യമായ താമസ സൗകര്യം ക്ഷേത്ര സമീപം കൊടുക്കുന്നില്ല? ശാന്തിമഠങ്ങള്‍ പണിയാനല്ല, കൊടിമരം പണിയാനാണ് എല്ലാര്‍ക്കും ധിറുതി. കിട്ടുന്ന ശമ്പളത്തിന്റെ പകുതി മുക്കാലും വീട്ടു വാടകയും പെട്രോള്‍ ചാര്‍ജ്ജും കൊടുകേണ്ട അവസ്ഥയാണ് പലര്‍ക്കും. പലദിക്കിലും പ്രാഥമിക സൌകര്യങ്ങള്‍ പോലുമില്ല.   
  6. ആരാധനയേക്കാള്‍ പരിഹാസഭാവം ആണ് ലീഡിംഗ് ആയിട്ടുള്ള ഹിന്ദു വിഭാഗത്തിന് ഉള്ളത്. ഫലവും തഥൈവ. അവര്‍ നിന്ദിക്കുന്നു, അവരെ ലോകവും നിന്ദിക്കുന്നു. 



No comments:

Post a Comment