Tuesday 22 October 2013

An explaination

ബ്ലോഗെഴുത്ത് നിര്ത്തിയത് എന്തുകൊണ്ടാണെന്ന സംശയം ചിലര് പ്രകടിപ്പിച്ചുകണ്ടു. ഇതിന് സാമാന്യ ഉത്തരം അവിടെതന്നെ നല്കിയെങ്കിലും പോരെന്നു തോന്നി. ഒരു ചെറിയ വിശദീകരണം.

ഓരോരുത്തര്ക്കും ഓരോ ശൈലിയുണ്ട്. ആര്ക്കും ഒരു രീതിയിലും ഹാനികരമാവാത്ത അഹിതകരമാവാത്ത ഒരു രചനാരീതിയാണ് ഞാന് അവലംബിച്ചിട്ടുള്ളത്. ക്രിയാത്മകവിമര്ശനം വിദ്വേഷഭാവം ഇല്ലാതെ സരസമായും സരളമായും നിര്വഹിക്കുക എന്ന ധര്മ്മം നീതിയോടെ ചെയ്തിട്ടുണ്ടെന്ന ഉത്തമബോധ്യമുണ്ട്.

വ്യക്തികളെപ്പറ്റിയും പ്രസ്ഥാനങ്ങളെ പറ്റിയും നല്ലതല്ലാത്ത പരാമര്ശം വേണ്ടിവരുമ്പോള് അവരുടെ പേര് ഒഴിവാക്കാന് ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല് എന് ഗോപാലകൃഷ്ണന്റെ പേര് ആ ആനുകൂല്യം അര്ഹിക്കുന്നതായി തോന്നിയില്ല.  പ്രോപ്പര് ചാനലില് അദ്ദേഹത്തിന് അയച്ച മെയിലുകള്ക്ക് മറുപടിയില്ല. കമന്റുകള് ഡിലീറ്റ് ചെയ്യുക, ബ്ലോക്ക് ചെയ്യുക തുടങ്ങിയ പ്രതികൂലപ്രതികരണങ്ങളാണ് അദ്ദേഹത്തില് നിന്നുണ്ടായത്. ആ വിഷയത്തിലേയ്ക്ക് ഇവിടെ കടക്കുന്നില്ല..

ആരെയും അപകീര്ത്തിപ്പെടുത്തുക എന്ന ലക്ഷ്യം എനിക്കില്ല. ആരോഗ്യപരമായ വിമര്ശനത്തെ സ്വാഗതം ചെയ്യുന്നതുകൊണ്ടാണ് ഞാന് പല ഇഷ്ടമല്ലാത്ത കമന്റുകള് പോലും നിലനിര്ത്തുന്നത്..

അധ്യാപകവധം ജഡ്ജ് വധം തുടങ്ങിയ പോസ്റ്റുകള് ഒരുപക്ഷേ ആ ദിശയിലുള്ള ആദ്യത്തെ ഇനം ആയിരിക്കാം. വേറെ എഴുത്തുകാര് ആ ദിശയില് ഇതിനു മുമ്പ് ചിന്തിക്കാത്തത് എന്റെ കുറ്റമല്ല. അവയ്ക്ക് എതിര്പ്പുമായി രംഗത്ത് വന്നത് ഒരാള് മാത്രമാണ്. അധ്യാപകരൂപത്തില് അച്ചടക്കം പഠിപ്പിക്കാന് വന്നയാള് അമ്പതോളം പ്രൊഫൈലുകളുള്ള ആളാണെന്നറിയുന്നു. അയാളിലൊരു വിദ്യാര്ഥി ഉണ്ടെങ്കില്,  ഞാനിപ്പോള് പാലിച്ചുവരുന്ന മിതത്വവും അച്ചടക്കവും അയാള്ക്കൊരു പാഠമാകും. ഇല്ലെങ്കില് വേണ്ട.  ഒരു വ്യക്തിയെയോ പ്രസ്ഥാനത്തെയോ സമുദായത്തെയോ നന്നാക്കിക്കൊള്ളാം എന്നൊന്നും എഗ്രിമന്റില്ല.

ക്ഷേത്രപൂജാരംഗത്ത് എന്റെ അനുഭവവും അറിവുമാണ് ഇങ്ങനെയൊരു ബ്ലോഗ് തുടങ്ങുന്നതിന് പ്രേരിപ്പിച്ചത്. ആ രംഗം കൈവിട്ടതില് പിന്നെ അങ്ങനെ ഒരു ആവശ്യബോധമില്ല. ദീര്ഘകാലങ്ങളായി ചെയ്യപ്പെട്ട മാനസപൂജകളുടെയും മനോധര്മ്മത്തിന്റെയും ഫലമാണ് അക്ഷരക്ഷേത്രം. ശുദ്ധമായ വൈദികഭാവനകളാണ് ഇതില് അന്തര്ഭവിച്ചിട്ടുള്ളത്. ഇതിന്റെ ശക്തി എന്താണെന്ന് ലോകരെ ബോധ്യമാക്കുന്നതിന് എനിക്ക് ഒരു വാചകക്കസര്ത്തിന്റെ ആവശ്യമില്ല. ആ ക്ഷേത്രസ്വരൂപം അത് സ്വയം ബോധ്യപ്പെടുത്താന് പര്യാപ്തമാണെന്ന ബോധ്യം എനിക്കുണ്ട്. I find it as a talking model.

ധാരാളം വായനക്കാരുള്ള ബ്ലോഗാണ് ഇതെന്നറിയാം. മുന്നറിയിപ്പ് കൂടാതെ പെട്ടെന്ന് നിര്ത്തുമ്പോള് ആര്ക്കൊക്കെ എന്തൊക്കെയാണ് തോന്നുക എന്നൊന്നും എനിക്കറിയില്ല. കമന്റുകള് ഒഴിവാക്കുന്നവരാണധികവും. അതിനാല് ബ്ലോഗ് നിര്ത്താന് പാടില്ലാത്ത വിധം അടുപ്പമൊന്നും ആരോടും ഉണ്ടായിട്ടില്ല. ഇതു നിര്ത്തുമ്പോള് ഒരു ദൌത്യം വിജയകരമായി പൂര്ത്തീകരിച്ച സംതൃപ്തിയുണ്ട്. ആരോടും പരിഭവമില്ല. ഓരോന്നിനും ഓരോരോ നിമിത്തങ്ങളുണ്ടാവുന്നു. എന്നേ വിചാരിക്കുന്നുള്ളൂ.

ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കലാണ് റോക്കറ്റിന്റെ ധര്മ്മം. അതു കഴിഞ്ഞാല് റോക്കറ്റില്ല. വന്ന വഴി കുറെ പുകയും കരിയും മാത്രം. അക്ഷരക്ഷേത്രമെന്ന ആശയത്തെ ലോകതലത്തിലേയ്ക്ക് കൊണ്ടുവരാന് സാധിച്ചത് ഒരു വലിയ കാര്യമായി അനുഭവപ്പെടുന്നു. ഞാനെഴുതിക്കൂട്ടിയ ബ്ലോഗുകളുടെ കൂമ്പാരം ഒരു പര്വതമാണെങ്കില് അതിന്റെ കൊടുമുടിയില് ആ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. അതെന്താണെന്നത് വിശകലനം അര്ഹിക്കുന്ന കാര്യമാണെങ്കിലും ഒരു വിശകലനത്തിന് തല്ക്കാലം മുതിരുന്നില്ല. വയ്യ. അവശതകൊണ്ടാണ്. അറിവിന്റെ പോരായ്മകൊണ്ടും.സംസ്കൃതഭാഷയിലത് എഴുതാനിടയായതും അവതരിപ്പിച്ചതും എന്തോ കുറ്റകൃത്യം ചെയ്തതുപോലെയാണ് പലരും കാണുന്നത് എന്ന് തോന്നി.  അനുഭവങ്ങളിലൂടെ ദര്ശിച്ച പ്രസ്തുത ക്ഷേത്രസ്വരൂപം എല്ലാവര്ക്കും അനുഭവവേദ്യമാവും എന്ന് പ്രതീക്ഷിക്കുന്നു.  

4 comments:

  1. വാസ്തവത്തില്‍ ശാന്തിവിചാരം വളരെയധികം ഭാഷാപരമായും ശൈലീപരമായും അന്വേഷണാത്മകതയുടെയും വസ്തുനിഷ്ഠതയുടെയും പൂര്‍ണ്ണതാപരമായും ന്യൂനതകള്‍ ഉള്ള ഒന്നാണ് എങ്കിലും ധിഷണാ പരമായ ഒരു വലിയ പ്രയത്നം എന്ന നിലയില്‍ മതിപ്പുളവാക്കുന്ന ഒന്നാണ് എന്ന് സമ്മതിച്ചേ പറ്റൂ .
    എന്നാല്‍ ആരംഭ കാലത്ത് കാണിച്ച സത്യസന്ധത ഇയാള്‍ എങ്ങോ കൈവിട്ട് കേവലം ഊഹാപോഹങ്ങളെ ആധാരമാക്കിയുള്ള അസഹിഷ്ണുതയോടെയുള്ള കേവല ജല്‍പ്പനങ്ങള്‍ ആയി മാറി എന്നാണ് എന്‍റെ വിലയിരുത്തല്‍ .
    ഇതില്‍ തന്നെ യാതൊരു തെളിവും കൂടാതെ സ്വന്തം ഭാവനാ വിലാസം കൊണ്ട് മാത്രം ഒരു കാര്യം ഇയാള്‍ ആരോപിച്ചത് ." അധ്യാപകരൂപത്തില് അച്ചടക്കം പഠിപ്പിക്കാന് വന്നയാള് അമ്പതോളം പ്രൊഫൈലുകളുള്ള ആളാണെന്നറിയുന്നു."
    ഇത്ര ബാലിശമായ ഒരു ആരോപണം ഉന്നയിക്കുന്ന നിലയില്‍ ഒരു ഹൈലി ഇന്‍റലക്ച്ച്വല്‍ ആയി ഒരു കാലത്ത് നമ്പൂരി ഗ്രൂപ്പുകളിലെ ആളുകള്‍ക്കിടയില്‍ കരുതപ്പെട്ടു വന്ന ഈ വാസുദേവന്‍ ഇപ്പോഴും അവര്‍ക്കിടയില്‍ മാത്രം എന്ന് പറയാം ഏറെ ഭക്തന്മാര്‍ ഉള്ള ആള്‍ ആണ് എങ്കിലും അവര്‍ക്കിടയില്‍ തന്നെ ഏറെ വിരോധികള്‍ ഉള്ള ആളും ആണ് . അതിനു കാരണം ഇയാളുടെ മോശമായ വര്‍ത്തമാന രീതിയാണ് എന്ന് പലരും പറയുകയുണ്ടായിട്ടുണ്ട് .
    ഇതില്‍ തന്നെ നോക്കൂ ; ഒരാള്‍ അമ്പതു പ്രൊഫൈലുകള്‍ ഉള്ള ആള്‍ ആണ് എന്ന് ഒരു ഉളുപ്പും കൂടാതെ ആരോപിക്കാന്‍ മാത്രം അധപ്പതിച്ച ഒരു മനസ്സിന്റെ ഉടമയെ ഇതില്‍ കാണാം .
    അധ്യാപകവധം എന്ന പമ്പര വിഡ്ഢിത്തം എഴുതിയതും പോരാ ; അതില്‍ ആവേശം കൊണ്ട് ജസ്റ്റിസ് പരിപൂര്‍ണ്ണനെ ആക്ഷേപിക്കാനായി ഇയാള്‍ എഴുതിയ ജഡ്ജി വധം ഭയങ്കര ഫ്ലോപ്പ് ആയി . പിന്നെ ഇയാള്‍ സ്വന്തം ടൈം ലൈനില്‍ ആയി അപവാദ പ്രചരണം . അതിന്‍റെ ഫലം വൈകാതെ ഉണ്ടായി . ഇയാള്‍ പ്രചരിപ്പിച്ചത് ഒരിടത്ത് ഏതാനും പേര്‍ കൂടിയിരുന്നു ഇയാള്‍ക്കെതിരെ ഫേസ് ബുക്കില്‍ പരാതി കൊടുത്തതിനാല്‍ ആണ് ബ്ലോക്ക് ആയിപ്പോയത് എന്നാണ് !
    ഇയാള്‍ നര്‍മ്മഗുരു മട്ടില്‍ എഴുതി ഒരിടത്ത് !
    വളരെ സഹതാപം തോന്നി ഇയാള്‍ ഇത്രയും തരം താണ രീതിയിലുള്ള ബ്ലോഗിങ്ങി ലേക്ക് മാറിക്കണ്ടപ്പോള്‍ .
    ഇപ്പോള്‍ പറയുന്നു ഉപഗ്രഹം ഭ്രമണ പഥത്തില്‍ എത്തിയാല്‍ പിന്നെ കഴിഞ്ഞില്ലേ എന്ന് !
    എനിക്ക് തോന്നുന്നത് ഇത് അതിനു മുന്നേ അറബിക്കടലില്‍ കത്തിക്കരിഞ്ഞു വീണ ഒരു റോക്കറ്റ് ആയി പ്പോയി എന്നാണ് ! ആദ്യകാലത്ത് സോദ്ദേശ്യകരമായ ചിന്താ പദ്ധതികള്‍ ഇന്ധനമായ ഈ റോക്കറ്റില്‍ പിന്നീട് ചിന്താപരമായ കാലുഷ്യം കടന്നു കൂടുകയും അത് എഴുത്തിനെ ബാധിക്കുകയും ചെയ്തു . അതാണ്‌ ഇയാള്‍ക്ക് പറ്റിയ വിഡ്ഢിത്തം .
    ഇയാളുടെ സുഹൃത്തും ഭക്തനും ആയ ഒരു നമ്പൂരി ഗ്രൂപ്പ് അഡ്മിന്‍ (വടക്കന്‍ കേരളത്തിലെ എമ്പ്രാന്തിരി ആണ് അദ്ദേഹം എന്ന് അറിയുന്നു ! ) എട്ടോ ഒന്‍പതോ പത്തോ ഫെയ്ക്ക് ഐഡികള്‍ കൈകാര്യം ചെയ്യുന്ന ആള്‍ ആണ് എന്ന് അറിയാന്‍ കഴിഞ്ഞു ! അതൊന്നും വിഷയമല്ലാതെ ഒരു മാന്യനായ ഒരു ഫേസ് ബുക്ക് യൂസറെ അപമാനിച്ചതില്‍ പിഴച്ചു ഇയാളുടെ ചുവടുകള്‍ !
    പാവം ഇപ്പോഴും നല്ല ബുദ്ധിയല്ല ഇയാളെ നയിക്കുന്നത് .

    ReplyDelete
  2. if u don't like why are u following?
    I hav already said i am not interested to talk or deal with u.
    u r not eligible to learn my views.
    so pls get out.

    ReplyDelete
  3. അതാതു പോസ്റ്റിനെ കുറിച്ചുള്ള കമന്റുകൾ മാത്രം എഴുതാൻ ഉദ്ദേശിച്ചു ഉള്ള സ്ഥലത്ത് അന്യ വിഷയങ്ങള ഉപന്യാസം ചെയ്യുന്നത് അനുവദനീയമല്ല. അത്തരം പലതവണ പറഞ്ഞിട്ടും മനസ്സിലാവാതെ ആവര്ത്തിക്കുന്ന ഒരു വ്യക്തിയെ വായനക്കാരാൻ എന്ന നിലയില് പരിഗണിക്കുവാൻ കഴിയാതെ വരുന്നു. അത്തരത്തിലുള്ള കമന്റുകൾ ഇനി മുതൽ മുന്നറിയിപ്പ് ഇല്ലാതെ നീക്കം ചെയ്യുന്നത് ആയിരിക്കും.

    ReplyDelete
  4. ഒരു വിരോധവുമില്ല ശ്രീമാന്‍ വാസുദിരി ! വളരെ സന്തോഷം !

    ReplyDelete