Wednesday, 25 September 2013

Temple of Letters

ഷൊര്ണൂരില് ഇരട്ടമ്പലം ശിവക്ഷേത്രത്തില് 22 സെപ്തം.2013 ഞായറാഴ്ച അവതരിപ്പിച്ച അക്ഷരക്ഷേത്രത്തിന്റെ രൂപം. 
യോഗം സംഘടിപ്പിച്ചത് നമ്പൂതിരി എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്. ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്തത് ശ്രീ. ജയന് കവിയൂര്.

എനിക്ക് പറയാനുള്ളതൊക്കെ ഒരുവിധം പറഞ്ഞു കഴിഞ്ഞു. ഇനി നിങ്ങളുടെ സംശയങ്ങള്ക്ക് മറുപടി മാത്രം എഴുതുന്നു. എന്താണ് അക്ഷരക്ഷേത്രം എന്ന ചോദ്യം വിശദീകരണം ആവശ്യപ്പെടുന്നതായി അതവതരിപ്പിച്ച ഫേസ് ബുക്ക് ഗ്രൂപ്പില് കണ്ടു. ഒരു സുഹൃത്തിന്റെ പ്രൊഫൈലില്നിന്നാണ് അതറിഞ്ഞത്. അതിനാല് മറുപടി സ്വന്തം സ്ഥലമായ ഇവിടെ എഴുതുന്നു. 

കണ്ണുകള്ക്ക് ആനന്ദം പകരുന്ന ഒരു ക്ഷേത്രരൂപമാണിത്. ഒരു കലാരൂപം എന്നതിലുപരി ചില സങ്കല്പങ്ങളും ഇതിന് പിന്നിലുണ്ട്. ഈ രൂപം ഒരു മാതൃക എന്നേ ഉള്ളൂ. ഇതിനു മുമ്പും അനവധി മാതൃകകള് ഉണ്ടാക്കിയിരുന്നു. കുറച്ചുകൂടി perfect ആവാനുണ്ട്. ഒരു semifinal form എന്നു പറയാം. 
ഈ വിഷയത്തില് എഴുതിയ പോസ്റ്റുകളുടെ ലിംകുകള് ഇ ബ്ലോഗിലെ Others എന്ന മെനുവില് TOL എന്ന വിഭാഗത്തില് നിന്ന് ലഭിക്കും. വിശകലനങ്ങളൊന്നും തന്നെ പൂര്ണമായിട്ടില്ല എന്നറിയാം. പക്ഷെ അത്രേ പറ്റൂ. കാരണം ഇത് എന്റെ ഇമാജിനേഷന്റെ Hilltop ആണ്. ഈ രൂപം ദര്ശിച്ച്  ഇരിക്കുമ്പോള് മറ്റൊരു ക്ഷേത്രത്തില് പോവണം എന്ന് തോന്നില്ല.  ശക്തമായ പ്രചോദനതരംഗങ്ങള് ഈ രൂപത്തില് നിന്നും സ്വീകരിക്കാന് എനിക്ക് കഴിയുന്നുണ്ട്. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല.

എന്റെ ഇരുപത്തഞ്ചുവര്ഷത്തെ രചനാ പരിശീലനത്തിന്റെ ഉല്പന്നങ്ങളായി അനവധി സാഹിത്യസൃഷ്ടികള് ഇതിനകം രൂപം കൊണ്ടിട്ടുണ്ട്. അവയുടെ നൂറിലൊരംശം പോലും വെളിച്ചം കണ്ടിട്ടില്ല. അതിലെനിക്ക് പ്രയാസമില്ല. കാരണം ഈ രൂപം മാത്രം വെളിച്ചം കണ്ടാല് മതി. എന്റെ സംഭാവനയായി ഇത് മാത്രം അംഗീകരിക്കപ്പെട്ടാല് മതി. 

ബാക്കി എഴുതിയ പേപ്പറുകളെല്ലാം അഗ്നിയില് ആഹുതി ചെയ്താല് ഫലമായി വിശുദ്ധമായ കുറച്ച് ഭസ്മം എങ്കിലും ലഭിക്കും. പ്രസിദ്ധീകരിച്ചാലോ... ചിലര്ക്ക് ഇഷ്ടപ്പെടും. മറ്റു ചിലര്ക്ക് ഇഷ്ടപ്പെടില്ല. ഇഷ്ടപ്പെട്ടവരെക്കൊണ്ട് ഗുണം ഉണ്ടാവണമെന്നില്ല. വിരോധികളെ കൊണ്ട് ഉപദ്രവം ഉണ്ടാകും താനും.  ഇതാണ് എന്നെ ബ്ലോഗ് അനുഭവം പഠിപ്പിച്ച പാഠം. അതുകൊണ്ടും കൂടിയാണ് ഇത് ഉപസംഹരിക്കാന് ശ്രമിക്കുന്നത്.  ചോദ്യകര്ത്താക്കള്ക്ക് നന്ദി.

അക്ഷരക്ഷേത്രത്തെ കുറിച്ച് വിശകലനം ചെയ്യാന് എനിക്ക് സാധിക്കാതെ വരുന്നു. കാരണം ഒരു ആത്മകഥ എഴുതാന് ഞാനാഗ്രഹിക്കുന്നില്ല. അത്രമേല് ആത്മബന്ധമുള്ള ഒരു കണ്സപ്റ്റ് ആണത്. 

9 comments:

  1. ശില്‍പ്പം നന്നായിട്ടുണ്ട് ശ്രീ. വാസു തിരീ . ഇത് ഉണ്ടാക്കാന്‍ ഉപയോഗിച്ച സാമഗ്രികള്‍ എന്തൊക്കെയാണ് തെര്‍മോക്കോള്‍ കൊണ്ടാണ് പടികള്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് തോന്നുന്നു ?!
    എത്ര കാലം കൊണ്ടാണ് ഇത് പൂര്‍ത്തിയായത് ?!
    കുറെ മുന്പ് ഇതിനെക്കുറിച്ച്‌ പറഞ്ഞത് ഓര്‍മ്മയുണ്ട് . ഇങ്ങനെയൊരു രൂപമല്ല മനസ്സില്‍ വന്നത് .

    ReplyDelete
  2. Replies
    1. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും എന്ന് താങ്കള്‍ ഒരിടത്തു പ്രസ്താവിച്ചിട്ടുണ്ടല്ലോ ?! :)

      Delete
    2. അപ്പൊ ചോദിക്കാരുന്നില്ലേ?

      Delete
    3. 'അപ്പോള്‍' ആണ് ചോദിച്ചത് ?! ആ അപ്പോള്‍ ; അത് കണ്ട ഉടനെ !

      Delete
  3. But unexpectedly the blog happened to be closed since then. So how can I respond? Or for what I should do?

    ReplyDelete
    Replies
    1. ഇവിടെ പ്രതികരിക്കാമല്ലോ ! :)

      Delete
  4. വിബി വിരോധത്തെ മുതലെടുത്തല്ല ശാന്തിവിചാരം ബ്ലോഗ് വളര്ന്നത്. എന്നെക്കാള് നാലഞ്ച് വര്ഷം മുമ്പേ ഫേസ് ബുക്ക് കളി തുടങ്ങിയ വിബിക്കും ബ്ലോഗുണ്ട്. മൂന്നു ബ്ലോഗുകളിലൂടെയുമായി ഏകദേശം അമ്പതിനായിരത്തിനടുത്ത് റിവ്യൂ (within 2 yrs) എനിക്ക് കിട്ടിയത് വിബിയെ ടാര്ജറ്റ് ചെയ്തിട്ടല്ല. ഇഗ്നോര് ചെയ്യാന് ശ്രമിച്ചാലും പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്ന വിബിയെ എന്റെ പോസ്റ്റുകളുടെ കമന്റ് വിന്റോകളിലൂടെ കാണാന് സാധിക്കും. സഹി കെട്ട് ബ്ലോഗിങ് നിര്ത്തിവച്ചിട്ടും അദ്ദേഹം അവസരം മുതലെടുത്ത് 'രണ്ട്' പറയുന്നതും ബ്ലോഗില് കാണാം.

    വിമര്ശനങ്ങളെ ആസ്വദിക്കാനുള്ള കഴിവാണ് ബ്രാഹ്മണരുടെ ഏറ്റവും വലിയ സിദ്ധി. അദ്ദേഹത്തിലതുണ്ടാവുമെന്ന് കരുതിയ എനിക്ക് തെറ്റി.

    ഈ വിഷയത്തില് ഇതിലധികം എഴുതാനാഗ്രഹിക്കുന്നില്ല. ദയവായി ആരും എന്നെക്കൊണ്ട് എഴുതിപ്പിക്കരുതേ.. i am already retired.

    ReplyDelete