Saturday, 12 May 2012

Annual Overview



പ്രിയപ്പെട്ട ബ്ലോഗ്‌ നിരീക്ഷകരെ,  


ശാന്തിവിചാരം ബ്ലോഗ്‌ നിലവില്‍ വന്നിട്ട് ഒരു വര്‍ഷം ആവുന്നു, മെയ്‌ 27 ന്. ഈശ്വരാനുഗ്രഹം കൊണ്ടും, വായനക്കാരുടെ സഹകരണം കൊണ്ടും തൃപ്തികരം ആയ നിലവാരം നിലനിര്‍ത്തി തുടരാന്‍ സാധിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 14000 ന് അടുത്ത് വരുന്ന റിവ്യൂ  ഇത് തെളിയിക്കുന്നു. 


27.5.2011-ല്‍ ആണ് ആദ്യത്തെ ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്തത്. അത് ഇംഗ്ലീഷ് ആയിരുന്നു. ശാന്തിക്കാരുടെ വിവാഹ പ്രതിസന്ധിയെപറ്റി വന്ന   Deccan Chronicle Report ആയിരുന്നു ആദ്യബ്ലോഗിന് ആധാരം.  Hindu Priests Wedding 


ആഴ്ചയില്‍ 3-4 ബ്ലോഗ്‌ എന്നൊരു ധാരണയില്‍ ആണ് തുടക്കമിട്ടത്. ഈ വര്‍ഷം ആദ്യം മുതല്‍ അത് നിത്യേന ആക്കി. ഇടയ്ക്കു മുടക്കം വന്നിട്ടുണ്ടെങ്കിലും ചില ദിവസങ്ങളില്‍ ഒന്നിലധികം പോസ്റ്റുകള്‍ ചെയ്തു ആ കുറവ് പരിഹരിച്ചാണ് വരുന്നത്. 


ബ്ലോഗ്‌ എഴുതണം എന്ന് എന്നോട് ആദ്യമായി  മാര്‍ഗദര്‍ശനം നല്‍കിയത് യോഗക്ഷേമസഭയുടെ ബ്ലോഗ്‌ മാസ്റ്റര്‍ ആയ ശ്രീ ഉണ്ണി തോട്ടശ്ശേരി UNNI THOTTASSERI ആണ്. ആത്മീയ വിഷയങ്ങളും നമുക്ക് അറിയാവുന്ന  അമ്പലക്കാര്യങ്ങളും ഒക്കെ ബ്ലോഗ്‌ ചെയ്‌താല്‍ ആരെങ്കിലും വായിക്കുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു.  


അതിനാല്‍ ഒരു വെബ് സൈറ്റില്‍ സാഹിത്യ സൃഷ്ടികള്‍ എഴുതുക എന്ന മാര്‍ഗം ആണ് ഞാന്‍ ആദ്യം തെരഞ്ഞെടുത്തത്. ലതാവര്‍ത്തം എന്ന ആ സൈറ്റ് ഇപ്പോഴും ഉണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ ക്ഷേത്രജീവനം ഉപേക്ഷിച്ചിട്ടാണ് ഞാന്‍ ഈ സാഹസത്തിനു ഇറങ്ങിത്തിരിച്ചത്. അതൊക്കെ വിശദീകരിച്ചാല്‍ വിസ്താരം  ഒരുപാടു വരും. അതുകൊണ്ട് സൂചനകളില്‍ ഒതുക്കുന്നു. 


വിശദമായ ഒരു വാര്‍ഷിക അവലോകനം തയ്യാറാക്കണം എന്ന് വിചാരിക്കുന്നു. സമയക്കുറവ് നല്ലോണം ഉണ്ട്. വാര്‍ഷിക ദിനം ആകുമ്പോഴേക്കും അത് പൂര്‍ത്തിയാക്കാം എന്ന് കരുതുന്നു.

നിത്യനിരീക്ഷകരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും എല്ലാം ഇത്തരുണത്തില്‍ സ്വാഗതം ചെയ്യുന്നു. 


എല്ലാവര്‍ക്കും നന്ദി.   


Thursday, 10 May 2012

Temple Challenging Theories

Read & REACT

Notes: 
കൃമികള്‍ പുഴുക്കള്‍, വിരകള്‍ etc - 
-                       internal parasites, Factors within the religion
പേ നുകള്‍ - external parasite, Factors from outside the religion

Wednesday, 9 May 2012

Because...

III update
എന്താ ബ്ലോഗ്‌ ഇടാത്തത് എന്ന് ചിലര്‍ ചോദിക്കുന്നു. ഒന്നാമതെ ദേഷ്യം വന്നിരിക്കയാ...

നല്ല തിരക്കുള്ള ഒരു നരസിംഹസ്വാമി ക്ഷേത്രത്തില്‍ ആണ് ഇപ്പോള്‍ പൂജക്ക് പോകുന്നത്.  അതുകൊണ്ട് ഭയങ്കര ചൂടിലാ. വെറുതെ വല്ലതും ഒക്കെ എഴുതി പുലിവാല്‌ ആകണ്ട എന്ന് കരുതി.

പൂജ ചെയ്യുമ്പോള്‍ അതാണ്‌ മുഖ്യം. അതിനു വേണ്ടിവന്നാല്‍ എഴുത്തുകാരനെ ബലി നല്‍കേണ്ടിവരും. അല്ലാതെ ചുമ്മാതെ ദൈവം അനുഗ്രഹിക്കുമോ?

അതുപോലെ എഴുതുമ്പോള്‍ എഴുത്താണ്  മുഖ്യം. അതിനു വേണ്ടിവന്നാല്‍ പൂജാരിയെയും ബലി നല്‍കേണ്ടി വരും. അല്ല,    അമ്പലത്തിലും പൂജാരി ബലിയാട് തന്നെ! 

ഒരാളുടെ ആന്തരിക ഊര്‍ജം മുഴുവനും ക്ഷേത്രത്തിലൂടെ ബഹിര്‍ഗമിക്കുകയാണ് ചെയ്യുക. ക്രിയാല്‍മകമായ ഒരു കാര്യവും നട്ടുച്ചക്ക് വന്നിരുന്നാല്‍ ആരംഭിക്കാന്‍ ആവില്ല. നഷ്ടപ്പെട്ട ബോധാവസ്ഥയും ഉത്സാഹവും വീണ്ടെടുക്കാന്‍ നന്നായി ഉറങ്ങുക എന്നതാണ് സാമാന്യമായ മാര്‍ഗം.

ക്ഷേത്രങ്ങളുടെ അശാസ്ത്രീയം ആയ പ്രവര്‍ത്തനം ആണ് ഈ പ്രശ്നത്തിന് കാരണം. ഈ വിഷയം വിശകലനം ചെയ്തു എഴുതണം എന്ന് വിചാരിക്കുന്നു.

നാളെ പറ്റുമോ എന്ന് നോക്കട്ടെ! അന്വേഷണങ്ങള്‍ക്ക് നന്ദി. 

Monday, 7 May 2012

Negligence

ക്ഷേത്ര വിഷയത്തില്‍ കൂടുതല്‍ ഗഹനമായ ലേഖനങ്ങള്‍ എഴുതപ്പെടെണ്ടി ഇരിക്കുന്നു. അത് പാടില്ല എന്ന് ആഗ്രഹിക്കുന്നവര്‍ ആണ് അധികം എന്ന് അറിയാം. അതുകൊണ്ട് പലതും പരമാവധി ഒഴിവാക്കാന്‍ ആണ് ശ്രമിച്ചിട്ടുള്ളത്. പക്ഷെ അതും എങ്ങനെ ശരിയാകും? പുരോഹിതര്‍ക്ക് അഭിപ്രായം പറയാന്‍ പാടില്ല എങ്കില്‍ അങ്ങനെ ഒരു വ്യക്തമായ നിയമം ആദ്യം  ഉണ്ടാക്കട്ടെ. 

ക്ഷേത്ര പ്രവേശന വിളംബരം വന്നതുകൊണ്ട് പൊതുജനങ്ങളില്‍ എല്ലാ വിഭാഗത്തെയും അടുത്തറിയാന്‍ പുരോഹിതര്‍ക്ക് സാധിക്കുന്നു. ഭക്തജനങ്ങള്‍ ഭാഗവാനെക്കാള്‍ പ്രാധാന്യം തങ്ങള്‍ക്കാണെന്ന് അവകാശപ്പെടുന്നവര്‍ ആണെന്നും മറ്റും.ആരാധന എന്ന ഭാവേന പലരും വരുന്നത് ഭരിക്കാന്‍ ആണ്. ദുര്‍ഭരണം. ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതിഷേധം തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നു. അത് പലര്‍ക്കും അടിയാകും. തിരിച്ചടി. ഹിന്ദുത്വ വാദത്തിന്റെ കാപട്യം  തിരിച്ചു അറിയുന്ന ഹിന്ദുക്കള്‍ ആണ് കേരളത്തില്‍ കൂടുതല്‍ ഉള്ളത്. 

ഇതര മതങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്ക പ്പെട്ടിട്ടുള്ള മത ഇതരത്വം. അത് തന്നെ മത നിരപെക്ഷതയും. അവയെ പ്രമാണം ആക്കി സത്യധര്‍മനിരപെക്ഷതകള്‍ നടപ്പാക്കുന്നവര്‍ ആണ് ഹിന്ദു കാര്‍ഡ്‌ കളിക്കുന്നത്. അവരെക്കൊണ്ട് ഹിന്ദുക്കള്‍ക്ക് എന്ത് ഗുണം ഉണ്ടാകും? ഉണ്ടായാലും അസുരന്മാര്‍ക്കെ ആവുള്ളൂ! രാമന്‍ ജയിച്ചാലും രാവണന്‍ ജയിച്ചാലും ശുദ്ധഗതിക്കാര്‍ക്ക്  എന്നും അവഗണന. 

Saturday, 5 May 2012

An Inevitable Hint

ആദികാലം മുതലേ ഇവിടെ നില നിന്ന് പോന്ന ഹിന്ദുമത സംസ്കാരത്തിന്   ആധാരം ചാതുര്‍വര്‍ണ്യം എന്ന പൊതുവ്യവസ്ഥ ആണ് എന്ന് മനസ്സിലാക്കാന്‍ ചരിത്രം കീറിമുറിച്ചു പരിശോധിക്കണമെന്നില്ല. സാമാന്യയുക്തി ഉള്ളവര്‍ക്ക് സത്യത്തെ തിരിച്ചറിയാന്‍ ഒട്ടും പ്രയാസം വരില്ല. അതിനു തയ്യാറാകുമെങ്കില്‍. കാലഗതി തലതിരിഞ്ഞതോടെ, ഉണ്ടായ പൊതു അപചയം ബ്രാഹ്മണ സമുദായത്തെയും ബാധിച്ചിട്ടുണ്ട് എന്നല്ലാതെ ലോകത്തെ ബാധിച്ചിരിക്കുന്ന മുഴുവന്‍ അപച്ചയങ്ങളുടെയും ധാര്‍മിക ഉത്തരവാദിത്തം ഒരു വിഭാഗത്തില്‍ വച്ചുകെട്ടുന്നത് ന്യായീകരിക്കത്തക്കതല്ല. സഹോദര വിഭാഗങ്ങളില്‍ ഒന്നിന്റെ നില നില്പിനെ തന്നെ ചോദ്യം ചെയ്യുന്ന മൃഗീയം ആയ പൊതുനിലപാട് ശക്തമായ തിരിച്ചടി അര്‍ഹിക്കുന്നു.

അതിനു അക്ഷൌഹണിയുടെ ആവശ്യം ഇല്ല. എല്ലാം അപ്പപ്പോള്‍ തന്നെ തിരിച്ചു കൊടുക്കുന്നും ഉണ്ട്. എന്നാല്‍ സംസാരഭാഷയിലൂടെ ആവണമെന്നില്ല. വേണ്ടതുപോലെ മനസ്സില്‍  വിചാരിച്ചാല്‍ മതി. സര്‍വേശ്വരന്‍ അത് പ്രത്യക്ഷത്തില്‍ കാണിച്ചുതരുന്നുണ്ട്. നിരന്തര അനുഭവങ്ങളെക്കൊണ്ട് ആയതില്‍ ഉത്തമവിശ്വാസം ഇതിനകം വന്നിട്ടും ഉണ്ട്. പ്രഥമദൃഷ്ട്യാ വിശ്വസിക്കാവുന്നവര്‍ തല്‍ക്കാലം വിശ്വസിച്ചാല്‍ മതി. തെളിവ് വേണ്ടവര്‍ സ്വയം പരിശ്രമിച്ചാല്‍ മതിയാകും. എനിക്ക് അവിശ്വാസികളുടെ വോട്ട് വേണ്ട. അവര്‍ ആഗ്രഹിക്കുന്നത് അവരുടെ വിജയം ആണല്ലോ അതിനു എന്റെ പരാജയം ആവശ്യം എങ്കില്‍ അവരുടെ തൃപ്തിക്കു വേണ്ടി വേണ്ടിവന്നാല്‍ ഞാന്‍ തോറ്റുകൊടുക്കാം. പക്ഷെ അതുകൊണ്ടും കാര്യമില്ല. എനിക്ക് പറയാനുള്ളതില്‍ ഒരു മാറ്റവും ഇല്ല. പറയാതിരിക്കാന്‍ യാതൊരു നിര്‍വാഹവും ഇല്ല.  

ക്ഷേത്രവിഷയത്തില്‍ ആധികാരികം ആയ അഭിപ്രായം ക്ഷേത്രവും ആയി പുലബന്ധം ഇല്ലാത്ത വിവിധ കക്ഷികള്‍ ആണ് ഇപ്പോള്‍ പറഞ്ഞുകൊണ്ട് ഇരിക്കുന്നത്. അത് നിരീശ്വരവാദികള്‍ ആവാം, മതേതര സ്ഥാപനങ്ങള്‍ ആവാം, അന്യമതസ്ഥരും ആവാം.  ആരായാലും വിരോധമില്ല, ഒരിക്കലും തന്ത്രിവര്‍ഗം ആവരുതെന്നെ ഇന്ന് പൊതുധാരണ ഉള്ളൂ.   പരംപരാഗതരായ ബ്രാഹ്മണരുടെ സ്വാഭാവികം ആയ അഭിപ്രായഗതികളെ ഏതെന്കിലും വിധേന മറികടക്കല്‍ ആണ് ഈ കാലത്തിന്റെ ആവശ്യം എന്ന പൊതു ധാരണ വ്യാപകം ആയിരിക്കുന്നു.  ആധുനികഹിന്ദുത്വ പ്രസംഗകരും ഈ ആവശ്യക്കാര്‍ ആണ്. അവര്‍ തട്ടിക്കൂട്ടുന്ന രാഷ്ട്രീയ  ഐക്യ ഫോര്‍മുല ആയ ഹിന്ദുത്വം വെറും ഡ്യൂപ്ലിക്കേറ്റ്‌ ആണ്. യഥാര്‍ത്ഥ ഹിന്ദുസംസ്കാരത്തെ തകര്‍ക്കാന്‍ മാത്രമേ അത് ഉപകരിക്കൂ.  ഇത് തത്ത്വപ്രസംഗം അല്ല. നിരീക്ഷിത സത്യം മാത്രം.  

Friday, 4 May 2012

സര്‍വ പ്രഹരണായുധന്‍

ഈ വലിയ ലോകത്തിനു ഒരു വലിയ ഉടമ ഇല്ലേ?  എന്താ അങ്ങോരുടെ പേര്? ... അചിന്ത്യം അല്ലെ അത്? സര്‍വ ചരാചരങ്ങളെയും ഉണ്ടാക്കിയും , നില നിര്‍ത്തിയും, സംഹരിച്ചും, അവര്‍ കാണാതെ അവരുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നതു ആരുടെ ഇച്ഛാശക്തി! അത്രയും വലിയ ആളിനെ (ആള്‍ എന്ന് പോലും സങ്കല്പിക്കാമോ) ആ സമഷ്ടിജീവിയെ അവനു വിധേയരായ കേവലം പ്രജകള്‍ വെറും പേര് വിളിക്കാമോ? അത്ര  നിസ്സാരന്‍ ആക്കാമോ? മറക്കാമോ?

ഉത്തമഭക്തനു വേണ്ടി സുഹൃത്ത്‌ രൂപം ഒരിക്കല്‍ ധരിച്ചിരിക്കാം. എന്ന് വച്ച് മറ്റു രൂപങ്ങള്‍ ഒന്നും ഇല്ലാതെ ആവുന്നില്ല. അപ്രസക്തം ആവുന്നില്ല.

എല്ലായ്പോഴും എല്ലാരുടെയും വിശ്വസ്ത സുഹൃത്തായി ദൈവങ്ങള്‍ സേവനം ചെയ്യുക ആണെങ്കില്‍ അവരുടെ കയ്യിലുള്ള ആയുധങ്ങള്‍ തുരുമ്പെടുത്ത്‌  പോകും.  സര്‍വ പ്രഹരണ ആയുധന്‍ എന്നൊരു നാമം മഹാവിഷ്ണുവിന് ഉണ്ട്.  പലരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത നാമം. 


ലക്ഷോപലക്ഷം വരുന്ന അസ്ന്മാര്‍ഗികളുടെയും അക്ഷൌഹണികളുടെയും ഏതാനും ധര്‍മശീലരുടെയും  ഗുരു ശരശയ്യയില്‍ കിടന്നു ഏറ്റവും ഒടുവില്‍ ഉച്ചരിച്ച ഈശ്വരനാമം അതായിരുന്നു. "എല്ലാത്തിനെയും നശിപ്പിക്കുന്നവനെ" . 

മുന്‍പ് പാടിയ 999 തിരുനാമങ്ങളും അതോടെ  അവസാനവാക്കിന്റെ അടിയില്‍ ആകുന്നു, അതിന്റെ വിശേഷണങ്ങള്‍ ആകുന്നു. 

ആ നാമത്തോടു എനിക്കിപ്പോള്‍ വര്‍ധിച്ച കൌതുകം തോന്നുന്നു.    മഹാവിഷ്ണുവിന്റെ സമ്പൂര്‍ണ അവതാരം ആയിരുന്നു ഒന്‍പതാം അവതാരം ആയ കൃഷ്ണവതാരം. യുദ്ധം കഴിഞ്ഞ ഉടനെ അദ്ദേഹം വിട വാങ്ങി. ആ വിരഹ ദുഃഖം ഏറെ അസ്വസ്ഥന്‍ ആക്കിയത് ആരെ ആയിരുന്നു. അര്‍ജുനനെയോ? അല്ലാതെ ആരെയ? "വന്ചിതോഹം ഭാഗവതാ ഹരിണാ  ബന്ധുരൂപി ണാ " ബന്ധുവിന്റെ രൂപത്തില്‍ വന്ന ഭഗവാന്‍ ഹരിയാല്‍ ഞാന്‍ വന്ചിക്കപ്പെട്ടിരിക്കുന്നു !! അര്‍ജുനവിഷാദം രണ്ടാം ഭാഗം.

കൃഷ്ണന്‍ പോകാന്‍ തക്കം നോക്കി ഇരിക്കുക അല്ലായിരുന്നോ കലി. അധര്‍മികളുടെ ഉത്തമ സുഹൃത്താണ് കലി. എല്ലാവരുടെയും സുഹൃത്തയി വന്ന ആളിന്റെ അഭാവത്തില്‍ അഥവാ ശൂന്യതയില്‍ കലി ആ വേഷം കെട്ടി. രാജാവിന്റെ വേഷം കെട്ടി ഗോമിഥുനങ്ങളില്‍ ധര്‍മം ചുരത്തുന്ന ആ പശുവിനെ കൊന്ന ശേഷം തല്സമീപം കരയുന്ന ആ താമരയല്ലി പോലെ വെളുത്ത  കാളയുടെ മൂന്നു കാലുകളും തല്ലി ഓടിച്ച ശേഷം അതിനു പുല്ലും വെള്ളവും കൊടുക്കാതെ വിറപ്പിച്ചു ഭരിക്കുന്ന    ഒരു ശൂദ്രന്‍ ആയിട്ടാണ് ഭാഗവതം കലിയെ ചിത്രീകരിച്ചിട്ടുള്ളത്. അവനെ മറ്റുള്ളവര്‍ ഭയക്കണം അതിനു സാധുക്കളെ കണ്ടാല്‍ കൊല്ലാക്കൊല ചെയ്യുകയാണ് ആ 'രാജാവിന്റെ' നീതി. എത്ര ശരി ആയിരിക്കുന്നു. ശ്രീമദ് ഭാഗവത ദര്‍ശനം.

ഇന്നുമില്ലേ അത്തരക്കാര്‍? ബ്രഹ്മഘ്നര്‍ ആയ അവര്‍ പറയുന്നതാണോ സാക്ഷാല്‍ ഹിന്ദുത്വം? 


Appan Varma objected.   object tackled.
PLS refer f.b. timeline for more comments.