ഒരു ശിവക്ഷേത്രത്തില്‍ ശാന്തിക്കാരന്‍ ആയിരിക്കെ എഴുതിയതാണ് ശിവപഞ്ചകം. ശിവതാണ്ഡവം എന്നിവ. "അരസികേഷു കവിത്വ നിവേദനം ശിരസി മാ ലിഖ മാലിഖ മാലിഖ" എന്ന് ബ്രഹ്മാവിനോട് പ്രാര്‍ഥിച്ച കവിയെ അനുസ്മരിക്കട്ടെ. ഭക്തരില്‍ ഒരാള്‍ പോലും ഒരു അഭിപ്രായവും പറഞ്ഞില്ല.
തിരുമേനിമാര്‍ കവിത എഴുതുന്നത് ശരിയല്ല എന്നെങ്ങാനും അവര്‍ തീരുമാനം എടുത്തിട്ടുണ്ടാവുമൊ? കലയും സാഹിത്യവും ഒക്കെ തരികിട പരിപാടികള്‍ ആണെന്നും തിരുമേനിമാര്‍ പത്രം വായിക്കുന്നത് പോലും ശരിയല്ലെന്ന് വിശ്വസിക്കുന്ന ഭക്തരെ അറിയാം. ഇവരൊക്കെ മനുഷ്യര്‍ തന്നെയോ? അവരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവകാശം അവര്‍ക്കാണെങ്കില്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇവര്‍ക്ക് എന്തവകാശം? ...
അവരെ നല്ല യജമാനന്മാര്‍ ആയി കാണാന്‍ കഴിഞ്ഞില്ല. അവരുടെ ഇടയില്‍ നിന്നും രക്ഷിക്കണം എന്നായി പിന്നത്തെ പ്രാര്‍ത്ഥന. പരമശിവന്‍ അത് കേട്ടു. ശാന്തി വേണ്ട എന്ന് വച്ചപ്പോള്‍ അതു വലിയ കുറ്റമായി. ഭക്ത ജനങ്ങളോടുള്ള സൌഹാര്‍ദ്ദങ്ങള്‍ എല്ലാം അവയുടെ അളവിലും തൂക്കത്തിലും അധികവും വിരോധം ആയി മാറി. ഇഹലോകത്തില്‍ ഒന്നും ശാശ്വതമാല്ലല്ലോ. ഈശ്വരന്‍ ഒഴികെ.
സംസ്കൃതം പ്രയോഗിക്കുമ്പോള്‍ ചെറിയ തെറ്റ് വന്നാല്‍ പോലും വലിയ ദോഷങ്ങള്‍ വരും എന്ന ചൊല്ല് വളരെ ശരി ആണെന്ന് എനിക്ക് ബോധ്യമായി. മള്ളിയൂര്‍ ആചാര്യന്‍ ആണ് ഈ കവിതയിലെ തെറ്റ് രണ്ടാം വരിയിലേത് ആദ്യമായി ചൂണ്ടി കാണിച്ചത്. തുടര്‍ന്ന് തിരുത്തിയതും വേണ്ടത്ര ശരിയായിരുന്നില്ല. വൃത്തഭംഗം ഉണ്ടായിരുന്നു. ബ്ലോഗില്‍ വന്നത് കൊണ്ട് അത് തിരുത്താന്‍ അവസരം ലഭിച്ചു.
സമ്യഗ് പ്രണവസഹിതമുക്ത്വാ ചാഥ സൂര്യഗായത്രീ: എന്നാണു ഒടുവില്‍ തിരുതിയിട്ടുള്ളത്.
No comments:
Post a Comment