Copying a post by Madakkal Sumon in f.b.
(Image not found. Perhapst it may be deleted by the author)
- വേദങ്ങള്‍ ബ്രാഹ്മണരുടെ കുത്തക ആണോ എന്ന ചോദ്യത്തിന് ഉയരുന്ന മറുചോദ്യം വേദങ്ങള്‍ ഹിന്ദുക്കളുടെ കുത്തക ആണോ എന്നതാണ്. അത് വാഗ്രൂപത്തില്‍ ആവണം എന്നില്ല. ജ്യോതിഷം , പൂജ തുടങ്ങിയവ ചെയ്യുന്ന ക്രിസ്ത്യാനികള്‍ ഉണ്ട്. പണം ആണ് അവരുടെ ലക്‌ഷ്യം. ഫലത്തില്‍ വേദസംരക്ഷണം ചെയ്യാന്‍ ആരും ഇല്ലാത്ത അനാഥാവസ്ഥ. ഹിന്ദുത്വത്തിന്റെ നാശം.
Vasudevan Namboodiri വേദങ്ങള്‍ അപൌരുഷേയം അല്ലെ? ബ്രാഹ്മണരുടെ കുത്തക അല്ലല്ലോ. ഹിന്ദുക്കളുടെ കുത്തക ആണെന്ന് വാദിക്കാന്‍ എന്തെങ്കിലും രേഖ ഉണ്ടോ? മൂസാ ഹാജിക്കും കര്‍മം കൊണ്ട് ബ്രാഹ്മണന്‍ ആയിക്കൂടെ ? പൂജ പഠിച്ചൂടെ ? സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചു കൂടെ?
എന്റെ നാട്ടില്‍ ഒരു തടി കച്ചവടക്കാരന്‍ ഉണ്ട് . ക്രിസ്ത്യാനി. ആശാന്‍ ഒരിക്കല്‍ ഒന്നു വീണു. തിരുമ്മു ചികിത്സയില്‍ ആയി. ആ വൈദ്യനെ കൈമണിയടിച്ചും സഹായിച്ചും മരുന്നുകളുടെ ചേരുവ മനസ്സിലാക്കി . സ്വന്തമായി നാട്ടുവൈദ്യം ആരംഭിച്ചു. (നമ്മളെക്കൊണ്ട് പറ്റുമോ?)
വടക്ക് ഏതോ നമ്പൂരിയില്‍നിന്നും കുറച്ചു മന്ത്രങ്ങളും പഠിച്ചു . കുറച്ചു ജ്യോത്സ്യവും പഠിച്ചു . അടുത്ത ക്ഷേത്രത്തിലെ ശാന്തിക്കാരന്റെ കയ്യോ കാലോ വീണു ഉളുക്കിയപ്പോള്‍ അയാളുടെ ചികിത്സ തേടി . കുറെ മന്ത്രങ്ങളും തന്ത്രവും അദ്ദേഹത്തോട് ചോദിച്ചു മനസ്സിലാക്കി . ചില സംശയങ്ങള്‍ എന്നോടും ചോദിച്ചു .
ദിവസവും അയാളുടെ വീട്ടില്‍ പൂജ ഉണ്ട് . ഹിന്ദുക്കള്‍ക്ക് അദ്ദേഹത്തെ വിശ്വാസം ആണ് . മാന്യമായ ദക്ഷിണയും കൊടുക്കും. അത് വസൂലാക്കാന്‍ ഉള്ള കഴിവ് ബ്രാഹ്മണരെക്കാള്‍ മറ്റുള്ളവര്‍ക്കാനല്ലോ. അദ്ദേഹം സുദര്‍ശനഹോമംവരെ നടത്തും . എന്നോട് ചോദിച്ചു പരികര്മി ആയി ചെല്ലാമോ എന്ന് ! തടിക്കച്ചവട ത്തേക്കാള്‍ ലാഭം ആണെന്നും .
പാവപ്പെട്ട നമ്പൂരിമാരെ ജാതിബ്രാഹ്മണര്‍ എന്ന് വിവേചിച്ചു പുച്ഛിച്ചു തള്ളുകയും അതെ സമയം അവരുടെ ആത്മീയ അനുഗ്രഹം തേടുകയും ചെയ്യുന്ന കപടഹിന്ദുത്വവാദികള്‍ അര്‍ഹിക്കുന്ന ശിക്ഷയുടെ ഒരു സാമാന്യരൂപം മാത്രം അല്ലെ ഇത്?
ഗുരുവചനങ്ങള്‍ ഓര്‍ക്കുക : ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.
4 hours ago · · 4
No comments:
Post a Comment