രാഹുല്‍ ഈശ്വരിനു മുന്നറിയിപ്പ്.
അയ്യപ്പനെ സേവിക്കുന്നത് പുണ്യമാണ്. അപ്പൂപ്പനെ സേവിക്കുന്നത് അതിലും പുണ്യമാണ്. എല്ലാത്തിനേം വിറ്റുകാശാക്കുന്ന കച്ചവടലോബി ആയ ദേവസ്വ പ്രസ്ഥാനങ്ങളെ സേവിക്കുന്നത് താങ്കളെ പോലെ പ്രതികരണ ശേഷി ഉള്ള ചെറുപ്പക്കാര്‍ക്ക് അപമാനത്തെ ക്ഷണിച്ചുവരുത്തും. അന്തസ്സുള്ളവര്‍ക്ക് ചേര്‍ന്ന പണി അല്ല അത്. കരുതി ഇരിക്കുക.
യജമാനന്മാരോട് അനുസരണകേടു കാട്ടിയ അമ്മാവനെ തേജോവധം ചെയ്ത സമൂഹം താങ്കളെയും കൊലയ്ക്കു കൊടുക്കും. ഒരു വ്യക്തിത്വ ത്യാഗം ചെയ്യാന്‍ അതായത് സാംസ്കാരികമായ അത്മാഹുതി ചെയ്യാന്‍ സന്നദ്ധതയോടെ മാത്രമേ ഈ സാഹസത്തിനു ഇറങ്ങാവൂ. താങ്കള്‍ ഇപ്പോള്‍ തന്നെ ഉദ്യോഗസ്ഥന്മാരുടെ കണ്ണിലെ കരട് ആണ്. ക്ഷേത്രവൃത്തി വിധ്യാഭ്യാസയോഗ്യതയും സമൂഹത്തില്‍ അംഗീകാരവും ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. അത് ഉപയോഗിച്ച പാവപ്പെട്ട മണ്ടഗണേശന്മാര്‍ ജീവിച്ചു പൊക്കോട്ടെ. എന്നാലും താങ്കളുടെ തന്‍റെടം പ്രശംസനീയം തന്നെ. പക്ഷെ അക്കിടി പറ്റരുത്. ഒരു മുന്‍കൂര്‍ ജാമ്യം ഒക്കെ എടുത്ത് വയ്ക്കുന്നത് നന്നായിരിക്കും.
No comments:
Post a Comment