Friday, 6 April 2012

The Thrill of Writing

എഴുത്തിന്‍റെ ലഹരി


എഴുത്തിന്റെ ലഹരിയില്‍ ഉന്മത്തനായി ഒരു fb ഗ്രൂപ്പില്‍ കയറിയ  ഞാന്‍ ഒരു കമന്റെഴുതി. വേണ്ടാത്ത കമന്‍റ് !     ഒന്നും അറിയാത്ത ഒരു കവിക്ക്‌ അത് വിഷമം ഉണ്ടാക്കി.  അത് പ്രതികരണത്തിലൂടെ അറിഞ്ഞ  ഉടനെ കമന്‍റ് delete ചെയ്തു. അദ്ദേഹം സഹിച്ചു. അങ്ങനെ ഒരു അബദ്ധം പറ്റിയതിനാല്‍  ഇന്ന് ബ്ലോഗ്‌ എഴുത്ത്  ഒഴിവാക്കുന്നു.  ഏതെങ്കിലും തരത്തിലുള്ള excitement ഉള്ളപ്പോള്‍ എഴുത്ത് ശരിയാവില്ല. The emotions will take some time to settle. 


വിശ്രമം എടുത്തുകൊണ്ടു എഴുതിയ വിശ്രമം എന്ന കവിത ഉദ്ദേശിച്ചതിലും അധികം സ്വീകാര്യത തെളിയിച്ചു. കലാകേരളം എന്ന ഗ്രൂപ്പ്‌ നോക്കുക.

nampoothiri എന്ന ഗ്രൂപ്പില്‍ ക്ഷേത്ര ശില്പത്തെ കുറിച്ച് വിജ്ഞാനപ്രദം ആയ ഒരു പോസ്റ്റ്‌ കണ്ടു. അത് ഇവിടെ paste ചെയ്യട്ടെ?




ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ബലിക്കല്ലില്‍ ചവുട്ടാതെ നോക്കേണ്ടത് ഭക്തന്റെ കടമയാണ്. ക്ഷേത്രശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. അവയില്‍ അറിയാതെ ചവുട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ ഒരു കാരണവശാലും വീണ്ടും അതില്‍ തൊട്ട് ശിരസ്സില്‍ വയ്ക്കാന്‍ പാടില്ലെന്ന് ആചാര്യന്മാര്‍ വിലക്കിയിട്ടുണ്ട്. ബലിക്കല്ലില്‍ ചവുട്ടുന്നത് വലിയ തെറ്റായിരിക്കെ അതില്‍ വീണ്ടും കൈ കൊണ്ട് തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത് അതിലും വലിയ തെറ്റും പാപവുമാണ്. അറിയാതെ ബലിക്കല്ലില്‍ ചവുട്ടിപ്പോയാല്‍ പ്രായശ്ചിത്തമായി താഴെക്കാണുന്ന മന്ത്രം മൂന്നുപ്രാവശ്യം ജപിക്കണം.

"കരചരണകൃതം വാ കായജം കര്‍മ്മജം വാ
ശ്രവണ നയനജം വാ, മാനസം വ്യാപരാധം
വിഹിതമവിഹിതം വാ സര്‍വ്വമേതത്ക്ഷമസ്വ
ശിവശിവ കരുണാബ്ധേ ശ്രീ മഹാദേവശംഭോ"

ഈ മന്ത്രം ജപിച്ചാല്‍ അറിയാതെ ചെയ്ത അപരാധം ീങ്ങുമെന്നാണ് ിശ്വാസം.ദേവചൈതന്യത്തിന്റെ വികാരങ്ങളുടെ മൂര്‍ത്തികളായാണ് ശ്രീകോവിലിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന ബലിക്കല്ലുകളെ സങ്കല്‍പ്പിക്കുന്നത്. ഒരു കല്ലില്‍ നിന്നും ശക്തി മറ്റൊരു ബലിക്കല്ലിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും. ഇത്തരത്തില്‍ ദേവവിഗ്രഹത്തിനെ ചുറ്റിക്കൊണ്ടിരിക്കുന്ന ശക്തി മുറിയാന്‍ ഒരിക്കലും ഇടവരാന്‍ പാടില്ല. എന്നാല്‍ നടവഴിയിലൂടെ ഭക്തര്‍ക്ക്‌ സഞ്ചരിക്കാം. കാരണം നടവഴിയിലൂടെ ദേവചൈതന്യപ്രവാഹം നിരന്തരം പുറത്തേക്ക് പ്രസരിച്ചുകൊണ്ടിരിക്കുന്നുണ്ട്.




No comments:

Post a Comment