Tuesday, 3 April 2012

Ample Vacancy


ശൂന്യത...
പിന്നെയും ശൂന്യത
തുടരുന്ന ശൂന്യത.

വെളിച്ചമുള്ള ശൂന്യത
ശൂന്യാകാശം പോലെ
മനസ്സ് നിറയെ ശൂന്യത.  

നിറയുന്ന ശൂന്യത, 
നിറയാത്ത ശൂന്യത
പറയാത്ത ശൂന്യത.

അര്‍ത്ഥ ഗര്‍ഭമാം  ശൂന്യത.
നല്ലവരുടെ ശൂന്യത.  
അനേകം ശൂന്യത.

F.b.comments
Group : Kala Keralam 


    • Kala Keralam Palakkad Swagatham
      12 hours ago · 

    • Vasudevan Namboodiri സഹൃദയരുടെ ശൂന്യത; സഹൃദയത്വത്തിന്‍റെയും
      12 hours ago · 

    • Koya Kutty Olippuzha അനേകം ശൂന്യത.....അന്തമായ ശൂന്യത.......
      സ്വാഗതം...Vasudevan Namboodiri...

      12 hours ago · 

    • Vasudevan Namboodiri ശൂന്യത ഒട്ടൊടുങ്ങി എന്ന് തോന്നുന്നു. കലാകേരളത്തിനു നന്ദി. കോയ കുട്ടി സാറിനും like ചെയ്ത സഹൃദയര്ക്കും നന്ദി.
      7 hours ago ·  ·  1

    • Biju Palakkad ശൂന്യമീ പ്രപഞ്ചത്തില്‍ പൂജ്യരായി തീരുന്ന ജന്മക്കള്‍ക്കും മീതെ നമുക്ക് ഒരു ആകാശം പടുത്തുയര്‍ത്താം .............
      7 hours ago · 

    • Vasudevan Namboodiri പ്രപഞ്ചം ശൂന്യമാണെന്നോ ?
      ങ് ഉം . ആകാശക്കോട്ട കെട്ടാം. അതാകുമ്പോള്‍ വലിയ ചെലവ് ഇല്ലല്ലോ.

      7 hours ago ·  ·  1

    • Biju Palakkad സ്വാഗതം ...........
      4 hours ago · 

Group : Thunchante kalithatha



4 comments:

  1. ഏറ്റവും മഹത്വ പൂര്‍ണ്ണമായ ശ്രീമദ് ഭാഗവത സന്ദേശം ഹൃദയത്തിലെതുംപോള്‍ അഹങ്കാര പരമായ ജീവിതത്തിനു അര്‍ത്ഥമില്ലതാകുന്നു. അങ്ങനെയുണ്ടാകുന്ന ശൂന്യതയില്‍ ഭഗവല്‍ ഭക്തി നിറയുന്നു.
    അത് പോലെ തന്നെ ഈ അതി നിഗൂOമായ ശൂന്യതയിലേക്ക് സാക്ഷാല്‍ ശ്രീ മഹാ വിഷ്ണുവിന്റെ അനുഗ്രഹമാകുന്ന ശ്രേഷ്ടമായ പാലാഴി ഒഴുകിയെത്തട്ടെ...

    ReplyDelete
    Replies
    1. മനസ്സിലെ ശൂന്യ സ്ഥലം പരിശുദ്ധം ആയാല്‍ ദൈവിക ശക്തി അവിടേക്ക് ഒഴുകിയെത്തും. അനാവശ്യ ചിന്തകള്‍ ആകുന്ന കാടുകള്‍ വെട്ടി തെളിക്കുമ്പോള്‍ മനസ്സില്‍ അതിനു ആവശ്യമായ സ്ഥലം ഉണ്ടാകുന്നു.

      Delete
  2. ശൂന്യതക്കും ഉണ്ട് നിറഞ്ഞു തുളുമ്പുന്ന എന്തോ ഒന്ന് ...ശൂന്യതയിലേക്ക് ദൈവാനുഗ്രഹം നിറഞ്ഞു അതില്‍ നിന്നും നല്ലതെല്ലാം ലോകത്തിനു കിട്ടട്ടെ ...

    ReplyDelete
    Replies
    1. കാലിയായ പാത്രത്തിലേക്ക് അല്ലെ ഒഴിക്കാന്‍ പറ്റൂ? ഈശ്വരാനുഗ്രഹം പ്രാപിക്കാന്‍ മനസ്സില്‍ ധാരാളം ഇടം (ശൂന്യസ്ഥലം) വേണം.

      Delete