ക്ഷേത്രത്തില്‍ ആന്തരികമായ കാര്യങ്ങളില്‍ -മതില്‍ക്കെട്ടിനുള്ളില്‍ നടത്തുന്ന ആരാധനാ വിഷയങ്ങളില്‍ പരമമായ അതോറിട്ടി തന്ത്രി ആണ്. എന്നാല്‍ ഈ അധികാരം ആരും തന്നെ വേണ്ടതുപോലെ വിനിയോഗിക്കാറില്ല. ജനഹിതത്തിനു പിന്നില്‍ നില്‍ക്കുകയാണ് തമ്മില്‍ ഭേദം എന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. അധികാരികളോടും പൊതുജനങ്ങളോടും ഇടപെടുമ്പോള്‍ അവര്‍ വലിയ ക്ഷമാ ശീലരാണ്. ശാന്തിക്കാരോട് ക്ഷമിക്കാന്‍ അവര്‍ക്ക് പ്രൊവിഷന്‍ ഇല്ല. തന്ത്രിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശാന്തിക്കാര്‍ക്കും കഴിയുന്നില്ല. മനസ്സ് തുറന്ന സംവാദത്തിനു ഇരുകൂട്ടര്‍ക്കും താല്പര്യം ഇല്ലാത്തതു പോലെ തോന്നുന്നു.
സംവാദ സൂക്തം ജപിച്ചതുകൊണ്ട് മാത്രം ആയില്ല. സംവാദങ്ങള്‍ നടത്തുകയും വേണം. അതിനു എത്രയോ മാന്യമായ മാര്‍ഗമാണ് ഇതുപോലെ ഇപ്പോള്‍ സിദ്ധിച്ചിരിക്കുന്നത്? ബ്ലോഗ്സ്പോട്ട് ദൈവത്തിന്‍റെ വരദാനമാണ്. കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ചു വായനാശീലം അസുഖകരമാക്കിയ അച്ചടി മാധ്യമങ്ങളുടെ മേല്‍ ബ്ലോഗ് മാധ്യമം ശക്തി തെളിയിക്കും.
See the powerful comment by Lalettan click the comment link below
ക്ഷേത്ര ഭരണവര്‍ഗ്ഗത്തോടും വരേണ്യ വിഭാഗത്തോടും വിധേയത്വം കാണിക്കുന്ന തന്ത്രിമാര്‍ മിക്കപേരും അവരുടെ നൈരാശ്യം (frustration) തീര്‍ക്കുന്നത് ശാന്തിക്കാരോടാണ്. സഹജീവി സ്നേഹം പോലും കാണിക്കാതെ നികൃഷ്ടമായതെന്തോ ഒന്നിനോടെന്ന പോലെ ശാന്തിക്കാരോട് പെരുമാറുന്ന തന്ത്രി മുഖ്യന്മാരാണ് അധികവും. ശാന്തിക്കാര്‍ക്ക് പെരുമാറ്റച്ചട്ടം തീര്‍ക്കുന്ന ഇവര്‍ ഭരണവര്‍ഗ്ഗത്തിന്‍റെ ഇഛക്കനുസരിച്ച് ഏതാചാരവും അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറുമാണ്, ദക്ഷിണ കണക്കനുസരിച്ച് കിട്ടണമെന്നു മാത്രം.
ReplyDeleteലാലേട്ടന് രണ്ടു നന്ദികള്‍. ഒന്ന്. നല്ല രീതിയില്‍ കമന്‍റ് എഴുതിയതിന്. രണ്ട്. പ്രിയപ്പെട്ട പേര് ധരിക്കുന്നതിന്. എനിക്ക് ഒരു ലാലേട്ടനെ മാത്രമേ അറിയൂ. പേരിലെ സാദൃശ്യം തികച്ചും യാദൃശ്ചികവും ആകാം. ആണെങ്കിലും അല്ലെങ്കിലും നന്ദികള്‍ക്ക് കുറവില്ല. 2 Thanks 2 u Lalettan.
ReplyDeleteingine oru samvadam aarambhichathinu nandi. but ithingine alla vendathu santhikkareyum thanthrimaareyum puchikkunna oru samoohathinethire yogichu ethirkkukayaanu vendathu.enkile brahmanarku samoohathil oru sthaanam venda reethiyil labhikkukayullu.
ReplyDeleteShri KCK , അങ്ങ് പറയുന്നത് ശരിയാണ്. പക്ഷെ യോജിച്ചിട്ടു വേണ്ടേ എതിര്‍ക്കാന്‍? യോജിപ്പ് ഉണ്ടാക്കാനുള്ള ഉത്തമ മാര്‍ഗമാണ് സംവാദം. സമാന ചിന്താഗതി ഉള്ളവര്‍ ഒത്തൊരുമിച്ചു നില്‍ക്കണം. അതിനു മനസ്സ് തുറന്നു ആശയവിനിമയം നടത്തുകയെ വേണ്ടൂ. ഇത് അതിനുള്ള രാജകീയ മാര്‍ഗം അല്ലെ? യുദ്ധം ആദ്യം തുടങ്ങുന്നത് മനസ്സിലാണ്. ചിന്തകള്‍ തമ്മിലാണ് എട്ടുമുട്ടെണ്ടത്. അഭിപ്രായം എഴുതിയതിനു നന്ദി.
ReplyDelete