വിശ്രമം
വിശ്രമം (മൂഡോഫല്ല),
വിശ്രമിക്കയാണു ഞാന്‍
ഇത്തിരിക്കാലം കൂടി
വിശ്രമിക്കുവാന്‍ തരൂ!
കട്ടിലില്‍ കിടന്നാലും
ഒറ്റയായിരുന്നാലും
ഒത്തിരിക്കാര്യങ്ങളെ-
ന്നോര്‍മയില്‍ കുരുങ്ങിടും.
ഉത്തരം കാണേണ്ടതു-
ന്ടിത്തരം ചോദ്യങ്ങള്‍ക്കു
സത്വരം പറഞ്ഞാലും
കുത്തുചോദ്യങ്ങള്‍ വരും!
കൃത്യമായ് കൊടുക്കിലോ
കുറിക്കും കൊള്ളും പക്ഷെ,
പച്ചയായിട്ടും ചിലര്‍
അസഭ്യം പറഞ്ഞിടും!
ചിന്തനീയം : അസഭ്യം പറയുന്നവര്‍ക്ക് മന്ത്രാധികാരം നല്‍കുന്ന കാരുണ്യം ഉള്ള ഈ കാലം
മന്ത്രാധികാരം ഉള്ളവര്‍ക്ക് അസഭ്യാധികാരം എന്തേ വിലക്കുന്നു?
No comments:
Post a Comment