Sunday, 30 June 2013

ചോദ്യോത്തരം (ഗോക്രിസം)

ചോദ്യം ശാന്തിക്കാര്‍ സമൂഹത്തിന്റെ ആചാര്യന്മാര്‍ ആണോ? ആണെങ്കില്‍ അവര്‍ ഹിന്ദു സമൂഹത്തിന്റെ ആത്മീയ ഉന്നതിക്കുവേണ്ടി എന്ത് ചെയ്യുന്നു? താന്താങ്ങള്‍ ജോലി ചെയ്യുന്ന ക്ഷേത്രത്തില്‍ നേരാ നേരം വന്നു കൃത്യമായി പ്രതിഫലം പറ്റി കൃത്യമായി ജോലി ചെയ്യുന്നു എന്നതല്ലാതെ ഒരു ആചാര്യന്‍ എന്ന് ഇത്രേം കേമായി പറയാന്‍ മാത്രം ശാന്തിക്കാര്‍ ചെയ്യുന്ന എന്തുണ്ട് സമൂഹത്തിനു ഗുണമുള്ളത്? അല്ല സമൂഹം ശാന്തിക്കാരില്‍ നിന്ന് ഇതില്‍ അപ്പുറം ഒന്നും പ്രതീക്ഷിക്കുന്നും ഇല്ല...

ഉത്തരം. ശാന്തിക്കാര്ക്ക് ക്ഷേത്രത്തില് വരുന്ന ഭക്തജനങ്ങളില് അധികഭാഗവും ആചാര്യസ്ഥാനം കല്പിക്കുന്നവരും ആദരവോടെ സമീപിക്കുന്നവരുമാണ്. വിരോധികളും സംബോധനയിലെങ്കിലും ആദരവ് പ്രകടിപ്പിച്ചുവരുന്നു. എന്നാലവരാവട്ടെ. ആചാര്യസ്ഥാനം കാംക്ഷിക്കുന്നവരല്ല. സാഹചര്യത്തിന്റെ ആവശ്യകത പറയാതെ അറിഞ്ഞ് സഹകരിച്ച് ഉപജീവനം കഴിച്ചുകൂട്ടുന്ന സാധുവിഭാഗങ്ങളാണ്. അവരെ ആക്ഷേപിക്കുന്നവര്ക്കു വേണ്ടിയും പ്രാര്ഥിക്കുന്നവര്. 

അവരെ ആചാര്യസ്ഥാനത്തു കാണുകയോ ആദരിക്കുകയോ ചെയ്യാന് പാടില്ല എന്ന ദേവസ്വം നിയമങ്ങള് പല ദിക്കിലും ഉണ്ട്. അതോടൊപ്പം ഒരു ക്ലോസ് കൂടി ക്കാണും.ആദരിക്കുന്നതായി ഒരു തോന്നല് അവരില് ഉണ്ടാക്കണം എന്നതാണത്. അതായത് കപടബഹുമാനം നല്കുന്നതാണ് ദേവസ്വങ്ങള്ക്ക് ലാഭകരം എന്ന്..എങ്കിലേ അവന്റെ ക്രിയാത്മകതയെ ചോടേ ഊറ്റാന് പറ്റൂ.  ഈ വഞ്ചനാപരമായനയത്തിന്എതിരെയാണ് ഞാന് വിരല് ചൂണ്ടുന്നത്. പ്രത്യക്ഷത്തില് തിരുമേനിയെന്നു പരോക്ഷത്തില് മറ്റു പദങ്ങളും വിളിക്കുന്ന കാപട്യത്തിന്റേതായ ഹിന്ദുയിസത്തെയാണ് മതാഭാസം എന്ന് റിമാര്ക്ക് ചെയ്യുന്നത്. അതിന്റെ ആചാര്യന്റെ പേരു ചേര്ത്തുതന്നെ അത് അറിയപ്പെടട്ടെ. 

ഹിന്ദുസമൂഹത്തിന്റെ ആത്മീയോന്നതി എന്നൊന്നും ബ്രാഹ്മണര്ക്ക് വിവേചനം ഇല്ല. ലോകാ സമസ്താ. എന്നേ ഉള്ളൂ. ഒരു നമ്പതിരി അവന്റെ നിത്യകര്മ്മങ്ങളനുഷ്ഠിച്ചാല് അതിന്റെ ഫലം ലോകത്തില് എല്ലാ ജീവജാലങ്ങള്ക്കും ആണ് ലഭിക്കുന്നത്. അത് അവനെ സംശയദൃഷ്ട്യാ നോക്കുന്ന ഹിന്ദുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഒന്നും അവനില്ല.കവല പ്രസംഗം നടത്തുന്നതല്ല അവന്റെ സംസ്കാരം. ആരോടും മിണ്ടാതെ ക്ഷേത്രക്കുളത്തില് കുളിച്ച് ഭസ്മധാരണം ചെയ്ത് മണ്ഡപത്തിലിരുന്ന് നാമം ജപിക്കുന്ന ഒരു നമ്പൂതിരിയുടെ സാന്നിദ്ധ്യം ഏതു ക്ഷേത്രത്തിനാണ് ഭൂഷണം അല്ലാത്തത്.അവന്റെ ആ ബോഡി ലാംഗ്വേജ് പോലും പോസിറ്റീവ് എനര്ജി ആവും പ്രദാനം ചെയ്യുക. എന്നാല് ക്ഷേത്രത്തിലെ മണ്ഡപം അവര്ക്ക് ഇരിക്കാനുള്ളത് ആയിട്ടുപോലും ഒരു നമ്പൂരിയും ഒരമ്പലത്തിലും മണ്ഡപത്തിലിരുന്ന് ജപിക്കാനും നമസ്കരിക്കാനും ഇന്ന് വരുന്നില്ല. എന്താവും ഇതിനു കാരണമെന്ന് ആരെങ്കിലുംചിന്തിച്ചിട്ടുണ്ടോ. 

അതൊന്നും ഭരണക്കാര്ക്കും ഭക്തപ്രമാണികള്ക്കും സുഖിക്കുക ഇല്ല എന്നതു തന്നെ. ശുദ്ധാത്മാക്കളോടുള്ള വിരോധം.കടവില്സന്ധ്യാവന്ദനം ചെയ്യുന്നതുപോലും ഏതു കണ്ണോടെയാണ് ഹിന്ദുക്കള് നോക്കുന്നത് എന്ന് ഞങ്ങള്ക്കറിയാം. പിന്നെ ഗതി പിടിക്കാത്തതാണോ കുറ്റും.അമ്പലത്തില് ശാന്തിക്കാരന്  തിടപ്പള്ളിയില്  അയാളുടെ നിത്യകര്മങ്ങള് പൂര്ത്തീകരിക്കുകയാണെന്നു കണ്ടാല് പേഴ്സണല് തേവാരമൊക്കെ വീട്ടില് പോരേ. ഇത് പൊതു സ്ഥാപനമല്ലേ.ആള്ക്കാര് നില്ക്കുന്നു അവര്ക്ക് പ്രസാദം കൊടുക്കാനല്ലേ തന്നേ ഇവിടെനിയമിച്ചിരിക്കുന്നത് എന്നഅര്ത്ഥത്തിലുള്ള ദൃഷ്ടിപീഡനങ്ങളും കുത്തുവാക്കുകളും ഉയരും.

പ്രതിഫലത്തിന്റെ കാര്യം ഒന്നും പറയണ്ട. ഇന്ന് കൂലിപ്പണിക്കാര്ക്ക് എത്രയാണെന്നറിയാം. അതിന്റെ പകുതി പോലും ഇല്ല ശാന്തിക്കാര്ക്ക്. ഒരു ദിവസം തന്നെ രണ്ട് ഷിഫ്ട്. അതും അസമയങ്ങളില്..ഈ രംഗത്ത് സമരശീലരായ മറ്റു സമുദായസ്ഥര് വരുമ്പോള് അമ്പല ഭരണം ഇട്ടിട്ട് ഹിന്ദുക്കള് ഓടും.. ബ്രഹ്മസ്വം അപഹരിച്ച പല പ്രമാണി കുടുംബങ്ങളുടേയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഒന്നു കണ്ണോടിക്കൂ. ചുറ്റുവട്ടത്തില് തന്നെ. ഇതിലപ്പുറമാകും ദേവസ്വം അപഹഹരിക്കുന്ന കാട്ടുകള്ളന്മാര്ക്ക്.

ശാന്തിക്കാരില് നിന്ന് താങ്കള് പ്രതീക്ഷിച്ചാലും ഇല്ലെങ്കിലും കപടഭക്തന്മാര്ക്ക് അവര്  അര്ഹിക്കുന്നത് കിട്ടും.അവ പലയിടങ്ങളിലും കിട്ടാനും തുടങ്ങി. ഫീല്ഡിലിറങ്ങി ഫോളോ അപ്പ് നടത്തി ഡാറ്റാ കലക്ട് ചെയ്ത് ബ്ലോഗ് ചെയ്യണം എന്ന് വലിയ ആഗ്രഹം ഉണ്ട്. പക്ഷെ അതുകൂടാതെ തന്നെ പലതും ചെവിയില് ഇങ്ങോട്ട് കിട്ടുന്നുണ്ട്. കേട്ടിട്ട് കഷ്ടം തോന്നുന്നു. നായരു പിടിച്ച ഓരോരോ പുലിവാലുകള്....തമ്പലക്കാട് എന്ന സ്ഥലം കാഞ്ഞിരപ്പള്ളി അടുത്താണ്. നമ്പൂരിയെ മാറ്റി അവിടെ നായര് പൂജാരിയെ നിയമിച്ചു. മൂന്നു മാസം തികച്ചില്ല അതിനു മുമ്പേ അയാളെ മാറ്റി പഴയനമ്പൂരിയെ തന്നെ തിരിച്ചുവിളിച്ചു. 

ഇവിടെ രാജഭരണക്കാലത്ത് ഒരു രാജാവും മാസശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റിയിരുന്നില്ല. ക്ഷത്രിയരെ തുരത്തി നായന്മാര് മുഖ്യരായുള്ളവര് വന്നപ്പൊഴോ... അവരുടെ കഴിവിന്റെ കൂടുതല് കൊണ്ട് ഭരണത്തിന്റെ ചുക്കാന് അന്യമതസ്ഥരുടെ കയ്യിലായി. പഞ്ചായത്തിലോ പാര് ലമെന്റിലോ ശബ്ദം ഉയര്ത്താന് കഴിവില്ലാതെ അമ്പല്ത്തിലേയ്ക്ക് കെട്ടിയെടുത്തോളും ഓരോരുത്തര് മിണ്ടാപ്രാണികളുടെ തലയില് കയറാന്. പിന്നെ എങ്ങനെ ഗതി പിടിക്കും.മതിയോ മറുപടി വാരിയവരേ..


No comments:

Post a Comment