കാര്യം ശരി. പക്ഷെ മറുവശമുണ്ടല്ലോ തിരുമേനീ! വില്വമംഗലത്തിന്റെ കുടുംബക്ഷേത്രം എന്ന് അറിയപ്പെടുന്ന ചെറിയ ക്ഷേത്രം. വരുമാനമില്ലാത്ത ക്ഷേത്രത്തില്‍ ബൈക്കില്‍ പറക്കുന്ന "പാര്‍ട്ട് ടൈം ശാന്തി"മാരെ കിട്ടില്ലല്ലോ. അടുത്ത (പല അമ്പലങ്ങളും സുഖമായി ജീവിക്കാനുള്ള ധനസ്ഥിതിയുമുള്ള) ഇല്ലത്തെ സന്താനമാണ്‍ പൂജകന്‍. നിരീശ്വരവാദിയും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും മന്ത്രം എന്ന് കേട്ടിട്ടുണ്ടോ എന്ന് സംശയമുള്ള ആളുമാണ്‍ പൂജകന്‍. എന്നാലെന്താ നൂലും വാലും (തിരി) ഉണ്ടല്ലോ - ഷോഡശമെന്തിന്‍? പാര്‍ട്ടി പ്രവര്‍ത്തനം കഴിഞ്ഞ് പാതിരയ്ക്ക് കിടക്കുന്നതിനാല്‍ ഒമ്പതിനേ വയ്ക്കൂ! എന്നാല്‍ പലപ്പോഴും പത്തരയായാലും അനിക്സ്പ്രേ (പൊടിപോലുമില്ല കണ്ടുപിടിക്കാന്‍) മുട്ടുശാന്തിയൊക്കെ പാവപ്പെട്ട വയസ്സന്‍ ക്ഷേത്ര കമ്മറ്റിക്കാരന്‍ കണ്ടുപിടിച്ചോണം. പത്മനാഭക്ഷേത്രത്തിലെ പോലെ നിധി കൊണ്ടുപോകാനായ ആളൊന്നുമല്ല - പെന്‍ഷനായി കുറച്ച് ഭക്തിയും സാമൂഹ്യ സേവനവും ആവാമെന്ന് വെച്ചു. അതിന്റെ കഷ്ടകാലം! ഇന്ന് ഷോഡശമൊക്കെ ചെയ്യുന്ന മന്തങ്ങള്‍ പഠിച്ച ജന്മം കൊണ്ട് നൂലും വാലുമില്ലാത്തവരുണ്ട്, അവരെ വിളിക്കാമെന്ന് ചില ഭക്തര്‍ക്ക് അഭിപ്രായമുണ്ടെങ്കിലും, ഭൂരിപക്ഷത്തിനും പഴയ ആശ്രിതമനോഭാവം പോവാത്തതുകൊണ്ട് ഷോഡശവും മന്ത്രവും സന്ധ്യയും ഒന്നുമില്ലാത്തവനും നൂലും വാലും ജന്മവും കൊണ്ട് "അഹം ബ്രഹ്മം അസ്മി" എന്ന് പുലമ്പിക്കൊണ്ട് ഭക്തരെ കബളിപ്പിക്കുന്നു! ശബരിമല തന്ത്രിക്ക് ഏതൊക്കെ മന്ത്രമറിയാമെന്ന് പത്രത്തില്‍ വായിച്ചുവല്ലോ!? ശ്രീകോവിലിലിരുന്ന് ബീഡി വലിക്കുന്നവരും അക്ഷരം കൂട്ടിചൊല്ലാനറിയാത്തവരും ആളെപ്പറ്റിക്കാനിറങ്ങിയപ്പോളാണ്‍ ബഹുമാനം പോയത്. ഈ ബ്ലോഗില്‍ കൂടുതലും സങ്കുചിതമായ "അശാന്തി വിചാര"ങ്ങളാണല്ലോ! ജാതിയിലുള്ള മിഥ്യാഭിമാനം കൊണ്ട് മറ്റുജാതിക്കാരെ അധിക്ഷേപിച്ച് കണ്ടു "അഹം ബ്രഹ്മം അസ്മി" > "കുംകുമത്തിന്റെ ഗന്ധമറിയാതെ കുംകുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം"! "ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ച് കുന്തിച്ച് ബ്രഹ്മവുമെനിക്കൊക്കാ എന്നും ചിലര്‍" പണമുണ്ടാക്കാന്‍ തന്നെയല്ലേ ശബരിമലയിലും ഗുരുവായൂരും ശാന്തിയാവാന്‍ ഇത്ര ഇടി. രാഹുല്‍ ഈശ്വറിനെ ന്യായീകരിച്ചു കണ്ടു: മകളുടെ മകന്‍ ഏത് ദായക്രമത്തിലാണ്‍ തന്ത്രി കുടുംബാംഗമാവുക. നിരീശ്വരവാദിയെന്ന് പറഞ്ഞ് പൂണൂലും പൊട്ടിച്ച് കളഞ്ഞ്, അനേകം വിശ്വാസികള്‍ ദീക്ഷയോടെ പോവുന്ന ക്ഷേത്ര ശ്രീകോവിലില്‍ ക്ലീന്‍ ഷേവുമടിച്ച് ഒരു കൈയ്യില്‍ മൊബല്‍ ഫോണും പിടിച്ച് നിന്ന് കൊഞ്ചുന്നത് ടിവിയില്‍ കാണിക്കുന്ന ഈ പയ്യന്‍ പണത്തിനായല്ലെ അറിയാത്ത തൊഴിലിനിറങ്ങുന്നത്? സിനിമാക്കരുടെ ഇന്റര്‍വ്യൂവുമെടുത്ത് അവരുടെ സംസ്കാരത്തില്‍ ജീവിക്കുന്ന തന്ത്രം പഠിക്കാത്ത ഒരു ടിവിക്കാരനെ കാള്‍ ഭക്ത ജനങ്ങള്‍ക്ക് താത്പര്യം തോന്നേണ്ടത് ജന്മം കൊണ്ട് ചണ്ഡാലനെങ്കിലും തന്ത്രം പഠിച്ച് വ്രതശുദ്ധിയോടെ പൂജചെയ്യുന്നവരെയാണ്‍. താങ്കളെപ്പോലുള്ള അന്ധമായ ജാതിഭ്രാന്ത് ബാധിച്ചവരേ രാഹുല്‍ ഈശ്വറിനെപ്പോലുള്ളവരെ അനുകൂലിക്കൂ.
ക്ഷേത്ര ശാന്തി ജനസേവനം ആയതാണ് പ്രശ്നം. ജനങ്ങള്‍ കടയില്‍ പോകുന്നത് പോലെ സമീപിക്കുന്നതും. ദൈവാധീനം പോലും അടിചെടുക്കുന്നതില്‍ ആണ് അവരുടെ തൃപ്തി. അഞ്ചു മിനിറ്റ് പോലും കാത്തു നില്‍ക്കാന്‍ ക്ഷമ ഉള്ളവര്‍ വിരളം. അപ്പോള്‍ അവര്‍ക്ക് ചേരുന്നവര്‍ ആവും ശാന്തിക്കാരും.
മാനുഷിക പരിഗണന ഉള്ള ഒരാള്‍ക്ക് പ്രസ്ത്ത അനുഭവകഥയെ നിസ്സാരമായി തള്ളാന്‍ പറ്റുമോ? ബ്രാഹ്മണന്റെ സേവനം എങ്ങനെ ഹിന്ദുക്കളുടെ അവകാശം ആകും? സേവിച്ച്ചവരെ എല്ലാം കുപ്പിയില്‍ ഇറക്കുക അല്ലെ ഭക്തജനങ്ങള്‍?
കാര്യം ശരി. പക്ഷെ മറുവശമുണ്ടല്ലോ തിരുമേനീ! വില്വമംഗലത്തിന്റെ കുടുംബക്ഷേത്രം എന്ന് അറിയപ്പെടുന്ന ചെറിയ ക്ഷേത്രം. വരുമാനമില്ലാത്ത ക്ഷേത്രത്തില്‍ ബൈക്കില്‍ പറക്കുന്ന "പാര്‍ട്ട് ടൈം ശാന്തി"മാരെ കിട്ടില്ലല്ലോ. അടുത്ത (പല അമ്പലങ്ങളും സുഖമായി ജീവിക്കാനുള്ള ധനസ്ഥിതിയുമുള്ള) ഇല്ലത്തെ സന്താനമാണ്‍ പൂജകന്‍. നിരീശ്വരവാദിയും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും മന്ത്രം എന്ന് കേട്ടിട്ടുണ്ടോ എന്ന് സംശയമുള്ള ആളുമാണ്‍ പൂജകന്‍. എന്നാലെന്താ നൂലും വാലും (തിരി) ഉണ്ടല്ലോ - ഷോഡശമെന്തിന്‍? പാര്‍ട്ടി പ്രവര്‍ത്തനം കഴിഞ്ഞ് പാതിരയ്ക്ക് കിടക്കുന്നതിനാല്‍ ഒമ്പതിനേ വയ്ക്കൂ! എന്നാല്‍ പലപ്പോഴും പത്തരയായാലും അനിക്സ്പ്രേ (പൊടിപോലുമില്ല കണ്ടുപിടിക്കാന്‍) മുട്ടുശാന്തിയൊക്കെ പാവപ്പെട്ട വയസ്സന്‍ ക്ഷേത്ര കമ്മറ്റിക്കാരന്‍ കണ്ടുപിടിച്ചോണം. പത്മനാഭക്ഷേത്രത്തിലെ പോലെ നിധി കൊണ്ടുപോകാനായ ആളൊന്നുമല്ല - പെന്‍ഷനായി കുറച്ച് ഭക്തിയും സാമൂഹ്യ സേവനവും ആവാമെന്ന് വെച്ചു. അതിന്റെ കഷ്ടകാലം!
ReplyDeleteഇന്ന് ഷോഡശമൊക്കെ ചെയ്യുന്ന മന്തങ്ങള്‍ പഠിച്ച ജന്മം കൊണ്ട് നൂലും വാലുമില്ലാത്തവരുണ്ട്, അവരെ വിളിക്കാമെന്ന് ചില ഭക്തര്‍ക്ക് അഭിപ്രായമുണ്ടെങ്കിലും, ഭൂരിപക്ഷത്തിനും പഴയ ആശ്രിതമനോഭാവം പോവാത്തതുകൊണ്ട് ഷോഡശവും മന്ത്രവും സന്ധ്യയും ഒന്നുമില്ലാത്തവനും നൂലും വാലും ജന്മവും കൊണ്ട് "അഹം ബ്രഹ്മം അസ്മി" എന്ന് പുലമ്പിക്കൊണ്ട് ഭക്തരെ കബളിപ്പിക്കുന്നു! ശബരിമല തന്ത്രിക്ക് ഏതൊക്കെ മന്ത്രമറിയാമെന്ന് പത്രത്തില്‍ വായിച്ചുവല്ലോ!? ശ്രീകോവിലിലിരുന്ന് ബീഡി വലിക്കുന്നവരും അക്ഷരം കൂട്ടിചൊല്ലാനറിയാത്തവരും ആളെപ്പറ്റിക്കാനിറങ്ങിയപ്പോളാണ്‍ ബഹുമാനം പോയത്.
ഈ ബ്ലോഗില്‍ കൂടുതലും സങ്കുചിതമായ "അശാന്തി വിചാര"ങ്ങളാണല്ലോ! ജാതിയിലുള്ള മിഥ്യാഭിമാനം കൊണ്ട് മറ്റുജാതിക്കാരെ അധിക്ഷേപിച്ച് കണ്ടു "അഹം ബ്രഹ്മം അസ്മി" > "കുംകുമത്തിന്റെ ഗന്ധമറിയാതെ കുംകുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം"!
"ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ച് കുന്തിച്ച് ബ്രഹ്മവുമെനിക്കൊക്കാ എന്നും ചിലര്‍"
പണമുണ്ടാക്കാന്‍ തന്നെയല്ലേ ശബരിമലയിലും ഗുരുവായൂരും ശാന്തിയാവാന്‍ ഇത്ര ഇടി. രാഹുല്‍ ഈശ്വറിനെ ന്യായീകരിച്ചു കണ്ടു: മകളുടെ മകന്‍ ഏത് ദായക്രമത്തിലാണ്‍ തന്ത്രി കുടുംബാംഗമാവുക. നിരീശ്വരവാദിയെന്ന് പറഞ്ഞ് പൂണൂലും പൊട്ടിച്ച് കളഞ്ഞ്, അനേകം വിശ്വാസികള്‍ ദീക്ഷയോടെ പോവുന്ന ക്ഷേത്ര ശ്രീകോവിലില്‍ ക്ലീന്‍ ഷേവുമടിച്ച് ഒരു കൈയ്യില്‍ മൊബല്‍ ഫോണും പിടിച്ച് നിന്ന് കൊഞ്ചുന്നത് ടിവിയില്‍ കാണിക്കുന്ന ഈ പയ്യന്‍ പണത്തിനായല്ലെ അറിയാത്ത തൊഴിലിനിറങ്ങുന്നത്? സിനിമാക്കരുടെ ഇന്റര്‍വ്യൂവുമെടുത്ത് അവരുടെ സംസ്കാരത്തില്‍ ജീവിക്കുന്ന തന്ത്രം പഠിക്കാത്ത ഒരു ടിവിക്കാരനെ കാള്‍ ഭക്ത ജനങ്ങള്‍ക്ക് താത്പര്യം തോന്നേണ്ടത് ജന്മം കൊണ്ട് ചണ്ഡാലനെങ്കിലും തന്ത്രം പഠിച്ച് വ്രതശുദ്ധിയോടെ പൂജചെയ്യുന്നവരെയാണ്‍. താങ്കളെപ്പോലുള്ള അന്ധമായ ജാതിഭ്രാന്ത് ബാധിച്ചവരേ രാഹുല്‍ ഈശ്വറിനെപ്പോലുള്ളവരെ അനുകൂലിക്കൂ.
ക്ഷേത്ര ശാന്തി ജനസേവനം ആയതാണ് പ്രശ്നം. ജനങ്ങള്‍ കടയില്‍ പോകുന്നത് പോലെ സമീപിക്കുന്നതും. ദൈവാധീനം പോലും അടിചെടുക്കുന്നതില്‍ ആണ് അവരുടെ തൃപ്തി. അഞ്ചു മിനിറ്റ് പോലും കാത്തു നില്‍ക്കാന്‍ ക്ഷമ ഉള്ളവര്‍ വിരളം. അപ്പോള്‍ അവര്‍ക്ക് ചേരുന്നവര്‍ ആവും ശാന്തിക്കാരും.
Deleteമാനുഷിക പരിഗണന ഉള്ള ഒരാള്‍ക്ക് പ്രസ്ത്ത അനുഭവകഥയെ നിസ്സാരമായി തള്ളാന്‍ പറ്റുമോ? ബ്രാഹ്മണന്റെ സേവനം എങ്ങനെ ഹിന്ദുക്കളുടെ അവകാശം ആകും? സേവിച്ച്ചവരെ എല്ലാം കുപ്പിയില്‍ ഇറക്കുക അല്ലെ ഭക്തജനങ്ങള്‍?
Delete