Friday, 8 November 2013

ക്ഷേത്രസംസ്കാരം ഇന്ന്


ഇത് അവിചാരിതമായ ഒരു അപ്ഡേറ്റ് ആണ്. വേനല് മഴ പോലെ വല്ലപ്പൊഴും അപ്ഡേറ്റ് ചെയ്തുകൊണ്ട് ആണെങ്കിലും ഈ സൈറ്റ് നിലനിര്ത്താമെന്നു തോന്നി. ജാതകര്മ്മം ചെയ്ത കൈകൊണ്ട് വേണ്ടല്ലൊ ഉദകക്രിയ.  നേരിട്ട തടസ്സങ്ങള്  നീര്ക്കോലി കടിച്ചാല് മുടങ്ങുന്ന അത്താഴം പോലെയേ ഉള്ളൂ.

ക്ഷേത്രബന്ധം നിശ്ശേഷം ഉപേക്ഷിച്ചതോടെ ആ വിഷയത്തിലിനി പ്രതികരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.എങ്ങനെ തൊലഞ്ഞാലും വേണ്ടില്ല എന്നു തോന്നി! പക്ഷെ ഈ പ്രതികരണം സ്വാഭാവികമായും സംഭവിച്ച ഒന്നാണ്. in a small group's comment box. അതിനാല് തന്നെ ഇതിന് ഇതിന്റേതായ മാന്യമായ ഇരിപ്പിടം കൊടുക്കാതെ വയ്യ. 

അതിനാല്഼  ഈ ബ്ലോഗ് സുഷുപ്തിയിലാണ്ട അഗ്നിപര്഼വതം പോലെ ആയിരിക്കും. ഇടയ്ക്കിടെ ഇങ്ങനെ പൊട്ടിത്തെറിയ്ക്കും.

***************************************************************************

ഒരുഗ്രാമത്തില് ഗവ.ഹൈസ്കൂളിന് സമീപമുള്ള ജംക്ഷന് ബസ്സുകാരിട്ട പേരാവാം ഹൈസ്ക്കൂള് എന്ന്.

ഒരു സര്ക്കാര് സ്കൂള് ഒരാണ്ടില്഼ അടച്ചുപൂട്ടേണ്ടിവന്നു. കാരണം വിദ്യാര്ഥികളുടെ strength കുറഞ്ഞു. division fall ഉണ്ടായി അധ്യാപകര്ക്ക് ജോലി നഷ്ടപ്പെട്ടു. അക്കൊല്ലം അത് ഉരുണ്ട് പിരണ്ട് ഓടി. അടുത്ത കൊല്ലം ഗത്യന്തരമില്ലാതെ പൂട്ടിപ്പോയി.

അക്കൊല്ലം ഓണച്ചന്ത നടത്തിയത് ആ കെട്ടിടത്തിലായിരുന്നു. ഓഡിറ്റോറിയ ആവശ്യങ്ങള്ക്കും മറ്റും ആ കെടിട്ടം ഉപയോഗിച്ചു തുടങ്ങി. ഓണച്ചന്തയെ തുടര്ന്ന് പച്ചക്കറി സംഭരണശാലയായി. ഒരു പോര്ഷന്഼ ഗോഡൌണ് ആയും. ഉപയോഗിക്കാന്഼ തുടങ്ങി.

ഭിത്തികളില്ലാത്ത ഒരു ഭാഗം സാമൂഹ്യവിരുദ്ധര് കൈയ്യേറി. അത്യാവശ്യം അനാശാസ്യങ്ങള്ക്കായും വിനിയോഗിക്കുന്നു എന്നത് അത്ര വാര്ത്തയൊന്നും അല്ലാതെയായി. ആ കെട്ടിടം കൊണ്ട് എന്തെങ്കിലുമൊക്കെ പ്രയോജനം ഉണ്ടാകണ്ടേ.. തൊണ്ടി മുതല് ഒളിപ്പിക്കാനും ഗോഡൌണ് ഉപയോഗിക്കുന്നതായി ഒരപഖ്യാതി കേട്ടു. ഒരിക്കല് മാത്രം. പിന്നെ അതൊരു ലൈസന്സായി.

ചുരുക്കിപ്പറഞ്ഞാല്഼ ആ കെട്ടിടസമുച്ചയവും മൈതാനവും ഉപയോഗിച്ച് എന്തൊക്കെ കൊള്ളരുതായ്കകള്഼ കാണിക്കാമോ അതിനൊക്കെ ആസ്ഥാനമായി. അവിടെ കിട്ടാത്ത കള്ളക്കടത്ത് സാധനങ്ങളില്ല.

പൂഴ്ത്തിവയ്പ്പ് കരിഞ്ചന്ത തുടങ്ങിയ ബിസിനസ്സ് വേലകള് ആചരിക്കുന്നതിന് ഇതുപോലുള്ള കേന്ദ്രങ്ങള് ഉണ്ടാകേണ്ടത് രാജ്യത്തിന്റെ ദേശീയ ആവശ്യമായിക്കഴിഞ്ഞു.

ഇതിലൊന്നിലും ആക്ഷേപം പറയാന് ഒരു പൌരനും താല്പര്യമില്ല. അങ്ങനെയല്ലേ വേണ്ടത് എന്നേ ആരും ചോദിക്കൂ. ആ മാറ്റത്തെ ഉള്ക്കൊള്ളാന് ചിലര്ക്കെങ്കിലും കഴിയാതെ പോകുന്നുവെങ്കില് അത് അവരുടെ തെറ്റ്.

സ്കൂളിന്റെ ഒരു ബ്ലോക്കിലിപ്പോള് സൂപ്പര് ബാസാര് നല്ല രീതിയില് പ്രവര്ത്തിക്കുന്നു. മറ്റൊന്നില് കരാട്ടെ കുങ്ഫൂ കളരിപ്പയറ്റ് തുടങ്ങിയവ പരിശീലിപ്പിക്കുന്ന കേന്ദ്രം. അടുത്ത മുറിയില് തിരുമ്മു ചികിത്സാലയം. അതിന്഼റെ അടുത്ത് ബ്യൂട്ടി പാര്഼ലര്഼. സംശയിക്കുന്നില്ല ഇതെല്ലാം പുരോഗമനം തന്നെ.

പത്തുകൊല്ലത്തോളമായി കാര്യങ്ങളിങ്ങനെ ആയിട്ട് എന്നിട്ടും ബസ്സുകാര് ആ സ്റ്റോപ്പിന് ഇപ്പോഴും ഹൈസ്കൂള് ആളെറങ്ങാനുണ്ടോ എന്നേ ചോദിക്കുകയുള്ളൂ. നാട്ടുകാരും അങ്ങനെ തന്നെ വിളിക്കുന്നു. കടയില്പോവുകയാണെന്നല്ല. സ്കൂളില് പോയി. സ്കൂളീന്ന് വന്നു എന്നൊക്കെയാണ് പറച്ചില്.

ഇതുപോലെയേ ഉള്ളൂ ഇന്ന് ക്ഷേത്ര കെട്ടിട സമുച്ചയങ്ങളെ ക്ഷേത്രം എന്ന് വിളിക്കുന്നതും. ആരാധനയെ അതിക്രമിച്ച്, ഭരണാധിപത്യം സ്ഥാപിക്കലും കച്ചവടവും നടത്തലുമാണ് ഇന്ന് ഭൂരിപക്ഷഹിന്ദുവിഭാഗം ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നത്. ഭക്തജനങ്ങളുടെ ഭക്തി അവരുടെ കാര്യസാധ്യം പോലെയിരിക്കും. കേരളത്തില് രാഷ്ട്രീയസംസ്കാരം എന്നൊന്നുണ്ടെങ്കില് അതിനെക്കാള് തറയായിരിക്കുന്നു ഇന്നത്തെ ക്ഷേത്രസംസ്കാരവും.

എല്ലാ വിഭാഗത്തില് പെട്ട ജനങ്ങളും ചെയ്യുന്ന സമസ്ത അപരാധങ്ങളുടെയും ഉത്തരവാദിത്തം ഒരു ദുര്ബലസമുദായത്തില് കെട്ടിവച്ച് ബ്രാഹ്മണ്യത്തെ ക്ഷേത്രത്തില് നിന്ന് ആട്ടിപ്പായിക്കുന്ന അസുരസംസ്കാരം ക്ഷേത്രങ്ങള് പിടിച്ചടക്കുന്നത് ബുദ്ധിപൂര്വം കണ്ടില്ലെന്നു നടിക്കുകയാണ് കേരളം. ഭക്തിയുടെ ഉറവിടം അദ്വൈതം പിറന്ന കേരളം ആണെന്ന് പറയപ്പെടുന്നു. (തമിഴ്നാടും കേരളവും കലര്ന്ന ദ്രാവിഡദേശമെന്ന് പദ്മപുരാണത്തില് പറയുന്നു. (ഭാഗവതമാഹാത്മ്യം ഒന്നാമധ്യായം ശ്ലോകം 48. ഉത്പന്നാ ദ്രവിഡേ സാഹം.) ഭക്തിയുടെ ശുദ്ധമായ നീരുറവയില് ഭ്രാന്തിന്റെയും അഹങ്കാരത്തിന്റെയും മാലിന്യങ്ങള് കലര്഼ത്തി ആകെ മലീമസമായിരിക്കുന്നു.  തമോഗുണികളുടെ ആധിപത്യം വന്നപ്പോള് സാത്വികരെ കുറ്റവാളികളേക്കാള് വെറുക്കപ്പെടേണ്ടവരായി അവര് ചിത്രീകരിച്ചു തുടങ്ങി.

ബ്രാഹ്മണന്഼ ആര് എന്നതിനെക്കാള്഼ വലിയ ചോദ്യം അവനെ ആരായിക്കാണാന് ലോകം ആഗ്രഹിക്കുന്നു എന്നതാണ്. അതിനനുസരിച്ച് ആണ് അവന് സ്വയം ആയിത്തീരുന്നത്. വാതകങ്ങളും ദ്രാവകങ്ങളും പാത്രത്തിന്റെ ആകൃതി ആവുമല്ലൊ സ്വീകരിക്കുക.

ബ്രാഹ്മണനെ പുരോഹിതന്  (Master) ആയിക്കാണാന്഼ രാജാക്കന്മാര് ആഗ്രഹിച്ചിരുന്നുവെങ്കില് ആധുനികഹിന്ദുമതം അതല്ല ആഗ്രഹിക്കുന്നത്. അവര് തെരഞ്ഞെടുക്കുന്ന കാട്ടുകള്ളന്മാരായ ജനപ്രതിനിധികളെ തലയിലും ബ്രാഹ്മണരെ കാല്ക്കീഴിലും ആണ് അത് കാണുന്നത്.  രാജകീയവീക്ഷണത്തിന് എതിരെ പ്രവര്ത്തിക്കുന്ന പുതിയ ഹിന്ദുമതം (വോട്ടടുക്കുമ്പോള് ആര്ഷപരിവേഷം ധരിക്കുന്ന ആസുരികത) ഒരുനൂറ്റാണ്ട് പോലും ആയുസ്സു തികയാത്ത ശിശു അത്രേ !

Monday, 28 October 2013

New Generation


























രാവണന് കോട്ട, രാക്ഷസന് കോട്ട. etc

http://www.slideshare.net/ssuser5324bb/the-younger-generation-knows-best

Sunday, 27 October 2013

TOL (reply)

അക്ഷരക്ഷേത്രത്തെ കുറിച്ച് വിശകലനം ചെയ്യാന് എനിക്ക് സാധിക്കാതെ വരുന്നു. കാരണം ഒരു ആത്മകഥ എഴുതാന് ഞാനാഗ്രഹിക്കുന്നില്ല. അത്രമേല് ആത്മബന്ധമുള്ള ഒരു കണ്സപ്റ്റ് ആണത്. 

Tuesday, 22 October 2013

An explaination

ബ്ലോഗെഴുത്ത് നിര്ത്തിയത് എന്തുകൊണ്ടാണെന്ന സംശയം ചിലര് പ്രകടിപ്പിച്ചുകണ്ടു. ഇതിന് സാമാന്യ ഉത്തരം അവിടെതന്നെ നല്കിയെങ്കിലും പോരെന്നു തോന്നി. ഒരു ചെറിയ വിശദീകരണം.

ഓരോരുത്തര്ക്കും ഓരോ ശൈലിയുണ്ട്. ആര്ക്കും ഒരു രീതിയിലും ഹാനികരമാവാത്ത അഹിതകരമാവാത്ത ഒരു രചനാരീതിയാണ് ഞാന് അവലംബിച്ചിട്ടുള്ളത്. ക്രിയാത്മകവിമര്ശനം വിദ്വേഷഭാവം ഇല്ലാതെ സരസമായും സരളമായും നിര്വഹിക്കുക എന്ന ധര്മ്മം നീതിയോടെ ചെയ്തിട്ടുണ്ടെന്ന ഉത്തമബോധ്യമുണ്ട്.

വ്യക്തികളെപ്പറ്റിയും പ്രസ്ഥാനങ്ങളെ പറ്റിയും നല്ലതല്ലാത്ത പരാമര്ശം വേണ്ടിവരുമ്പോള് അവരുടെ പേര് ഒഴിവാക്കാന് ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല് എന് ഗോപാലകൃഷ്ണന്റെ പേര് ആ ആനുകൂല്യം അര്ഹിക്കുന്നതായി തോന്നിയില്ല.  പ്രോപ്പര് ചാനലില് അദ്ദേഹത്തിന് അയച്ച മെയിലുകള്ക്ക് മറുപടിയില്ല. കമന്റുകള് ഡിലീറ്റ് ചെയ്യുക, ബ്ലോക്ക് ചെയ്യുക തുടങ്ങിയ പ്രതികൂലപ്രതികരണങ്ങളാണ് അദ്ദേഹത്തില് നിന്നുണ്ടായത്. ആ വിഷയത്തിലേയ്ക്ക് ഇവിടെ കടക്കുന്നില്ല..

ആരെയും അപകീര്ത്തിപ്പെടുത്തുക എന്ന ലക്ഷ്യം എനിക്കില്ല. ആരോഗ്യപരമായ വിമര്ശനത്തെ സ്വാഗതം ചെയ്യുന്നതുകൊണ്ടാണ് ഞാന് പല ഇഷ്ടമല്ലാത്ത കമന്റുകള് പോലും നിലനിര്ത്തുന്നത്..

അധ്യാപകവധം ജഡ്ജ് വധം തുടങ്ങിയ പോസ്റ്റുകള് ഒരുപക്ഷേ ആ ദിശയിലുള്ള ആദ്യത്തെ ഇനം ആയിരിക്കാം. വേറെ എഴുത്തുകാര് ആ ദിശയില് ഇതിനു മുമ്പ് ചിന്തിക്കാത്തത് എന്റെ കുറ്റമല്ല. അവയ്ക്ക് എതിര്പ്പുമായി രംഗത്ത് വന്നത് ഒരാള് മാത്രമാണ്. അധ്യാപകരൂപത്തില് അച്ചടക്കം പഠിപ്പിക്കാന് വന്നയാള് അമ്പതോളം പ്രൊഫൈലുകളുള്ള ആളാണെന്നറിയുന്നു. അയാളിലൊരു വിദ്യാര്ഥി ഉണ്ടെങ്കില്,  ഞാനിപ്പോള് പാലിച്ചുവരുന്ന മിതത്വവും അച്ചടക്കവും അയാള്ക്കൊരു പാഠമാകും. ഇല്ലെങ്കില് വേണ്ട.  ഒരു വ്യക്തിയെയോ പ്രസ്ഥാനത്തെയോ സമുദായത്തെയോ നന്നാക്കിക്കൊള്ളാം എന്നൊന്നും എഗ്രിമന്റില്ല.

ക്ഷേത്രപൂജാരംഗത്ത് എന്റെ അനുഭവവും അറിവുമാണ് ഇങ്ങനെയൊരു ബ്ലോഗ് തുടങ്ങുന്നതിന് പ്രേരിപ്പിച്ചത്. ആ രംഗം കൈവിട്ടതില് പിന്നെ അങ്ങനെ ഒരു ആവശ്യബോധമില്ല. ദീര്ഘകാലങ്ങളായി ചെയ്യപ്പെട്ട മാനസപൂജകളുടെയും മനോധര്മ്മത്തിന്റെയും ഫലമാണ് അക്ഷരക്ഷേത്രം. ശുദ്ധമായ വൈദികഭാവനകളാണ് ഇതില് അന്തര്ഭവിച്ചിട്ടുള്ളത്. ഇതിന്റെ ശക്തി എന്താണെന്ന് ലോകരെ ബോധ്യമാക്കുന്നതിന് എനിക്ക് ഒരു വാചകക്കസര്ത്തിന്റെ ആവശ്യമില്ല. ആ ക്ഷേത്രസ്വരൂപം അത് സ്വയം ബോധ്യപ്പെടുത്താന് പര്യാപ്തമാണെന്ന ബോധ്യം എനിക്കുണ്ട്. I find it as a talking model.

ധാരാളം വായനക്കാരുള്ള ബ്ലോഗാണ് ഇതെന്നറിയാം. മുന്നറിയിപ്പ് കൂടാതെ പെട്ടെന്ന് നിര്ത്തുമ്പോള് ആര്ക്കൊക്കെ എന്തൊക്കെയാണ് തോന്നുക എന്നൊന്നും എനിക്കറിയില്ല. കമന്റുകള് ഒഴിവാക്കുന്നവരാണധികവും. അതിനാല് ബ്ലോഗ് നിര്ത്താന് പാടില്ലാത്ത വിധം അടുപ്പമൊന്നും ആരോടും ഉണ്ടായിട്ടില്ല. ഇതു നിര്ത്തുമ്പോള് ഒരു ദൌത്യം വിജയകരമായി പൂര്ത്തീകരിച്ച സംതൃപ്തിയുണ്ട്. ആരോടും പരിഭവമില്ല. ഓരോന്നിനും ഓരോരോ നിമിത്തങ്ങളുണ്ടാവുന്നു. എന്നേ വിചാരിക്കുന്നുള്ളൂ.

ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കലാണ് റോക്കറ്റിന്റെ ധര്മ്മം. അതു കഴിഞ്ഞാല് റോക്കറ്റില്ല. വന്ന വഴി കുറെ പുകയും കരിയും മാത്രം. അക്ഷരക്ഷേത്രമെന്ന ആശയത്തെ ലോകതലത്തിലേയ്ക്ക് കൊണ്ടുവരാന് സാധിച്ചത് ഒരു വലിയ കാര്യമായി അനുഭവപ്പെടുന്നു. ഞാനെഴുതിക്കൂട്ടിയ ബ്ലോഗുകളുടെ കൂമ്പാരം ഒരു പര്വതമാണെങ്കില് അതിന്റെ കൊടുമുടിയില് ആ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. അതെന്താണെന്നത് വിശകലനം അര്ഹിക്കുന്ന കാര്യമാണെങ്കിലും ഒരു വിശകലനത്തിന് തല്ക്കാലം മുതിരുന്നില്ല. വയ്യ. അവശതകൊണ്ടാണ്. അറിവിന്റെ പോരായ്മകൊണ്ടും.സംസ്കൃതഭാഷയിലത് എഴുതാനിടയായതും അവതരിപ്പിച്ചതും എന്തോ കുറ്റകൃത്യം ചെയ്തതുപോലെയാണ് പലരും കാണുന്നത് എന്ന് തോന്നി.  അനുഭവങ്ങളിലൂടെ ദര്ശിച്ച പ്രസ്തുത ക്ഷേത്രസ്വരൂപം എല്ലാവര്ക്കും അനുഭവവേദ്യമാവും എന്ന് പ്രതീക്ഷിക്കുന്നു.  

Tuesday, 15 October 2013

മറുപടി

പ്രതികരണം ആവശ്യപ്പെട്ട് ഒരു സുഹൃത്ത് അയച്ചു തന്ന മാറ്ററാണിത്.



പ്രതികരണം =  നന്നായി, വളരെ സന്തോഷം.
അബ്രാഹ്മണരും ബ്രാഹ്മണരും തുല്യരാണെന്ന നിയമത്തില് ഹിന്ദുക്കള് വിശ്വസിക്കെ,
ബ്രാഹ്മണാചാരങ്ങളെ ലോകം അവിശ്വസിക്കെ,
അബ്രാഹ്മണരെ പൂജാരികളായി വാഴിക്കെ , (only in Kerala)
ബ്രാഹ്മണരെന്തിന് ക്ഷേത്രങ്ങളില് പോകണം?

ഇതോടൊപ്പം സന്തോഷം പകര്ന്ന മറ്റൊരു മാറ്ററും പോസ്റ്റ് ചെയ്യുന്നു.


അബ്രാഹ്മണനായ ഒരു വ്യക്തി രണ്ടോ മൂന്നോ വൈദിക സൂക്തങ്ങള് പഠിച്ചാല് അവനെ ഒരു വേദപണ്ഡിതനായി ഇന്നത്തെ സമൂഹം, വിശേഷിച്ച് നമ്പൂതിരിമാര് വെച്ചുവാഴ്ത്തും. എന്നാല് വേദം മുഴുവന് പഠിച്ചാലും ഒരുവന് നമ്പൂതിരി ആയിരുന്നാല് സ്വഭാവത്തില് സാധുവും കൂടി ആയിരുന്നാല് പറയുകയും വേണ്ട. അവന് അതുകൊണ്ട് പ്രത്യേകിച്ച് യാതൊരു അഭിവൃദ്ധിയും ഉണ്ടാവണമെന്നില്ല. എന്തെങ്കിലും കാര്യം നേടണമെങ്കില് വേദോപാസന മാത്രം പോരാ, അധികാരികളെ സേവിക്കുക തന്നെ വേണം.

Thursday, 26 September 2013

The End

ശാന്തിവിചാരം 
ഇവിടെ പൂര്ണമാവുന്നു.

ഇതുവരെ സഹകരിച്ച എല്ലാവര്ക്കും നന്ദി.

പുതിയ അപ്ഡേറ്റുകള്ക്കായി കാത്തിരിക്കുന്നവരുണ്ടെന്നറിയാം.
പക്ഷെ അത് ഒഴിവാക്കുകയാണ് ഭേദം എന്ന് പഠിപ്പിക്കുന്ന
അനുഭവപരമ്പരകളാണ് എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
ആത്മസംയമനത്തിനുള്ള പരിശീലനത്തിലാണ് ഞാന്.
Nothing more to say than this. :)
Review on 12.10.13
Essential and inevitable pts will be reflected through the tm line. A post about TOL is likely to be a leading thread. 

Wednesday, 25 September 2013

Temple of Letters

ഷൊര്ണൂരില് ഇരട്ടമ്പലം ശിവക്ഷേത്രത്തില് 22 സെപ്തം.2013 ഞായറാഴ്ച അവതരിപ്പിച്ച അക്ഷരക്ഷേത്രത്തിന്റെ രൂപം. 
യോഗം സംഘടിപ്പിച്ചത് നമ്പൂതിരി എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്. ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്തത് ശ്രീ. ജയന് കവിയൂര്.

എനിക്ക് പറയാനുള്ളതൊക്കെ ഒരുവിധം പറഞ്ഞു കഴിഞ്ഞു. ഇനി നിങ്ങളുടെ സംശയങ്ങള്ക്ക് മറുപടി മാത്രം എഴുതുന്നു. എന്താണ് അക്ഷരക്ഷേത്രം എന്ന ചോദ്യം വിശദീകരണം ആവശ്യപ്പെടുന്നതായി അതവതരിപ്പിച്ച ഫേസ് ബുക്ക് ഗ്രൂപ്പില് കണ്ടു. ഒരു സുഹൃത്തിന്റെ പ്രൊഫൈലില്നിന്നാണ് അതറിഞ്ഞത്. അതിനാല് മറുപടി സ്വന്തം സ്ഥലമായ ഇവിടെ എഴുതുന്നു. 

കണ്ണുകള്ക്ക് ആനന്ദം പകരുന്ന ഒരു ക്ഷേത്രരൂപമാണിത്. ഒരു കലാരൂപം എന്നതിലുപരി ചില സങ്കല്പങ്ങളും ഇതിന് പിന്നിലുണ്ട്. ഈ രൂപം ഒരു മാതൃക എന്നേ ഉള്ളൂ. ഇതിനു മുമ്പും അനവധി മാതൃകകള് ഉണ്ടാക്കിയിരുന്നു. കുറച്ചുകൂടി perfect ആവാനുണ്ട്. ഒരു semifinal form എന്നു പറയാം. 
ഈ വിഷയത്തില് എഴുതിയ പോസ്റ്റുകളുടെ ലിംകുകള് ഇ ബ്ലോഗിലെ Others എന്ന മെനുവില് TOL എന്ന വിഭാഗത്തില് നിന്ന് ലഭിക്കും. വിശകലനങ്ങളൊന്നും തന്നെ പൂര്ണമായിട്ടില്ല എന്നറിയാം. പക്ഷെ അത്രേ പറ്റൂ. കാരണം ഇത് എന്റെ ഇമാജിനേഷന്റെ Hilltop ആണ്. ഈ രൂപം ദര്ശിച്ച്  ഇരിക്കുമ്പോള് മറ്റൊരു ക്ഷേത്രത്തില് പോവണം എന്ന് തോന്നില്ല.  ശക്തമായ പ്രചോദനതരംഗങ്ങള് ഈ രൂപത്തില് നിന്നും സ്വീകരിക്കാന് എനിക്ക് കഴിയുന്നുണ്ട്. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല.

എന്റെ ഇരുപത്തഞ്ചുവര്ഷത്തെ രചനാ പരിശീലനത്തിന്റെ ഉല്പന്നങ്ങളായി അനവധി സാഹിത്യസൃഷ്ടികള് ഇതിനകം രൂപം കൊണ്ടിട്ടുണ്ട്. അവയുടെ നൂറിലൊരംശം പോലും വെളിച്ചം കണ്ടിട്ടില്ല. അതിലെനിക്ക് പ്രയാസമില്ല. കാരണം ഈ രൂപം മാത്രം വെളിച്ചം കണ്ടാല് മതി. എന്റെ സംഭാവനയായി ഇത് മാത്രം അംഗീകരിക്കപ്പെട്ടാല് മതി. 

ബാക്കി എഴുതിയ പേപ്പറുകളെല്ലാം അഗ്നിയില് ആഹുതി ചെയ്താല് ഫലമായി വിശുദ്ധമായ കുറച്ച് ഭസ്മം എങ്കിലും ലഭിക്കും. പ്രസിദ്ധീകരിച്ചാലോ... ചിലര്ക്ക് ഇഷ്ടപ്പെടും. മറ്റു ചിലര്ക്ക് ഇഷ്ടപ്പെടില്ല. ഇഷ്ടപ്പെട്ടവരെക്കൊണ്ട് ഗുണം ഉണ്ടാവണമെന്നില്ല. വിരോധികളെ കൊണ്ട് ഉപദ്രവം ഉണ്ടാകും താനും.  ഇതാണ് എന്നെ ബ്ലോഗ് അനുഭവം പഠിപ്പിച്ച പാഠം. അതുകൊണ്ടും കൂടിയാണ് ഇത് ഉപസംഹരിക്കാന് ശ്രമിക്കുന്നത്.  ചോദ്യകര്ത്താക്കള്ക്ക് നന്ദി.

അക്ഷരക്ഷേത്രത്തെ കുറിച്ച് വിശകലനം ചെയ്യാന് എനിക്ക് സാധിക്കാതെ വരുന്നു. കാരണം ഒരു ആത്മകഥ എഴുതാന് ഞാനാഗ്രഹിക്കുന്നില്ല. അത്രമേല് ആത്മബന്ധമുള്ള ഒരു കണ്സപ്റ്റ് ആണത്.