Wednesday, 4 April 2012

The Pure Smoke House


  • Renjith Damodaran likes this.

    • Raj Narayanan Puthumana 
      Vasudevan Namboodiriവളരെ നന്നായിരിക്കുന്നു ...ഇത്തരമോനുഭവം എല്ലായിടത്തും ഉള്ളതാണ് !!പുറമേ നിന്നും നോക്കുന്ന ചില" ബുദ്ധിജീവികള്‍" (നിരീശ്വര വാദികളും ഉണ്ട് ) ശാന്തിക്കാരന്‍ കുറച്ചു പൂവും വെള്ളവും വിറ്റു കാശാക്കുന്നത്‌ മാത്രമേ കാണുന്നുള്ളൂ ..

      ഇതിനെല്ലാം പുറമെ മിക്കവാറും അമ്പലങ്ങളില്‍ ഒരു വിഭാഗം ആളുകള്‍ ശാന്തിക്കാരന് പാര വയ്പ് പണിയുമായി നടക്കുന്നു . ഉത്സവം, വിശേഷ ദിവസങ്ങളില്‍ ഇവര്‍ക്ക് പ്രസാദം കൊടുക്കുന്നതിനടുത്തായി പട്ടു പൊതിഞ്ഞു (വിശ്വാസികളെ വിശ്സ്വസിപ്പിക്കാന്‍) പുതിയൊരു ഭണ്ടാരം വയ്ക്കും .. അത്രയും ദിവസം ഒരീച്ചയെ പോലും കാണാത്ത അമ്പലങ്ങളില്‍ ഇത് സ്ഥിരം പതിവാണ് !!

      ഇത്തരം നികൃഷ്ട ജീവികള്‍ക്ക് അമ്പലങ്ങളില്‍ രാവും പകലും കൃത്യ നിഷ്ടയോടും സത്യസന്ധമായ് ജോലി ചെയ്യുന്ന ശാന്തിക്കാരുടെ കഷ്ടപ്പാടുകള്‍ ഒരിക്കലും മനസിലാകില്ല !! കരിയും പുകയും .. കത്താത്ത വിറകും .അവധിയില്ലാത്ത സേവനവും  കൃത്യനിഷ്ടതയും എത്ര പണം കൊടുത്താലും കിട്ടവുന്നതല്ല ...

      about an hour ago ·  ·  2

മാര്‍ഗനിര്‍ദേശം / ആശീര്‍വാദം From Senior Writers 


  • Thathvamasi Hari OM കര്‍മം ചെയുക കര്‍മ ഫലം ഇച്ചിക്കാതിരിക്കുക..ഹരി ഓം ...എല്ലാവര്ക്കും അവരവരുടെ പ്രേവിര്തിയില്‍ മാനസികം യും ശാരിരികം യും വിഷമതകള്‍ ഉണ്ടാകും ..അത് പ്രകൃതി നിയമം ആണ് ...എന്നാല്‍ ഇത് മൂലം സമൂഹത്തിലും ജെന മധ്യത്തിലും അഭിനന്ദനം ലഭിച്ച വരും ഉണ്ട് ....ഒരു അധ്യാപകന്‍ എന്നാ നിലയില്‍ വിദ്യാര്‍ഥികളില്‍ നല്ല മതിപ്പ് എനിക്കു ലഭിക്കുന്നുണ്ട് എങ്കിലും എതിര്‍പ്പ് കൂടുതലും സഹ ക്കാരുടെ കൂടെനിന്ന് ആണ് ...ഒരു പക്ഷെ ക്ലാസ്സ്‌ സമയം കഴിഞ്ഞിട്ടും ഞാന്‍ അവരുടെ വളര്‍ച്ച ലക്ഷ്യ മാക്കി പല വിഷയം ങ്ങളും പഠിപ്പിക്കുന്നത്‌ കൊണ്ടാവാം ....പക്ഷെ ഞാന്‍ എന്റെ കര്‍മത്തില്‍ വിശ്വസിക്കുകയും സന്തോഷ പൂര്‍വ്വം അത് നിര്‍വഹിക്കുകയും ചെയുന്നു ..ഞാന്‍ അറിയുന്ന ഒരു ചെറിയ അമ്പലത്തിലെ ശാന്തി ക്കാരന്റെ നവമി ആഖോഷിച്ചത് നാട്ടുകാര്‍ ആണ് ...അത് അവര്‍ക്ക് അദേഹത്തില്‍ ഉള്ള സ്നേഹ പ്രകാശം ആയിരുന്നു ...ഇഷ്ട മുള്ള സമയം വരെ തന്റെ പ്രേവിര്തികള്‍ ചെയുക ....എന്ന് സ്വയം മാനസിക സംതൃപ്തി നഷ്ട മാകുന്നു വോ അന്ന് ആ ജോലി ഉപേക്ഷിക്കുക ...ഹരി ഓം
    4 hours ago ·  ·  2

  • Vasudevan Namboodiri അദ്ധ്യാപകന്‍ എന്നതില്‍ ഉപരി വിജ്ഞാനകുതുകികളുടെ ഗുരുനാഥന്‍ ആയി നൂതനം ആയ ഈ വിശ്വവിശാലവലയിലൂടെ നിരന്തരം പ്രവര്‍ത്തിക്കുന്ന സമാധാന സന്ദേശവാഹകന്‍ ആയ തിരുനാമധാരി ആയ ഒരു കാരണവരില്‍ ഒരു അഭിപ്രായം ലഭിക്കുക എന്നത് വലിയ ഭാഗ്യം ആയി കാണുന്നു. അഭിപ്രായം പരിശോധന കൂടാതെ അതെ പടി സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷെ അത് എത്രത്തോളം പ്രായോഗികം ആവും എന്ന് അറിയില്ല. ഉപരോധങ്ങളുടെ വിശകലനം തല്‍ക്കാലം ഒഴിവാക്കുന്നു. ഹരി: ഓം..
    about an hour ago ·  ·  1

  • Thathvamasi Hari OM വാദ പ്രതി വാദങ്ങള്‍ ലില്‍ കൂടെ യാണ് ഒരു ആശയം അനുഭവം ആകുന്നത്‌ അവിടെ ആരുടെ ആശയം ജയിക്കുന്നുവോ ആ ആശയം എല്ലാവരും സ്വീകരിക്കുന്നു .പക്ഷെ ഇന്ന് വാദിയും പ്രതിയും തന്റെ തായ ആശയങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു ...അറിവിനെ അറിവായി സ്വീകരിക്കാന്‍ മടിക്കുന്നു ...എവിടെ അങ്ങയുടെ നല്ല മനസ്സിന് നന്ദി ..ഞാന്‍ പൊതുവായ നന്മ പറഞ്ഞു എന്നെ ഉള്ളു .എങ്കിലും അങ്ങയുടെ ആശയങ്ങള്‍ ക്ക് ഈ കാലത്ത് പ്രസക്തി യുണ്ട് ...വിശക്കുന്നവനെ വിശപ്പിന്റെ വേദന അറിയൂ ..ആശയ സമരങ്ങള്‍ക്ക് എല്ലാ നന്മകളും .hari om
    about an hour ago ·  ·  1

  • Vasudevan Namboodiri നാരായണ നാരായണ.. സാഷ്ടാംഗ പ്രണാമം. അങ്ങയുടെ സ്വീകാര്യത മനസ്സിലാക്കുന്നു. യഥാശക്തി ഞാനും കുറിക്കാം. ഉള്ളില്‍ തെളിയുന്ന മുറയ്ക്ക്. ഒരു അനുഗ്രഹം കിട്ടിയ സുഖം ഉണ്ട്. ഒരിക്കല്‍ കൂടി നമസ്കരിക്കട്ടെ. ഹരി: ഓം.
    37 minutes ago · 


Don't miss the comments below !
important    comments !

4 comments:

  1. പലരും പുറത്തു പറയാന്‍ മടിക്കുന്ന ഒരു കാര്യമാണ് ഏട്ടന്‍ ഇപ്പൊ പറഞ്ഞത്. ഒരു അഞ്ചു വിളക്കെങ്കിലും വേണം , സര്‍വ സമയവും ചന്ദന തിരി അങ്ങനെ കത്തി നില്‍ക്കണം. രാവിലെ മുതല്‍ രാത്രി വരെ വാടാത്ത പൂക്കള്‍ കൊണ്ടുള്ള മാല വേണം..ഇങ്ങനെ പോകുന്നു കാര്യങ്ങള്‍..കുറച്ചു ഉള്ളിലേക്ക് ചിന്തിച്ചാലോ ദാ കിടക്കുന്നു..

    ഹോട്ടെലില്‍ നിന്നും പലതവണ ഉപയോഗിച്ച എണ്ണ, കരി ഓയിലിന്റെ തിരു ശേഷിപ്പ് , പമോലിന്റെ ബാക്കി പത്രം, തുടങ്ങിയവ "ശുദ്ധീകരിച്ചാണത്രെ" വിളക്കെണ്ണ ഉണ്ടാക്കുന്നത്‌ !
    എള്ള് എണ്ണയോ മറ്റോ ചോദിച്ചാല്‍ കിട്ടും നല്ല കറൂ കറൂപ്പന്‍ സാധനം. ഡീസല്‍ എഞ്ചിന്റെ പുക ശ്വസിക്കുന്നതിന്റെ അതെ എഫ്ഫക്റ്റ്‌ കിട്ടും.

    കര്‍പ്പൂരം ചോദിച്ചാലോ !! ശിവ ശിവ അരക്കില്ലത്തിന്റെ കഥയാകും ഓര്‍മ്മ വരിക. നല്ല കിടില്ലന്‍ അരക്കില്‍ എന്തൊക്കെയോ പറ്റിപ്പിച്ചു കുറച്ചു ഉണ്ടകള്‍ ഉണ്ടാകും ഒരു പാക്കറ്റില്‍. കത്തിച്ചു വച്ചാലോ ഒരു അഞ്ചു മിനിട്ട് നിന്ന് കത്തും.. അരക്കില്ലത്തില്‍ പാണ്ഡവര്‍ ശ്വസിച്ച അതേ പുക...

    സംബ്രാണി കത്തിച്ചു വെച്ചാല്‍ പിന്നെ ഒന്നും പറയണ്ട.. പണ്ട് ചാണകത്തിന്റെ കൂടെ എന്തോ മിക്സ് ചെയ്തായിരുന്നു ഉണ്ടാക്കിയിരുന്നത്. ഇപ്പോള്‍ ശാസ്ത്രം വളര്‍ന്നപ്പോള്‍ കെമിക്കല്‍ കൂട്ടുകളായി. പത്തെണ്ണം കത്തിച്ചു വച്ചാല്‍ പത്തു വര്ഷം കുറഞ്ഞു. സിഗരട്ട് വലി ഇത്ര അപകടം ഉണ്ടാക്കില്ല.

    പൂവ് : പാവം പൂവ് : സ്പ്രേ അടിച്ചു അടിച്ചു മോര്‍ച്ചറി കവറിനുള്ളില്‍ കയറ്റി ഇരുത്തും. അഞ്ചു ദിവസം വരെ ഇരിക്കും (കവറില്‍ ). പുറത്തെടുത്താല്‍ രണ്ടു മണിക്കൂറില്‍ കരിഞ്ഞു പോകും പാവം.

    അങ്ങനെ മയാസ് കൊയാസ് സുപ്രീം കാര്യങ്ങള്‍ എത്ര പറഞ്ഞാലും തീരില്ല...

    ReplyDelete
  2. വിജ്ഞാന പ്രദം ആയി വിഷാദം ആയി കമന്റ് എഴുതിയതിനു പ്രത്യേകം അഭിനന്ദനം. ശ്രീകുമാര്‍. ഇതൊക്കെ ആരെങ്കിലും നോക്കുന്നുടോ എന്തോ. ഞാന്‍ അതൊന്നും നോക്കി എഴുതാതെ ഇരിക്കില്ല. യഥാര്‍ത്ഥ ഭക്തന്മാര്‍ക്ക് നിഗ്രഹസാഹിത്യത്തെ ഭയക്കേണ്ടതില്ല. വ്യാജന്മാര്‍ ഭയക്കണം. ബ്രാഹ്മണ്യത്തിന്റെ സംഹാരശക്തിയാണ് അവര്‍ അറിയേണ്ടത്. അത് അറിയിക്കുക എന്നുള്ളത് അറിഞ്ഞവരുടെ കടമയും.

    ReplyDelete
  3. ഒരിക്കല്‍ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഓര്‍ക്കുന്നു ...മാംസം പാകം ചെയ്ത ശേഷം അധികം വരുന്ന എണ്ണയും മറ്റും ചേര്‍ത്ത് കുപ്പിയിലാക്കി വില്‍ക്കുന്നു ...അതുപയോഗിച്ച് വിളക്ക് കൊളുത്തുന്നു ..chemicals നിറഞ്ഞ ചന്ദനത്തിരിയും കര്‍പൂരവും ...ഒരിക്കല്‍ പനി പിടിച്ചു hospitalil ചെന്ന അച്ഛന് കഫം പോകാനുള്ള മരുന്ന് കൊടുത്തു ...പുക ഏല്‍ക്കാതെ ശ്രദ്ധിക്കാന്‍ നിര്‍ദേശവും കിട്ടി..കഫം ചുമച്ചു തുപ്പിയാല്‍ പോകുന്നത് കരിയാവും ...ഭക്തരുടെ വകയായി ചില ഉപദേശങ്ങള്‍ കിട്ടും ...ശ്രീകോവില്‍ കത്തുന്നത് പോലെ തോന്നണം ...അത്രയ്ക്ക് വിളക്ക് കൊളുത്തണം ...perfume അടിച്ചു കേറ്റിയ പൂക്കള്‍,തീക്ഷ്ണ ഗന്ധമുള്ള ചന്ദനത്തിരികള്‍ ,കട്ടി പുകയുള്ള കര്‍പ്പൂരം ...ആനന്ദ ലബ്ധിക്ക് ഇനിയെന്ത് വേണം ....

    ReplyDelete
  4. ഇതൊക്കെ പറയാന്‍ പാടുണ്ടോ? അങ്ങനെ അല്ലെ വേണ്ടത്? ഭക്തജനങ്ങള്‍ കാശ് മുടക്കി അമ്പലത്തില്‍ വരുന്നത് അവര്‍ക്ക് സന്തോഷം കിട്ടാന്‍ ആണ്. അവര്‍ക്ക് വിഷമം തോന്നുന്ന കാര്യങ്ങള്‍ പറയാനും ചിന്തിക്കാനും പാടുണ്ടോ? ഇങ്ങനെ ആണ് വിദ്യാഭ്യാസം ഉള്ള ശാന്തിക്കാര്‍പോലും ചിന്തിക്കുന്നത്.
    മറ്റുള്ളവരുടെ ഉപദേശം ശാന്തി ഇഷ്ടം അല്ലെങ്കില്‍ എന്തിനു ആ തൊഴിലിനു പോകുന്നു? ഇഷ്ടം ഇല്ലാത്തവര്‍ പോകണ്ട. അതല്ലാതെ ജനങ്ങളെയും ഭരണക്കാരെയും പറയുന്നത് ശരിയല്ല.
    എല്ലാരുടെയും തോന്നിവാസങ്ങള്‍ക്ക് കൂട്ടുനില്‍ക്കല്‍ ആണോ ഹിന്ദു പുരോഹിതരുടെ ധര്‍മം?

    ReplyDelete