Thursday, 29 December 2011

Replying to comments

ദേവീ  ഭക്തനായ മണി വാതുക്കോടം ഈ സൈറ്റിന്‍റെ  നിരീക്ഷകനും അംഗവും കൂടിയാണ്. അദ്ദേഹം ഇന്നലെ നല്ലൊരു കമന്‍റ് പാസ്സാക്കി. അദ്ദേഹത്തിന്‍റെ ചില ആശങ്കകളും അതിലുണ്ട്. മറുപടി എഴുതാന്‍ നോക്കിയപ്പോള്‍ അതാ  ഒരു വിമര്‍ശനം. From Anonymous Person. ഒളിയമ്പ് ആണെങ്കിലും വിഷം വിഷം തന്നെ. അതിനു മറുപടി എഴുതുന്നു.


An anonymous comment on "A Silly Event":
കാര്യം ശരി. പക്ഷെ മറുവശമുണ്ടല്ലോ തിരുമേനീ! വില്വമംഗലത്തിന്റെ കുടുംബക്ഷേത്രം എന്ന് അറിയപ്പെടുന്ന ചെറിയ ക്ഷേത്രം. വരുമാനമില്ലാത്ത ക്ഷേത്രത്തില്‍ ബൈക്കില്‍ പറക്കുന്ന "പാര്‍ട്ട് ടൈം ശാന്തി"മാരെ കിട്ടില്ലല്ലോ. അടുത്ത (പല അമ്പലങ്ങളും സുഖമായി ജീവിക്കാനുള്ള ധനസ്ഥിതിയുമുള്ള) ഇല്ലത്തെ സന്താനമാണ്‍ പൂജകന്‍. നിരീശ്വരവാദിയും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും മന്ത്രം എന്ന് കേട്ടിട്ടുണ്ടോ എന്ന് സംശയമുള്ള ആളുമാണ്‍ പൂജകന്‍. എന്നാലെന്താ നൂലും വാലും (തിരി) ഉണ്ടല്ലോ - ഷോഡശമെന്തിന്‍? പാര്‍ട്ടി പ്രവര്‍ത്തനം കഴിഞ്ഞ് പാതിരയ്ക്ക് കിടക്കുന്നതിനാല്‍ ഒമ്പതിനേ വയ്ക്കൂ! എന്നാല്‍ പലപ്പോഴും പത്തരയായാലും അനിക്സ്പ്രേ (പൊടിപോലുമില്ല കണ്ടുപിടിക്കാന്‍) മുട്ടുശാന്തിയൊക്കെ പാവപ്പെട്ട വയസ്സന്‍ ക്ഷേത്ര കമ്മറ്റിക്കാരന്‍ കണ്ടുപിടിച്ചോണം. പത്മനാഭക്ഷേത്രത്തിലെ പോലെ നിധി കൊണ്ടുപോകാനായ ആളൊന്നുമല്ല - പെന്‍ഷനായി കുറച്ച് ഭക്തിയും സാമൂഹ്യ സേവനവും ആവാമെന്ന് വെച്ചു. അതിന്റെ കഷ്ടകാലം!

Reply 
കള്ളുകുടിയനെയും കമ്മുണിസ്റ്റു കാരനേയും ശാന്തിക്കാരായി നിയമിക്കുന്നത് എന്തിനാണ്? ശുദ്ധന്മാരായവര്‍ ഇന്ന് എന്തേ ഈ പണിക്കു വരുന്നില്ല? അവര്‍ക്ക് മാന്യമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഏതെങ്കിലും ക്ഷേത്രത്തില്‍ ഇന്നുണ്ടോ? കുടിയന്മാരുടെ ആള്‍ബലം ഒരു ശാന്തിക്കാരന് സ്വപ്നം കാണാന്‍ പറ്റുമോ? ദേവസ്വം ബോര്‍ഡില്‍ ശാന്തിക്കാര്‍  അടിച്ചുതളിക്കാര്‍ക്ക് വരെ സ്വന്തം ദക്ഷിണ കൈക്കൂലിയായി കൊടുത്തും ഭയന്നുമാണ് ജോലി ചെയ്യുന്നത്. ഉദ്യോഗസ്ഥന്മാരുടെയും ഭക്ത പ്രമാണിമാരുടെയും സന്തോഷം ശാന്തിക്കരോട് കയര്‍ക്കുന്നതിലാണ്. അനൌദ്യോഗികമായ സ്ഥലം മാറ്റത്തിന് വരെ ഇരയായി ടെന്‍ഷന്‍ അടിച്ചു തലച്ചോറില്‍ ഞരമ്പ്‌ പൊട്ടി മരിച്ച ഒരു ശാന്തിക്കാരനെ എനിക്ക് അറിയാം. സംഭവം കഴിഞ്ഞിട്ട് വെറും ആറു മാസമേ ആയിട്ടുള്ളൂ. അയാളുടെ ഭാര്യയും നിഷ്കളംകരായ രണ്ടു പെണ്‍കുട്ടികളും വെറും സാധുക്കളാണ്. അവര്‍ ശപിച്ചിലെങ്കിലും അവരുടെ കണ്ണുനീര്‍ ദൈവം കാണും. ദേവസ്വ ങ്ങളാല്‍ മുതലെടുക്കപ്പെടുന്ന ക്ഷേത്ര മൂര്‍ത്തി കള്‍ക്കുപോലും സാധുക്കളുടെ മനസ്താപം ദോഷം ചെയ്യും. . കള്ളുകുടിയന്മാരെ മാന്യരായിട്ടു കാണുന്നവരാണ് ഭക്തജനങ്ങളില്‍ നല്ലൊരു വിഭാഗവും. ശാന്തിക്കാര്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യങ്ങളും അവര്‍ക്ക് എളുപ്പത്തില്‍ നടത്താനാവും. ഇതൊക്കെ അറിഞ്ഞിട്ടും ഗൌനിക്കാതെ, എല്ലാത്തിന്റെയും കുറ്റം ഒരു വിഭാഗത്തില്‍ അടിച്ചേല്‍പിക്കാന്‍ ആണ് മറ്റൊരു വിഭാഗം അതിനു കിട്ടിയ ഭരണ അധികാരത്തെ വിനിയോഗിക്കുന്നത്.
ബന്ധപ്പെട്ട കമന്‍റ് ജാലകത്തില്‍ കൂടി തുടര്‍ന്ന് എഴുതാം.

2 comments:

  1. അനോണിമസ്സായി പോസ്റ്റിട്ടത് അതില്‍ കാണുന്ന കുന്ത്രാണ്ടങ്ങളിലൊന്നും അകൗണ്ടില്ലാത്തത് കൊണ്ട് എളുപ്പത്തിനാണ്‍. താങ്കള്‍ വളരെ വികാരപരമായും നാടകീയമായും അവതരിപ്പിച്ച ഒരു കാര്യത്തിന്റെ മറുവശം ചൂണ്ടിക്കാണിക്കുകയായിരുന്നു ലക്ഷ്യം. കമന്റുകള്‍ ക്ഷണിക്കുന്ന താങ്കള്‍ അപ്രിയ സത്യങ്ങള്‍ കേള്‍ക്കുമ്പോള്‍ "വിഷം വിഷം" എന്ന് ശകാരിക്കുന്നതെന്തിന്‍. ഈശ്വര വിശ്വാസവും സനാതനമൂല്യങ്ങളിലുള്ള അറിവും ആചരണവുമുള്ളവരാണ്‍ ശാന്തിക്കാരാവേണ്ടത്. താങ്കളെപ്പോലുള്ള അസഹിഷ്ണുക്കള്‍ക്ക് അത് ഉണ്ടോ?
    കള്ളുകുടിക്കാത്ത, മാംസം ഭക്ഷിക്കാത്ത, കമ്യൂണിസ്റ്റല്ലാത്ത, പുഷ്പാഞലിക്കെങ്കിലുമുള്ള മന്ത്രമറിയാവുന്നവര്‍ താങ്കളുടെ വളരെ അഭിമാന വിജ്ജൃഭിതമാകുന്ന ആഢ്യജാതിയില്‍ ഇന്ന് എത്രയെണ്ണമുണ്ട്? താമസ സ്ഥലവും മാന്യമായ ശംബളവും നല്‍കാമെന്ന് പറഞ്ഞിട്ടും മേല്‍ പറഞ്ഞ അമ്പലത്തിലൊന്നും ശാന്തിയെ കിട്ടാനില്ല. അടുത്ത് എത്ര അമ്പലങ്ങളില്‍ വേറെ ശാന്തി കിട്ടും, എത്ര പേര്‍ തൊഴാന്‍ ദിവസവും വരും എന്നൊക്കെ നോക്കിയാണ്‍ ശാന്തിക്കാര്‍ വരുന്നത്. പലരെയും അറിയാം, താങ്കള്‍ പറയുന്ന പോലെ ശുദ്ധരൊന്നുമല്ല. എങ്ങിനെയെങ്കിലും പത്ത് കാശ് ഉണ്ടാക്കണമെന്നാണ്‍ വിചാരം.
    താങ്കള്‍ പറയുന്ന കാര്യങ്ങള്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപങ്ങളിലും ശുദ്ധന്മാര്‍ അനുഭവിക്കുന്നതാണ്‍. അതിന്‍ ജാതിയുമായി യാതൊരു ബന്ധവുമില്ല. ക്ഷേത്രങ്ങളില്‍ ജാതിയനുസരിച്ച് നിയമിക്കപ്പെടുന്നത് കൊണ്ട് അങ്ങിനെ തോന്നുന്നുവെന്ന് മാത്രം. ആത്മാര്‍ത്ഥമായും സത്യസന്ധമായും ജോലിചെയ്യുന്നവരെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പീഡിപ്പിക്കുകയും സ്ഥലം മാറ്റുകയും മറ്റും ചെയ്യും. ഞാന്‍ അത് അനുഭവിക്കുകയും കോടതില്‍ പോയി നീതി തേടുകയും ചെയ്ത ആളാണ്‍. ദയവായി അതില്‍ ജാതീയത കൊണ്ടുവരരുത്.
    ബ്രയിന്‍ ഹെമറേജ് നാല്പത് വയസ്സിന്‍ മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. ടെന്‍ഷന്‍ ആരോഗ്യത്തിന്‍ ഹാനികരമാണെങ്കിലും അത് തലചോറിലെ രക്തസ്രാവത്തിന്‍ കാരണമല്ല. ഇത്തരം സാഹചര്യം ശാന്തിക്കാര്‍ മാത്രമല്ല മറ്റ് സത്യസന്ധരായ ഉദ്യോഗസ്ഥരും അനുഭവിക്കുന്നുണ്ട്. അതിന്‍ ജോലിയുമായോ ജാതിയുമായോ ബന്ധമില്ല.
    1. ശാന്തിക്കാര്‍ പണ്ടത്തെപോലെ ആചാരാനുഷ്ഠാനങ്ങളോ വേദ, മന്ത്രങ്ങളോ അറിയുന്നവരല്ല.
    2. പണവും ദക്ഷിണയും ധാരാളം ലഭിക്കുന്നിടത്തല്ലാതെ ശാന്തിക്ക് ആളെക്കിട്ടില്ല.
    3. ദേവസ്വം ശാന്തിക്കാരും സര്‍ക്കാരുദ്യോഗസ്ഥരായതിനാല്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്
    4. ദേവസ്വം ശാന്തിക്കാരുടെ നിയമനം ജാതിയെ അടിസ്ഥാനമാക്കിയായതു കൊണ്ട് സര്‍ക്കാരുദ്യോഗസ്ഥരെന്നുള്ള നിലയില്‍ അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ ജാതീയമായി കാണുന്നത് ശരിയല്ല.
    5. ശാന്തിക്കാര്‍ക്ക് മാന്യമായ വേതനം, അന്തസ്സുള്ള ജീവിതം, ദേവസ്വം ശാന്തിക്കാര്‍ക്ക് സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് ലഭ്യമായ എല്ലാ ആനുകൂല്യങ്ങളും ഇവയെല്ലാം വേണ്ടതാണ്‍. പക്ഷെ ഈ ബ്ലോഗില്‍ പറയുന്നത് പോലെയുള്ള ജാതീയതയും ജാതീയ അധിക്ഷേപങ്ങളും കടന്നാക്രമണങ്ങളും അതിനുള്ള പോംവഴിയല്ലെന്ന്‍ മാത്രമല്ല ആ ആവശ്യത്തിന്‍ കുഴിവെട്ടാനുള്ള മാര്‍ഗ്ഗമാണ്‍ താനും.
    ഈ ബ്ലോഗ് ശാന്തി വിചാര"മാവുകയും ശാന്തിക്കാരുടെ പ്രശ്നങ്ങള്‍ ജാതിവിദ്വേഷമില്ലാതെ സമചിത്തതയോടെ സത്യസന്ധമായി ഭക്ത ജനങ്ങളെ അറിയിക്കുകയും ചെയ്താല്‍ അനേകര്‍ അവര്‍ക്ക് അനുകൂലമായി രംഗത്ത് വരും എന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാല്‍ ഇന്നത്തെ നിലയില്‍ ജാതി വിഷം വമിപ്പിക്കുന്ന ഒരു കാളിയാനായി തുടര്‍ന്നാല്‍ അത് മറ്റ് പാവം ശാന്തിക്കാര്‍ക്ക് കൂടി ഒരു വിനയായി തീരും.

    ReplyDelete
    Replies
    1. മനസാക്ഷി ഉള്ളവര്‍ പറയാതെ മനസ്സിലാക്കും. അതില്ലാത്തവറോട് പറഞ്ഞാലും തറുതല പറയും. ഇതുപോലെ.
      <>
      അങ്ങനെ ചെയ്‌താല്‍ പാവം ഭക്തജനങ്ങള്‍ രക്ഷപെടുമോ എന്നതല്ലേ പ്രധാനം? ശാന്തിക്കാര്‍ തുലഞ്ഞാല്‍ അവര്‍ക്കെന്ത്? ആര്‍ക്കെന്ത്?

      Delete