Saturday 21 April 2012

Traditional Veda Training

വ്യക്തമായ ചോദ്യം ഉണ്ടായാലേ ഉത്തരത്തിനു മൂല്യം ഉള്ളൂ. മുന്‍പൊക്കെ വേദപഠനത്തിനു വ്യക്തമായ ആവശ്യകത (demand) ഉണ്ടായിരുന്നു. താന്‍ പഠിച്ചാല്‍ തനിക്കു കൊള്ളാം എന്നതാണ് ഇപ്പോഴത്തെ പൊതുവായിട്ടുള്ള  ജനവീക്ഷണം. ഇപ്രകാരം മാറിമറിഞ്ഞു വിപരീതം ആയിട്ടുള്ള ഇന്നത്തെ  സാഹചര്യത്തില്‍ വേദ പഠനം ഉപേക്ഷിക്കുന്ന ബ്രാഹ്മണവംശജരെ  കുറ്റപ്പെടുത്താന്‍ ആവുമോ? 
  • എന്താണ് മനനം.
  • സംസ്കൃത ഭാഷ മനനത്തിനു ഏറ്റവും പറ്റിയത് ആണ്. 
  • വേദപഠനത്തില്‍ സ്വരത്തിനാണ് പ്രാധാന്യം, ഭാഷക്കും വ്യാകരണത്തിനും അല്ല. 
  • വേദപഠനത്തിനു ശിക്ഷണം എന്നാണു പറയുക. 
  • അത് അക്ഷരാര്‍ത്ഥത്തില്‍ ശിക്ഷണം ആയിരുന്നുതാനും. 
  • വേദ പഠിതാക്കള്‍ക്ക് സാമാന്യം പോലെയുള്ള ജീവിതം ഉപേക്ഷിക്കേണ്ട അവസ്ഥ ആയിരുന്നു. അത് ലോകര്‍ക്ക് വേണ്ടി ആയിരുന്നു. എന്നാല്‍ ലോകര്‍ വേദജ്ഞരെ എങ്ങനെ കണ്ടു എന്നതാണ് പ്രധാനം കേവലം ഒരു ജാതിവിഭാഗം ആയിക്കണ്ട് അന്ധമായ വിദ്വേഷത്തിന് പാത്രം ആക്കുക ആയിരുന്നു. അങ്ങനെ പൊതുഹിതം എതിരായപ്പോള്‍ ആണ് ബ്രാഹ്മണര്‍ വേദപഠനം ഉപേക്ഷിച്ചത്. അതില്‍ അവരെ കുറ്റപ്പെടുത്താന്‍ ആവുമോ?


No comments:

Post a Comment